Search the blog

Custom Search

ഇതാണ് നുമ്മ പറഞ്ഞ " തീവ്രവാദി "

നാലു പാകിസ്ഥാന്‍ ഭീകരര്‍ അറസ്റ്റില്‍...രണ്ടു ദിവസം മുമ്പ് എല്ലാമാധ്യമങ്ങളും കൊട്ടിഘോഷിച്ച ഒരു വാര്‍ത്ത‍...പാകിസ്താന്‍ സ്വദേശികളെ രാജസ്ഥാനില്‍ നിന്നും ദല്‍ഹി പോലീസ് പിടികൂടിയെന്ന വാര്‍ത്ത‍ നാമെല്ലാം ശ്രവിച്ചതും കണ്ടതുമാണ്..
ഈ ഭീകരര്‍ കേരളത്തില്‍ വന്നിരുന്നു എന്നും വാര്‍ത്തകള്‍...പിന്നാലെ വന്നു കേരളത്തിലെ അഭ്യന്തര മന്ത്രി "ചെന്നിത്തലയുടെ" പ്രസ്താവന..
ഈ ഭീകരര്‍ കേരളത്തില്‍ വന്നിരുന്നു പക്ഷേ ഞാന്‍ അത് ആരോടും പറയാതിരുന്നതാണ് എന്നെല്ലാം തട്ടിവിട്ടു നമ്മുടെ ഏഭ്യന്തരന്‍...കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദികളായി പൊതു സമൂഹത്തില്‍ ചിത്രീകരിക്കപ്പെടാന്‍ അഭ്യന്തര മന്ത്രിയുടെ ഈ പ്രസ്താവന തന്നെ ധാരാളം..ചെന്നിത്തലയുടെ പ്രസ്താവന കല്ലുവെച്ച നുണയാണ് എന്നുള്ളതിന് രണ്ടു ദിവസം വേണ്ടി വന്നില്ല തെളിയാന്‍...നാലു പാകിസ്താന്‍ ഭീകരവാദികളില്‍ മൂന്നു തീവ്രവാദികളെ ഇന്നലെ ദല്‍ഹി പോലീസ് വിട്ടയച്ചു...ഈ വാര്‍ത്ത‍ ഒരു മാധ്യമങ്ങളും കണ്ടില്ല കേട്ടില്ല..ദല്‍ഹിയിലെ സുഹൃത്തിനെ കാണാന്‍ എത്തിയ യുവാക്കളെ കള്ളക്കേസില്‍ കുടുക്കി തീവ്രവാദികള്‍ ആക്കാനുള്ള പോലീസിന്‍റെ നീക്കത്തെ പ്രധിരോധിച്ചത് അവിടത്തെ നാട്ടുകാരും ബന്ധുക്കളുമാണ്..അഭ്യസ്തവിദ്യരായ മുസ്ലിം യുവാക്കളെ പിടിച്ചു കൊണ്ട് പോയി തീവ്രവാദികളാക്കി കരിനിയമങ്ങള്‍ ചാര്‍ത്തി ജയിലില്‍ അടക്കുകയെന്ന ഗൂഡ ലക്ഷ്യമാണ്‌ ഇവിടെ പൊളിഞ്ഞു വീണത്‌..മുസ്ലിം സമുദായത്തെ തീവ്രവാദികളാക്കാനുള്ള രമേശ്‌ ചെന്നിത്തലയുടെ ത്വര കേരളം ഇതിനു മുമ്പ് കണ്ടതാണ്..കോയമ്പത്തൂര്‍ സ്ഫോടനക്കേസ്സില്‍ നിരുപാധികം വിട്ടയച്ച അബ്ദുള്‍ നാസര്‍ മഅദനി ബംഗലുരു സ്ഫോടനക്കേസ്സില്‍ പ്രതിയാണെന്ന് ആദ്യം പറഞ്ഞത് ഈ രമേശ്‌ ചെന്നിത്തല തന്നെയായിരുന്നു..അന്ന് മഅദനി പറഞ്ഞിരുന്നു ചെന്നിത്തലക്ക് നരേന്ദ്ര മോഡിയുടെ ഭാഷ്യമാണ്..മുസ്ലിം സമുദായത്തോടുള്ള അന്ധമായ വിരോധമാണ് പ്രകടമാക്കുന്നത് എന്നും...കാലം അതെല്ലാം തെളിയിച്ചു കൊണ്ടിരിക്കുന്നു.....
ഈ ഭീകരര്‍ കേരളത്തില്‍ എവിടെയാണ് വന്നതെന്ന് കേരളത്തിലെ ജനങ്ങളോട് തുറന്നു പറയാനുള്ള ബാധ്യത കേരളത്തിലെ അഭ്യന്തര മന്ത്രി കാണിക്കണം...അത് അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്..........യഥാര്‍ത്ഥ തീവ്രവാദികളെ പിടികൂടു..അതിനു വേണ്ടി കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് കൂടെയുണ്ടാകും..നിരപരാധികളെ വേട്ടയാടരുത്..

