Search the blog

Custom Search

മുസാഫിര്‍ നഗറും അരക്കോടിയും ലീഗും



_________________________________________________________________________________
ലീഗിന്റെ മുസഫര്‍ നഗര്‍ ഫണ്ട് സംബന്ധിച്ച് അനുകൂലമായും പ്രതികൂലമായുമുള്ള തല്ല് നടക്കുകയാണല്ലോ. ഇരുഭാഗത്തെയും അമിതാവേശക്കാരെ ഒഴിവാക്കി ആത്മാര്‍ത്ഥതയുള്ള ലീഗ് പ്രവര്‍ത്തകര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ വച്ച് നെഞ്ചത്ത് കൈവച്ച് ആലോചിച്ച് നോക്കൂ, പാര്‍ട്ടിക്ക് എന്തെങ്കിലും വീഴ്ച പറ്റിയോ എന്ന്‌

----------------------------------------------------------------

1. ലീഗ് ഫണ്ട് പിരിച്ചിട്ടുണ്ട്
2. പിരിവ് നടത്തിയത് സപ്തംബര്‍ 27ന്
3. തുക നിക്ഷേപിച്ചത് ലീഗിന്റെ ചെന്നൈ ശാഖയിലെ SBI A/C No: 32476975149 എന്ന എക്കൗണ്ടില്‍(എക്കൊണ്ട് നമ്പര്‍ ചന്ദ്രികയില്‍ വന്നത്)
4. കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലും കാര്യമായ പിരിവ് നടന്നു.
5. തുക എത്രയാണെന്ന് കൃത്യമായി ലീഗ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇതുമായി ബന്ധമുള്ള ലീഗ് പ്രവര്‍ത്തകരില്‍ നിന്ന് മനസ്സിലായത് അരക്കോടിയോളം പിരിച്ചിട്ടുണ്ട് എന്നാണ്. ഏഷ്യാനെറ്റില്‍ 40 ലക്ഷം പിരിച്ച കാര്യം ഇന്നലെ പറഞ്ഞപ്പോള്‍ ഇ ടി മുഹമ്മദ് ബഷീര്‍ നിഷേധിച്ചില്ല. 
6. തുക വിതരണം ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം ഉമര്‍ ഈ മാസം 19ന് ഇട്ട ഫെയ്‌സ്ബുക്ക്‌ പോസ്റ്റില്‍ പറയുന്നു(അതിനര്‍ഥം ചുരുങ്ങിയത് ഈ വ്യാഴാഴ്ച വരെ കേന്ദ്ര ഫണ്ട് വിതരണം ചെയ്തിട്ടില്ല എന്നാണ്)
7. ഖുര്‍റം ഉമര്‍ വളണ്ടിയര്‍മാരുടെ സഹായം തേടുന്നത് സ്വന്തമായി സ്വരൂപിച്ച സഹായം വിതരണം ചെയ്യുന്നതിനാണ്(അക്കാര്യത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കാം). 
8. എഷ്യാനെറ്റിലും ഓണ്‍ലൈനിലും സംഭവം ചര്‍ച്ചയായിട്ടും ലീഗ് ഇതുവരെ നിഷേധക്കുറിപ്പിറക്കിയില്ല.
9. ഏഷ്യാനെറ്റ് ചാനലില്‍ ഫണ്ട് വിതരണം ചെയ്തില്ലെന്ന കാര്യമോ ലക്ഷങ്ങള്‍ പിരിച്ച കാര്യമോ ഇ ടി മുഹമ്മദ് ബഷീര്‍ നിഷേധിച്ചില്ല. പകരം കൃത്യമായി പ്ലാന്‍ തയ്യാറാക്കാതെ അങ്ങനെയങ്ങ് എടുത്ത് കൊടുക്കാനാവുമോ, ഞങ്ങള്‍ യോഗം കൂടി തീരുമാനിക്കും എന്നൊക്കെയാണ് അദ്ദേഹം പ്രതികരിച്ചത്
10. ഗുജറാത്ത്, അസം, സുനാമി ഫണ്ടുകള്‍ മുക്കുകയോ വക മാറ്റുകയോ ചെയ്തതായി ലീഗിനെതിരേ നേരത്തേ (അകത്തും പുറത്തും നിന്ന്) ആരോപണമുയര്‍ന്നിട്ടുണ്ട്‌
------------------------------------------------------------------

