Search the blog

Custom Search

ദുബായ് മലയാളികളുടെ ശ്രദ്ധയ്ക്ക് :

ദുബായ് മലയാളികളുടെ ശ്രദ്ധയ്ക്ക് :

പുതുതായി ദുബായ് ആര്‍ ടി എ യുടെ ബസ്‌ നോള്‍ കാര്‍ഡില്‍ വന്ന മാറ്റം നിങ്ങള്‍ അറിഞ്ഞു കാണില്ല എങ്കില്‍ ഇത് വായിക്കുക,,

മുന്‍പൊക്കെ മിനിമം മൂണോ നാലോ ദിര്‍ഹം ബാലന്‍സ് ഉണ്ടേല്‍ നിങ്ങള്ക്ക് കാര്‍ഡ്‌ പഞ്ച് ചെയ്യാമെങ്കില്‍ അതിപ്പോള്‍ മാറ്റിയിരിക്കുന്നു .മിനിമം അഞ്ചു ദിര്‍ഹം എണ്പതു ഫില്‍സ്‌ ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്ക്ക് ബസ്‌ അല്ലേല്‍ മെട്രോ യാത്ര നടത്താന്‍ പറ്റുകയുള്ളൂ. നിങ്ങളുടെ യാത്രക്ക് വരുന്നത് മിനിമം ചാര്‍ജ്ജ് ആയ ഒന്നേ എണ്പതു ആണെങ്കില്‍ പോലും നിങ്ങളുടെ കാര്‍ഡില്‍ മിനിമം ബാലന്‍സ് ആയ അഞ്ചു ദിര്‍ഹം എണ്പതു ഫില്‍സ്‌ ഉണ്ടായേ പറ്റുകയുള്ളൂ .. പലരും ഇത് അറിയാതെ ബസ്സില്‍ കയറുകയും ബസ്‌ പുറപ്പെട്ട ശേഷം പഞ്ച് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ "ബാലന്‍സ് ഇല്ല " എന്ന സന്ദേശം വരുകയും ചെയ്യുന്നു. തൊട്ടടുത്ത്‌ ഉള്ള സ്റ്റോപ്പില്‍ നിങ്ങളുടെ കാത്തിരിക്കുനത് ആര്‍ ടി എ യുടെ ചെക്കര്‍ ആയിരിക്കും. അയാള്‍ നിങ്ങള്‍ക്ക്‌ ഇരുനൂറ്റി പത്തു ദിര്‍ഹം (AED 210 ) ഫൈന്‍ തരുകയും ചെയ്യും. അതിനാല്‍ നിങ്ങള്‍ ശ്രദ്ധ ഇതിലേക്ക് ക്ഷണിക്കുന്നു... നിങ്ങളുടെ ഏതേലും സുഹ്രുത്ത് നാട്ടില്‍ വെക്കേഷന്‍ പോയി വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിനും ബസ്സില്‍ ആണ് വരുന്നതെങ്കില്‍ ഈ വിവരം അയാളെ അറിയിക്കുകയും ചെയ്യുക. കാരണം അയാള്‍ ഇത് അറിഞ്ഞിരിക്കണം എന്നില്ല..... ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ കമന്റ്‌ ചെയ്യുക അല്ലേല്‍ പേര്‍സണല്‍ മെസ്സേജ് അയക്കുക..........

അവര്‍ ഫോട്ടോഷോപ്പ് പഠിക്കുകയാണ്...


ഒറിജിനല്‍ ഫോട്ടോ - ചെയ്യുന്ന കര്‍മത്തിന്റെ വിവരണത്തിന്റെ കൂടെ ....... 
ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോ
"ട്ടയര്‍ പ്രഷര്‍ "

ഫോട്ടോഷോപ്പ് ന്റെ ബാലപാഠം പോലും അറിയാത്തവര്‍ അത് ചെയ്താല്‍ എങ്ങനെ ഉണ്ടാകും. ഇതാ ഇവിടെ ഒരു ഉദാഹരണം കണ്ടോളു... ഇത് ഇന്നലെ ഹര്‍ത്താല്‍ദിനത്തില്‍ ചില സംഘപരിവാര്‍ കുഞ്ഞുങ്ങളുടെ സ്ത്രീ ജനങ്ങളോട് ഉള്ള സ്നേഹത്തിന്റെ പ്രകടനം ആണ്. " രാജ്യത്തെ സ്ത്രീകള്‍ തനിക്കൊപ്പം " എന്ന മോടിജി യുടെ പ്രസ്താവന കേള്‍ക്കുക പോലും ചെയ്യാത്ത ചങ്ങികള്‍ ആണെന്ന് തോനുന്നു ഇവര്‍. ഇങ്ങനെയണേല്‍ എങ്ങനെയാണ് സ്ത്രീകള്‍ മോഡിയുടെ കൂടെ നില്‍ക്കുക.

ആദ്യ ഫോട്ടോ ഒറിജിനല്‍ ആണ്. അവരുടെ കര്‍മത്തിന്റെ വ്യക്തമായ വിവരണത്തിന്റെ അകമ്പടിയോടെ ... ഹര്‍ത്താല്‍ ദിനത്തില്‍ സ്ത്രീ ഓടിച്ചു വന്ന സ്കൂട്ടര്‍ ന്റെ കാറ്റ് അഴിച്ചു വിടുന്ന സന്ഘി .... ഭാരത മാതാവിനെ വണങ്ങുന്ന ഇവര്‍ക്ക് നാട്ടിലെ മാതൃത്വം എത്ര വിലപ്പെട്ടത് ആണെന്ന് ഇത് കണ്ടാല്‍ മനസ്സിലാകും. രണ്ടാമത്തെ ഫോട്ടോ ഏതോ ഒരു മഹാന്റെ വിവരം കെട്ട ബുദ്ധിയില്‍ ഉദിച്ച മണ്ടത്തരം ആണ്. ഇത് ചെയ്തവനെ കിട്ടിയാല്‍ സന്ഘികള്‍ തന്നെ അടിക്കാന്‍ കാത്തു നില്കുക്കയാണ്.. കാരണം ഫോട്ടോഷോപ്പ് ന്റെ ബാലപാഠം പോലും അറിയാത്തവന്‍ സന്ഘികളെ സഹായിക്കാന്‍ ചെയ്ത ഈ ഉദ്യമം ഇപ്പോള്‍ അവര്‍ക്ക് എതിരായി മാറിയിരിക്കുന്നു... " ട്ടയര്‍ പ്രഷര്‍ ചെക്കിംഗ് സെന്‍റെര്‍ " - " ഉറുസു ചിക്കന്‍ സെന്‍റെര്‍  " എന്നത് മാറ്റി ആണ് മേല്‍ പറഞ്ഞ പേര് ഇട്ടതു. പക്ഷെ മലയാളം കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തപ്പോള്‍ "ടയര്‍" എന്നതിന് പകരം " ട്ടയര്‍" ആയിപ്പോയി... മാത്രമല്ല ചെക്കിംഗ് സെന്‍റെര്‍ എന്നതിന്റെ അടി ഭാഗം വെള്ള പൂഷിയതായും കാണാം... ഇത്ര വിവരം കെട്ട ഈ എഡിറ്റര്‍ കം ഫോട്ടോഷോപ്പ് എക്സ്പേര്‍ട്ട് നെ കയ്യില്‍ കിട്ടാന്‍ കാത്തു നില്‍ക്കുകയാണ് സന്ഘികള്‍...


link

Related Posts Plugin for WordPress, Blogger...