Search the blog

Custom Search

ടി പി യും സരിതയും പിന്നെ ഷുക്കൂറും - അനീതിയുടെ തുടര്‍ക്കഥ

അങ്ങനെ ടി പി യുടെയും കാര്യത്തില്‍ ഒരു തീരുമാനം ആയി. സ്വന്തം മുന്നണി പ്രവര്‍ത്തകനായ കണ്ണൂരിലെ ഷുക്കൂറിന്റെ കാര്യത്തില്‍ പോലും ഒരു തീരുമാനം എടുക്കാത്ത ഇവര്‍ എങ്ങനെയാണ് ടി പി യുടെ കാര്യത്തില്‍ എടുക്കുക. കാര്യങ്ങളുടെ പോക്ക് കാണുമ്പോള്‍ ഒരു ഒത്തുകളിയുടെ മണം അടിക്കുന്നപോലെ ഉണ്ട്. സരിതയുമായി ബന്ദപ്പെട്ട കേസ് വരുന്നു. സി പി എം വന്‍ പ്രക്ഷോഭം കൊണ്ട് വരുന്നു. രാപകല്‍ പൊളിഞ്ഞെങ്കിലും ഉപരോധം വിജയത്തിലേക്ക് അടുക്കുന്നപോലെ തോനിയിരുന്നു. പക്ഷെ പെട്ടെന്ന് എല്ലാം മാറിമറിഞ്ഞു. പിണറായിയും തിരുവഞ്ചൂരും രഹസ്യ സംഭാഷണം നടത്തുന്നു. ഉപരോധം അവസനിപിക്കുന്നു.. സെപ്റ്റംബര്‍ മാസത്തില്‍ സമരം വീണ്ടും കൊണ്ട് വരും എന്ന് പറയുന്നു. എന്തിനാണ് അങ്ങനെ ഒരു നീണ്ട ഇടവേള എന്ന് ചോദിച്ചപ്പോള്‍ ഒന്ന് പഠിക്കണം എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു. പക്ഷെ ഇതാ ഇപ്പൊള്‍ വന്‍ കോളിളക്കം ഉണ്ടാക്കിയ ടി പി വധക്കേസ്‌ ഒരിക്കലും ആരും വിചാരിക്കാത്ത രീതിയില്‍ അവസാനിക്കുകയും ചെയ്തു. കരായിയെ പോലെ ഉള്ള ക്രിമിനല്‍ പശ്ചാത്തലം ഉള്ള ഒരാളെ മൊത്തത്തില്‍ കുറ്റമുക്തനാക്കി കേസ് തന്നെ ഇല്ലായ്മ ചെയ്യുന്ന രീതിയില്‍ എത്തിച്ചതില്‍ തീര്‍ച്ചയായും ഒത്തുകളി ഉണ്ട്. ശുക്കൂര്‍ കേസ് ഒത്തു തീര്‍പ്പ്‌ ആകിയ പോലെ ഇതും അങ്ങനെ തീരും എന്ന് തീര്‍ച്ചയായി. 
ബി ജെ പി സാധാരണ രീതിയില്‍ സി പി എം നു എതിരെ ഒരു ആയുധം കിട്ടിയാല്‍ വിടാത്തത് ആണ്. പക്ഷെ ഒരു സ്വകാര്യ ചാനലില്‍ കണ്ട ഒരു ചര്‍ച്ചയില്‍ ശ്രീധരന്‍ പിള്ള പറയുന്നത് കണ്ടു നിയമം പാലിക്കപ്പെട്ടു എന്ന്. നീതിമാനായ ന്യായാധിപന്‍ ആയത് കൊണ്ടാണ് ഇങ്ങനെ ഒരു വിധി വന്നത് എന്ന്. സ്വന്തം കേസ് ജയിച്ചാല്‍ പോലും ഇത്രയ്ക്കു സന്തോഷവാന്‍ ആകാത്ത ശ്രീധരന്റെ വാക്കുകളില്‍ സന്തോഷവും സംതൃപ്തിയും എന്ത് കൊണ്ടാണ് എന്ന് മനസ്സിലാവുനില്ല. മുന്നേ ഉണ്ടായ വല്ല ഒത്തുകളിയുടേയും അടിസ്ഥാനത്തില്‍ ആണോ ഇതെന്നും സംശയിക്കേണ്ടി ഇരിക്കുന്നു. കാരണം നമ്മള്‍ കണ്ടതാണ് സി പി എം ന്റെ നേതാവ്‌ ശോഭാ യാത്ര ഉല്‍ഘാടനം ചെയ്തത്. അതുപോലെ സി പി എം - ബിജെപി തമ്മില്‍ പല സ്ഥലത്തും ഉണ്ടാകിയ രഹസ്യ ധാരണയെ പറ്റി പല സ്ഥലത്തും നമ്മള്‍ കേട്ടതാണ്. ഇതൊക്കെ കൂട്ടി വായിക്കുമ്പോള്‍ മേലാളന്മാര്‍ തമ്മില്‍ ഉണ്ടാക്കുന്ന രഹസ്യ ധാരണയുടെ അടിസ്ഥാനത്തില്‍ ആണ് ഇതൊക്കെ നടകുന്നത് എന്ന് മനസ്സിലാകും. അത് നാശത്തിലേക്ക് മാത്രമേ അവസാനിക്കു എന്ന് തീര്‍ച്ചയാണ്. കോണ്‍ഗ്രസ്‌ - സി പി എം - ബി ജെ പി തുടങ്ങിയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഇത് വായികുന്നവര്‍ ഇതൊക്കെ ഓര്‍ക്കണം. മുസ്ലിം ലീഗും കൂടി ഉള്പെട്ടിടുള്ള ഒരു രഹസ്യ ധാരണയാണ് എന്ന് വ്യക്തമായി മനസ്സിലാകും ശുക്കൂര്‍ കേസ് കണ്ടാല്‍.. ..,..
 ഒരു കാര്യം തീര്‍ച്ചയാണ് ഇനി ഒരിക്കലും സി പി എം സരിത കേസ് എന്നും പറഞ്ഞു തെരുവില്‍ ഇറങ്ങില്ല. ഉപരോധം ഏര്‍പെടുത്തില്ല!!!.ടി പി കേസില്‍ ന്യായം കിട്ടില്ല!!! ശുക്കൂറിനെ ലീഗുകാര്‍ ഓര്‍ക്കുക പോലും ഇല്ല   തീര്‍ച്ച !!!

