Search the blog

Custom Search

ആ തെരുവ് വിളക്കുകള്‍ തല്ലിയുടക്കൂ ...ഞങ്ങളൊന്നു മോഷ്ട്ടിക്കട്ടെ ...

ഈ ആപ്പ ഊപ്പ വളിപ്പന്‍ കോമഡികള്‍ ഒന്നും കേട്ടാല്‍ അധരം ചലിപ്പിച്ചു ചിരിക്കാത്ത എനിക്ക് , ഒന്ന് ചിരിക്കാന്‍ സൂപര്‍ ക്വാളിറ്റി ജോക്ക് തന്നെ വേണമെന്നിരിക്കെ വയറു നിറക്കാനും വാരിക്കൊടുക്കാനും മാത്രം ഹാസ്യം സമ്മാനിച്ച്‌ കൊണ്ട് നമ്മുടെ ആര്‍ എസ് എസ് കാരന്റെ പ്രമേയ പ്രഹസന അതിസാര മാമാങ്കം കൊച്ചിയില്‍ "ചിരി " സമാപ്തി കുറിച്ചു . അല്ലെങ്കില്‍ തന്നെ തൈലക്കുപ്പിയിലെ തൂവല്‍ തണ്ട് പോലെ ഈ ആര്‍ എസ് എസുകാരന്റെ ' സൌസര്‍ ' ഇട്ടു കൊണ്ടുള്ള ആ നിര്‍ത്തം കണ്ടാല്‍ തന്നെ എന്നിലെ ഹാസ്യോദ്ദീപക നാഡി ശ്രേണികള്‍ ഓട്ടന്‍ തുള്ളല്‍ ആരംഭിക്കും .ധരിച്ച കുടവയറന്‍റെ രണ്ടു കാലും ഒന്നിച്ചും ,കൂട്ടക്കാരും കുടുംബക്കാരും മുഴുവന്‍ കാലിട്ടാലും പിന്നെയും യഥെഷ്ട്ടം സ്ഥല വ്യാപ്തിയുള്ള ഈ സൌസറിന്റെ വിശാലത കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദ്യം പ്രത്യയശാസ്ത്രപരമല്ലാത്തതിനാല്‍ ഉന്നയിച്ചില്ല , എങ്കിലും സംശയം ഇപ്പോഴും ബാക്കി തന്നെ ..കാര്യം അതല്ല ...

ദേശീയ നിര്‍വഹണത്തിന്റെ (? ) ഉത്തരം താങ്ങി വ്യാളികള്‍ ഉന്നയിച്ച ആവശ്യം കേട്ടോ നിങ്ങള്‍ ? അതാണ്‌ രസം .. പോപ്പുലര്‍ ഫ്രന്റ് ഈ രാജ്യത്ത് സാമൂഹിക അശാന്തി വിതക്കുന്നുവെന്നും സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയില്‍ വര്‍ഗീയ ചേരി തിരിവുകള്‍ ഉണ്ടാക്കുന്നുവെന്നും മേപ്പടി കാരണങ്ങള്‍ കൊണ്ട് , ഉപരി സംഘടനയെ നിരോധിക്കണം എന്നും !! പറയുന്നത് ആരെന്നു അറിയണം ... സമാധാനത്തിനുള്ള നോബല്‍ സമ്മാനങ്ങള്‍ അടിക്കടി നേടിയെടുത്തു കൊണ്ട് സ്വീഡിഷ് അക്കാദമിയെയും വിശ്വ വിശാലതയെയും അത്ഭുത പരതന്ത്രര്‍ ആക്കിയ ആര്‍ എസ് എസ് ആസാമിമാര്‍ !! ജലദോഷക്കാരന്റെ മൂക്കിലെ മൂക്കള പ്രവാഹം പോലെ എന്റെ ചിരി പ്രവാഹവും അനിയന്ത്രിതമാ കൂട്ടരേ .. എന്താണീ കേള്‍ക്കുന്നത് ? ലൈംഗിക തൊഴിലാളികള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു ജീവിതം വഴിമുട്ടിയെന്നും അതിന്റെ പേരില്‍ ഇനി മുതല്‍ വിവാഹം നിരോധിക്കണം എന്നും പറയും പോലെ ഒക്കെയുള്ള ഒരു സൂപര്‍ കൂപര്‍ കോമഡി അല്ലെ ഇത് ?


