Search the blog

Custom Search

ചവിട്ടു കിട്ടിയ സഖാവും പീഡിതനായ മദനിയും


ഒരു ദിഫിക്കാരന്റെ പറയാന്‍ പറ്റാത്ത അവയവത്തിന് ബൂടിട്ട കാലുകള്‍ കൊണ്ട് ഒരു ചവിട്ടും ലാത്തി കൊണ്ടൊരു കുത്തും കിട്ടിയപ്പോള്‍ വമ്പിച്ച കോലാഹലവും സസ്പെന്‍ഷന്‍ അടക്കമുള്ള കാര്യങ്ങളും നടക്കുന്നു. കമ്മ്യൂണിസ്റ്റ്‌ സഖാക്കള്‍ മുറിവേറ്റ സഖാവിന് വേണ്ടി ഘോര ഘോര പ്രസംഗിക്കുന്നു. മാനുഷിക അവകാശങ്ങളുടെ ഒരു കഥയും പറയുന്നു. ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്ന പാര്‍ട്ടി യഥാര്‍ത്ഥത്തില്‍ ആര്‍ക്കു വേണ്ടിയാണ് നില്‍കുന്നത്. എന്ത് തെമ്മടിതവും ചെയ്യുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടിയോ.. ജനങ്ങള്‍ക്ക്‌ വേണ്ടി ആയിരുന്നെങ്കില്‍ ഇന്ന് ഒരുപാട്‌ ഇതുപോലുള്ള പ്രക്ഷോഭങ്ങള്‍ അങ്ങ് കര്‍ണാടക ജയില്‍ നു മുന്നില്‍ ഉയരുമായിരുന്നു. അവിടെ ഒരു പാവം മനുഷ്യന്‍ അങ്ങേ അറ്റം പീഡിതനായി ആരാരാലും തിരിഞ്ഞു നോക്കാന്‍ ഇല്ലാതെ കഷ്ടപ്പെടുന്നു. ഒന്നര കാലും താങ്ങാന്‍ ആവുന്നതിലും അധികം പ്രമേഹവും തളര്‍ച്ചയും ക്ഷീണവും ആയി ഒരു മനുഷ്യന്‍ ആ ജയിലുകള്‍ക്ക് ഉള്ളില്‍ കിടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. പകലും രാത്രിയും ഒരേ പോലെ മുഖത്തേക്ക് ലൈറ്റ് അടിച്ചു കൊണ്ട് ഉറങ്ങാന്‍ പോലും സമ്മതിക്കാതെ ക്രൂരമായ ചെയ്തികള്‍ ചെയ്യുന്ന പോലീസ് - സര്‍ക്കാര്‍ ക്രൂരതകള്‍. ,. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും എന്തെ സഖാവെ നിന്റെ ചോര തിളകുനില്ല... എന്തെ സഖാവേ നിന്റെ ശബ്ദം ഉയരുനില്ല. ഒരു ലക്ഷം ഇല്ലെങ്കിലും പത്തായിരം ആളെയെങ്കിലും കൂട്ടി ഒരു ഉപരോധം ഏര്‍പെടുത്തി ഇതിനെതിരെ പ്രതിഷേധിക്കാന്‍ നിങ്ങള്ക്ക് ആവ്നില്ലലോ. എന്തെ നിന്റെ രക്തത്തിലെ ചോരയ്ക്കും അയാളുടെ രക്തത്തിലെ ചോരയ്ക്കും ചുവപ്പ് നിറം തന്നെ അല്ലെ ???

പള്ളി പൊളിക്കാന്‍ വന്നപ്പോള്‍ രാത്രി കാവല്‍ ഇരുന്നു എന്ന് കള്ളം പറഞ്ഞു വോട്ട് പിടിക്കാന്‍ നോകണം എന്നില്ല... പകരം ആ പാവം മനുഷയനെതിരെ നടക്കുന്ന അക്രമത്തിനും അനീതിക്കെതിരെയും നല്ല പോലെ ഒന്ന് പ്രതികരിച്ചു വ്യക്തമായ നിലപാട്‌ എടുക്കാനും അദ്ധേഹത്തെ പുറത്തു കൊണ്ട് വരികയും ചെയ്തു എങ്കില്‍ ഈ സമൂഹം ഇനിയും കുറെ വര്ഷം നിങ്ങളുടെ കൂടെ ഉണ്ടാക്കും...
പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്ത കോണ്‍ഗ്രസ്‌-- കാരാ.... നിങ്ങളുടെ സ്വന്തം ആളുകളല്ലേ അങ്ങ് കര്‍ണാടകയില്‍ ഉള്ളത് ??? എന്നിട്ടെന്തേ പ്രതികരിക്കാന്‍ നിന്റെ നാവും മടിക്കുന്നു... ആണത്വം നഷ്ടപ്പെട്ട ലീഗ് കാരുടെ കാര്യം പിന്നെ പറയാത്ത നല്ലത്. അതിനിടെ ഇ ടി ബഷീര്‍ക്ക ഇച്ചിരി മെനക്കെട്ട കണ്ടപ്പോള്‍ ഒരു ബഹുമാനം തോനിയതാണ്.. പക്ഷെ പിന്നീട് അത് എന്തോ കാരണത്താല്‍ നിന്ന് പോയി. ....... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...