Search the blog

Custom Search

യുഎപിഎ വിരുദ്ധ പ്രതിഷേധ മഹാസംഗമവും ദേശാഭിമാനിയുടെ ചൊറിയും!!!

posted by Pulari Pk


‘കുരുടൻ ആനയെ കണ്ടതു പോലെ‘ എന്നൊരു ചൊല്ലുണ്ട്. യുഎപിഎ എന്ന കരിനിയമത്തിനെതിരെ പോപ്പുലർ ഫ്രെണ്ട് ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ചു തലസ്ഥാന നഗരിയെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് നടന്ന യുഎപിഎ വിരുദ്ധ പ്രതിഷേധ റാലിയെയും പൊതുസമ്മേളനത്തെയും ദേശാഭിമാനി കണ്ടത് മേല്പറഞ്ഞ കുരുടന്റെ കണ്ണോടെയെന്ന് പറയാതെ വയ്യ. മറ്റൊന്നും കിട്ടാതെ വന്നപ്പോൾ റാലിയോടനുബന്ധിച്ചു പോപ്പുലർ ഫ്രെണ്ട് പ്രവർത്തകർ എകെജി സെന്റരിനു മുന്നിലൂടെ മുദ്രാവാക്യം വിളിച്ചു എന്നത് മഹാപാതകം പോലെയാണ് ദേശാഭിമാനി മുൻപേജിൽ പ്രധാന വാർത്തയായി കൊടുത്തത്. ചരിത്രത്തിൽ ആദ്യമായിട്ടാണത്രെ എകെജി സെന്റരിനു മുന്നിലൂടെ പ്രകടനം നടക്കുന്നതെന്നും ദേശാഭിമാനി വാർത്ത എഴുതി. മാത്രാമല്ല എകെജി സെന്റരിലേക്കും തിരികെ പുറത്തേക്കും ആളുകൾക്കു സഞ്ചരിക്കാനാകാത്ത വിധം പോപ്പുലർ ഫ്രെണ്ട് പ്രവർത്തകർ ഉപരോധം നടത്തിയെന്നും, ഇതെല്ലാം കണ്ട് ഉമ്മൻ ചാണ്ടിയുടെ പോലീസ് കയ്യും കെട്ടി നോക്കി നിന്നെന്നും ദേശാഭിമാനി എഴുതിവെച്ചു.


ഈ വാർത്തയോടെ അവസാനിപ്പിച്ചില്ല ദേശാഭിമാനിയുടെ പ്രതിഷേധം, ജൂൺ ഒന്നാം തിയതി പ്രധാന എഡിറ്റോറിയൽ ലേഖനം തന്നെ പോപ്പുലർ ഫ്രെണ്ടിന്റെ (ദേശാഭിമാനി ഭാഷ്യത്തിൽ എസ്ഡിപിഐ യുടെ) പ്രതിഷേധ റാലിയെ കുറിച്ചാണ്. പി എം മനോജ് എന്ന ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ പേരുവെച്ചെഴുതിയ ലേഖനത്തിൽ പ്രധാനമായും അദ്ദേഹം പറയുന്നതു എകെജി സെന്റരിനു മുന്നിലെ പ്രകടനവും, ഉപരോധവും മാത്രമല്ല യുഎപിഎ പ്രയോഗിച്ചതു സിപീഎം അല്ല, ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ്, ഉമ്മൻ ചാണ്ടിക്കെതിരെ മുദ്രാവാക്യം വിളിക്കാതെ സിപീഎമ്മിനു നേരെയാണ് പോപ്പുലർ ഫ്രെണ്ട് മുദ്രാവാക്യം വിളിക്കുന്നതു, നാറാത്ത് നടന്നത് ഭീകര പരിശീലനം തന്നെയാണ്, പ്രധാന പ്രതിക്ക് വിദേശത്തു നിന്ന് ധാരാളം പണം വന്നിട്ടുണ്ട്, അരിയിൽ ശുക്കൂർ വധവും, ഫസൽ വധവും പൊലീസ് കെട്ടിച്ചമച്ച കേസാണ്.


യുഎപിഎക്കെതിരെ നടന്ന പ്രതിഷേധ മഹാസംഗമം നടത്തിയത് പിഎം മനോജ് സൂചിപ്പിച്ചതു പോലെ എസ്ഡിപിഐ എന്ന രാഷ്ട്രീയ പാർട്ടി അല്ല. പോപ്പുലർ ഫ്രെണ്ട് എന്ന നവസാമൂഹിക പ്രസ്ഥാനം ആണ് ഈ മഹാസംഗമം നടത്തിയതു എന്ന അദ്ദേഹത്തെ ആദ്യമായി ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.


