Search the blog

Custom Search

പോപ്പുലര്‍ ഫ്രണ്ട് നിരോധനം - ഗിരീഷ്‌ ബാബുവിന്റെ ഹരജി കോടതി തള്ളി


പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കേണ്ട വിഷയമായതിനാല്‍ കോടതി ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്. പോപുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും സംഘടനയെ നിരോധിക്കണമെന്നും മൂവാറ്റുപുഴയില്‍ അധ്യാപകനെ ആക്രമിച്ച കേസിന്റെ രാജ്യാന്തര ബന്ധം അന്വേഷിക്കാന്‍ കേസ് എന്‍.ഐ.എയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഹരജി നല്‍കിയത്. എന്നാല്‍ സംഘടനകളെ നിരോധിക്കല്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമായതിനാല്‍ ഇതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. അധ്യാപകനെ ആക്രമിച്ച കേസ് നിലവില്‍ എന്‍.ഐ.എ. അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു വിചാരണ നടക്കുകയാണെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹരജിക്കാരന്റെ ഈ ആവശ്യത്തിനും പ്രസക്തിയില്ലെന്നു വ്യക്തമാക്കി ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്. ഏതെങ്കിലും സംഘടനകളെ നിരോധിക്കണമെന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും കേന്ദ്രസര്‍ക്കാരാണ് ഇതില്‍ തീരുമാനമെടുക്കേണ്ടതെന്നും സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 
മുസ്‌ലിം മതമൗലികവാദികള്‍ ഉള്‍പ്പെട്ട സംഘടനയാണ് പോപുലര്‍ ഫ്രണ്ടെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടാണു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ഡി.ജി.പി, പോപുലര്‍ ഫ്രണ്ട് മുന്‍ പ്രസിഡന്റ് വി പി നാസറുദ്ദീന്‍, സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ജനറല്‍ സെക്രറട്ടറി എം കെ മനോജ്കുമാര്‍, ദേശീയ അന്വേഷണ ഏജന്‍സി തുടങ്ങിയവരെ എതിര്‍കക്ഷികളാക്കി 2010 ജൂലൈയില്‍ ഹൈക്കോടതിയില്‍ ഹരജിനല്‍കിയത്.

പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയെ അവഹേളിച്ച സങ്കി ഫേസ്ബുക്ക് അക്കൗണ്ട്‌ നിരീക്ഷണത്തില്‍

പ്രശസത മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയും \ആയ അരുന്ധതി റോയ്‌ യെ അപമാനിച്ച പോസ്റ്റ്‌ ഇട്ട സങ്കപരിവാറിനു വിടുപണി എടുക്കുന്ന ഫേസ്ബുക്ക് അക്കൗണ്ട്‌ നിരീക്ഷണത്തില്‍. ഒരു തെളിവും ഇല്ലാത്ത അസത്യമായ വാര്‍ത്തകള്‍ ഇവരെ പറ്റി പറഞ്ഞു പരത്തുന്ന ഈ അക്കൗണ്ടന്റെ ലക്‌ഷ്യം മോഡിയെ അനുകൂലിക്കുക എന്നത് മാത്രം ആണ്. അതിനു വേണ്ടി ഒരു സ്ത്രീ എന്ന പരിഗണന പോലും കൊടുക്കാതെ തികച്ചും വൃത്തികെട്ട വാക്കുകള്‍ കൊണ്ടുള്ള പോസ്റ്റും അതിനു താഴെ സങ്കികളുടെ അശ്ലീലമായ കമെന്റുകളും കൊണ്ട് അവരുടെ വൈകൃതമായ മുഖം കൂടുതല്‍ വ്യക്തമാകുന്നു. മോഡിക്കെതിരെ സംസാരിച്ചു എന്ന ഒറ്റ കാര്യമാണ് സങ്കികളെ അരുന്ധതിക്ക് എതിരെ തിരിയാന്‍ കാരണം ആക്കിയത്. സത്യത്തിനു വേണ്ടി നില നില്‍കുന്ന എല്ലാരേയും ഇല്ലാതാക്കുക എന്നതാണ് ഈ ഫാസിസ്റ്റ്‌ ശക്തികളുടെ സ്ഥിരം പണി. 