ആകെ 1000 പുതപ്പുകള്‍ മാത്രമേ കൊടുത്തിട്ടുള്ളു എന്ന് ലീഗ് നേതാക്കള്‍ തന്നെ ഇന്ന് സമ്മതിച്ചിരിക്കുന്നു(വാര്‍ത്ത താഴെ). ഈ പുതപ്പുകള്‍ കൊടുത്തത് ഒക്ടോബറിലാണെന്നും അവര്‍ പറയുന്നു. സപ്തംബര്‍ 27ന് പിരിച്ച തുക ശാഖകളില്‍ നിന്നൊക്കെ കലക്ട് ചെയ്ത് എത്തി ഒക്ടോബറില്‍ കൊടുക്കാന്‍ സാധ്യതയില്ല. ഇനി അങ്ങനെയാണെന്ന് വാദത്തിന് സമ്മതിച്ചാല്‍ തന്നെ 1000 പുതപ്പിന് എന്ത് തുക വരുമെന്ന് കണക്ക് കൂട്ടി നോക്കുക. 

ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കിത്രയേ പറയാനുള്ളു. ബാക്കി തുക എന്ത് ചെയ്തുവെന്ന് ലീഗ് പ്രവര്‍ത്തകര്‍ അന്വേഷിക്കുക. ചെലഴിക്കാതെ ബാങ്കില്‍ കിടക്കുന്നുവെങ്കില്‍ അത് ഉടന്‍ ആ പാവങ്ങള്‍ക്ക് എത്തിക്കാന്‍ നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുക. ഇനി ആരുടെയെങ്കിലും വായിലേക്ക് പോയെങ്കില്‍ പുതിയ കെ ടി ജലീലുമാരുണ്ടാവുന്നതിന് മുമ്പ് ഉത്തരവാദികളെ ചെവിക്ക് പിടിച്ച് പുറത്തിടുക.

തലോടലില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടാതിരിക്കുക - യാഥാര്‍ത്ഥ്യം മനസിലാക്കുക







___________________________________________

ഭരണാധികാരികള്‍ ഇങ്ങനെ തൊട്ടുതലോടി വലിയ വാഗ്ദാനങ്ങളും നല്‍കിപ്പോവും. പിഞ്ചുകുഞ്ഞുങ്ങള്‍ തണുപ്പില്‍ മരവിച്ച് മരിക്കുമ്പോള്‍ നിങ്ങളെപ്പോലുള്ളവര്‍ ഞങ്ങളുടെ ബക്കറ്റിലേക്കിട്ടു തന്ന നാണയത്തുട്ടുകള്‍ കൊണ്ട് കിട്ടുന്നത് വാങ്ങിക്കൊടുക്കുകയേ നിവൃത്തിയുള്ളു. ബാങ്കില്‍ പണം കെട്ടിപ്പൂട്ടിവച്ച് അടയിരിക്കുന്നവര്‍ അതിങ്ങ് വിട്ടുതന്നാല്‍ ഇവര്‍ക്കൊരു പുതപ്പ് കൂടുതല്‍ നല്‍കാന്‍ കഴിയും
----------------------------------------------------------------------
മുസഫര്‍നഗറില്‍ തണുപ്പ് നേരിടാന്‍ പോപുലര്‍ ഫ്രണ്ട് സഹായം

ന്യൂഡല്‍ഹി: മുസഫര്‍ നഗര്‍ അഭയാര്‍ഥി കാംപുകളിലെ ദുരിതം കൊടുംതണുപ്പില്‍ രൂക്ഷമായതോടെ പോപുലര്‍ ഫ്രണ്ട് നടത്തി വന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി കാംപുകളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മൗലാന മുഹമ്മദ് ശദാബ് അറിയിച്ചു. അതിശൈത്യത്തില്‍ കാംപുകളിലെ നിരവധി കുട്ടികള്‍ മരിച്ചതായി റിപോര്‍ട്ടുണ്ടായിരുന്നു. 
കുട്ടികളുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം പോപുലര്‍ ഫ്രണ്ട് വളണ്ടിയര്‍മാര്‍ വിലയിരുത്തിയതായി മുഹമ്മദ് ശദാബ് പറഞ്ഞു. പുതപ്പുകളും കാര്‍പെറ്റുകളും ഒരു മാസത്തേക്കാവശ്യമായ ബേബി ഫുഡും വളണ്ടിയര്‍മാര്‍ വിതരണം ചെയ്തു. ജോല, ലോയി, ഹുസയ്ന്‍പൂര്‍, ജോഗദിയ ഖേഡ, മലക്പൂര്‍, പാത്തെഡ്, റോതന്‍, സുനേതി എന്നവിടങ്ങളിലെ ഏറ്റവും ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഇത്തരത്തിലുള്ള 300 കിറ്റുകള്‍ വിതരണം ചെയ്തു. മുസഫര്‍ നഗറിലെ അഭയാര്‍ഥികള്‍ക്ക് ഇത് മൂന്നാംതവണയാണ് പോപുലര്‍ ഫ്രണ്ട് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. 
കൊടും തണുപ്പില്‍ കുട്ടികള്‍ മരിച്ചിട്ട് പോലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് ശദാബ് പറഞ്ഞു. ടെന്റുകളിലുള്ള അഭയാര്‍ഥികളെ ഉടന്‍ കെട്ടിടങ്ങളിലേക്ക് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ മരണങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരായിരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മരണം ചെരുപ്പിന്റെ വാറിനേക്കാള്‍ അടുത്ത് - മറന്നോ നീ ???