വിഷയത്തിലേക്കു വന്നാൽ ദേശാഭിമാനിയിൽ വാർത്തയായും പിറ്റേന്നു ലേഖനമായും വന്ന പ്രധാന ആരോപണം എകെജി സെന്ററിനു മുന്നിലെ പോപ്പുലർ ഫ്രെണ്ട് പ്രകടനം ആണ്. ചരിത്രത്തിൽ ആദ്യമായിട്ടാണത്രെ എകെജി സെന്ററിനു മുന്നിൽ പ്രകടനം നടക്കുന്നതും, പോലീസ് പ്രകടനത്തിനു അനുമതി നൽകുന്നതും. ഗുരുവായൂർ ക്ഷേത്രവളപ്പ്, തിരുവനന്തപുരത്തെ പത്മനാഭക്ഷേത്ര പരിസരം, ഹൈകോടതി കോമ്പൌണ്ട് ഇവിടെയൊക്കെ നിലനിൽക്കുന്നതു പോലുള്ള പ്രകടന നിരോധനം മാർക്കിസ്റ്റ് പാർട്ടി അസ്ഥാനത്തിനു മുന്നിലുള്ള റോഡിലും നിലനിൽക്കുന്നുണ്ടോ? എകെജി സെന്ററിനു മുന്നിൽ പ്രകടനം നടത്തുന്നതിനു നിയമപരമായ തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടോ? അന്വേഷിച്ചപ്പോൾ അത്തരം വിലക്കുകളോ, നിരോധനമോ നിലവിലില്ല എന്നാണ് അറിയാൻ സാധിച്ചതു. എകെജി സെന്റരിലേക്ക് മാത്രമായി ഒരു മാർച്ച് സംഘടിപ്പിച്ചു ഉപരോധം നടത്തുകയാണെങ്കിൽ അതൊരു വാർത്തയാണ്. യുഎപിഎക്കെതിരെയുള്ള പ്രതിഷേധ മഹാസംഗമത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ എല്ലാ വഴികളിലൂടെയും പ്രകടനം നീങ്ങുമ്പോൾ എകെജി സെന്റരിനു മുന്നിലെത്തിയാൽ മുദ്രാവാക്യം വിളിച്ചു നിശ്ശബ്ദരായി കടന്നു പോകണെമെന്നു പറയുന്നതിന്റെ സാംഗത്യം എന്താണ്? ആരാധനാലയങ്ങൾ പോലെ ദിവ്യത്വമോ വിശുദ്ധ പഥവിയോ എകെജി സെന്റരിനു പാർട്ടിയോ സർക്കാരോ നൽകിയിട്ടുണ്ടോ? ഇതര പാർട്ടി ഓഫീസുകൾക്ക് മുന്നിലൂടെ പ്രകടവുമായി പോകുമ്പൊൾ സിപീഎം പ്രവർത്തകർ നിശ്ശബ്ദരായാണോ നീങ്ങാറുള്ളത്? സിപീഎം പ്രവർത്തകർ സ്വയം പാലിക്കാത്ത മര്യാദകൾ ഇതരപർട്ടി പ്രവർത്തകർ സിപീഎം ആസ്ഥാനത്തൊട് കാണിക്കണം എന്നത് പി എം മനോജിന്റെ അധികവായനയായി മാത്രമേ കണക്കാക്കാൻ സാധിക്കൂ..


പ്രകടനം തുടങ്ങി മണിക്കൂറുകൾ പിന്നിട്ടിട്ടും മുന്നോട്ടു സഞ്ചരിക്കാനാകാത്തവിധം വലിയ ജനസഞ്ചയം ഈ പ്രതിഷേധ മഹാസംഗമത്തിനെത്തിയതു കൊണ്ട് പലപ്പോഴും പ്രകടനത്തിനു പ്രതീക്ഷിച്ച വേഗത്തിൽ സമ്മേളന സ്ഥലത്തേക്ക് സഞ്ചരിക്കാൻ സാധിച്ചില്ല എന്നത് വാസ്തവമാണ്. അതുകൊണ്ട് തന്നെ പ്രവർത്തകർക്ക് പലസ്ഥലത്തും ധാരാളം സമയം മുന്നൊട്ടു സഞ്ചരിക്കാനാകാതെ വരികയും ചെയ്തു. ദേശാഭിമാനി എഡിറ്റർ തെറ്റിദ്ധരിച്ചതു പോലെ എകെജി സെന്റർ ഉപരോധമായിരുന്നില്ല അതിനു കാരണം. രസകരമായ വിഷയം എന്തെന്നാൽ ദിവസങ്ങൾക്കു മുൻപാണ് സഞ്ചാര സ്വാതന്ത്ര്യം പൂർണ്ണമായും നിഷേധിച്ചു കൊണ്ട് സിപീഎമ്മിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഓഫീസ് ഉപരോധസമരം നടന്നതു. സമരത്തോടനുബന്ധിച്ചു പൊതുജനങ്ങൾക്കും സർക്കാർ ഉഗ്യോഗസ്ഥർക്കും ഇല്ലാത്തെ എന്തു പ്രയാസമാണ് അല്പസമയം എകെജി സെന്റരിനു മുന്നിലൂടെ പ്രകടനം നടക്കുമ്പോഴേക്ക് പാർട്ടിക്ക് നേരിടേണ്ടി വന്നത് എന്നത് പ്രസക്തമായ ചോദ്യമാണ്. ചോരച്ചാലുകൾ നീന്തി കടന്നുവന്നു എന്നവകാശപ്പെടുന്ന ഒരു പ്രസ്ഥാനം അല്പ സമയത്തെ മുദ്രാവാക്യം വിളി കേൾക്കുമ്പോഴെക്ക് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ആ പാർട്ടി അവകാശപ്പെടുന്ന വിപ്ലവ പാരമ്പര്യത്തിനു ചേർന്നതല്ല എന്നു മാത്രം ഓർമ്മപ്പെടുത്തുന്നു.