ഇന്ത്യൻ സ്ത്രീയുടെ വസ്ത്രധാരണം - അടിച്ചേല്‍പ്പിചതോ ???



ഇന്ത്യൻ സ്ത്രീകള്‍ എന്ത് വസ്ത്രം ധരിക്കണം എന്നത് ഇന്ത്യൻ സ്ത്രീകള്‍ തീരുമാനിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഇന്ത്യൻ സ്ത്രീയുടെ വസ്ത്രധാരണം ഒരു ഇന്ത്യൻ പുരുഷനും സ്ത്രീയുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് അങ്ങിനെ ചെയ്യാനുള്ള അവകാശം അനുവദിച്ചു നല്‍കണം എന്ന് തന്നെയാണ് എന്റെ പക്ഷം. (ഇക്കാര്യത്തില്‍ സംഘി-യുക്തി-പുരോഗമന കൂട്ടുകെട്ട് ഇന്ത്യൻ സ്ത്രീക്ക് നിര്‍ണയിച്ചു നല്‍കുന്ന മതേതര വസ്ത്രധാരണ രീതിയോടും എനിക്ക് യോജിപ്പില്ല. വസ്ത്രധാരണ രീതിയും മൌലികാവകാശമാണ് എന്നാണു എന്റെ വീക്ഷണം)