അമ്മ അടുക്കളയിൽ നിന്ന് ജോലിത്തിരക്കിനിടയിൽ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടാണ് ഞാൻ ഉണര്ന്നത്.. "എന്തൊരു ഉറക്കമാണ് മോനെ ഇത്, നേരം എത്രയായി എന്നറിയുമോ? ഇന്ന് ഓഫീസിൽ ഒന്നും പോകുന്നില്ലേ നീയ്?" അത് കേട്ട ഞാൻ ചാടി എഴുന്നേല്ക്കാൻ ശ്രമിച്ചു പക്ഷെ എന്റെ കൈകാലുകൾ ഒന്നും അനങ്ങുന്നില്ലാ.. ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു നോക്കി,, പക്ഷെ പറ്റുന്നില്ലാ.. ഞാൻ ഉറക്കെ ഉറക്കെ വിളിച്ചു...... !!! എന്റെ അമ്മ അതൊന്നും കേള്ക്കുന്നില്ലാ.. എന്റെ കൈകാലുകൾ ഒന്നും അനങ്ങുന്നില്ല എന്ന് ഞാൻ ആർത്തു വിളിച്ചു കരഞ്ഞു.. അമ്മ കേള്ക്കുന്നില്ലാ.. ഞാൻ കുറച്ചു നേരം നിലവിളിച്ചുകൊണ്ട് അവിടെ തന്നെ അതുപോലെ കിടന്നു.. ആരും കേള്ക്കുന്നില്ലാ.. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ പുന്നാര അമ്മ എന്റെ അടുത്തേക്ക് തിടുക്കത്തിൽ വന്നു, എന്നിട്ട് എന്നെ വിളിച്ചു.. ഞാൻ അനങ്ങുന്നത് കാണാഞ്ഞപ്പോൾ അമ്മ എന്നെ തട്ടിവിളിച്ചു, എന്നിട്ടും ഞാൻ അമ്മയോട് പറയുന്നത് ഒന്നും അമ്മ കാണുന്നെ ഇല്ലാ.. പിന്നീട് അമ്മ വാവിട്ടു നിലവിളിച്ചുകൊണ്ട് എന്നെ ഉരുട്ടിവിളിക്കാൻ തുടങ്ങി.. ആ ഉച്ചത്തിലുള്ള നിലവിളി കേട്ട് എന്റെ അയൽവാസികൾ എല്ലാവരും ഓടിവരുന്നത് എനിക്ക് കാണാമായിരുന്നു... അവരോടായി അമ്മ വാവിട്ടു നിലവിളിച്ചുകൊണ്ട് പറയുകയാണ്‌ "ഉറക്കത്തിൽ നിന്നും വിളിക്കുമ്പോൾ എന്റെ മോൻ അനങ്ങുന്നില്ല" എന്ന്.... ഞാൻ ഉറക്കെ പറയാൻ ശ്രമിച്ചു,, "എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല,,,, എന്റെ കയ്കാലുകൾ മാത്രം അനക്കാൻ പറ്റുന്നില്ല" എന്ന്.. പക്ഷെ എന്റെ സംസാരം അവരാരും കേള്കുന്നു പോലുമില്ലാ.. എല്ലാവരും എന്നെ ദയനീയമായി നോക്കുന്നുണ്ട്… അവര്കിടയിൽ കിടന്നു എന്റെ അനിയനും അനിയത്തിയും ഒക്കെ വാവിട്ടു നിലവിളിക്കുന്നുണ്ട്‌ അത് പോലും അമ്മ കേള്കുന്ന്നില്ല.. അമ്മ വാവിട്ടു കരഞ്ഞു കൊണ്ടേ ഇരിക്കുന്നു.. കുറച്ചു സമയം കഴിഞ്ഞപ്പോൾ എന്റെ വീട്ടിലേക്ക് ആളുകള് വന്നു നിറഞ്ഞു.. അവരിൽ ചിലര് അടുത്തുള്ളവരോട് ചോദികുന്നത് ഞാൻ കേട്ടു, "എപ്പോഴാണ് മരിച്ചത്" എന്ന്!!!!!!!!..എന്നെ ആരോ വെളുത്ത തുണി കൊണ്ട് മൂടിയിരിക്കുന്നു.. ഞാനവരോട് ഉറക്കെ വിളിച്ചു പറഞ്ഞു “ഞാൻ മരിച്ചിട്ടില്ല എന്ന്” എന്നാൽ അത് ആരും ശ്രദ്ധിക്കുന്നു പോലും ഇല്ല... എന്റെ കൂട്ടുകാര്,കുടുംബക്കാർ എല്ലാവരും ഓരോരുത്തരായും കൂട്ടമായും എന്റെ വീട്ടിലേക്കു വരാൻ തുടങ്ങി.. എന്റെ ഒരു അടുത്ത ബന്ധു ഉണ്ട്.. അവര്ക്ക് നടക്കാൻ പോലും പറ്റില്ലാ, അവരും വന്നു.. അവര്ക് അസുഖമായി കിടപ്പിലായിരുന്നു, അവിടം വരെ ഒന്ന് പോയിട്ട് വരാൻ എന്നോട് അമ്മ എന്നും പറയുമായിരുന്നു, ഞാൻ അങ്ങോട്ട്‌ ഒന്ന് പോകണം എന്ന് എല്ലാ ദിവസവും വിചാരിച്ചതുമാണ്. പക്ഷെ എന്തൊക്കെയോ തിരക്കുകൾ കാരണം പോകാൻ സാധിച്ചതുമില്ലായിരുന്നു ഇപ്പോൾ ഇതാ അവർ എന്നെ കാണാൻ വായ്‌യാത്ത ശരീരവും വെച്ച് ഇങ്ങോട്ട് വന്നിരിക്കുന്നു. അതിനിടയിലാണ് ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചത്..