ലേഖനത്തിന്റൈ ഇടയിലൂടെ അദ്ദേഹം കടത്തിവിടാൻ ശ്രമിച്ച മറ്റൊരു വിഷയം യുഎപിഎ പ്രയോഗിച്ചതു സിപീഎം അല്ല, ഉമ്മൻ ചാണ്ടി ആണെന്നായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരാണ് നാറാത്തെ ഫിസിക്കൽ ട്രെയിനിങ്ങ് നടത്തിയ പോപ്പുലർ ഫ്രെണ്ട് പ്രവർത്തകർക്കു നേരെ കരിനിയമമായ യുഎപിഎ പ്രയോഗിച്ചതു എന്നത് വാസ്തവമാണ്. ഇതിനെ തുടർന്നാണ് കരിനിയമത്തിനെതിരെയുള്ള പ്രതിഷേധ കാമ്പയിനും സമ്മേളനവും നടന്നതു. എന്നാൽ ഈ കരിനിയമത്തെ കേരളത്തിൽ പരിചയപ്പെടുത്തിയതും, മുസ്ലിംകൾക്കു നേരെ ആദ്യമായി പ്രയോഗിച്ചതും സിപീഎം സർക്കാർ ആണെന്നതാണ് വാസ്തവം. ഇടതു ഭരണകാലത്ത് മുവാറ്റുപുഴയിൽ പ്രവാചകനിന്ദ നടത്തിയ ആധ്യാപകനു നേരെ നടന്ന അക്രമണത്തിന്റെ പേരിൽ പോപ്പുലർ ഫ്രെണ്ട് പ്രവർത്തകരും അല്ലാതവരുമായ അൻപത്തിനാലോളം പേർക്കെതിരെയാണ് അന്നത്തെ ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന് ഈ കരിനിയമം കേരളത്തിൽ പ്രയോഗിച്ചതു. മാത്രമല്ല അന്നു സർക്കാർ സംവിധാനങ്ങൽക്കൊപ്പം സിപീഎമ്മിന്റെ പാർട്ടി സംവിധാനങ്ങളും ഈ വേട്ടക്ക് മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ യുഎപിഎ എന്ന കരിനിയമത്തെ കേരളത്തിൽ പരിചയപ്പെടുത്തിയ സർക്കാരെന്ന നിലക്ക് സിപീഎമ്മിന്റെ ആഭ്യന്തരവകുപ്പിനു ഈ കരിനിയമത്തെ രാഷ്ട്രീയ എതിരാളികൾക്ക് നേരെ ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിൽ നിന്നു മാറി നിൽക്കാനാകില്ല. സ്വാഭാവികമായും യുഎപിഎ എന്ന കരിനിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ നിന്നു ഈ കരിനിയമം പ്രയോഗിച്ച സർക്കാരുകളെയും അതിനു നേതൃത്വം നൽകിയ പാർട്ടികളെയും ഒഴിവാക്കാൻ സാധിക്കില്ല.


മാത്രമല്ല നാറാത്ത് നടന്ന ഫിസിക്കൽ ട്രെയിനിങ്ങിനെ ഭീകര പരിശീലനമാക്കു മുദ്രകുത്തുവാനും, ഭരണകൂടത്തെ കൊണ്ട് കരിനിയമങ്ങൾ പ്രയോഗിക്കിപ്പിക്കുവാനും മറ്റാരേക്കാൾ ആവേശത്തൊടെയാണ് സിപീഎമ്മും പാർട്ടി പത്രവും പ്രചാരണം നടത്തുന്ന വസ്തുത വിസ്മരിക്കാനാകില്ല. ടീപി ചന്ദ്ര ശേഖരൻ വധവും,ഷുക്കൂർ വധവും അന്വേഷിക്കുന്ന കേരള പോലീസും, ഫസൽ വധം അന്വേഷിക്കുന്ന സിബിഐയുമൊക്കെ അഴിമതിക്കാരും കോങ്രസിന്റെ സ്വകാര്യം പോലീസും അവർ കണ്ടെത്തിയ വസ്തുതകൾ പെരും നുണകളുമായി പാർട്ടിയും പാർട്ടി മാധ്യമങ്ങളും പ്രചാരണം നടത്തുമ്പോൾ തന്നെയാണ് ഇതേ പോലീസ് ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കുന്ന (ഷുക്കൂർ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി സുകുമാരനെ ചാനലുകൾക്കു മുൻപിൽ വെച്ച് അസഭ്യം പറഞ്ഞത് പാർട്ടി സെക്രട്ടരിയേറ്റ് അംഗമായ എം വി ജയരാജനാണ്, ഇതേ പോലീസ് ഉഗ്യോഗസ്ഥൻ തന്നെയാണ് നാറാത്തെ ഫിസിക്കൽ ട്രെയിനിങ് കേസും അന്വെഷിക്കുന്നത്) പോലീസ് ഉഗ്യോഗസ്ഥർ എല്ലാം തികഞ്ഞ സത്യസന്ധരും, അവർ പുറത്തു വിടുന്ന വാർത്തകൾ പരമസത്യവുമായി പാർട്ടിപത്രത്തിലും ചാനലുകളിലും അവതരിക്കുന്നതു.


സമീപകാലത്തായി ന്യൂനപക്ഷ വിഷയങ്ങളിൽ പലപ്പോഴും സംഘപരിവാര ഭാഷ്യത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന പാർട്ടിക്കും പാർട്ടി മാധ്യമങ്ങൾക്കുമെതിരെ ന്യൂനപക്ഷങ്ങളുടെ ഭാഗത്തു നിന്നു നാമമാത്ര പ്രതിഷേധം പോലും ഉണ്ടാകില്ല എന്നു പാർട്ടിയും പാർട്ടി മാധ്യമങ്ങളും തെറ്റിദ്ധരിക്കരുതു എന്നു മാത്രം ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നു.

കോഴിബസാര്‍ സുല്‍ത്താന്‍ തോട് പാലം - മുസ്‌ലിം ലീഗിന്റെ കിരീടത്തില്‍ ഒരു "പൊന്‍"" തൂവല്‍ " കൂടി

കോഴിബസാര്‍ സുല്‍ത്താന്‍ തോട് പാലം 


പാലം ഏതു തോട് ഏതു എന്ന് നാട്ടുകാര്‍ തപ്പികൊണ്ടിരിക്കുന്നു .... മുസ്‌ലിം ലീഗിന്റെ കിരീടത്തില്‍  ഒരു" പൊന്‍ തൂവല്‍ "കൂടി.... കണ്ണൂരില്‍ നിന്നുള്ള വീഡിയോ ........


