Search the blog

Custom Search

ദഅവത്ത് നാം മറക്കുന്ന ബാദ്ധ്യത - Zakeen ന്റെ വീഡിയോ




ദഅവത്തിന്‍റെ പ്രാധാന്യത്തെ പറ്റി ഡോ: മുസ്തഫാ കമാല്‍ പാഷ സംസാരിക്കുന്നു.


ദഅവത്ത് അഥവാ സത്യാ മാര്‍ഗത്തിലേക്കുള്ള പ്രബോധനം നിര്‍വഹിക്കാനായി ഓരോ കാലഘട്ടത്തിലും ദൈവം പ്രവാചകന്മാരെ നിയോഗിച്ചു . അവര്‍ ആ ബാധ്യത നിര്‍വഹിച്ചു . അവസാന പ്രവാചകനായി മുഹമ്മദ്‌ നബി (സ.അ)യെയും ദൈവം നിയോഗിച്ചു . അദ്ദേഹവും ആ ജോലി ഏറ്റവും ഉത്തമമായ രീതിയില്‍ നിര്‍വഹിച്ചു പോകുന്നതിനു മുന്‍പ് അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക്‌ ഈ സന്ദേശം പകര്‍ന്നു നല്‍കാന്‍ നമ്മെ ഏല്പിച്ചു .


ഈ ദൌത്യത്തിന്റെ പ്രാധാന്യം എത്രത്തോളം?
ഇത് ഏറ്റവും എളുപ്പത്തില്‍ എങ്ങിനെ ചെയ്യാം?



" കാലം തന്നെയാണ്‌ സത്യം,
തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു;
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ. "
[Quran 103:1-3]



" അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന്‌ പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക്‌ പറയുന്ന മറ്റാരുണ്ട്‌? "
[Quran 41:33]



" യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക്‌ നീ ക്ഷണിച്ച്‌ കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്‍റെ മാര്‍ഗം വിട്ട്‌ പിഴച്ച്‌ പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ. "
[Quran 16:125]




Visit us and follow us:

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...