എന്റെ വീടിന്റെ തൊട്ടടുത്തുള്ള ഒരു കച്ചവടക്കാരൻ.. അദ്ദേഹം ഞാൻ ഓഫീസിൽ പോകുമ്പോഴും, വരുമ്പോഴും എന്നെ നോക്കുന്നത് കണ്ടിട്ടും ഞാൻ കാണാത്തത് പോലെ നടിച്ചിരുന്നു, ഒരുവട്ടം പോലും മിണ്ടാൻ ഞാൻ പോയിട്ടില്ല.. അദ്ദേഹവും എന്നെ കാണാൻ വന്നു. അതുപോലെ എന്റെ ഒരു അയൽവാസി, അയാൾക്ക്‌ കഴിഞ്ഞയാഴ്ച വാഹവാപകടത്തിൽ പെട്ട് പരിക്ക് പറ്റിയിരുന്നു എന്ന് അമ്മ പറയുന്നത് കേട്ടിരുന്നു… അങ്ങോട്ട്‌ ഒന്ന് പോകാൻ എനിക്ക് സമയം ഇല്ലായിരുന്നു…അയാളും ഇന്ന് ഓഫീസിൽ പോലും പോകാതെ എന്റെ വീട്ടില് എന്റെ തൊട്ടരികിൽ നില്കുകയാണ്.. ഓരോരുത്തരെ ആയി ഞാൻ നോക്കുന്നതിനിടയിലാണ് ഞാനത് കണ്ടത്,, മുറിയുടെ ഒരു മൂലയിൽ ഒറ്റക്ക് നിന്ന് കൊണ്ട് എന്റെ പഴയൊരു ഉറ്റമിത്രം വിതുമ്പുന്നു. എന്റെ ആത്മ സുഹൃത്തായിരുന്ന അവനോട് ഞാൻ പിണങ്ങിയിട്ടു ഇപ്പോൾ വര്ഷം 3 കഴിഞ്ഞു. അതിനു ശേഷം എത്ര തവണ അവൻ എന്നോട് മിണ്ടാൻ ശ്രമിച്ചു, ഞാൻ മാറി നടന്നതായിരുന്നു.. അവനും എന്നെ നോക്കി കരയുകയാണ്. എനിക്ക് അവനോടു ഒന്ന് സംസാരിക്കണം എന്ന് തോന്നി.. ഞാൻ അവനെയുറക്കെ വിളിച്ചു. പക്ഷെ അവനും കേള്കുന്നില്ല.. പെട്ടെന്ന് എന്റെ തലക്ക് മുകളിലെ ഫാനിന്റെ കറക്കം നിന്നു. മുറി ആകെ ഇരുട്ടായി. ആരോപറയുന്നത് കേട്ടു.. കറണ്ട് പോയതാണ്,, ആരോ എമർജൻസി തെളിയിച്ചതും എന്റെ അമ്മ എന്നെ ഉറക്കെ വിളിച്ചതും ഒരുമിച്ചായിരുന്നു.....! "യെന്തൊരു കിടപ്പാണ് ഇത്.. ഇന്ന് ഓഫീസിലൊന്നും പോണില്ലേ.....?" ഞാൻ ചാടി എണീറ്റു.. അതെ.. ഞാനാകെ വിയർത്തു കുളിച്ചിരിക്കുന്നു.. ഞാൻ സ്വപ്നത്തിൽ നിന്നും ഉണരുകയായിരുന്നു..അതെ..എല്ലാം...! എന്റെ വെപ്രാളം കണ്ടു അമ്മ ചോദ്യം ആവര്ത്തിച്ചു .. ഞാൻ പറഞ്ഞു..ഇല്ല..ഇന്ന് ഓഫീസിൽ പോകുന്നില്ല.. നമുക്ക് അമ്മ പറഞ്ഞവരെയും, കുടുംബക്കാരെയും എല്ലാം ഇന്ന് തന്നെ കാണാൻ പോകണം… വരുന്ന വഴിക്ക് എന്റെ സുഹുര്തിന്റെ വീട്ടിലും പോകണം. ഓർക്കുക മരണം ചെരുപ്പിന്റെ വാർ കാലിനോട് അടുത്തതു പോലെ നമ്മുടെ അടുത്തുണ്ടാകും... ഏത് നിമിഷവും ഇത് പോലെ ഒരു അനുഭവം നമ്മിൽ ഓരോരുത്തര്ക്കും വന്നു ഭവിക്കാം. എല്ലാം നാളത്തേക്ക് മാറ്റിവെക്കാതെ ഇപ്പോൾ തന്നെ ഒരു തീരുമാനം എടുക്കുക, സല്കര്മ്മങ്ങൾ ചെയ്യുക, കുടുംബ ബന്ധം ചേര്ക്കുക, എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക, എന്നാൽ ഏതു നിമിഷമായാലും സന്തോഷവും സമാധാനവും നിറഞ്ഞ മനസ്സോടെ തന്നെ നമുക്ക് ഒരു നാൾ ഈ ലോകത്തോട്‌ വിട പറയാം....