ഇസ്ലാമിന്നും സുന്നത്തിനും എതിരായിട്ട് പോപ്പുലര്‍ ഫ്രണ്ട് എന്ത് ചെയ്തു ??

posted by Mustafa Kadangode


"ആസ്സലാമു അല്യ്ക്കും സഹോദരന്മാരെ "


അറിയാതെ ചോദിക്കുകയാണ് കുറെ കാലമായ കേള്‍ക്കുന്നു. " പോപ്പുലര്‍ ഫ്രണ്ടിന്റെ ചില പ്രവര്‍ത്തനങ്ങളോട് വിയോജിപ്പുണ്ട് വിയോജിപ്പുണ്ട് എന്ന് " ഇസ്ലാമിന്നും സുന്നത്തിനും എതിരായിട്ട് പോപ്പുലര്‍ ഫ്രണ്ട് എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് തുറന്ന് കാട്ടാന്‍ നിങ്ങള്‍ മുഘവിലക്കെടുക്കുന്ന പണ്ഡിതന്മാരും തങ്ങന്മാരും അടങ്ങുന്ന സമുദായ നേതാക്കള്‍ തയ്യറാകട്ടെ അതവരുടെ ബാത്യതയല്ലേ. ? തീര്‍ച്ചയായും അവരുടെ ബാധ്യത തന്നെയാണ്. അവര്‍ അതിനെന്തു കൊണ്ട് തയ്യാറാകുന്നില്ല. ഉള്ള അറിവ് വെച്ച് എനിക്ക് പറയാന്‍ കഴിയും അവര്‍ക്ക് ഒരിക്കലും ഖുര്‍ ആനും ഹദീസും നിരത്തി അത് സ്ഥാപിക്കാന്‍ കഴിയില്ലെന്ന്. അവിടെയാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ വിജയവും എതിര്‍ക്കുന്നവരുടെ തോല്‍വിയും. കാരണം അതിനു നേതൃത്തം കൊടുക്കുന്നത് അല്ലാഹുവിനെയും പ്രവാചകനെയും തിരു സുന്നത്തിനെയും ഖുര്‍ആനിനേയും പൂര്‍ണ്ണമായി അങ്ങീകരിക്കുന്നവര്‍ ആണ്. അല്ലാതെ അവനവന്ന് ഉപകാരപ്പെടുന്ന ഏതെങ്കിലും ചില ആയത്തുകളും ഹദീസുകളും എടുത്തു ബാക്കിയുള്ളതിനെ എതിര്‍ക്കുന്ന രീതിയിലുള്ള സമുദായ സംഘടനകള്‍ അല്ല എന്നത് തന്നെ. പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ മുന്‍ പ്രവര്‍ത്തനവും അതിന്‍റെ ആശയങ്ങളും ഒട്ടു മിക്ക എല്ലാ മുസ്ലിം പണ്ഡിതന്മാര്‍ക്കും സമ്മതമായിരുന്നു എന്നാണറിവ്. ക്രമേണ ആ പ്രസ്ഥാനം വളര്‍ന്നപ്പോള്‍ ഫാഷിസ്ടുകളുടെ കയ്യടി കിട്ടാനും ഭരണകൂട ഭീകരരുടെ അപ്പക്കഷങ്ങള്‍ക്ക് വേണ്ടിയും പലരും മലക്കം മറിഞ്ഞു അതിനെ എതിര്‍ത്തു. അത് വീണ്ടും വളര്‍ന്നപ്പോള്‍ സ്വന്തം അണികള്‍ നഷ്ട്ടമാവുന്നുവോ എന്ന ഭയം മൂലം എതിര്‍ക്കാന്‍ വേണ്ടി മാത്രം മുസ്ലിം സങ്കടനകള്‍ സ്റ്റേജ്കള്‍ ഉണ്ടാക്കി ഖുര്‍ ആനിലെ വിശുദ്ധ സമരത്തിന്റെ ആയത്തുകളെ പോലും മറന്നുകൊണ്ട് സയനിസ്റ്റു സാമ്രാജ്യത്ത ശക്തികളെ എതിര്‍ത്ത് ധീര രക്തസാക്ഷികളായ പൂര്‍വികരെ പോലും അഭാമാനിച്ചു. നിങ്ങള്‍ നാലു എന്‍ ഡീ എഫു കാര്‍ കൂടിയാല്‍ ഇവിടെ തീവ്രവാദം വളരില്ല എന്ന് പ്രസങ്ങിക്കാന്‍ എല്ലാ സംഘടനകളും ഒരുമിച്ചിരുന്നു. മുസ്ലിം സങ്കടനകളിലെ നേതാക്കളുടെ തെറ്റിനെ ചൂണ്ടിക്കാട്ടിയതിന്ന് പണ്ഡിതന്മാരെ അഭാമാനിചെന്നു പറഞ്ഞു വാളെടുത്തു വന്നവര്‍. ഇപ്പോളും വാളെടുക്കുന്നവര്‍. എന്ത് കൊണ്ട് ലോക സമാധാനത്തിന്ന് ആഹ്ഹോനം ചെയ്ത അശ്രഫുല്‍ ഹല്ക് മുഹമ്മദു നബി തങ്ങളെയും ഇസ്ലാം മതത്തെയും സയനിസ്റ്റു സാമ്രാജ്യത്ത ശക്തികളുടെ കുഴലൂത്ത് കാരായ കേരളത്തിലെ ചില ക്രിസ്ത്യന്‍ തീവ്രവാതികള്‍ തുടരെ തുടരെ അന്ജോളം വിഷയങ്ങളില്‍ അഭാമാനിചിട്ടും എന്തുകൊണ്ട് പ്രതി കരിച്ചില്ല. അതിനുള്ള കാരണം അവര്‍ വെച്ച് നീട്ടുന്ന അപ്പക്കഷണങ്ങള്‍  തന്നെയല്ലേ...! 


(1) ക്രിസ്ത്യന്‍ മാനേജ് മെന്റ് സ്കൂളില്‍ തലമറച്ചു ചെന്നതിന്ന് ഒരു ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മുസ്ലിം വിധ്യാര്തിയെ സ്കൂളില്‍ നിന്നും പുറത്താക്കിയതാണ് ആ സമയത്ത് ഉണ്ടായ ഒന്നാമത്തെ വിഷയം


 (2) രണ്ടാമതായി മറ്റൊരു ക്രിസ്ത്യന്‍ മാനേജ് മെന്റ് സ്കൂളിലെ മുസ്ലിം ട്ടീചാരെ തലമറച്ചു ചെന്നതിനു പ്രിന്‍സിപ്പല്‍ മുഖത്തു അടിച്ചു സ്കൂളില്‍ നിന്നും പിരിച്ചു വിട്ടു.


