Search the blog

Custom Search

മോഡിയെന്ന "പ്രധാന മന്ത്രി" യെ കുറിച്ച് സാധാരണ ഇന്ത്യക്കാരന്റെ കായ്ച്ചപ്പാട് ...


ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ സാഹിത്യകാരന്മാരായ അമിതാവ് ഘോഷും യു.ആര്‍ അനന്തമൂര്‍ത്തിയും രംഗത്ത്. ഗുജറാത്ത് കലാപത്തില്‍ മോഡി കുറ്റക്കാരനാണെന്നും ബിജെപിക്കും മോഡിക്കും താന്‍ വോട്ട് ചെയ്യില്ലെന്നും പ്രമുഖ ബംഗാളി എഴുത്തുകാരനും പത്മശ്രീ ജേതാവുമായ അമിതാവ് ഘോഷ് പറഞ്ഞു.

രാഷ്ട്രീയവും ഹിന്ദു ദേശീയതയും കൂടികലരുന്നത് ഭീതിയോടെയാണ് കാണുന്നതെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഹിന്ദുത്വ രാഷ്ട്രീയം ഹിന്ദു മതത്തെയാണ് നശിപ്പിക്കുന്നത്. ഉന്നത സ്ഥാനങ്ങള്‍ക്കായി ചിലര്‍ ഹിന്ദു ദേശീയതയെ ഉപയോഗപ്പെടുത്തുകയാണ്. 

ഇത് തീര്‍ത്തും അസ്ഥിരപ്പെടുത്തുന്ന ഒന്നാണെന്നും അദ്ദേഹം പ്രതികരിച്ചു. നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ താന്‍ രാജ്യം വിടുമെന്ന് പ്രമുഖ കന്നട എഴുത്തുകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ യു.ആര്‍ അനന്തമൂര്‍ത്തി ഇന്നലെ വ്യക്തമാക്കിയിരുന്നു. 

വര്‍ഗീയ വാദിയായ മോഡിക്ക് പ്രാചീന ഭാരതത്തെ പ്രതിഫലിപ്പിക്കാനോ ആധുനിക ഇന്ത്യയെ പടുത്തുയര്‍ത്താനോ കഴിയില്ല. 


മോഡി പ്രധാനമന്ത്രിയായിരിക്കെ രാജ്യത്ത് നില്‍ക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹ്യ ബോധവും ഉത്തരവാദിത്ത ബോധവുമുള്ള ഒരാളും മോഡിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കില്ലെന്നും മഹാത്മാ ഗാന്ധിയും നെഹ്‌റുവിനെയും പോലെ ആധുനിക ഇന്ത്യയുടെ നിര്‍മിതിക്ക് മോഡി അനുയോജ്യനല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

നോബല്‍ ജേതാവായ അമൃത്യസെന്നും നേരത്തെ മോഡിക്കെതിരെ രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ട മോഡിയെ പ്രധാനമന്ത്രിയായി കാണാന്‍ രാജ്യത്തെ പൗരനെന്ന നിലക്ക് താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. 

post courtesy : Muhammed Shanid

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...