അല്ല ആര്‍ എസ് എസുകാരാ ... അറിയാന്‍ വേണ്ടി തന്നെയാണ് ചോദിക്കുന്നത് . സ്വാതന്ത്ര്യ ലബ്ധിക്കു മുന്നും പിന്നുമായി രാജ്യത്ത് നടന്ന എണ്ണമറ്റ വര്‍ഗീയ കലാപങ്ങളുടെ പേരില്‍ എണ്ണിയാല്‍ തീരാത്ത മനുഷ്യരുടെ ജീവനും ജീവിതവും കശക്കിയെറിഞ്ഞ നിങ്ങള്‍ , നിങ്ങളോട് ലളിതമായി ഒരു ചോദ്യം ... ഈ രാജ്യത്ത് ഈ പറഞ്ഞ പോപ്പുലര്‍ ഫ്രന്റുകാരന്‍ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കു നിര്‍വഹിച്ച ഒരൊറ്റ സാമുദായിക സംഘര്‍ഷമോ വര്‍ഗീയ കലാപമോ ചൂണ്ടിക്കാണിച്ചു തരാന്‍ നിങ്ങള്‍ക്ക് ത്രാണിയുണ്ടോ ? ഉണ്ടെങ്കില്‍ അങ്ങനെ ചെയ്യൂ .എന്നിട്ട് പറയൂ . ഇനി ഇത് പറയുന്ന നിങ്ങളോ ? സ്വച്ചന്ദമായ ശാന്തി പരിസരങ്ങളില്‍ പോലും വിദ്വേഷത്തിന്റെ കളകള്‍ വിതറാന്‍ കരുതിക്കൂട്ടി ചരട് വലിച്ചവര്‍ നിങ്ങള്‍ .. അമ്പല മുറ്റത്തെ പോത്തിന്‍ തല മുതല്‍ , കൊടി മരക്കംബിലെ പാകിസ്താന്‍ പതാക വരെ , തീരുന്നില്ല പാതകങ്ങള്‍ !! രാജ്യത്ത് നൂറ്റാണ്ടുകളായി നെയ്തെടുത്ത ഹിന്ദു മുസ്ലിം മൈത്രിയുടെ പവിഴ പരവതാനികളില്‍ ചാണകം വിതറിയ ചണ്ടാള മനസുകള്‍ ,,, കടല്‍ മത്സ്യങ്ങളെ പിടിച്ച് വിറ്റ് ഉപജീവനം കഴിക്കുന്ന മുക്കുവ മനസ്സുകളില്‍ പോലും കാലുഷ്യത്തിന്റെ മതിലുകള്‍ തീര്‍ക്കുന്നു . വര്‍ണാശ്രമ വ്യവസ്ഥിതിയുടെ ബലിയാടുകളായി സവര്‍ണ തമ്പ്രാന്റെ അടിമത്ത്വ നുകം ചുമലിലേറ്റപ്പെട്ട് കിടപ്പാടം പോലും ഇല്ലാത്ത കീഴാള ഹിന്ദു യുവത്വത്തെ ,ഉള്ളതെല്ലാം മുഹമ്മദ്‌ ഗോറിയും ബാബറും കൊണ്ട് പോയതാണെന്നും അതിനാല്‍ അവരുടെ പിന്തലമുറയെ ഇന്ത്യയില്‍ നിന്ന് ആട്ടിയോടിക്കാന്‍ 'ഹിന്ദു ഉണരണം ' എന്നും പറഞ്ഞു യുദ്ധ സജ്ജരാക്കി ഒരു സമാന്തര സേനാ വിഭാഗത്തെ സുസജ്ജമാക്കി നിര്‍ത്തിയ നിങ്ങളാണോ ഇവിടെ സാമുദായിക മൈത്രിയെയും മാനവിക സഹോദര്യത്തെയും പ്രതി പോപ്പുലര്‍ ഫ്രന്റിനെ നിരോധിക്കാന്‍ മുറവിളി കൂട്ടുന്നത്‌ ??? പോപ്പുലര്‍ ഫ്രന്റുകാരന്‍ ഒരമ്പലം തകര്‍ക്കുന്നത് പോയിട്ട് അതെ പറ്റി ആലോചിക്കുന്നതായി പോലും ആരും കേട്ടിട്ടില്ല !! ഒരു വര്‍ഗീയ സംഘര്‍ഷവും ഉണ്ടാക്കിയിട്ടില്ല . ഒരു ഹിന്ദു സഹോദരിയുടെയും മാനം മാന്തി പൊളിച്ചിട്ട് ഇല്ല . വ്യാജ വീഡിയോ ഫൂട്ടേജ് ഉണ്ടാക്കി സാമുദായിക കലാപത്തിനു തിരികൊളുത്തിയിട്ടില്ല . അപ്പോള്‍ പിന്നെ പോപ്പുലര്‍ ഫ്രന്റ് എന്ത് ചെയ്തിട്ടാണ് ആര്‍ എസ് എസുകാര്‍ നെറ്റി ചുളിക്കുന്നതു ? തീരെ തീ ഇല്ലെങ്കില്‍ പുക വരില്ലല്ലോ അല്ലെ ..