(3) രണ്ടാം ക്ലാസിലെ സീ.ബീ.എസ്സി. സ്കൂള്‍ പുസ്തകത്തില്‍ പ്രവാചകന്റെ ഫോടോ എന്നും പറഞ്ഞു ആരുടെയോ ഫോട്ടോ പ്രിന്റു ചെയ്തു സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.


(4) ഒരു പള്ളീലെ അച്ഛന്‍ പ്രവാചകനെയും ഇസ്ലാം മതത്തെയും അവഹേളിക്കുന്ന ചിന്‍വാത് പാലം എന്ന പുസ്തകം എഴുതി. അയാള്‍ മരിച്ചതിനു ശേഷം ജനങ്ങള്‍ക്ക്‌ വിതരണം ചെയ്തു.


(5) അവസാനമായാണ് മൂവാറ്റുപുഴയില്‍ പ്രവാചകനെ അഭമാനിക്കാനായ് വിധ്യാര്തികള്‍ക്ക് ചോധ്യപ്പെപ്പാര്‍ തയ്യരാകി കൊടുത്തതും. ആ വിഡ്ഢി തല്ലു ഇരന്നു വാങ്ങിയതും... ഈ പരമ്പരക്ക് അവസാനമായതും. മൂവാറ്റുപുഴയില്‍ പ്രവാചകനെ വളരെ മോശമായ് ചിത്രീകരിച്ച ഇയാളെ അറസ്റ്റു ചെയത് ശിക്ഷിക്കണം എന്ന് പറഞ്ഞു സമരം ചെയ്തതിന്നു 27 പേരെയാണ് പോലീസ് അടിവസ്ത്രം ധരിപ്പിച്ചു ജയിലില്‍ ക്രൂരമായ്‌ പീഡിപ്പിച്ചത്. എന്നാല്‍ തെറ്റ് ചെയ്ത ആ ജോസെഫിനെ അഭിനന്ദിക്കും വിതം അടുത്തുള്ള ത്രീ സ്റാര്‍ ഹോടലില്‍ നിന്ന് ഭക്ഷണം വാങ്ങി കൊടുത്തു പോലീസ് സ്റെഷനില്‍ സീകരിച്ചു അവസാനം ജാമ്യവും നല്‍കി വിട്ടയച്ചു. ഈ നീതി നിഷേധം കൊണ്ട് തന്നെയാണ് മൂവാറ്റുപുഴയിലെ നാട്ടുകാര്‍ അധെഹത്തോടു അയാള്‍ അര്‍ഹിക്കുന്ന രീതിയില്‍ പ്രതികരിച്ചത്. എന്തായാലും വേണ്ടില്ല എന്‍ ഡി എഫി. നെ എങ്ങനെയെങ്കിലും മോശമായി ചിത്രീ കരിക്കാന്‍ കിട്ടിയ അവസരം ഞമ്മടെ പണ്ടിതന്മാര്‍ ശരിക്ക് മുതലാകാന്‍ ശ്രമിച്ചു. എല്ലാ പണ്ഡിത സങ്കടനകളും നേതാക്കളും കോട്ടക്കലില്‍ എന്‍ ഡി എഫ്. നെതിരെ ഒരു മേശക്ക് ചുറ്റും ഇരുന്നു. ഈ മഹനീയമായ കര്‍മ്മത്തിന് വേണ്ടി യെങ്കിലും എല്ലാം മറന്നു പരസ്പരം സലാം പറഞ്ഞ് ഒത്തു ചേര്‍ന്നു അല്‍ഹംദുലില്ലാഹ് . എന്ന് മാത്രമാണ് ഞങ്ങള്‍ അന്ന് പറഞ്ഞത്.. എന്തായാലും ഞങ്ങളെ കുത്താനായെങ്കിലും നിങ്ങള്‍ ഒരുമിച്ചല്ലോ. അല്‍ഹംദുലില്ലാഹ് ഈ ഐക്യം എന്നും നിലനില്‍ക്കട്ടെ. എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. വിമര്‍ശകരോട് ഒരു മറുപടിപറഞ്ഞ് നിറഞ്ഞ പുഞ്ചിരിയുമായ് അത് വീണ്ടും വളര്‍ന്നു. എന്‍ ഡി എഫ്. ന്‍റെ ചില സമ്മേളനങ്ങള്‍ കണ്ടു കലി മൂത്തവര്‍ പറഞ്ഞു "പുതു മഴയ്ക്ക് മുളച്ച തവര" ഇങ്ങിനെ എത്ര സംഘടനകള്‍ വന്നു പോയി ? അണയാന്‍ പോകുന്ന തീ ഇതുപോലെ ആളിക്കതും. ഇത് അണയുന്നത് കാണാന്‍ കഴിയാതെ വന്നപ്പോള്‍ പിന്നെ അടുത്ത ചോദ്യമായി. നിങ്ങള്‍ എന്താ താമരശ്ശേരി ചുരം കടന്നു മെഴുകു തിരി കത്തിക്കാത്തത് ?" അവിടെ യെല്ലേ മുസ്ലിംകള്‍ കൂടുതല്‍ പീടിപ്പിക്കപ്പെടുന്നത്. എന്നൊരു ചോദ്യവും ആ ചോദ്യത്തിനും കാരണം ഉണ്ട് സ്വന്തം സങ്കടന്കള്‍ക്ക് ക്ഷീണം സംഭവിക്കുമോ എന്നൊരു ഭയം ഉള്ളില്‍ ഉള്ളത് കൊണ്ട് തന്നെ. താമരശ്ശേരി ചുരം കയറി തമിഴ്നാട്ടിലും, കര്‍ണ്ണാടകയിലും കൂടി പടര്‍ന്നു തുടങ്ങി ഒന്നും മിണ്ടാതെ ആ തവര വളര്‍ന്നു പോപ്പുലര്‍ ഫ്രണ്ട് എന്ന ഒരു മരമായി വളര്‍ന്നു കൊണ്ടിരുന്നു. കളിയാക്കിയവര്‍ ഇപ്പോഴും താമരശ്ശേരി ചുരത്തിനു താഴെ തന്നെ.! എന്നിട്ടും നിറുത്തിയില്ല. പിന്നില്‍നിന്നുള്ള കുത്തലുകള്‍ നീരുപാതികം ശക്തിയായ് തുടര്‍ന്നു. കുട്ടികളെ സുബഹിക്ക് പള്ളിയില്‍ വിടണ്ട, " തീവ്രം" പിടിക്കും എന്ന് പോലും പള്ളിയില്‍ ഉല്‍ബോധനം നടത്തി.! ഇസ്രയേല്‍ അമേരിക്കന്‍ സയനിസ്റ്റു സാമ്രാജ്യത്ത ശക്തികളെ എതിര്‍ക്കുന്ന ധീരന്മാരേ അവര്‍ വിളിക്കുന്ന ഒമാനപേരാണ് തീവ്രവാതികള്‍ എന്ന് അറിഞ്ഞിട്ടും അവര്‍ പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ക്കാന്‍ തീവ്രവാതികള്‍ എന്ന പേര് വിളിച്ചു. ഇസ്രയേല്‍ അമേരിക്കന്‍ സയണിസ്റ്റ് സാമ്രാജ്യത്തത്തിനു കുഴലൂതുന്ന ഭരണകൂടത്തെയും അവരുടെ നീതി നിഷേതത്തെയും എതിര്‍ക്കുന്നതാണ് ഞങ്ങള്‍ ചെയ്യുന്ന തീവ്രവാതമെങ്കില്‍ അല്‍ഹംദു ലില്ലാഹ് ഞങ്ങള്‍ തീവ്ര വാതികള്‍ തന്നെയാണ്. ഇത് മരണം വരെ തുടരുകതന്നെ ചെയ്യും. കണ്ടില്ലേ... കണ്ടില്ലേ... പോലീസ് വീട്ടില്‍ വരുന്നു. പത്രത്തില്‍ അവരെ കുറിച്ച് എന്തൊക്കെയാ വാര്‍ത്ത വരുന്നേ. ഏതു സംഘടനയാ അവരെ അന്ഗീകരിക്കുന്നത്?. അങ്ങിനെ ഉപദേശങ്ങളുമായി വീട് വീടാന്തരം കാംപയിനുകളുമായ്. നിങ്ങള്‍ നടന്നപ്പോഴും... ഇവിടെ ഏതു സങ്കടനയാണ് പരസ്പരം