"പെണ്‍പിള്ളേരെ കണ്ട്ക്കാ" - കേരളത്തിലെ പുതിയ ആഭാസം

കൊലവെരിയും ആഷിക്കിയും ഹിറ്റ്‌ ആയതോടുകൂടി എങ്ങനെ എങ്കിലും തന്നെയും നാല് ആളുകള്‍ അറിയണം എന്ന ആഗ്രഹത്തോട് കൂടി കുറച്ചു തലതിരിഞ്ഞു പോയ പെണ്‍ പിള്ളേര്‍ ഉണ്ടാക്കി ഇപ്പോള്‍ ഫേസ്ബുക്ക്-വാട്സ്അപ്പ് വഴി പ്രചരിക്കുന്ന "പെണ്‍പിള്ളേരെ കണ്ട്ക്കാ" എന്ന ആഭാസ ഗാനം എന്താണ് ഉദ്ദേശിക്കുന്നത്. പെണ്ണിന്റെ മാന്യതയും സൗമ്യതയും മാറ്റി തന്റെ സൗന്ദര്യം കാണാന്‍ ആണിനെ ക്ഷണിക്കുന്ന ഈ വൃത്തികെട്ട രീതി ഭാരത സ്ത്രീയുടെ ഭാവ ശുദ്ധിക്ക് ചേര്‍ന്നതോ?? പുതിയ ട്രെന്‍ഡ് വിറ്റ് കാശാക്കാന്‍ സിനിമാക്കാര്‍ കൂടി ഇറങ്ങിയെന്നു കേട്ടപ്പോള്‍ ആ പെണ്‍ പടക്ക് ഉണ്ടായ സന്തോഷം ഒരു ദുരന്തത്തിലേക്ക് വഴി തെളിക്കുന്നത് ആണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യം ആണ്. കാരണം അസഭ്യതയുടെ മൂര്‍ച്ച കൂട്ടി ഇതിലും അശ്ലീലമായ ഗാനം ഇനിയും ഉടലെടുക്കും എന്നത് തീര്‍ച്ച. അതും ഈ സോഷ്യല്‍ മീഡിയ വഴി പ്രച്ചരിപിച്ചു തരംഗം ആക്കാന്‍ അണിയറക്കാര്‍ ഏതറ്റംവരെയും പോകാന്‍ ശ്രമിക്കും.ഇത് നമ്മുടെ പുതു  തലമുറയിലെ കുഞ്ഞുങ്ങളുടെ ചുണ്ടില്‍ വരെ നിറഞ്ഞു നില്കും. ഇങ്ങനെ ഒരു തലമുറയുടെ മുഴുവന്‍ ചുണ്ടിലും അസഭ്യത തട്ടിക്കളിച്ചു അവരുടെ മനസ്സില്‍ അത് സഭ്യത ആയി മാറും. 

"മാതാപിതാക്കള്‍ ദയവു ചെയ്തു ഒരു കാരണ വശാലും ഈ വൃത്തികെട്ട പാട്ടുകള്‍ മക്കള്‍ക്ക്‌ കേള്‍ക്കാന്‍ ഇടയുണ്ടാക്കരുത്. ഈ രീതിയില്‍ ഉള്ള അശ്ലീല-അസഭ്യ ഗാനങ്ങള്‍ക്ക് എതിരെ പ്രതികരിക്കുകയും വേണം. "

മീഡിയ വണ്‍ പോലെയുള്ള ചാനല്‍ ഇതിനെ സപ്പോര്‍ട്ട് ചെയ്യരുത് .... ഒരു ചാനലും ഈ അസഭ്യതക്ക് കൂട്ട് നില്കരുത് ....ഇതിനു പ്രചാരണം നല്‍കരുത് ..... 