പക്ഷെ ഈ ഫോട്ടോയില്‍ കാണിച്ച വസ്ത്രധാരണ രീതി ഇന്ത്യയിൽ മറ്റും സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു. സ്ത്രീകള്‍ക്ക് അപമാനമാണ് ഈ വസ്ത്രം. സ്ത്രീകളെ ആത്മാവും മുഖവുമില്ലാത്ത വെറും വസ്തു മാത്രമാക്കുന്ന വസ്ത്രധാരണ രീതിയാണ് ഇത്. ഈ വസ്ത്രധാരണമാന് സ്ത്രീകളുടെ മേല്‍ ഇന്ത്യയിൽ ബലംപ്രയോഗിച്ചു അടിച്ചേല്‍പ്പിക്കുന്നത്. ശരീരം മൂടുന്ന ഈ വസ്ത്രം ധരിക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകള്‍ മര്‍ദ്ദിക്കപ്പെടുന്നു. ഈ രീതിയില്‍ ശരീരം മൂടുന്ന വസ്ത്രധാരണ രീതി വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ തന്നെ മറ്റു രാജ്യങ്ങളില്‍ പിന്തുടരുന്നില്ല എന്നുമോര്‍ക്കണം. (ബലപ്രയോഗം ഇല്ലാതെ ഇന്ത്യയിലെ സ്ത്രീകള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഈ ചാക്ക് പോലുള്ള വസ്ത്രം ധരിക്കുന്നതെങ്കില്‍ എനിക്കതില്‍ ഒട്ടും വിരോധവുമില്ല)



കടപ്പാട് Tajudheen PT


 — with Ramees Mohamed O and Tajudheen PT.

ചവിട്ടു കിട്ടിയ സഖാവും പീഡിതനായ മദനിയും


ഒരു ദിഫിക്കാരന്റെ പറയാന്‍ പറ്റാത്ത അവയവത്തിന് ബൂടിട്ട കാലുകള്‍ കൊണ്ട് ഒരു ചവിട്ടും ലാത്തി കൊണ്ടൊരു കുത്തും കിട്ടിയപ്പോള്‍ വമ്പിച്ച കോലാഹലവും സസ്പെന്‍ഷന്‍ അടക്കമുള്ള കാര്യങ്ങളും നടക്കുന്നു. കമ്മ്യൂണിസ്റ്റ്‌ സഖാക്കള്‍ മുറിവേറ്റ സഖാവിന് വേണ്ടി ഘോര ഘോര പ്രസംഗിക്കുന്നു. മാനുഷിക അവകാശങ്ങളുടെ ഒരു കഥയും പറയുന്നു. ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്ന പാര്‍ട്ടി യഥാര്‍ത്ഥത്തില്‍ ആര്‍ക്കു വേണ്ടിയാണ് നില്‍കുന്നത്. എന്ത് തെമ്മടിതവും ചെയ്യുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടിയോ.. ജനങ്ങള്‍ക്ക്‌ വേണ്ടി ആയിരുന്നെങ്കില്‍ ഇന്ന് ഒരുപാട്‌ ഇതുപോലുള്ള പ്രക്ഷോഭങ്ങള്‍ അങ്ങ് കര്‍ണാടക ജയില്‍ നു മുന്നില്‍ ഉയരുമായിരുന്നു. അവിടെ ഒരു പാവം മനുഷ്യന്‍ അങ്ങേ അറ്റം പീഡിതനായി ആരാരാലും തിരിഞ്ഞു നോക്കാന്‍ ഇല്ലാതെ കഷ്ടപ്പെടുന്നു. ഒന്നര കാലും താങ്ങാന്‍ ആവുന്നതിലും അധികം പ്രമേഹവും തളര്‍ച്ചയും ക്ഷീണവും ആയി ഒരു മനുഷ്യന്‍ ആ ജയിലുകള്‍ക്ക് ഉള്ളില്‍ കിടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. പകലും രാത്രിയും ഒരേ പോലെ മുഖത്തേക്ക് ലൈറ്റ് അടിച്ചു കൊണ്ട് ഉറങ്ങാന്‍ പോലും സമ്മതിക്കാതെ ക്രൂരമായ ചെയ്തികള്‍ ചെയ്യുന്ന പോലീസ് - സര്‍ക്കാര്‍ ക്രൂരതകള്‍. ,. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും എന്തെ സഖാവെ നിന്റെ ചോര തിളകുനില്ല... എന്തെ സഖാവേ നിന്റെ ശബ്ദം ഉയരുനില്ല. ഒരു ലക്ഷം ഇല്ലെങ്കിലും പത്തായിരം ആളെയെങ്കിലും കൂട്ടി ഒരു ഉപരോധം ഏര്‍പെടുത്തി ഇതിനെതിരെ പ്രതിഷേധിക്കാന്‍ നിങ്ങള്ക്ക് ആവ്നില്ലലോ. എന്തെ നിന്റെ രക്തത്തിലെ ചോരയ്ക്കും അയാളുടെ രക്തത്തിലെ ചോരയ്ക്കും ചുവപ്പ് നിറം തന്നെ അല്ലെ ???

പള്ളി പൊളിക്കാന്‍ വന്നപ്പോള്‍ രാത്രി കാവല്‍ ഇരുന്നു എന്ന് കള്ളം പറഞ്ഞു വോട്ട് പിടിക്കാന്‍ നോകണം എന്നില്ല... പകരം ആ പാവം മനുഷയനെതിരെ നടക്കുന്ന അക്രമത്തിനും അനീതിക്കെതിരെയും നല്ല പോലെ ഒന്ന് പ്രതികരിച്ചു വ്യക്തമായ നിലപാട്‌ എടുക്കാനും അദ്ധേഹത്തെ പുറത്തു കൊണ്ട് വരികയും ചെയ്തു എങ്കില്‍ ഈ സമൂഹം ഇനിയും കുറെ വര്ഷം നിങ്ങളുടെ കൂടെ ഉണ്ടാക്കും...
പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്ത കോണ്‍ഗ്രസ്‌-- കാരാ.... നിങ്ങളുടെ സ്വന്തം ആളുകളല്ലേ അങ്ങ് കര്‍ണാടകയില്‍ ഉള്ളത് ??? എന്നിട്ടെന്തേ പ്രതികരിക്കാന്‍ നിന്റെ നാവും മടിക്കുന്നു... ആണത്വം നഷ്ടപ്പെട്ട ലീഗ് കാരുടെ കാര്യം പിന്നെ പറയാത്ത നല്ലത്. അതിനിടെ ഇ ടി ബഷീര്‍ക്ക ഇച്ചിരി മെനക്കെട്ട കണ്ടപ്പോള്‍ ഒരു ബഹുമാനം തോനിയതാണ്.. പക്ഷെ പിന്നീട് അത് എന്തോ കാരണത്താല്‍ നിന്ന് പോയി. ....... 

தொடர்குண்டு வெடிப்பும் RSS ன் பின்னணியும்


கோல்வாக்கரின் கொள்கை என்ன தெரியுமா .?
இந்த வீடியோவை பாருங்க

വൻസാരയും മോഡിയും ഭഡ്ക്കലും തമ്മിലുള്ള ബന്ധമെന്ത്?


മിനിമം ഗൃഹപാഠം ചെയ്യാതെ സംഘികൾ സംഘിത്തരത്തിനു ഇറങ്ങിയാൽ ഇങ്ങിനെ ഇരിക്കും..

ഇത്  പോലെ..

സംഘികൾ സ്വന്തം കാശ്കൊണ്ട് വളർത്തിവലുതാക്കി താടിയും തൊപ്പിയുമൊക്കെ അണിയിപ്പിച്ച കുപ്രശസ്തരായ ചില ക്രിമിനലുകളെ ആദ്യം എൻ ഡി എഫുമായും പിന്നീട് പോപ്പുലർ ഫ്രെണ്ടുമായും കൂട്ടി യോചിപ്പിക്കാന് സംഘികളും സംഘിത്തരമുള്ള ചില മാധ്യമ പരിശകളും അവരുടെ ഗോഡ്ഫാദർമാരായ ചില കാവി പോലീസുകാരും ചേർന്നു ശ്രമ തുടങ്ങിയിട്ട് കാലം കുറെയായി..