ഏതു മതത്തിലും സ്ത്രീയെ ബഹുമാനിക്കാന്‍ മാത്രമാണ് പറഞ്ഞത്. ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യാനി ആയാലും സ്ത്രീയെ ബഹുമാനിക്കാന്‍ പഠിപ്പികുമ്പോള്‍ ഈ സങ്കികളുടെ ഹിന്ദുത്വം സ്ത്രീയുടെ മാന്യത ഹനിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതു ആണെന്ന് ഈ പിതൃശൂന്യവും സത്യത്തിനു നിരക്കാത്തതും ആയതും ഒരു അടിസ്ഥാനവും ഇല്ലാത്ത  പോസ്റ്റ്‌ കൊണ്ടാല്‍ മനസ്സിലാകും. ഈ പേജില്‍ പോയാല്‍ കൂടുതല്‍ വൃത്തികെട്ട പോസ്റ്റുകള്‍ കാണാന്‍ സാധിക്കും. പ്രതിഷേധിക്കുക സഹോദരന്മാരെ ......


ആദ്യം പൂട്ടാനുളള കാരണം കാണിക്കൂ: ഇ അബൂബക്കര്‍


എസ്‌.ഡി.പി.ഐ മലപ്പുറം: ജനങ്ങളുടെ കടന്നു വരവിൽ വൻ വർദ്ദന


മലപ്പുറത്ത്‌ 17 പേർ ദിവസവും എസ്‌.ഡി.പി.ഐ ലെക്ക്‌...


മലപ്പുറം ജില്ലാ ഹർത്താൽ കഴിഞ്ഞതിന്ന് ശേഷം (സെപ്റ്റെമ്പർ3) എസ്‌.ഡി.പി.ഐ ലെക്ക്‌ മലപ്പുറം ജില്ലയിൽ ജനങ്ങളുടെ കടന്നു വരവിൽ വൻ വര്‍ധന .ഒരോ ദിവസവും ശരാശരി 17 ൽ കൂടുതൽ പുതിയ പ്രവർത്തകരുടെ വര്‍ധനവ്‌ കാണിക്കുന്നത്‌.. ഹർത്താൽ കഴിഞ്ഞു ഇന്നെക്ക്‌ 48 ദിവസം ആയപ്പോയേക്കും ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി 1000 ൽ അധികം പുതിയ പ്രവർത്തകർ വന്നുകഴിഞ്ഞു... ഇന്നലെ വരെ പച്ച കോടിയും, ചുവപ്പ്‌ കൊടിയും, ഖദറും മാത്രം കണ്ടിരുന്ന മലപ്പുറത്തെ സാധാരണക്കാരനും ഈ നവ വിപ്ലവ പ്രസ്ഥാനത്തെ നെഞ്ചോടു ചെർക്കാൻ തുടങ്ങിയിരിക്കുന്നു.. 

യു.എ.പി.എ യും, രാജ്യദ്രേഹവും, പത്രമാരണ വും കാട്ടി ഭയപെടുത്തി കീഴ്‌പെടുത്താം എന്ന് ധരിച്ചിരിക്കുന്ന ' സർ സി.പി' മാർക്ക്‌ മലപ്പുറത്ത്‌കാർ നൽകുന്ന മറുപടിയാണ്‌ 60 ദിവസം കെണ്ട്‌ 1000 പേർ......

ആയിരം വർഷം എലിയെ പോലെ ജീവിക്കുന്നതിലും നല്ലത്‌ ഒരു ദിവസം പുലിയെ പോലെ ജീവിച്ച്‌ മരിക്കുന്നതാ..

...ഭയത്തില്‍ നിന്ന് മോചനം
....വിശപ്പിൽ നിന്ന് മോചനം

post courtesy  : 

