നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog
Custom Search
പ്രയത്നിക്കുന്ന യൌവനം നേടുന്ന വിജയങ്ങള്‍
posted by Abdul Basith
SiO ഇടപെടലിനു വിജയം ,നിര്‍മ്മല സ്കൂളില്‍ ശിരോവസ്ത്രം ധരിക്കാം....
ആലുവ നിര്‍മ്മല സ്കൂളില്‍ കഴിഞ്ഞ വര്‍ഷത്തെ അഡീഷനല്‍ ജില്ല മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം വിദ്യാര്‍ത്ഥിനികള്‍ക്ക്ശിരോവസ്ത്രം ധരിച്ചു വരാം.SiO നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് DYSP യുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. ആരെങ്കിലും ശിരോവസ്ത്രം ധരിക്കുന്നതിനെ എതിര്‍ത്താല്‍ മാതാപിതാക്കള്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസില്‍ പരാതി നല്‍കാമെന്നും തീരുമാനിച്ചു. അഡീഷനല്‍ ജില്ല മജിസ്ട്രേറ്റിന്റെ ഉത്തരവ് സംബന്ധിച്ച് പരാതി ഉള്ളവര്‍ക്ക് നിയമപരമായി നീങ്ങാമെന്നും ധാരണയായി. ചര്‍ച്ചയിലെ തീരുമാങ്ങള്‍ അന്ഗീഗ്കരിച്ചു കൊണ്ട് സ്കൂള്‍ പ്രിന്‍സിപ്പാളും, സ്കൂള്‍ അധികാരികളും ഒപ്പ് വച്ചു.
രാവിലെ സ്കൂളിലേക്ക് നടത്തിയ മാര്‍ച്ചില്‍ നിരവധി വിദ്യാര്‍ഥി - വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. സ്കൂളിന് മുന്നില്‍ പോലിസ് മാര്‍ച്ച് തടയുകയും 28 പ്രവര്‍ത്തകരെ അറസ്റ്റും ചെയ്തു. തുടര്‍ന്ന് സ്കൂളിന് മുന്നില്‍ നടന്ന ധര്‍ണ SiO സംസ്ഥാന സെക്രട്ടറി തൌഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്തു. SiO ജില്ല പ്രസിഡന്റ് K.M ഷഫ്രിന്, GIO സെക്രട്ടറി ലബീബ, ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡന്റ് P.E ഷംസുദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രകടനം ജില്ല സെക്രട്ടറി S.S musthafa, Abdul Azeez,Fasalurahman തുടങ്ങിയവര്‍ നയിച്ചു........................
പറഞ്ഞു നടക്കല്‍ അല്ല... പ്രവര്‍ത്തിച്ചു കാണിക്കുനവര്‍ ഇവര്‍
posted by Kpa Vahab
വേങ്ങര: കൂരിയാട് എസ്.ഡി.പി.ഐ ടൗണ്‍കമ്മിറ്റി സൗജന്യ പഠനോപകരണ വിതരണവും രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. കൂരിയാട് ഭാഗത്ത് വര്‍ഷങ്ങളായി നിര്‍ധനരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി കൂരിയാട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സൗജന്യ പഠനോപകരണ വിതരണം നടത്തിവരുന്നുണ്ട്. 50ല്‍പരം കുട്ടികള്‍ക്കാണ് ഈ അധ്യയനവര്‍ഷത്തില്‍ പഠനോപകരണ വിതരണം നടത്തിയത്.
എസ്.ഡി.പി.ഐ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുല്‍കരീം പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് അഡ്വ. എ എ റഹീം നിര്‍വഹിച്ചു. വി കെ നാസര്‍, കെ ഷൗക്കത്ത്, എന്‍ എം ഷറഫുദ്ദീന്, എം വി അബ്ദുല്ല സംസാരിച്ചു.