അതെ ,, അതാണ്‌ തലവാചകത്തില്‍ ഞാന്‍ സൂചിപ്പിച്ചത് . മോഷണം പതിവാക്കിയ തസ്കര വീരന്മാര്‍ക്കു , നിയമപാലക സുരക്ഷാ വിഭാഗങ്ങളില്‍ നിന്ന് കാര്യമായി അസൌകര്യങ്ങള്‍ ഒന്നും നേരിട്ടില്ലെങ്കിലും നഗരത്തില്‍ പുതുതായി നാട്ടിയ തെരുവ് വിളക്കുകകള്‍ അനായാസ പ്രയാണത്തിന് അല്‍പം അസ്വസ്ഥത ഉണ്ടാക്കി . അര്‍ദ്ധ രാത്രിഉടെ വിജനതയില്‍ കയ്യില്‍ കിട്ടവുന്നതെല്ലാം അയല്‍വീടില്‍ നിന്ന് മോഷ്ട്ടിച്ചു , നേരം പുലര്‍ന്നാല്‍ അത് അന്യ ദേശക്കാരായ അപരിചിതരില്‍ ആരോപിച്ചു നല്ല പിള്ള ചമയുന്ന വേലത്തരം ... വിളക്ക് മരം ചൊരിഞ്ഞ പ്രഭാ വലയത്തില്‍ പൊളിഞ്ഞു പാളീസായി .. അപ്പോള്‍ വെളിച്ചമാണ് പ്രശനം .. ആ "തേജസ്‌ ' ഇനിയും നിലനിന്നാല്‍ ..അപകടം ..

ഇരുളിന്റെ ഇടനാഴികളിലൂടെ പകയുടെ വിഷ ശരങ്ങളും ഏന്തി ദേശവാസികളെ തന്നെ വെട്ടി നുറുക്കാന്‍ വരുന്ന വിദ്രോഹ സംഘങ്ങളെ കാണിച്ചു കൊടുക്കാന്‍ സഹായമകാം വിധം , തമസ്സിനെ തമസ്കരിക്കുന്ന ഒരു പ്രകാശ രേണുവായി നിലകൊണ്ടു എന്നത് മാത്രമാണ് പോപ്പുലര്‍ ഫ്രന്റ് ചെയ്ത അപരാധമെങ്കില്‍ , നിരോധിക്കെണ്ടതും നിര്‍ത്തലാക്കെണ്ടതും തമസിന്റെ മറവില്‍ വിലസുന്ന തസ്കര സന്ഘത്തെയോ .. പ്രകാശ വലയം തീര്‍ത്ത്‌ പ്രശ്നക്കാരെ അകറ്റി നിര്‍ത്തുന്ന പോപ്പുലര്‍ ഫ്രെന്റിനെയോ ?