പക്ഷെ എത്ര യോചിപ്പിചിട്ടും ഈ പേരുകളുമായി സംഘടനയുമായി കൂട്ടിയോചിപ്പിക്കാൻ സാധിക്കുന്നില്ല. മുൻപ് തടിയന്റവിട നസീർ ആയിരുന്നു താരം. അങേരു വേറൊരു സ്ഥലവും ഉറങ്ങാൻ കിട്ടാതെ വന്നപ്പോൾ പോപുലർ ഫ്രെണ്ട് ഓഫീസിലായിരുന്നു കുറെ ദിവസം അന്തിയുറങ്ങിയത് എന്ന് കാച്ചിവിട്ടു ഈ സംഘിപരിശകൾ.. തടിയന്റവിട നസീരിന്റെ ഉപ്പാപ്പാടെ മക്കളാണ് സുഡാപ്പികൾ എന്നും ഗദ എഴുതി. ആ കഥ  ഇനിയും മുന്നോട്ടു പോകാനാകാതെ തട്ടിത്തടഞ്ഞു നിൽക്കുന്നു.

കഥ മുന്നോട്ടു പോകണം എങ്കിൽ പുതിയ താരോദയം വേണമെന്നു തോന്നിയപ്പൊൾ പുതിയ കഥാപാത്രങ്ങളെ രംഗത്തിറക്കേണ്ടിവന്നു. അത്തരമൊരു കഥാപാത്രമാണ് ഈ ഭഡ്ക്കൽ എന്ന സാധനം. ഈ ഭഡക്കൽ എന്നയാളെ തന്നെയാണോ പൊലീസ് പിടിച്ചിരിക്കുന്നത് എന്നതു ഇപ്പോഴും സംശയമാണ്. ഭഡ്ക്കലിനെ അല്ല മറ്റൊരാളെയാണ് പോലീസ് പിടിച്ചിരിക്കുന്നത് എന്ന വാദം ഉയരുന്നുണ്ട്. അതെന്തോ ആകട്ടെ, പിടിച്ചത് ഭഡ്കലിനെ തന്നെ ആണെന്നു വെയ്യ്..

എങ്കിൽ ഇനി ചെയ്യാനുള്ള നസീർക്കാന്റെ കമ്പനിക്കായി ഭഡ്ക്കലിനെ കൂടെ ഗദയിലേക്ക് കടത്തിവിടലാണ്. ആ തിരക്കഥയാണ് ഇന്നു രാവിലെ മുതൽ നടക്കുന്നത്. ഇത്തരം ഗദകൾ വരുന്നതിനും ഒരു പശ്ചാതലം ഉണ്ടാകും. അതായത് സംഘി കൊലയാളികൾ എന്തെങ്കിലും നിലക്കുള്ള പ്രതിസന്ധി നേരിടുമ്പോഴൊക്കെയാണ് ആ വാർത്തയെ മുക്കി വിടും നിലക്ക് ഇത്തരം വാർത്തകൾ ഇറങ്ങുക.

ഇന്നും അത്തരമൊരു വാർത്ത ഈ കൊലയാളി സംഘത്തെ കുറിച്ചു ഉണ്ട്. അതു പുറത്തു നിന്നല്ല്, അകത്തു നിന്നു തന്നെ. കൊലയാളി മുഖ്യന്റെ സന്തതസഹചാരിയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് തന്റെ നേതാവിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഗുജറാത്തിലെ വാജ ഏറ്റുമുട്ടൽ കൊലയുടെ മാസ്റ്റർ ബ്രെയിൽ ഈ കൊലയാളി നേതാവാണെന്നും ഞങ്ങൾ വെറും നടത്തിപ്പുകാർ മാത്രമായിരുന്നു എന്നും അങ്ങെരു പറ്ഞ്ഞു കളഞ്ഞു..

സംഘികൾക്കിത് സഹിക്കുമോ, അവർ ഈ വാർത്തയെ മുക്കാനായി മറ്റൊരു കഥ കൂടി പെട്ടെന്നു തട്ടിക്കൂട്ടി..പക്ഷെ അമിതോത്സാഹം കാരണം വേണ്ടത്ര ഗൃഹപാടം ചെയ്യാനുള്ള സമയം കിട്ടിയില്ല. അതുകൊണ്ട് കുറെ അബദ്ധങ്ങൾ വന്നുപെട്ടു.

കഥയുടെ റ്റൈറ്റിൽ ഇങ്ങിനെ..
ഭഡ്ക്കലിനു എൻ ഡി എഫുമായി ബന്ധം..