മനോരമ കളി തുടങ്ങി;അൽ മൊയ്തുവിനു എതിരെ ???

മനോരമ കളി തുടങ്ങി 
അൽ മൊയ്തു ഇറങ്ങിയ മുതൽ കാത്തിരിക്കുകയായിരുന്നു.. 

എന്തേ ഇത്ര വൈകി എന്നാലോചിച്ച് ഇരിക്കുകയായിരുന്നു.. എന്തായാലും മനോരമക്ക് വാർത്തകൾ എങ്ങനെ ഉണ്ടാക്കാം എന്ന് എഴുതാം എന്ന് നല്ല പോലെ അറിയാം.. അവിടെയും ഇവിടേയും തൊടാതെ, എന്നാൽ മനസ്സിലാകേണ്ടവർക്ക് മനസ്സിലാകുന്ന രീതിയിൽ, പരാതി അങ്ങോട്ട് പോകാൻ പോലും പറ്റാത്ത വളരെ വിദഗ്ദമായ ശൈലിയിലൂടെ ഫീഷണിപ്പെടുത്താൻ. ഇന്റെലിജിൻസിനെ കളിയാക്കുന്നത് ക്രിമിനൽ കുറ്റമാണോ അച്ചായാ ? അല്ലാ.. അതിൽ തുടക്കം മുതൽ ഒടുക്കം വരെ കളിയാക്കുന്നത് ആരെയാണെന്ന് മനോരമക്കെന്നല്ല കണ്ടവർക്കും നല്ലപോലെ അറിയാം, അതുകൂടെ
കൊടുത്തിരുന്നെങ്കിൽ കുറച്ചും കൂടെ വായിക്കാൻ ഗുമ്മ് ഉണ്ടാകുമായിരുന്നു. ഹും.. പിന്നെ വേറൊരു ചാൻസ് കൂടെയുണ്ട്, നിങ്ങടെ പത്രത്തിൽ വരുന്നതൊക്കെ ശുദ്ധമായ ISI മാർക്കുള്ള ഔദ്യോഗിക ഇന്റലിജൻസ് വാർത്തകൾ ആണെന്നാണോ ഉദ്ദേശിച്ചത് ? 

ഇനി നിരീക്ഷണ ഫീഷണികൊണ്ടൊന്നും വല്ല്യ കാര്യമില്ല. ഇമ്മാതിരി ഉമ്മാക്കികൾ കാണിച്ച് ഒരോത്തർ വരുമെന്ന് അറിഞ്ഞ് കൊണ്ടു തന്നെയാണ് ഈ പണിക്ക് ഇറങ്ങിത്തിരിച്ചത്. പിന്നെ, നിരീക്ഷണം.. ഇതൊക്കെ ഇറങ്ങുന്നതിനും എത്രയോ മുൻപേ തന്നെ അത് തുടങ്ങിയതാണ്, ഐബി സുഹൃത്തുക്കളെ നേരിലും ഫോണിലും വീട്ടിലുമൊക്കെ ആയി കണ്ടതുമാണ് 

പിന്നെ ഒരു കാര്യം കൂടെ, നിരീക്ഷണം നിർത്തി ഫീകരന്മാരെ അകത്താക്കാൻ തീരുമാനിച്ചാൽ ഇതുമായി സഹകരിച്ച എല്ലാവരേയും ഒരുമിച്ച് പരിഗണിക്കണം എന്ന് അപേക്ഷിക്കുന്നു.. മാമുക്കോയ, ശശി കലിംഗ മുതൽ, പ്രോൽസാഹിപ്പിച്ച് ബൈറ്റ് തന്ന കമൽ, സിദ്ദീക്ക്, സുരാജ് വെഞ്ഞാറമൂട്, പിടി കുഞ്ഞുമുഹമ്മദ്, ജോയ്മാത്യൂ എന്നിവരെ കൂടെ ഉണ്ടെങ്കിൽ അകത്തിരുന്ന് അടുത്ത ഫീച്ചർ ഫിലിം തന്നെ പ്ലാൻ ചെയ്യാമായിരുന്നു 

തെമ്മാടികൾ വാഴുന്ന എല്ലാ കാലങ്ങളിൽ സത്യം വിളിച്ചു പറയുന്നതായിരുന്നു ഏറ്റവും കൊടിയ പാപം !

