posted by Sajjad Vaniyambalam
കരിനിയമങ്ങള്‍ ലക്‌ഷ്യം വെക്കുന്നത് അധസ്ഥിത വിഭാഗങ്ങളെ മാത്രം ആണെന്ന് സുന്നി യൂത്ത് ഫെഡെറേഷന്‍ (SYF) ജില്ല പ്രസിഡന്‍ഡ അഷ്‌റഫ് ബാഖവി . പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച കരിനിയമങ്ങള്‍ക്കെതിരെയുള്ള ജന വിചാരണ യാത്രക്ക് വണ്ടൂര്‍
പൌരാവലി നല്‍കിയ സ്വീകരണത്തില്‍ ആശംസയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു
അദ്ദേഹം. എസ ഡി പി ഐ ജില്ല സെക്രട്ടറി ജലീല്‍ നീലാമ്ബ്രയും ആശംസകള്‍
നേര്‍ന്നു. പോപ്പുലര്‍ ഫ്രണ്ട് സമസ്ഥാന സെക്രട്ടറി പി അബ്ദുല്‍ ഹമീദ് കാമ്പയിന്‍ സന്ദേശം നല്‍കി. സമസ്ഥാന പ്രസിടണ്ട് കരമന അഷ്‌റഫ് മൌലവി സ്വീകരണത്തിന് നന്ദി പറഞ്ഞു. കരിനിയമങ്ങളുടെ ഭീകരത തുറന്നു കാട്ടുന്ന "മൈ നെയിം ഈസ് ഖാന്‍ " എന്ന തെരുവ് നാടകം ശ്രദ്ധേയം ആയി.
ഇത് പോലുള്ള മാറ്റങ്ങള്‍ ഇനിയും ഇനിയും ഉണ്ടാവട്ടെ. ഐക്യപ്പെടാവുന്ന കാര്യങ്ങളില്‍ ഇത് പോലെ എല്ലാവരും ഒന്നിച്ച് അണിചേര്‍ന്ന്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ ഇസ്ലാമിനും മുസ്ലിമിനും ഈ രാജ്യത്ത് ഒരു പ്രശ്നങ്ങളും ഇല്ലാതെ പോകാന്‍ സാധിക്കും.