സോഷ്യല്‍ മീഡിയകളില്‍ ഒരു വീഡിയോ പരക്കുന്നുണ്ട്..
പ്രവാചകനെ തെറിവിളിച്ച ഒരാളെ കൊണ്ട് മാപ്പ് പറയിക്കുന്ന രംഗം..
ഇങ്ങനെ മാപ്പ് പറയിച്ചു റെക്കോര്‍ഡ് ചെയ്ത് ഷെയര്‍ ചെയ്ത് അര്മ്മാതിക്കുന്നത് സംഘപരിവാറിന്റെ രീതികള്‍ ആണ്.. ഒരിക്കലും മുസ്ലീങ്ങള്‍ക്ക് യോജിച്ച രീതിയല്ല. നിയമപരമായി കാര്യങ്ങള്‍ നീങ്ങുന്നുന്ടെങ്കില്‍ പിന്നെ ഇതിന്റെ ആവശ്യവുമില്ല. മാപ്പ് പറഞ്ഞ ആളെ പിന്നെ ക്രൂഷിക്കാൻ പാടില്ല.. മാപ്പ് അപേക്ഷിച്ചാല്‍ മാപ്പ് ആക്കുക, അതാണ് പ്രവാചകന് കാണിച്ചു തന്ന രീതി.
അയാൽ മാപ്പ് പറഞ സ്ഥിതിക്ക് ഈ മാസത്തിന്റെ മഹതം മനസ്സിലാക്കി കൊണ്ട് മുസ്ലിം സുഹൃത്തുക്കൾ അയാൾക് മാപ് കൊടുക്കുക. പലരും പല തരം തെറികളും പറഞ്ഞാണ് ഷെയര്‍ ചെയ്യുന്നത്. നിങ്ങള്‍ ഇവിടെയിരുന്നു തെറി പറഞ്ഞാല്‍ അയാള്‍ക്ക് കിട്ടുന്ന ശിക്ഷ കൂടില്ല.. നിങ്ങളുടെ നോമ്പ് ചിലപ്പോള്‍ നഷ്ടപ്പെട്ടു എന്നും വരും.
ഷെയര്‍ ചെയ്തവര്‍ അത് ഡിലീറ്റ് ചെയ്യണമെന്നും, മറ്റുള്ളവരെ അതില്‍ നിന്ന് പിന്തിരിപ്പികണം എന്നും അപേക്ഷിക്കുന്നു