post courtesy : Bin Hussain

ഉമ്മന് ഏറു കൊണ്ട് ; തങ്ങള്‍ക്കു പൊള്ളി

അണികള്‍ പള്ളിയും മദ്രസയും പൊളിച്ചു!!! മിണ്ടിയില്ല... ബോംബുണ്ടാക്കി!!!മിണ്ടിയില്ല... പക്ഷെ ഉമ്മന്‍ചാണ്ടി സാഹിബിനു ഏറു കൊണ്ട് ; തങ്ങള്‍ക്കു ചൂടായി .... എന്താണ് തങ്ങളെ നിങ്ങള്‍ മുസ്ലിം ലീഗ് ന്റെ ആളാണോ അതോ ഉമ്മന്റെ ആളാണോ?? 

നമുക്ക് മഅദനിയോടു ഐക്യപ്പെടാം


 
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നിലകൊള്ളുക.

അബ്ദുൽ നാസിർ മഅ്ദനിയുടെ രണ്ടാം ജയിൽവാസത്തിനു ഇന്ന് മൂന്നേകാല്‍ വർഷം ആയി. കോയമ്പത്തൂരിനു സമാനമായ മറ്റൊരു കെയ്സിൽ കേവലം ആരോപണങ്ങളുടെ പേരിൽ ഒരു മൂന്നേകാല്‍ വർഷം കൂടി ജയിലിൽ കഴിയേണ്ടി വരുന്ന ഈ മനുഷ്യൻ ഇതിനകം പന്ത്രണ്ടര വർഷം ജയിലിൽ തെറ്റ് ചെയ്യാതെ അല്ലെങ്കിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ തെളിയിക്കപ്പെടാതെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു ! ആരോപിക്കപ്പെട്ട കെയ്സുകൾ ഒരിക്കൽ പോലും തെളിയിക്കാൻ കഴിയില്ലെന്ന് അന്വേഷിക്കുന്ന എയ്ജെൻസികൾ തന്നെ അടക്കം പറയുന്ന കെയ്സിൽ ശിക്ഷ വാങ്ങി കൊണ്ടുക്കാൻ കഴിയാത്തവർ മഅ്ദനിയുടെ വിഷയത്തിൽ കണ്ടുപിടിച്ച വിദ്യയാണ് വിചാരണത്തടവ് !
പൊതുജീവിതത്തിൽ ഇത്രയധികം ആരോപണങ്ങൾ നേരിടേണ്ടി വന്ന ഒരു മനുഷ്യൻ ഒരു പക്ഷേ, ചരിത്രത്തില തന്നെ അപൂർവ്വമായിരിക്കും ? എന്തൊക്കെ കള്ളങ്ങൾ ! ഒരു കള്ളം സമർഥിക്കാൻ നൂറു കള്ളങ്ങൾ !
മറവിയുടെ മാറാല ബാധിച്ചിട്ടില്ലാത്തവർ കഴിഞ്ഞ കാലങ്ങളിൽ ഇദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്കു പിന്നീട് എന്ത് സംഭവിച്ചുവെന്നും എത്ര വലിയ കള്ളങ്ങളാണ് അണ്ണാക്ക് തൊടാതെ പലരും നമ്മെ വിഴുങ്ങാൻ പ്രേരിപ്പിച്ചതെന്നും ചിന്തിച്ചിട്ടുണ്ടോ ?
എന്തിനേറെ, അദ്ദേഹത്തിന്‍റെ വലതു കാൽ നഷ്ടപ്പെട്ടത് ബോംബ്‌ സംസ്കാരം രക്തത്തിൽ അലിഞ്ഞുചേർന്ന ഈ കക്ഷി കയ്യിൽ ബോംബ്‌ കൊണ്ട് നടക്കുമ്പോൾ വീണു പൊട്ടുകയും കാലു നഷ്ടപ്പെടുകയായിരുന്നുവെന്നും നമ്മെ വിശ്വസിപ്പിക്കാൻ ഒരു കൂട്ടർ ശ്രമിച്ചില്ലേ ?