THINK ! Its not illegal YET !

അൽ മൊയ്തു ഇനിയും കാണാത്തവർക്കായി ഇതാ സുവർണ്ണാവസരം 

"ദേശവിരുദ്ധത" അടങ്ങിയ പുസ്തകം ആദായ വില്പനയ്ക്ക്


ദേശവിരുദ്ധത വളർത്തുന്നുവെന്നാരോപിച്ചു 14പുസ്തകങ്ങള്‍ വമ്പിച്ച ആദായ വിലയില്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം.. 1150രൂപ മുഖ വിലയുള്ള 13പുസ്തകങ്ങള്‍ 780രൂപക്ക് എസ്.ഐ.ഓ തൃശൂര്‍ ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ നിന്ന് സ്വന്തമാക്കാം...!!!


'പ്രതികൂട്ടിലെ പതിനാല് പുസ്തകങ്ങള്‍ " എന്നാ തലകെട്ടില്‍ വെള്ളിയാഴ്ച 5മണിക്ക് സാഹിത്യ അക്കാദമിയിലെ അന്താരാഷ്ട്ര പുസ്തകോത്സവ വേദിക്കരികെ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ടി.എന്‍.ജോയ് ആദ്യ പ്രതി ഏറ്റുവാങ്ങി ഉത്ഘാടനം ചെയുമെന്നു എസ്.ഐ.ഓ ജില്ല പ്രസിഡന്റ്‌ അംജദ് അലി അറിയിച്ചു.


NB:ക്ഷമിക്കണം... ഒരു പുസ്തകം ആവിശ്യക്കാര്‍ ഏറിയതിനാല്‍ "ഔട്ട്‌ ഓഫ് സ്റ്റോക്ക്‌ " ആണ് എന്ന് അറിയിക്കുന്നു !!

സുമനസ്സുകളെ, ഒരു നിമിഷം ... ഇത് ശ്രദ്ധിക്കാതെ പോകല്ലേ



സുമനസ്സുകളെ, ഒരു നിമിഷം ...

പതിവിനു വിപരീതമായി, പാരമ്പര്യത്തിനതീതമായി, ലൈക്കൊ നെടുനീളൻ ചർച്ചകളോ പ്രതീക്ഷിക്കാതെ നിങ്ങളുടെ ദയാദാക്ഷിണ്യം മാത്രം കാംക്ഷിച്ചു കൊണ്ട് തികച്ചും സദുദ്ദേശ്യപരമായി ഇടുന്ന ഈ പോസ്റ്റ്‌ നിങ്ങൾ വായിച്ചുനോക്കണം എന്ന് ആദ്യമേ അപേക്ഷിക്കുന്നു ..

40,000 ൽ പരം അംഗങ്ങളുള്ള നമ്മുടെ ഈ ഗ്രൂപ്പ് വിശ്വാസികൾ അവിശ്വാസികൾ,ആജ്ഞേയവാദികൾ ഉൾപ്പടെ ഉള്ള എല്ലാ വിഭാഗത്തിന്റെയും സാന്നിധ്യത്താൽ സമ്പന്നമാണ്. ഈ ഗ്രൂപ്പിൽ സ്ഥിരം നടക്കുന്ന സാമൂഹ്യവും പ്രാസ്ഥാനികവും ആയ നിരന്തര സംവാദങ്ങൾക്കിടയിലും നമ്മെ പരസ്പ്പരം അടുപ്പിച്ചു നിർത്തുന്ന ഒരു ഘടകം ആത്യന്തികമായി നമ്മിൽ അന്തർലീനമായ മാനവികത എന്ന ഒരേ ഒരു വികാരമാണ്.