" SHAHID " - മൂവി റിവ്യൂ

ഭരണകൂട ഭീകരതയുടെ കുതന്ത്രങ്ങളെ തൊലിയുരിച്ച് കാട്ടിയതിന് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ഷാഹിദ് ആസ്മിയെന്ന യുവ അഭിഭാഷകന്റെ ജീവിതകഥ അടിസ്ഥാനമാക്കി ഹന്‍സല്‍ മേത്തസംവിധാനം ചെയ്ത സിനിമാണ് ‘ഷാഹിദ്’. ഒക്ടോബര്‍ 18ന് റിലീസ് ആകുന്നതിന് മുന്നോടിയായി എറണാകുളത്ത് പ്രദര്‍ശിപ്പിച്ച പ്രിവ്യൂ ഷോ കാണാന്‍ ആകെയുണ്ടായിരുന്നത് ആറുപേര്‍. ധീരമായ ഈ പരിശ്രമത്തെ മാധ്യമപ്രവര്‍ത്തകരെങ്കിലും കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ലായിരുന്നു. ‘ഈ സിനിമയിലെ കഥക്കോ കഥാപാത്രങ്ങള്‍ക്കോ യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല’ എന്ന് തുടക്കത്തിലേ എഴുതിക്കാട്ടി തടിയൂരുന്ന ഭീരുത്വം ഹന്‍സല്‍ മേത്ത കാണിച്ചിട്ടില്ല. സിനിമയിലെ കഥയും കഥാപാത്രങ്ങളും എല്ലാം ഒറിജിനലായിരുന്നു. ആളുകളുടെയും സംഭവങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകള്‍ പോലും അതേപടി ഉപയോഗിച്ചു. സംഭവങ്ങളും പശ്ചാത്തലങ്ങളും എല്ലാം അതേപോലെ. എന്നിട്ടും ഇതിന് ഒരു ഡോക്യൂമെന്‍ററിയുടെ സ്വഭാവം ഉണ്ടായിരുന്നില്ല . . ചില ജീവിതങ്ങള്‍ ഹിച്ച്കോക്ക് സിനിമകളേക്കാള്‍ സ്തോഭജനകമാണ് എന്നതും ഷാഹിദ് ആസ്മി അങ്ങനെ ഒരാളായിരുന്നു എന്നതുമാണ് അതിന് കാരണം. ആ അര്‍ഥത്തില്‍ ഷാഹിദ് ആസ്മിയുടെ ജീവിതത്തോട് സിനിമ പൂര്‍ണമായും നീതി പുലര്‍ത്തിയോ എന്ന് സംശയമാണ്. എന്നാലും അതിനുള്ള ആത്മാര്‍ഥമായ ശ്രമം ഉണ്ടായിട്ടുണ്ട്. 1993ലെ ബോംബെ കലാപത്തില്‍ കൊല്ലപ്പെടാതെ തലനാരിഴക്ക് രക്ഷപ്പെട്ടത് മുതല്‍ 2010 ഫെബ്രുവരി 11ന് കുര്‍ളയിലെ ഓഫിസില്‍ വെടിയേറ്റ് മരിക്കുന്നത് വരെയുള്ള ഷാഹിദിന്റെ ജീവിതം സംഭവബഹുലമായിരുന്നു. ഏഴ് വര്‍ഷത്തെ കരിയറിനിടെ അമ്പതിലേറെ പേരെയാണ് ഷാഹിദ് നിരപരാധിത്വം തെളിയിച്ച് ജയിലിന് പുറത്തത്തെിച്ചത്. അതിലേറെയും അകാരണമായി തീവ്രവാദ മുദ്ര ചുമത്തപ്പെട്ട മുസ്ലിംകളായിരുന്നു. തീവ്രവാദക്കേസില്‍ ഏഴുവര്‍ഷം തിഹാര്‍ ജയിലില്‍ പീഡിപ്പിക്കപ്പെട്ട അനുഭവം ഷാഹിദിനുണ്ട്. അവിടെ നിന്നാണ് നിയമജ്ഞനാവണമെന്നും നീതിക്കായി പോരാടണമെന്നുമുള്ള തീര്‍ച്ച കൈവരുന്നത്. ഈ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നതിന് മുമ്പ് ഷാഹിദിന് (കുടുംബ) ജീവിതവും നഷ്ടപ്പെടുന്നു. പാതിരാവിലും തീരാത്ത പോരാട്ടത്തിനിടയില്‍ ഭാര്യക്കും കുഞ്ഞിനും നല്‍കാന്‍ എവിടെ നേരം. എന്നെ തൊട്ടുപോകരുതെന്ന് പ്രിയതമയെക്കൊണ്ട് പറയിപ്പിക്കുമാറ് ഷാഹിദ് തിരക്കിലമരുന്നുണ്ട്. പനി പിടിച്ച് കിടക്കുന്ന കുഞ്ഞിനെ ആശുപത്രിയിലത്തെിക്കാന്‍ പോലും അദ്ദേഹത്തിനാവുന്നില്ല. അവസാനം അവര്‍ അവരുടെ വഴിക്ക് പോവുകയാണ്. തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. തട്ടുപൊളിപ്പന്‍ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയില്‍ നായകന്റെ വണ്‍മാന്‍ ഷോ ആയിരുന്നില്ല ചിത്രത്തിലെ കോടതിമുറി. എന്നിട്ടും നാം ശ്വാസമടക്കി ഇരുന്നുപോകും. കീബോര്‍ഡും ഡ്രംസും സൃഷ്ടിക്കുന്ന കൃത്രിമമായ ഉദ്വേഗമായിരുന്നില്ല ‘ഷാഹിദ്’ സൃഷ്ടിച്ചത്. സര്‍വസന്നാഹങ്ങളും എന്തും ചെയ്യാന്‍ മടിയില്ലാത്ത മനസ്സുമായി ഭരണകൂട മെഷിനറിയുടെ പിണിയാളുകള്‍ ഒരു വശത്ത് നില്‍ക്കുമ്പോള്‍ ചക്രവ്യൂഹം ഭേദിക്കാന്‍ ശ്രമിക്കുന്ന ഒറ്റയാന്റെ പിടച്ചിലുകള്‍ക്ക് ഉദ്വേഗഭാവം കൈവരുകയായിരുന്നു. കരിനിയമങ്ങളില്‍ കരിഞ്ഞുതീരുന്ന ജീവിതങ്ങള്‍ക്ക് നിറം പിടിപ്പിക്കാനും ശ്രമം ചടുലമാകാതെ പറ്റില്ലായിരുന്നു. ഈ സിനിമയില്‍ സംഗീതമുണ്ട്. പക്ഷേ, അത് ഇടിവെട്ട് സംഗീതമായിരുന്നില്ല, നിശബ്ദതയുടെ സൗന്ദര്യവും ആഴവും പരമാവധി ഉപയോഗപ്പെടുത്തിയുള്ള മനോഹര സംഗീതമായിരുന്നു. ഒരു കോടിയുടെ ബജറ്റില്‍ ചിത്രീകരിച്ചതാണെങ്കിലും അതറിയണമെങ്കില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യണം. അഭിനേതാക്കളെല്ലാം തങ്ങളുടെ വേഷം ഗംഭീരമാക്കി. ഷാഹിദായി അഭിനയിച്ച രാജ്കുമാര്‍ യാദവ് ഒന്നാന്തരം പ്രകടനമാണ് കാഴ്ചവെച്ചത്. മറ്റു പ്രധാന താരങ്ങളായ പ്രഭലീന്‍ സന്ധു, മുഹമ്മദ് സീഷാന്‍ അയ്യൂബ്, വിപിന്‍ ശര്‍മ, ശാലിനി വസ്ത, തിഗ്മാന്‍ഷു ധൂലിയ, കെ.കെ. മേനോന്‍ എന്നിവരും മോശമാക്കിയില്ല. ഒരേയൊരു പോരായ്മ 1992ലെ ഷാഹിദ് ആസ്മിയും 2010 വെടിയേറ്റ് മരിക്കുന്ന ഷാഹിദ് ആസ്മിയും തമ്മില്‍ പ്രായവ്യത്യാസമില്ല എന്നത് മാത്രമാണ്. ആധികാരികമായും സത്യസന്ധതയോടെയും വിശ്വസനീയമായ രീതിയില്‍ തന്നെ വിഷയത്തെ കൈകാര്യം ചെയ്യാന്‍ സംവിധായകന് കഴിഞ്ഞു. യു.ടി.വിയാണ് ചിത്രം വിതരണം ചെയ്യുന്നത്. സാമുദായിക ഭിന്നിപ്പിനിടയാക്കുന്നതോ ഉള്ളിലെ പിശാചിനെ ഇളക്കിവിടുന്നതോ ആയ ഒരു വാക്ക് പോലും ഈ സിനിമയിലില്ല. അതങ്ങനെയേ വരൂ, കാരണം സത്യം ശാന്തമാണ്. http://www.youtube.com/watch?v=YsAlxHKVnWI

post courtesy : Asim Chenganakattil

link

Related Posts Plugin for WordPress, Blogger...