അങ്ങീകരിക്കുന്നത് എന്ന ഞങ്ങളുടെ മറുപടി കേള്‍ക്കാന്‍ പോലും സമയമില്ലാത്ത നിങ്ങളെ നോക്കി പുഞ്ഞിരിച്ചുകൊണ്ട്. പോപ്പുലര്‍ ഫ്രണ്ട് വീണ്ടും വളര്‍ന്നു.." കോടിക്കണക്കിനു ബ്രൂണങ്ങളിലെ കരുത്തുള്ള ഒന്നോ രണ്ടോ ബ്രൂണങ്ങ ഗര്‍ഭാഷയത്തില്‍ ചെന്ന് അള്ളിപ്പിടിച്ചിരിക്കുന്ന പോലെ സങ്കടങ്കല്‍ ഉണ്ടാക്കി നേത്രത്ത സ്ഥാനത്തിരുന്നു സുഘിക്കുന്ന ഈ കിരീടമില്ലാത്ത രാജാക്കന്മാര്‍ വീണ്ടും പറഞ്ഞു. കണ്ടില്ലേ... കണ്ടില്ലേ... അവര്‍ പേര് മാറ്റി കളിക്കുന്നു... എന്‍ ഡി എഫ് പോയി ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് ആയി. ഒരു മുസ്ലിം നേതാവിന് വേണ്ട വേണ്ട മിനിമം യോഘ്യത അല്ലാഹുവിലുള്ള പൂര്‍ണ്ണ വിശോസം ആണെന്ന്ണെന്ന് പോലും മറന്നു കൊണ്ടും അറബിക്കും അനറബിക്കും, കറുത്തവനും വെളുത്തവനും വ്യത്യാസമില്ലെന്ന് പഠിപ്പിച്ച രസൂലിന്റെ വാക്കുകളെ അവഹെളിച്ചുകൊണ്ട് ജനാധിപത്യ രീതിയില്‍ സങ്കടനാ തിരഞ്ഞെടുപ്പ് നടത്തി തിരഞ്ഞെടുക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും സങ്കടനയേയും വീണ്ടും കളിയാക്കുന്നു. അവര്‍ക്ക് സ്ഥിരം നേതാവില്ല... ഉള്ള നേതാക്കള്‍ക്ക് മൊഞ്ച് പോരാ... കുടുംബ മഹിമയില്ല..! എത്ര എത്ര ആരോപണങ്ങള്‍ മാറാട്, കോഴിക്കോട് ബസ് സ്ടാണ്ട് ബോംബു സ്ഫോടനം, ആസാം എസ് എം എസ് വിവാദം, ലവ് ജിഹാദ്, കശ്മീര്‍ റിക്രൂട്ട് മെന്‍റ്, കര്‍ണ്ണാടക ബോംബു സ്ഫോടനം... അങ്ങനെ നുണ കഥകളുടെ പട്ടിക നീണ്ടു. അവസാനം നാറാത്തും എത്തി നാറാത് നിന്നും പിടിയിലായ 22 വയസ്സുള്ള യുവാക്കള്‍ക്ക് 15 കൊല്ലം മുന്നേ നടന്ന കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ പങ്കുണ്ടത്രെ അന്ന് ഏഴു വയസ്സ് മാത്രം പ്രായമുള്ള അവര്‍ രണ്ടാം ക്ലാസിലെ ഇന്റര്‍ വെല്‍ സമയത്താണ് കോയമ്പത്തൂരില്‍ പോയീ സ്ഫോടനം നടത്തിയത് എന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍ പോപ്പുലര്‍ ഫ്രണ്ട് വളര്‍ന്നു പുതിയൊരു മുസ്ലിം ദളിത് ഭൂരിപക്ഷ പാര്‍ട്ടിക്ക് രൂപം കൊടുത്തു അങ്ങനെ എസ്. ഡി .പി. ഐ ഉണ്ടായി. അതും ഇവരാരും കാണാത്ത ജന്തര്‍ മന്ത്രില്‍.. അങ്ങ് ഡല്‍ഹിയില്‍!!.,. സാമ്രാജ്യത്ത ശക്തികളുടെ നാല് വെള്ളിക്കാശിന്നു മദനിയടക്കമുള്ള മുസ്ലിംകളെ ഒറ്റുകൊടുത്ത തടിയന്ടവിട നസീറിനു പഠിക്കുന്ന ഒരു വയനാടന്‍ ലീഗുകാരനായ മോഡി ഭക്തന്‍ ഉള്‍ഭയം കൊണ്ട് കളിയാക്കി ഞങ്ങളെ ഇങ്ങനെ വിളിച്ചു. " സുഡാപ്പി ". ഞങ്ങള്‍ക്ക് അതും ഇഷ്ടമായി! ഇതേ സുടാപി ഇപ്പോള്‍ നാടിനെ ഒറ്റി കൊടുക്കുന്ന രാഷ്ട്രീയക്കാരുടെ വല്ല്യ തലവേദനയാണ്. മുമ്പ് ഞമ്മടെ മത സംഘടനകള്‍ മാത്രം കാമ്പയിന്‍ നടത്തിയപ്പോള്‍ ഇന്ന് രാഷ്ട്രീയക്കാരും കാമ്പയിന്‍ നടത്തുന്നു..! സുഡാപ്പി ശക്തി പ്രാപിച്ചു ഇന്ത്യ മുഴുവന്‍ വ്യാപിക്കുന്നു! പഴയ ഉപദേഷകരില്‍ ചിലര്‍ ഇപ്പോള്‍ സ്വകാര്യമായി പറയുന്നത്‌. "നിങ്ങള്‍ ഇവിടെ വേണം, പക്ഷ കേരളത്തില്‍ വേണ്ട. ഇവിടെ കുഴപ്പങ്ങള്‍ ഒന്നും ഇല്ലല്ലോ ? (എന്ന് വെച്ചാല്‍ കേരളത്തില്‍ തങ്ങളുടെ പിടി വിടുന്നു എന്ന്.) ഞങ്ങള്‍ പറയുന്നു ഇവിടെയും കുഴപ്പങ്ങള്‍ ഉണ്ട്. ഇല്ലെന്നു പറയാന്‍ കഴിയുമോ.? ഓരോ ഇലക്ഷന്‍ വരുമ്പോഴും നിങ്ങള്ക്ക് ഒരു വോട്ടും കിട്ടില്ല എന്ന് കളിയാക്കിയവര്‍ പോലും മൂക്കത്ത് വിരല്‍ വെക്കുന്നു. വോട്ടുകള്‍ കിട്ടിയിട്ടെന്താ.. തോറ്റിലെ?.. തോല്‍വിയുടെ കണക്കു പറയുന്നവര്‍ എന്നാണു ഇപ്പോള്‍ പുതിയ കളിയാക്കല്‍ ഞങ്ങളുടെ മറുപടിക്ക് കാത്തു തരാത്ത നിങ്ങള്‍ക്ക് നല്‍കാന്‍ ഞങ്ങളുടെ ചെറിയൊരു പുഞ്ചിരി മാത്രമേ ഉള്ളു. എങ്കിലും ആത്മാര്‍ഥതയോടെ പറയുന്നു. നിങ്ങള്ക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും പോപ്പുലര്‍ ഫ്രണ്ട് കാരനോട് പറയാന്‍ മടിക്കണ്ട. അത് അറിയാതെയോ അറിഞ്ഞോ സയണിസ്റ്റു ഫാസിസ്റ്റു ശക്തികള്‍ക്കു പണയം വെക്കപ്പെട്ട നിങ്ങളുടെ നട്ടെല്ല് ആയാല്‍ പോലും അത് തിരിച്ചു വാങ്ങി തരാന്‍ ഞങ്ങള്‍ മുന്നില്‍ ഉണ്ടാകുമെന്നു ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തി നിര്ത്തുന്നു. അസ്സലാമു അലയ്കും വറഹ് മതുള്ളാഹി വബറകാതുഹു. നിങ്ങളുടെ അഭിപ്രായങ്ങളും മറുപടിയും പ്രതീക്ഷിക്കുന്നു...!