എല്ലാ ഇസങ്ങൾക്കുമപ്പുറത്ത് മനുഷ്യ ബന്ധങ്ങൾക്കും അവരുടെ കണ്ണീർ ഒപ്പുന്നതിലും നമ്മുടെഗ്രൂപ്പിലെ പരശ്ശതം അംഗങ്ങളും അങ്ങേയറ്റം ഉത്സുകരാണ് എന്ന മുൻകാല അനുഭവത്തിന്റെ തിരിച്ചറിവിൽ നിങ്ങളുടെ മുമ്പിൽ RIGHT THINKERS ഗ്രൂപ്പിന്റെ ചാരിറ്റി വിംഗ് ആയ We Are With You ഏറ്റെടുത്ത ഒരു വലിയ ദൗത്യത്തെ കുറിച്ച് നിങ്ങളെ തെര്യപ്പെടുത്താനാണ്‌ അൽപം ആമുഖം പറയേണ്ടി വന്നത് ...

ഗ്രൂപ്പ് അംഗം Najimudeen Naiju വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം ആരാഞ്ഞ് ചെയ്തിരുന്ന പോസ്റ്റ്‌ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലൊ (https://www.facebook.com/groups/rightthinkers/permalink/619294171488529/) നിർധന കുടുംബത്തിലെ കടുത്ത ഹൃദ്രോഗിയായ ഒരു യുവാവിന്റെ കദന കഥ നിങ്ങൾ വായിച്ചു കാണുമല്ലോ. പരമ ദരിദ്രരായ നാലംഗ കുടുംബത്തിലെ നാളെയുടെ പ്രതീക്ഷയായ 25 വയസ്സ് മാത്രം പ്രായമുള്ള കൊല്ലം ജില്ലയിലെ പിറവന്തൂർ പഞ്ചായത്തിൽ പെട്ട ഗ്രാമമായ പുന്നല സ്വദേശി ഷമീർ എന്ന ഹത ഭാഗ്യനായ യുവാവ് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽ പാലത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.

നമ്മുടെ ഗ്രൂപ്പിലെ സന്തോഷ്‌ TN എന്ന സുഹൃത്ത് ഷമീറിന്റെ വീട് സന്ദർശിച്ചു കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ടു ഞങ്ങളുമായി പങ്കു വെച്ച വിവരങ്ങൾ നിങ്ങളുമായി പങ്കുവെക്കുകയാണ്. ജീവ കാരുണ്യ രംഗത്ത് നിശബ്ദവും നിസ്തന്ത്രവും ആയ പ്രവർത്തനത്തിലൂടെ പുതിയ മാനം സൃഷ്ടിച്ച നമ്മുടെ ഗ്രൂപ്പിനെ കുറിച്ച് ആരോ പറഞ്ഞറിഞ്ഞാണ് ഷമീറിന്റെ സുഹൃത്തുക്കള്‍ നമ്മുടെ ഗ്രൂപ്പ് അംഗങ്ങളെ സമീപിച്ചത്. പിതാവും മാതാവും ഡ്രൈവർ ആയ ജ്യേഷ്ഠനും അടങ്ങുന്ന കുടുംബത്തിനു കനാൽ പുറമ്പോക്കില്‍ ഒരു കൊച്ചുകൂര ഉള്ളതൊഴിച്ചാൽ മറ്റു യാതൊരു ആസ്തിയും ഇല്ല. ബാപ്പയും ജ്യേഷ്ഠനും വണ്ടി ഓടിച്ചു കിട്ടുന്നത് കൊണ്ട് നിത്യജീവിത വൃത്തിക്കുള്ളത് കണ്ടെത്തുന്ന ഇവർക്ക് ഭാരിച്ച ചെലവ് വരുന്ന ഷമീറിന്റെ ദൈനംദിന ചികിത്സ തന്നെ ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. സാധാരണ രീതിയിലുള്ള ഹൃദ്രോഗമാണെങ്കിൽ ഒരു ബൈപാസ്‌ ശസ്ത്രക്രിയയിലൂടെയോ മറ്റോ പരിഹാരം കണ്ടെത്താൻ കഴിയുമായിരുന്നു. ഇദ്ദേഹത്തിന്റെ അസുഖം അപൂർവങ്ങളിൽ അപൂർവമായി വരുന്ന ഹൃദയത്തിന്റെ പ്രവർത്തന ക്ഷമത നശിക്കുന്ന, ക്രമേണ പ്രവർത്തനം മുഴുവൻ നിലച്ചു പോകുന്ന മാരക രോഗമാണ്.

