Search the blog

Custom Search

ഷെയര്‍ ചെയ്യുക - ഈ കുരുന്നിനെ സഹായിക്കുക


ഈജിപ്തിലെ മുര്‍സിയും കേരളത്തിലെ സിറാജും

posted by Beemapally Beemapallyblog

ഈ മുർസിക്കു വേറെപണിയൊന്നുമില്ലായിരുന്നോ..? എത്ര അവുലിയാക്കളുടെ മഹത്വുക്കളുടെ സ്വാധാത്തുക്കളുടെ ഖബറുകൾ അവിടെങ്ങളിലുണ്ട് അതൊക്കെ ഒന്ന് അടിച്ചുവാരി കളറടിച്ചു ഓരോ ഉറൂസുകൾ തുടങ്ങുകയല്ലേ അധികാരം കിട്ടിയ ആദ്യം ചെയ്യേണ്ടിയിരുന്നത്.

അതൊന്നും ചെയ്യാതെ നാടിനെകൊള്ളയടിച്ച പഴയ ഭരണ കർത്താക്കളെയും ഉദ്യോഗസ്ഥ/ഏമാന്മാരെയും ചോദ്യം ചെയ്യുന്നതും ജയിലിലടക്കുന്നതും അഴിമതി ഇല്ലാതാക്കാൻ നോക്കിയതും ഏതു ഈമാൻ ഇസ്ലാം കാര്യത്തിൽപെട്ടതാണ് മുർസീ..

അടിച്ചുപൊളിച്ചു ജീവിക്കാൻ എന്തക്ക വകുപ്പ് വേറെയും കിടക്കുന്നുണ്ട് അവിടെ. ജീവിച്ചു മരിച്ച വലിയ വലിയ മഹാന്മാരുടെ നഖവും മുടിയും മുതൽ അടിവസ്ത്രം വരെ അവിടെയല്ലയോ കൂടുതലുള്ളത് മണ്ടൻമുർസീ.. ഇസ്ലാം മതത്തിന്റെ മഹത്വം പറയാൻ അതിലപ്പുറം എന്തുവേണം മണ്ടാ.

ഇതെല്ലാം കളഞ്ഞുകുളിച്ചിട്ടു മനുഷ്യനെ ബാധിക്കുന്ന ജീവിത വിഷയങ്ങളെ എന്തിനു ഇസ്ലാമുമായി ബന്ധപ്പെടുത്തണംപൊട്ടാ..

പ്രവാചകൻ മുഹമ്മദിന്റെ മതത്തിൽ ഉറച്ചു നിന്നുകൊണ്ട് അതിനെല്ലാം പരിഹാരമുണ്ടെന്നു എന്തിനു പറയണം മണ്ടാ. അതെല്ലാം കളഞ്ഞിട്ടു വലിയ വലിയ ഏമാൻരാജ്യങ്ങളെ തൃപ്തിപ്പെടുത്തിയങ്ങ് ഭരിച്ചാൽപോരായിരുന്നോ മരമണ്ടാ..

പുഴയുംതോടും അങ്ങ് വറ്റട്ടെന്നു...മലകളുംപാറകെട്ടുകളും അങ്ങ്ഇല്ലാതാകട്ടെ. കരയിലും കടലിലും മനുഷ്യ അരാജകത്വം വാഴട്ടെ...

നാശം വരുമ്പോൾ പാടാൻ ഈ വചനം ഞങ്ങളെപ്പോലെ നിങ്ങളും കാണാതെ പഠിച്ചു വെച്ചാൽമതിയെന്ന്...അനുയായികൾ ചോദിക്കുമ്പോൾ ഇതിലപ്പുറം പറയാൻ വേറെന്തുവേണം..

ഇതാ സുൽസിലത്തിൽ അറിളു സിൽസാലഹാ.......വഅഹുറജതിൽ അറുളുഅസുഖാലഹാ....

link

Related Posts Plugin for WordPress, Blogger...