ആടിനെ പട്ടി ആക്കുക എന്നിട്ട് പേ പട്ടി ആകുക എന്നിട്ട് തല്ലി കൊല്ലുക .

posted by Shuhaib Kasim Shine

" തീവ്രവാദികൾ" , എന്നും കേള്കുന്ന വിളി പേര്നമുക്ക് കുറച്ചു തീവ്രവാദികളെ പരിചയപെടാം



1 .അഫ്ഗാനിലെ തീവ്രവാദികൾ -അഫ്ഗാനിൽ അതിക്രമിച്ചു കടന്നു റഷ്യ , അമേരിക്ക തുടങ്ങിയ്യ വൻ ശക്തികൾ ആ നാട്ടിലെ കുട്ടികെളയും , ആണുങ്ങളെയും വെടി വെച്ച് കൊല്ലുന്നു , മുടി പോലും അന്യ പുരുഷനെ കാണികാത്തെ ജീവിക്കുന്ന മുസ്ലിം സ്ത്രീകളെ കൂടം ചേര്ന്നു ക്രൂരമായി ബലാല്സന്ഘം ചെയുന്നു , അതിനു എതിരെ അവിടെയുള്ള യുവാകൾ ശബ്ദം ഉയരത്തി , അതിനെ നിങ്ങൾ തീവ്രവാദം എന്ന് പറഞ്ഞു