ശ്രീ ചിത്ര ഇന്സിട്ടിറ്റ്യൂട്ടിലെ വിദഗ്ദ പരിശോധനയിൽ ഹൃദയം 20 ശതമാനമേ പ്രവർത്തിക്കുന്നുള്ളൂവെന്നും ഹൃദയം മാറ്റി വെക്കൽ അല്ലാതെ മറ്റു യാതൊരു പരിഹാരവും ഇല്ല എന്നും കേരളത്തിൽ സങ്കീര്ണ്ണമായ ഈ ശസ്ത്രക്രിയ നടത്തുന്ന ഏക ആശുപത്രി എറണാകുളം ലിസി ഹോസ്പിറ്റൽ ആണെന്നും പറഞ്ഞു അങ്ങോട്ട്‌ റഫർ ചെയ്തിരിക്കുകയാണ്‌. വളരെ പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടതാണ് ഈ ശസ്ത്രക്രിയ. ഒന്നാമത് ഇതിന്റെ ഭാരിച്ച ചെലവ് തന്നെ. 25 ലക്ഷം രൂപയാണ് ഈ പ്രൊസെസ്സ് നടത്താൻ ആശുപത്രി അധികൃതർ പറഞ്ഞ ഏകദേശ സംഖ്യ. ഒപ്പം മസ്തിഷ്ക്ക മരണം സംഭവിച്ച ഏതെങ്കിലും സന്മനസ്സുള്ള കുടുംബത്തിലെ ഒരു ഡോണറെ ലഭിക്കണം. ഈ കടമ്പകളെല്ലാം കഴിഞ്ഞാലും ഭീമമായ ഈ തുക എങ്ങനെ കണ്ടെത്താൻ കഴിയുമെന്ന നീറുന്ന മനസ്സുമായി ഷമീറിന്റെ കുടുംബം ദിനരാത്രങ്ങൾ തള്ളി നീക്കുകയാണ്. ഡോണറെ കിട്ടിയാൽ അര മണിക്കൂറിനകം എടുത്തു മൂന്നു മണിക്കൂറിനകം ഹൃദയം രോഗിയിൽ തുന്നി പിടിപ്പികണം എന്നുള്ളത് കൊണ്ട് ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രി പരിസരത്ത് തന്നെ വലിയ തുക വാടക കൊടുത്തു നാട്ടുകാരുടെ സഹായത്താൽ ഷമീരും കുടുംബവും ഇപ്പോൾ കനിവുള്ള മനസുകളുടെ സഹായവും കാത്തു ആശങ്കയും ,പ്രതീക്ഷയും കലർന്ന സമിശ്ര വികാരത്തോടെ വേദനയുടെ ദിന രാത്രങ്ങൾ കഴിച്ചു കൂട്ടുകയാണ്.

റൈറ്റ് തിങ്കെർസ് ഗ്രൂപ്പിന്റെ ഇതപര്യന്തമുള്ള ചരിത്രത്തിൽ യശോധാവള്യം പരത്തിയ ചില സുന്ദര മുഹൂർത്തങ്ങൾ നമ്മുടെ എല്ലാം സ്മൃതി പഥത്തിൽ മായാതെ കിടപ്പുണ്ട്. ഒരു വർഷം മുമ്പ് ലക്ഷ്മി എന്ന നിർധന കുടുംബത്തിലെ ഒരു കൊച്ചുകുട്ടി മാരകമായ ഹൃദ്രോഗം ബാധിച്ചവശയായ സമയം ,വിടരും മുമ്പ് കൊഴിഞ്ഞു പോകുമായിരുന്ന ആ കുട്ടിയുടെ ചികിത്സ നമ്മൾ ഏറ്റെടുത്തപ്പോൾ നമ്മുടെ പ്രതീക്ഷക്കും അപ്പുറം അംഗങ്ങൾ സമാഹരിച്ച് ആ ഉദ്യമം ഒരു വൻ വിജയമാക്കാനും ആ കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും നമുക്ക് കഴിഞ്ഞു.