വേങ്ങര കൂരിയാട് എസ്.ഡി.പി.ഐ നടത്തിയ സൗജന്യ പഠനോപകരണ വിതരണം എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുല്‍ കരീം നിര്‍വഹിക്കുന്നു
മുകളിലുള്ള വാര്‍ത്ത നിങ്ങള്‍ വായിച്ച കാണുമല്ലോ
ഇന്ന് കേരളത്തില്‍ മൊത്തം എത്ര സംഘടനകള്‍ ഉണ്ടാകും . ഇന്ത്യയില്‍ എത്ര ഉണ്ട് . അതിന്റെ സെന്‍സെസ് എടുക്കുകയല്ല ഇവിടെ. എന്നാലും വിരലില്‍ എണ്ണിയാല്‍ തീരാത്ത (കാലിന്റെ കൂടി എണ്ണിയാലും) അത്ര ഉണ്ട്. പല പല കാര്യങ്ങള്‍ ചെയുന്നുണ്ട്. പക്ഷെ അത് അവര്‍ക്ക് ലാഭം ഉണ്ടാകനല്ലാതെ വേറൊന്നിനും അല്ല.. ലാഭം ഇല്ലാത്ത ഒന്നും അവര്‍ ചെയ്യില്ല. ചെയ്താല്‍ തന്നെ രണ്ടോ മൂന്നോ പേര്‍ക്ക് ചെയ്തിട്ട് ഫോട്ടോ എടുത്ത് പത്രത്തില്‍ കൊടുത്തു ആളെ കാണിക്കും.. പക്ഷെ അതും ആര്‍കും ഉപകാരം ഇല്ലാത്ത കുറെ " ഉപകാരങ്ങള്‍ " മാത്രം. പക്ഷെ ഇവിടെ അതില്‍ നിന്നും വ്യത്യസ്തമായി ഒരു സംഘം.. അത് ആരും ആയിക്കൊള്ളട്ടെ. അവര്‍ ചെയ്യുന്ന ഈ പുണ്യ പ്രവര്‍ത്തിയെ എത്ര അഭിനന്ദിച്ചാലും മതി വരില്ല.. ഇന്നേ വരെ ഇത്ര ആത്മാര്‍ഥമായി ഇങ്ങനെ ഒരു പുണ്യ പ്രവര്‍ത്തി ചെയ്ത കണ്ടിട്ടില്ല ഈ വ്യത്യസ്തന് . "വിദ്യാഭ്യാസം - അത് ചൈന യില്‍ പോയിട്ട് ആണേലും നിര്‍വഹിക്കണം എന്ന് പറഞ്ഞ നബി വചനത്തിലൂടെ വിദ്യഭ്യാസത്തിന്റെ മഹത്വം മനസ്സിലാകി തന്ന ഇസ്ലാമിന്റെ സഹോദരന്മാര് ജാതി മത വര്‍ണ ഭേദമന്യേ ചെയ്യുന്ന ഈ പുണ്ണ്യ പ്രവര്‍ത്തിയില്‍ എല്ലാവരും ഒരു രൂപ എങ്കിലും കൊടുത്ത് പങ്കാളി ആയി എങ്കില്‍ ആഖിറത്തില്‍ തീര്‍ച്ചയായും അത് ഒരു വന്‍ പുണ്യമായി അവനു തീരുമെന്ന് തീര്‍ച്ച...
എല്ലാ അധ്യയന വര്‍ഷാരംഭം ഇവര്‍ രാജ്യം മുഴുവന്‍ ഈ പരിപാടി നടത്താറുണ്ട് . അതാത് സ്റ്റേറ്റ് കമ്മിറ്റി - കേരള കര്‍ണാടക തമിഴ്നാട് ഗോവ ആന്ധ്രാപ്രദേശ് രാജസ്ഥാന് മഹാരാഷ്ട്ര വെസ്റ്റ് ബംഗാള്‍ മണിപൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത് നടന്നു വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷം സ്കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ ഇവര്‍ക്ക് സാധിച്ചു. രണ്ടു കോടിക്ക് മേല്‍ ഇതിനു ചിലവായിടുണ്ട് എന്നാണ് കണക്ക് . ഇത് സന്മനസ്സുള്ള ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത തുക ആണ് .
നിങ്ങള്‍ ഇതിനെ അനുകൂളിചില്ലേലും എതിര്കതിരിക്കുക... നിങ്ങള്‍ ഇതു പ്രസ്ഥാനക്കാര്‍ ആയാലും.. ഇവരെ പ്രോത്സാഹിപ്പിക്കുക.... എല്ലാരും ഈ മാതൃക ഏറ്റെടുക്കുക....
ഇത് പോലെ ഒരിക്കലും പ്രതികരിക്കരുത് :
ഒരു ഫേസ്ബുക്ക് കമന്റ് നോക്കു :
Sharafudheen P K Pulinjal മോളെ നോകനെ മിക്കവാറും അതിനടിയില്‍ എവിടെ എങ്കിലും ബോംബു ഉണ്ടാകും സുടാപികലാണ് വിശ്വസിക്കാന്‍ കൊള്ളില്ലത്തവര്‍ .. ജൂതന്മാരുടെ എജെന്റാണ് ..
ഇദ്ദേഹത്തെ അപമാനിക്കനല്ല...പകരം ഇത് പോലെ ഉള്ള നീച്ച മനസ്സുകളെ പുറത്ത് കാട്ടുക മാത്രമാണ് ചെയ്യുനത്
എന്ന് വിനീതനായ വ്യത്യസ്തന്
സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ മോഡിക്കായി പ്രചാരണത്തിനിറങ്ങിയത് 6400 ഐ.ടി പ്രൊഫഷണല്‍സ്
posted by Semeer Vaikom
---------------------------------
സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചാരണം നടത്താനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നിയോഗിച്ചത് 6400 ഐ.ടി പ്രൊഫഷണലുകളെ : നദിയാദില്‍ ശീതീകരിച്ച വലിയ ഐ.ടി.കേന്ദ്രം ഇതിനുവേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും വെങ്കിടേഷ് രാമകൃഷ്ണന് പറഞ്ഞു.
ഓരോ സമയത്തും ഓരോ മുദ്രാവാക്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് മോഡിയുടെ യശസ്സ് കൂട്ടണമെന്നതായിരുന്നു ഇവര്‍ക്ക് നല്കിയ നിര്‍ദേശം.
എന്നാല്‍ ഇവരെല്ലാവരും ശമ്പളത്തിനുവേണ്ടി ജോലിചെയ്യുന്നവരല്ലെന്നാണ് പറയുന്നത്. ചിലര്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് റെ ഭാഗമായാണ് ഈ ജോലിയെ കണ്ടിരുന്നത്.
കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഗുജറാത്ത് വികസനമായിരുന്നു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചരിച്ചിരുന്നത്. അതിന് ശേഷം ഒരേയൊരു ബദല്‍ മോഡി മാത്രമാണെന്ന മുദ്രാവാക്യമാണ് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)