ഭൂലോക തീവ്രവാദി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബിൻലാദിനുമായി വരെ ഇദ്ദേഹത്തെ ബന്ധിപ്പികാൻ എന്തിനു ഹൈദരാബാദിൽ വെച്ച് അദ്ദേഹം ബിൻലാദിനെ കണ്ടു എന്ന് യാതൊരു ഉളുപ്പുമില്ലാതെ ഒരു സംസ്ഥാനത്തിന്‍റെ ഭരണം നിയന്ത്രിച്ച മുഖ്യമന്ത്രി വിളിച്ചു പറഞ്ഞില്ലേ ? തീർന്നോ, തീവ്രവാദികൾ കാണ്ടഹാറിലേക്ക് വിമാനം തട്ടിക്കൊണ്ടു പോയപ്പോൾ തീവ്രവാദികൾ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ടു എന്ന് ഇന്ത്യയുടെ ഒരു സഹമന്ത്രി പത്രസമ്മേളനം നടത്തി വിളിച്ചു പറഞ്ഞു!
ബാംഗ്ലൂർ കെയ്സിലും സംഭവിച്ചത് എന്താണ് ? നമ്മുടെ സാമാന്യബുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്ന ആരോപണങ്ങളുടെ പേരിലല്ലേ അദ്ദേഹത്തെ തടവിൽ വെച്ചിരിക്കുന്നത്? ഇരുപത്തിനാലു മണിക്കൂറും സർക്കാർ സുരക്ഷയുള്ള ഒരു വ്യക്തി അംഗരക്ഷകരുടെ അകമ്പടിയിൽ മറ്റൊരു സംസ്ഥാനത്ത് പോയി തീവ്രവാദി കെയ്സിൽ പങ്കെടുത്തുവെങ്കിൽ അതിന്‍റെ പേരിൽ ആദ്യം ജയിലിൽ അടക്കേണ്ടത് അതിനു അദ്ദേഹത്തിന് സൗകര്യം ഒരുക്കിയ അന്ന് സംസ്ഥാനത്തിന്റെ ആഭ്യന്തരം നിയന്ത്രിച്ചിരുന്നവരെ അല്ലേ ? (ഈ സംഭവത്തിന്‌ സാക്ഷിയായി എന്ന് പറയപ്പെടുന്നവര്‍ തന്നെ പിന്നീട് തങ്ങള്‍ ഒരു മൊഴി കൊടുത്തില്ല എന്നാണു വെളിപ്പെടുത്തിയത് എന്നത് വേറെ കാര്യം!)
മഅ്ദനി നസീറുമായി കൂടിക്കാഴ്ച നടത്തി എന്നതിന് സാക്ഷി മൊഴി രേഖപ്പെടുത്തിയ ജോസ് എന്ന വ്യക്തിയും കന്നഡ ഭാഷയില്‍ ഒരു മൊഴി എഴുതിയുണ്ടാക്കി തന്നെ നിർബന്ധിച്ചു ഒപ്പിടുവിച്ച് വാങ്ങുകയായിരുന്നുവെന്നും പറഞ്ഞില്ലേ ?
പ്രിയപ്പെട്ടവരേ ഇവിടെ നമുക്ക് മഅ്ദനിയുടെ രാഷ്ട്രീയവും അദ്ദേഹവുമായുള്ള അഭിപ്രായവ്യത്യാസങ്ങളും മറക്കാം. ഒരു മനുഷ്യന്‍റെ അന്യായമായ വിചാരണത്തടവ് എന്ന പേരിലുള്ള ഈ ശിക്ഷയെ അപലപിക്കാം. അതിനെതിരെ ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് കരുത്തു പകരണം. ഇത് ഇവിടം കൊണ്ട് അവസാനിക്കണം; ഒരു മനുഷ്യനും വരുംനാളിൽ ഇത്തരം ക്രൂരതക്ക് ഇരയാവാൻ പാടില്ല. തെറ്റ് ചെയ്തെങ്കിൽ അദ്ദേഹം ശിക്ഷിക്കപ്പെടട്ടെ പക്ഷെ, ഇനിയും ഈ വിചാരണത്തടവ് നീണ്ടു പോവാൻ നാം അനുവദിച്ചു കൂടാ.
എല്ലാവരും LIKE ചെയ്തും ഷെയെര്‍ ചെയ്തും ഈ പെയ്ജിലേക്ക് കൂട്ടുകാരെ ക്ഷണിച്ചും സഹകരിക്കുക. സുപ്രീം കോടതി കാണട്ടെ, ജനങ്ങളുടെ ജനാധിപത്യപരമായ പ്രതിഷേധം. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നിലകൊള്ളുക.

