Search the blog

Custom Search

ഗോവധ നിരോധന ബില്‍ (2012) സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിക്കും

കര്‍ണാകയില്‍ ബിജെപി സര്‍ക്കാര്‍ പാസാക്കിയ ഗോവധ നിരോധന ബില്‍ (2012) സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിക്കും. 1964 ലെ 'ഗോവധ നിരോധനവും കന്നുകാലി സംരക്ഷണവും' നിയമത്തില്‍ വരുത്തിയ ഭേദഗതി അംഗീകരിക്കേണ്ടെന്നാണ്‌ കോണ്‍ഗ്രസ്‌ തീരുമാനം.
കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും ശക്‌തമായ പ്രതിഷേധം വകവയ്‌ക്കാതെയായിരുന്നു ബിജെപി സര്‍ക്കാര്‍ നിയമഭേദഗതി പാസാക്കിയത്‌. നിയമമനുസരിച്ച്‌ കാളയെയും പശുവിനെയും അറുക്കുന്നവര്‍ക്ക്‌ കടുത്ത ശിക്ഷ ലഭിക്കും. 15 വയസ്സുവരെയുളള എരുമകളെ കൊല്ലുന്നതും നിയമവിരുദ്ധമാണ്‌. കന്നുകാലിയുടെ നിര്‍വചനം കൂടുതല്‍ ബൃഹത്താക്കിയായിരുന്നു ബിജെപി സര്‍ക്കാര്‍ പഴയ നിയമത്തില്‍ ഭേദഗതി വരുത്തിയത്‌.
ബിജെപി സര്‍ക്കാര്‍ ബില്‍ പാസാക്കുന്നതിനെതിരെ കോണ്‍ഗ്രസ്‌ ഗവര്‍ണറെ സമീപിച്ചിരുന്നു. പുതിയ ബില്‍ ഗോമാംസം ഭക്ഷിക്കുന്നവരെയും കാലിക്കച്ചവടം നടത്തുന്നവരെയും തുകല്‍ വ്യവസായത്തെയും പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു അന്ന്‌ സിദ്ധരാമയ്യ വാദിച്ചത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...