Search the blog

Custom Search

ജന്മഭൂമി ഫലിതങ്ങള്‍

Posted by Ashkar Lessirey

ഇന്നത്തെ ജന്മഭൂമി ഫലിതങ്ങള്‍.. 

ഇന്നിറങ്ങിയ ഓരോ പത്രത്തിലും ഇറാക്ക് സംഭവത്തെ പറ്റി വ്യത്യസ്ഥ കഥകള്‍ ആയിരുന്നു വന്നതെങ്കിലും ഏറ്റവും കോമഡി ജന്മഭൂമിയില്‍ വന്നതാണ്..
ആദ്യം തന്നെ മോഡിയുടെ കൂടെ കാശ്മീരില്‍ ആയിരുന്ന ഡോവലിനെ ഒറ്റയടിക്കാന് അച്ച് നിരത്തി ഡമാസ്കസ്സില്‍ എത്തിച്ചത് 

ഡമാസ്കസ് ഇറാക്കില്‍ എല്ല എന്നത് വേറെ തമാശ !
അമേരിക്കന്‍ പടക്കപ്പലുകള്‍ പോലും അവിടെ ഉണ്ടായിട്ടും ഒട്ടും അനങ്ങാതിരുന്ന വിമതരെയാണത്രേ ശക്തിപ്രകടനതിലൂടെ പേടിപ്പിച്ചത് !തട്ടികൊണ്ടുപോയ ഉടനെ വില്‍ക്കാന്‍ ആയിരുന്നത്രെ പരിപാടി.. ബോംബ്‌ ഏറ്റു തകരാന്‍ പോയ ആശുപത്രിയില്‍ നിന്ന് അവരെ രക്ഷിച്ച് വിമാനത്താവളം വരെ എത്ത്തിച്ചതായിരിക്കും വില്‍ക്കാന്‍ ഉള്ള പരിപാടി !
മൊബൈലും മരുന്നുമൊക്കെ ആയിരുന്നത്രെ ഭീകരര്‍ ഇത്രയും പേരെ "ബന്ദികളാക്കി" വച്ച് ഡിമാന്റ് ചെയ്തത്.. എന്നിട്ടും ഭീകരര്‍ ആ നേഴ്സുമാരുടെ കയ്യിലുള്ള മൊബൈല്‍ ഒന്ന് തട്ടിപ്പറിക്കുക പോലും ചെയ്തില്ല എന്നതാണ് തമാശ.. പോരാത്തതിന് അതില്‍ അവര്‍ക്ക് വെട്ടിലേക്ക് വിളിക്കാനും സൌകരിയം ചെയ്തുകൊടുത്തു.. പോരാത്തതിന് രീചാര്‍ജും !


ഭീകരര്‍ മോസ്യൂളിലെ താവളത്തില്‍ നിന്ന് ഒഴിഞ്ഞു പോകണം എന്നായിരുന്നത്രേ ഇന്ത്യയുടെ നിലപാട്, അമേരിക്കന്‍/ ഇറാക്കി സര്‍ക്കാര്‍ പോലും ഒരു ചുക്കും അവിടെ ചെയ്യാനാകാതെ ഇരിക്കുമ്പോഴാണ് ഇവിടെന്നുള്ള ആജ്ഞ കേള്‍ക്കാന്‍ പോകുന്നത് !


ഏറ്റവും കോമഡി ഭീകരരുടെ വേഷത്തില്‍ എത്തിച്ച് അവരെ അവിടെ നിന്ന് രക്ഷിച്ചു കൊണ്ടുപോയത് ഇന്ത്യന്‍ കമാന്റോകള്‍ ആണെന്നതാണ്.. ഇറാക്കി സര്‍ക്കാരിന് പോലും നിയന്ത്രണം നഷ്ടപ്പെട്ടു അങ്ങോട്ട്‌ ചെല്ലാന്‍ പോലും ആകാതെ ഇരിക്കുമ്പോഴാണ് ഇങ്ങ് ഇന്ത്യയില്‍ നിന്ന് കമാന്റോകള്‍ അവിടെ ഭീകരരുടെ വേഷത്തില്‍ അറബിയൊക്കെ സംസാരിച്ച് രക്ഷിക്കാന്‍ പോയത് 

ഇന്ത്യന്‍ കമാന്റോകള്‍ ഭീകരരായി അഭിനയിക്കുമ്പോള്‍ നേഴ്സുമാര്‍ പറയുന്നത് ഇന്ത്യന്‍ കമാന്റൊകള്‍ക്കും, കമാന്റോകള്‍ പറയുന്നത് നേഴ്സുമാര്‍ക്കും മനസ്സിലായിരുന്നില്ല. അതിന് ഭീകരനായി അഭിനയിച്ച മറ്റൊരു ഭീകര ഡോക്റ്റര്‍ തര്‍ജ്ജുമ ചെയ്യാന്‍ ഉണ്ടായിരുന്നു. മുറിയന്‍ ഇംഗ്ലീഷില്‍ സംസാരിച്ചു അറബിയിലേക്ക് തര്‍ജ്ജുമ ചെയ്തു കൊടുത്തത് ഇങ്ങേരായിരുന്നു.. ബസ്സില്‍ ഭീകരര്‍ അടക്കം മുഴുവന്‍ ഇന്ത്യക്കാര്‍ ആയിരുന്നിട്ടും അവര്‍ അറബിയില്‍ ആയിരുന്നു സംസാരിച്ചിരുന്നത്. അത്രക്കും സൂക്ഷ്മതയായിരുന്നു. 

നാളെ ഇതൊക്കെ തെളിവായി മറ്റു പല കാര്യത്തിനും ഉപയോഗിക്കും. നേരത്തെ പറഞ്ഞ കൂട്ടത്തില്‍ അജിത്‌ ടോവലിന്റെ നേട്ടങ്ങളില്‍ ഒരു പൊന്‍തൂവല്‍ ആയി ഈ സംഭവവും സ്ഥാനം പിടിക്കും. മോഡി മോഡിയായത് ഇജ്ജാതി നുണക്കഥകള്‍ കൊണ്ടായിരുന്നു എന്നതും മറക്കണ്ട..

പിന്നെ നേഴ്സുമാര്‍ അല്ലാത്ത ബാക്കിയുള്ള ഇന്ത്യക്കാരെ ഇതുപോലെ എന്തുകൊണ്ട് രക്ഷിച്ചില്ല എന്ന് ആരും ചോദിക്കരുത് 

എന്തായാലും നല്ല ഭാവിയുണ്ട്, മേജര്‍ രവിയുടെ വരെ ഭാവനയെ കടത്തി വെട്ടുന്ന തിരക്കഥ ആയിപ്പോയി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...