കല്ല് എന്നാല്‍ കല്ലല്ലേ മുഖ്യമന്ത്രീ? റബ്ബര്‍ പന്താണോ?




 "നുണയന്‍മുഖ്യമന്ത്രി "

മുഖ്യമന്ത്രി, മലയാളമനോരമയോട് പറഞ്ഞ കള്ളത്തില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത് കണ്ണൂരില്‍ നടന്ന കല്ലേറ് പരിപാടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ നടന്നതാണ് എന്നതാണ്.

മുഖ്യമന്ത്രി മനോരമയോട് പറയുന്നു : 'ഇടതുവശത്തെ ചില്ലിലൂടെ ഊക്കോടെ ആകത്തേക്ക് പതിച്ച കല്ല്, തന്റെ നെഞ്ചില്‍ പതിച്ച ശേഷം വലതുചില്ല് തകര്‍ത്ത് പുറത്തേക്ക് പോയി. നെഞ്ചില്‍ നേരിയ വെദനയുണ്ട്. ചില്ലിന്റെ പൊട്ടിയ കഷണങ്ങള്‍ തറച്ചാണ് നെറ്റിയിലെ മുറിവ്'. മുഖ്യമന്ത്രിയും മനോരമയും ചമച്ച കള്ളം വായിച്ച് മനോരമയുടെ വലതുപക്ഷ-നിഷ്പക്ഷ വായനക്കാര്‍ കണ്ണീര്‍വാര്‍ക്കുന്നുണ്ടാവും.

കല്ല് എന്നാല്‍ കല്ലല്ലേ മുഖ്യമന്ത്രീ? റബ്ബര്‍ പന്താണോ? ചില്ല് തകര്‍ത്ത് അകത്തേക്ക് പതിക്കുക. അവിടെ നിന്നും മുഖ്യമന്ത്രിയുടെ നെഞ്ചില്‍ കൊള്ളുക. അല്‍പ്പ സമയം അവിടെ വിശ്രമിച്ച ശേഷം വലതുഭാഗത്തെ ചില്ല് പൊട്ടിക്കാന്‍ അവിടെ നിന്ന് തെറിക്കുക! മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി, താങ്കള്‍ മലയാളമനോരമയോട് പറഞ്ഞത് പച്ചക്കള്ളമാണെന്ന് മനസിലാക്കാന്‍ ഹിന്ദുപത്രത്തിലെ കാറിന്റെ ചില്ല് പൊളിഞ്ഞുവീഴുന്ന ഫോട്ടോ മാത്രം മതി.

ആ ഫോട്ടോ കുറെയേറെ കാര്യങ്ങള്‍ പറയുന്നുണ്ട്. താങ്കളുടെ കാറിന്റെ മുന്‍സീറ്റിലിരുക്കുന്ന വ്യക്തിക്ക് കല്ല് വരുന്ന കാര്യം മുന്‍കൂട്ടി അറിയാമായിരുന്നു. ഉന്നം തെറ്റി കല്ല് തന്റെ ഗ്ലാസില്‍ കൊള്ളുമോ എന്ന് ഭയന്ന് അദ്ദേഹം പേപ്പര്‍ കൊണ്ട് മറ പിടിക്കുന്നു. മുഖ്യമന്ത്രിയാണെങ്കില്‍ കൂസലന്യേ ഇരിക്കുകയാണ്.ഹിന്ദു ഫോട്ടോ എടുക്കുമ്പോള്‍ ഗ്ലാസ് പൊളിച്ച കല്ല്, മുഖ്യമന്ത്രിയുടെ നെഞ്ചില്‍ കൊള്ളുന്ന സമയമാവും. നെഞ്ചില്‍ കല്ല് കൊള്ളുമ്പോള്‍ ആരും ഇത്തരത്തില്‍ നിസംഗതയോടെ ഇരിക്കില്ല. കൈകൊണ്ട് നെഞ്ച് പൊത്തിപ്പിടിക്കുകയെങ്കിലും ചെയ്യും.