അസുഖം മാറി സ്കൂളിൽ പോയി തുള്ളി ചാടി വരുന്ന ആ കുട്ടിയുടെ പിന്നീട് നാം കണ്ട ഫോട്ടോകള്‍ ഈ ഗ്രൂപ്പിലെ ഓരോ അംഗത്തിന്റെയും അന്തരാത്മാവിൽ എന്നും പ്രകാശം പരത്തുന്ന കെടാവിളക്കായി അവശേഷിക്കുക തന്നെ ചെയ്യും. സുമോഹനമായ ഇത്തരം ഭൂതകാല സ്മരണകളുടെ പിന്ബലത്തിൽ പാവപെട്ട ഒരു കുടുംബത്തിന്റെ അത്താണിയും, ജിവിതം എന്ന മഹാ സാഗരത്തിലേക്ക് ഇനിയും നീന്തി തുടിക്കാൻ രോഗപീഡകളാൽ സാധിക്കാത്ത ഷമീറിനു ഒരു കൈത്താങ്ങ് സഹായം ചെയ്യാൻ നമുക്ക് ഒന്ന് കൈ കോർത്തുകൂടെ?

ദാരിദ്ര്യം തന്നെ ഒരു മഹാരോഗമാണ്. അവ ചികിത്സിക്കേണ്ടത് സ്റ്റെതെസ്കൊപ്പു അണിഞ്ഞ ഡോക്ടര്‍മാര്‍ അല്ല, മറിച്ചു സമൂഹം എന്ന വൈദ്യരാണ്. ഷമീരാകട്ടെ ഈ രണ്ടു രോഗത്തിന്റെയും പിടിയിൽ ഞെരിഞ്ഞമർന്ന അനുകമ്പ അർഹിക്കുന്ന ജന്മമാണ്. മുഴുവൻ തുകയും നമുക്ക് ശേഖരിക്കൻ കഴിഞ്ഞു എന്ന് വരില്ല. എങ്കിലും നമ്മുടെ ശ്രമം ഒരു പരിധിവരെയെങ്കിലും അവരിൽ പ്രത്യാശ ജനിപ്പിക്കാനും തജ്ജന്യമായി മറ്റുള്ളവരിൽ പ്രചോദനം ചെലുത്തി ഈ സംരംഭം വിജയത്തിൽ എത്താനും സഹായകമായേക്കാം.

നമ്മിലെ ഓരോരുത്തടെയും ചെറിയ സംഖ്യ മുതൽ കഴിവുള്ളവരുടെ വലിയ സഹായം വരെ സ്വീകരിച്ചാൽ തീർച്ചയായും മോശമല്ലാത്തൊരു ഫണ്ട്‌ നമുക്ക് സ്വരൂപിക്കാൻ കഴിയും എന്ന് തന്നെയാണ് ഞങ്ങളുടെ വിശാസം. മൌസും കീ ബോർഡും ചലിപ്പിച്ചുള്ള തർക്ക വിതർക്കങ്ങളുടെ നൈരന്തര്യത്തിനപ്പുറം മാനവികതയുടെയും പരജീവി സ്നേഹത്തിന്റെയും ഉദാത്ത മാതൃകള്‍ സൃഷ്ട്ടിച്ച നാം ഈ ഒരു മഹാദൗത്യവും ഒത്തു പിടിച്ചാൽ വിജയത്തിൽ എത്തിക്കാൻ നിശ്ചയമായും കഴിയും.

ജീവിതത്തിന്റെ സായംസന്ധ്യയിൽ നാം ഓരോരുത്തരും നമ്മുടെ ജീവിതപ്രയാണം അയവിറക്കുമ്പോൾ മനസ്സിന് കുളിരും സാന്ത്വനവും പകരുന്ന സുന്ദര മുഹൂർത്തങ്ങൾ തീര്ച്ചയായും നാം കാരണം ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞ നമ്മുടെ സഹോദരങ്ങളെ കുറിച്ചുള്ള ഇത്തരം സ്മരണകൾ ആയിരിക്കും എന്നത് അവിതർക്കിതം.