2 .ഇറാകിൽ ഇല്ലാത്ത രാസായുധതിന്റെ പേര് പറഞ്ഞു , കുരിശു യുദ്ധം എന്ന് പറഞ്ഞു ആ നാട്ടിൽ അതിക്രമിച്ചു കടന്നു അവരുടെ മണ്ണും പെണിന്റെ മാനവും കവര്ന്നു , സ്ത്രീകളെ കൂടം ചേർന്ന് ബലാല്സന്ഘം ചെയ്തു രസിച്ചു , ഭർത്താവിന്റെ കുട്ടികളുടെ മുന്നില്ലിട്ടു അവരെ പിച്ചി കീറി , എനിട്ട്‌ ആ ഭർത്താവിനെ നിങ്ങൾ ഒരു പേര് വിളിച്ചു തീവ്രവാദി

3 .ജൂതന്മാരെ ലോകത്ത് എവിടെ വെച്ച് കണ്ടാലും കൊന്നു കളയുന്ന നാസി പട , പക്ഷെ ഫാലസ്തീൻ എന്ന മുസ്ലിം രാജ്യം അവര്ക് അഭയം കൊടുത്തു , ഇന്ന് ആ അഭയം കൊടുത്ത ആളുടെ കുട്ടികളുടെ ജീവനും ഭാര്യയുടെ മാനവും അവർ എടുക്കുന്നു , എതിർത്ത് പറയുന്ന ഫാൽസ്തീൻ ജനതയെ നിങ്ങൾ തീവ്രവാദി എന്ന് വിളിച്ചു .
4 .മ്യാന്മാറിൽ മുസ്ലിങ്ങളെ വെട്ടി കൊലാൻ നെത്ര്തം കൊടുകുന്നത് ബുദ്ധ സന്യാസികൾ ആണ് , ആ മണ്ണിൽ തലമുറകൾ ആയി ജീവിച്ചു വരുന്ന മുസ്ലിങ്ങളെ നാട് കടത്തുന്നു , എന്നിട്ട് അവരെ വിളിച്ചു തീവ്രവാദികൾ

5 .ചൈന്ന എന്ന രാജ്യത്ത് നോയമ്പ് എടുക്കുന്ന മുസ്ലിങ്ങളെ നിര്ബന്ധിച്ചു ഭക്ഷണം കഴിപികുന്നു , വിശ്വാസം അനുസരിച്ച് ജീവിക്കാൻ അനുവദികണം എന്ന് പറഞ്ഞ മുസ്ലിങ്ങളെ അവരും വിളിച്ചു തീവ്രവാദികൾ
6.കാശ്മീരിൽ സൈന്യം മുടി പോലും പുറത്തു കാണികാത്ത മുസ്ലിം സ്ത്രീകളെ കടിച്ചു കീറി , സഹോദരന്റെ മുന്നില് ഇട്ടു ബലാല്സന്ഘം ചെയുന്നു , എനിട് ആ സഹോദരനെ അവർ വിളിച്ചു തീവ്രവാദി (എല്ലാ സൈനികരും അങ്ങനെ ആണ് എന്ന് ഞാൻ പറയില്ല )

ഒരുപാട് ഉദാഹരണം ഉണ്ട് , തല്കാലം ഇത്രയും പറഞ്ഞു നിര്ത്തുന്നു
ഏതെകിലും മുസ്ലിം രാജ്യം മറ്റൊരു രാജ്യത്ത് കയറി ഇത് പോലെ തെമാടിതം ചെയുന്നത് ഒന്ന് കാണിച്ചു തരാമോ ?
ഏതെകിലും രാജ്യത്ത് കയറി മുസ്ലിം സൈന്യം അന്യ സ്ത്രീകളെ ബലാല്സന്ഘം ചെയ്തത് കാണിച്ചു തരാമോ ?
ഇവരോകെ ചെയുന്ന തെമാടിതം ന്യയികരികാൻ ഇവിടെ പലരും പറയുന്ന കാര്യം ആണ് പാകിസ്ഥാനിലെ ഹിന്ദു ജനതയുടെ കാര്യം , അവിടെ കലാപങ്ങൾ ഉണ്ടാവാറുണ്ട് പക്ഷെ ഒരു കാര്യം ഓർക്കുക ഇന്ത്യയിൽ ഗുജറാത്തിൽ നടന്ന കലാപത്തിന്റെയും , നര നായട്ടിന്റെയും അടുത്ത് പോലും എത്തുന്ന ഒരു കലാപം പാകിസ്ഥാനിൽ ഉണ്ടായിടുന്ടെകിൽ അതിനുള്ള തെളിവ് നിങ്ങൾ കാണിക് , ഒരു വംശത്തെ ലോകം മുഴുവൻ വേട്ടയാടി അവരെ തീവ്രവാദി എന്ന് വിളിച്ചു നിങ്ങൾ മാന്യത ചമയുന്നു അല്ലെ , ??
നിങ്ങൾ നിങ്ങളുടെ പണി തുടരുക , ആടിനെ പട്ടി ആക്കുക എന്നിട്ട്‌ പേ പട്ടി ആകുക എന്നിട്ട് തല്ലി കൊല്ലുക .

NOTE ;എല്ലാത്തിനും മറുപടി പറയേണ്ടി വരുന്ന കാലം വിദൂരം അല്ല , അത് വരെ ഈ നാണം കെട്ട  കളി നിങ്ങൾ തുടരുക

പൊതുസമ്മേളനത്തിന്റെയും പ്രസക്ത ഭാഗങ്ങള്‍ റിപോര്‍ട്ടര്‍ ചാനലില്‍ നിന്നും

യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജനമുന്നേറ്റ റാലിയുടെയും പൊതുസമ്മേളനത്തിന്റെയും പ്രസക്ത ഭാഗങ്ങള്‍ റിപോര്‍ട്ടര്‍ ചാനലില്‍ നിന്നും 

link

Related Posts Plugin for WordPress, Blogger...