ഇടതുഭാഗത്തെ ഗ്ലാസ് കല്ലേറ് കൊണ്ട് തകര്‍ന്നതാണെങ്കില്‍ വലതുഭാഗത്തെ ഗ്ലാസ് ആരുതകര്‍ത്തു? മുഖ്യമന്ത്രി സത്യം പറയണം. ഈ സത്യം തിരുവഞ്ചൂരിന്റെ പോലീസിന് കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ മുഖ്യമന്ത്രിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയാല്‍ മതി. കല്ലേറ് നടത്തി മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ച സുധാകരന്‍മാരുടെ വീരകഥകള്‍ മൊത്തം പുറത്തേക്ക് വരും.

നുണപരിശോധനയ്ക്ക് ഉമ്മന്‍ചണ്ടി തയ്യാറാണോ?.....

post courtesy :Mustafa Kadangode

മദനി സാഹിബിന്റെ മക്കളുടെ പ്രതിഷേധം



ഉമര് മുഖ്താരിന്റെയും ,അയ്യൂബിയുടെയും നിലയ്ക്കാത്ത നിലവിളിക്ക്‌ കരുത്തു പകരാൻ അനന്തപുരിയിൽ 
ഒഴുകിയെത്തുന്ന പതിനായിരങ്ങൾ തീര്ക്കുന്ന പ്രതിഷേതം ഒരുക്കുന്നത് പുതിയൊരു പോരാട്ടത്തിന്റെ 
പോർക്കളം ആണ് .ആ പ്രിയ മക്കളുടെ കണ്ണീരിനു സ്വാന്തനം പകരാൻ പോരാട്ട ഭൂമികയിലേക്ക് കേരളത്തിന്റെ 
പൊതുബോധം ഒന്നായി ഒഴുകിയെത്തുന്നു .ഭരണകൂടങ്ങളും ,ഫാഷിസവും ഒന്നിച്ചു വില പറഞ്ഞെടുത്ത 
പതിനാലു വര്ഷത്തെ തങ്ങളുടെ പ്രിയ പിതാവിന്റെ ജീവിതത്തിനു വില വാങ്ങാനല്ല .ഒത്തിരി രോഗങ്ങളുമായി 
തടവറയിൽ എരിഞ്ഞു തീരുന്ന പിതാവിന്റെ ഇനിയുള്ള ജീവിതം തിരിച്ചു പിടിക്കാൻ ആണത്.
പ്രതിശേതത്തിന്റെ അഗ്നി ജ്വാലകൾ അനന്തപുരിയിൽ തീകാറ്റായി ആഞ്ഞടിക്കുന്നു .
തുല്യതയില്ലാത്ത ഭരണകൂട ,ഫാഷിസ ഭീകരതയ്ക്ക് എതിരെ അണപൊട്ടിയ 
ജനരോക്ഷം അനന്തപുരിയിൽ ജന സാഗരം തീര്ക്കുന്നു .മദനിയുടെ ജീവന് 
വേണ്ടി മദനിയുടെ മക്കളോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചു നാടിന്റെ 
നാനാ ഭാഗത്ത് നിന്നും ഒഴുകിയെത്തുന്ന പതിനായിരങ്ങള്ക്ക് അഭിവാദ്യങ്ങൾ.....





link

Related Posts Plugin for WordPress, Blogger...