പാലമായാലും മുസാഫിര്‍ നഗര്‍ ആയാലും ദൈവത്തിന്റെ തലയിലിടാലോ;അല്ലെ ??

ഇവന്മാരുടെയൊക്കെ കട്ടുമുടിക്കല്‍ ദൈവപരീക്ഷണമായി അവതരിപ്പിക്കാനുള്ള ഈ മൂരികളുടെ തൊലിക്കട്ടി.... എന്തിനു ഇങ്ങനെ ഒരു മുസ്‌ലിം പാര്‍ട്ടി ??? ഏതു മുസ്ലിമിനെ ആണ് നിങ്ങള്‍ സംരക്ഷിചിടുള്ളത്... ??? ഏതു ഇസ്ലാമിന് വേണ്ടി ആണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്??? സ്വന്തം പാര്‍ട്ടിക്കാരെ പോലും സംരക്ഷിക്കാം പറ്റാത്ത നിങ്ങള്‍ ഇതൊക്കെ നിര്‍ത്തി പോകുന്നതല്ലേ നല്ലത് ???? 

ഇനി മുസാഫിര്‍ നഗര്‍ അഴിമതിയും അവിടുത്തെ തണുപ്പും ദൈവത്തിന്റെ തലയില്‍ ഇട്ടു ഇതുപോലെ ഒരു ഹിന്ദി പോസ്റ്റര്‍ കൂടി എപ്പോയാണ് ഇറക്കുന്നത് ???



RSS മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‍ തുടങ്ങിയത് ഇങ്ങിനെ !!!! >:o




link

Related Posts Plugin for WordPress, Blogger...