ഷമീറിന്റെ ഓരോ ദിനങ്ങളും അതി നിർണായകമാണ്. 20 ശതമാനം മാത്രം പ്രവർത്തിക്കുന്ന ഹൃദയം ശരീരത്തിനാവശ്യമായ പ്രാണവായു എത്തിക്കാൻ പര്യാപ്തമല്ല. ഓക്സിജന്റെ അഭാവം മറ്റു അവയവങ്ങളേയും പ്രവര്ത്തനരഹിതമാക്കിയേക്കാം. അതുകൊണ്ട് തന്നെ നമ്മുടെ ഉദ്യമം വളരെ വേഗത്തിൽ നടത്തിയാലെ എന്തെങ്കിലും പ്രയോജനം ചെയ്യൂ. നേർചിന്തകരുടെ വിശാലമായി തുടിക്കുന്ന ഹൃദയം ഷമീറിന്റെ ചുരുങ്ങുന്ന ഹൃദയത്തിന് സമാശ്വാസമാകട്ടെ എന്ന പ്രത്യാശയോടെ, പ്രാര്‍ത്ഥനയോടെ നല്ലവരായ നിങ്ങളുടെ മുമ്പിൽ ഈ അഭ്യർഥന സമർപ്പിക്കുന്നു ...

ഷമീറിന്റെ അവസ്ഥയെ കുറിച്ച് ചികിത്സിക്കുന്ന ഡോക്ടറുടെ കത്ത് : https://www.facebook.com/photo.php?fbid=10151937988992291&set=oa.621595864591693&type=3&theater
ഷമീറിനു വേണ്ടി പഞ്ചായത്ത് പ്രസിഡന്റ്റ് നല്കിയ സാക്ഷ്യപത്രം : https://www.facebook.com/photo.php?fbid=10151937991117291&set=oa.621595864591693&type=3&theater

സുഹൃത്തുക്കളെ, 
ഈ സാധു യുവാവിനെ ഈ ജീവിത പ്രതിസന്ധിയിൽ സഹായിക്കാനുള്ള ഈ സംരംഭത്തിൽ പങ്ക് ചേരണം എന്ന് നിങ്ങളുടെ മനസാക്ഷി നിങ്ങളോട് ആവശ്യപ്പെടുന്നു എങ്കിൽ ദയവായി താഴെ പറയുന്ന കോ ഓർഡിനേറ്റെഴ്സുമായി ഫേസ്ബുക്ക് മേസേജിലോ ഫോണിലോ ബന്ധപ്പെടുക. അവർ നിങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതായിരിക്കും.

ദയവായി ശ്രദ്ധിക്കുക :
"ലിസ്റ്റ് ചെയ്ത കോ ഓർഡിനേറ്റെഴ്സിന്റെ നിർദ്ദേശം അനുസരിച്ച് മാത്രം പണം അയക്കുക. ഈ സംരഭത്തിനു പണം ശേഖരിക്കാൻ റൈറ്റ് തിങ്കെഴ്സ് മറ്റാരെയും നിയോഗിച്ചിട്ടില്ല ."

കോ ഓർഡിനേറ്റെഴ്സ് 
-----------------------------------------
ഇന്ത്യ: 
Santosh tn

Abdul Latheef Ck 

Rahshad Rahman 

യു എ ഇ - 
(Phone :050 2534895) 
Tajudheen PT 

സൌദി അറേബ്യ-
Tandasseri Rasheed

ഖത്തര്‍ -
Aneesh Nuhammed 
Usaid Kadannamanna :-

ബഹറിന്‍ - 
Pankajanabhan 

ഒമാൻ 
Santhosh Kumar:

കുവൈറ്റ്‌ -
Muhammed Najeeb :-
--------------------------------------------------------------------
ഷെയര്‍ ചെയ്യുക... അതോടൊപ്പം സഹായിക്കുക.... അത് നൂറു രൂപ ആയാല്‍ പോലും ......

link

Related Posts Plugin for WordPress, Blogger...