ബഡ്കലിനെ സുഡാപികളുമായി ബന്ധിപ്പിക്കാൻ ആദ്യം പറഞ്ഞ കഥയിൽ മംഗലാപുരത്തെ എൻ ഡി എഫ് നടത്തിയ ഫ്രീഡം പരേഡിൽ ഭദ്കൽ പങ്കെടുത്തു എന്നാണ്. മംഗലാപുരമെന്നത് കർണ്ണാടക എന്ന സംഘികൾ ഇക്കാലം വരെ ഭരിച്ചിരുന്ന സംസ്ഥാനമാണ്. 2008ഇലും അവിടെ ഭരിച്ചിരുന്നത് സംഘികൾ തന്നെ.
രസകരമായ സംഘതി എൻ ഡി എഫ് കേരളത്തിൽ മാത്രം പ്രവർത്തിചിരുന്ന സംഘടനയാണ്. കേരളത്തിനു പുറത്ത് ഈ സംഘടനക്ക് വേരൊ, പ്രവർത്തനമോ ഒരിക്കലും ഉണ്ടായിട്ടില്ല.

പിന്നെ എന്തടിസ്ഥാനത്തിലാണ് മംഗലാപുരത്തെ എൻ ഡി എഫ് എന്നു പറയുക?
കർണ്ണാടകയിൽ പ്രവർത്തിക്കാത്ത ഒരു സംഘടനയുടെ പേരു വെച്ചു അടിച്ചു വിടുക. കാരണം ഇതു വായിക്കുന്നത് മലയാളികൾ ആണല്ലോ, അവർക്ക് ഈ നുണ മനസ്സിലാകണം എങ്കിൽ അവർക്ക് പരിചയം ഉള്ള പേരുകൾ തന്നെ വേണം. അതാണ് കർണ്ണാടകയിൽ ഇല്ലാത്ത ഒരു സംഘടനയുടെ പേരു കേരളത്തിൽ പറഞ്ഞു പരത്തുന്നതിന്റെ കാരണം.
സംഭവത്തിലെ വിഡ്ഡിത്തം മനസ്സിലായ്പ്പോൾ ഉടനെ പ്ലേറ്റ് തിരിച്ചിട്ടു. ഒറ്റ നിമിഷം കൊണ്ട് എൻ ഡി എഫ് എന്ന പേരു മാറി പകരം കെ എഫ് ഡി ആയി മാറി വാർത്തകളിൽ.
ഈ തെറ്റ് ആരുടെതാണ്?

ഭദ്കലിനെ പിടിച്ച എൻ ഐ എയുടേതോ അതോ എൻ ഐ എയുടെതെന്നു പറഞ്ഞ ഗദ ഉണ്ടാക്കിയ സംഘി മാധ്യമങ്ങളുടെയോ?

സാധാരണ എൻ ഐ എ ഒരു കേസ് അന്വേഷിക്കുമ്പൊൾ ഇത്തരം വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്ന പതിവുണ്ടോ?

മുൻപ് സംഘടനയുമായി ബന്ധപ്പെടുത്തി ഇതെ മാധ്യമങ്ങൾ പ്രചരിപ്പിച്ച് അപസർപ്പകഥകളുടെ അവസ്ത ഇന്നു എന്താണ്?

എന്തായാലും ബ്രാഹ്മനിസം അവരുടെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് ഉറപ്പ്.അതാണ് എക്കാലത്തെയും പോലെ നേർക്കു നെർ ഏറ്റുമുട്ടാതെ ഇത്തരം ഉഡായിപ്പുകൾ വഴി ഈ മുന്നെറ്റത്തെ ഇല്ലാതാക്കൻ ശ്രമിക്കുന്നത്.

ആ പരിപ്പ് ഇവിടെ വേവില്ല, അതിനു വേണ്ടി വാങ്ങിവെച്ചത് മറ്റെവെടെയെങ്കിലും ഒഴുക്കിക്കളയുകയാണ് നല്ലത് എന്നു മാത്രം വിനീതമായി പറയുന്നു.

post courtesy : Pulari Pk

link

Related Posts Plugin for WordPress, Blogger...