Search the blog

Custom Search

വൻസാരയും മോഡിയും ഭഡ്ക്കലും തമ്മിലുള്ള ബന്ധമെന്ത്?


മിനിമം ഗൃഹപാഠം ചെയ്യാതെ സംഘികൾ സംഘിത്തരത്തിനു ഇറങ്ങിയാൽ ഇങ്ങിനെ ഇരിക്കും..

ഇത്  പോലെ..

സംഘികൾ സ്വന്തം കാശ്കൊണ്ട് വളർത്തിവലുതാക്കി താടിയും തൊപ്പിയുമൊക്കെ അണിയിപ്പിച്ച കുപ്രശസ്തരായ ചില ക്രിമിനലുകളെ ആദ്യം എൻ ഡി എഫുമായും പിന്നീട് പോപ്പുലർ ഫ്രെണ്ടുമായും കൂട്ടി യോചിപ്പിക്കാന് സംഘികളും സംഘിത്തരമുള്ള ചില മാധ്യമ പരിശകളും അവരുടെ ഗോഡ്ഫാദർമാരായ ചില കാവി പോലീസുകാരും ചേർന്നു ശ്രമ തുടങ്ങിയിട്ട് കാലം കുറെയായി..

പക്ഷെ എത്ര യോചിപ്പിചിട്ടും ഈ പേരുകളുമായി സംഘടനയുമായി കൂട്ടിയോചിപ്പിക്കാൻ സാധിക്കുന്നില്ല. മുൻപ് തടിയന്റവിട നസീർ ആയിരുന്നു താരം. അങേരു വേറൊരു സ്ഥലവും ഉറങ്ങാൻ കിട്ടാതെ വന്നപ്പോൾ പോപുലർ ഫ്രെണ്ട് ഓഫീസിലായിരുന്നു കുറെ ദിവസം അന്തിയുറങ്ങിയത് എന്ന് കാച്ചിവിട്ടു ഈ സംഘിപരിശകൾ.. തടിയന്റവിട നസീരിന്റെ ഉപ്പാപ്പാടെ മക്കളാണ് സുഡാപ്പികൾ എന്നും ഗദ എഴുതി. ആ കഥ  ഇനിയും മുന്നോട്ടു പോകാനാകാതെ തട്ടിത്തടഞ്ഞു നിൽക്കുന്നു.

കഥ മുന്നോട്ടു പോകണം എങ്കിൽ പുതിയ താരോദയം വേണമെന്നു തോന്നിയപ്പൊൾ പുതിയ കഥാപാത്രങ്ങളെ രംഗത്തിറക്കേണ്ടിവന്നു. അത്തരമൊരു കഥാപാത്രമാണ് ഈ ഭഡ്ക്കൽ എന്ന സാധനം. ഈ ഭഡക്കൽ എന്നയാളെ തന്നെയാണോ പൊലീസ് പിടിച്ചിരിക്കുന്നത് എന്നതു ഇപ്പോഴും സംശയമാണ്. ഭഡ്ക്കലിനെ അല്ല മറ്റൊരാളെയാണ് പോലീസ് പിടിച്ചിരിക്കുന്നത് എന്ന വാദം ഉയരുന്നുണ്ട്. അതെന്തോ ആകട്ടെ, പിടിച്ചത് ഭഡ്കലിനെ തന്നെ ആണെന്നു വെയ്യ്..

എങ്കിൽ ഇനി ചെയ്യാനുള്ള നസീർക്കാന്റെ കമ്പനിക്കായി ഭഡ്ക്കലിനെ കൂടെ ഗദയിലേക്ക് കടത്തിവിടലാണ്. ആ തിരക്കഥയാണ് ഇന്നു രാവിലെ മുതൽ നടക്കുന്നത്. ഇത്തരം ഗദകൾ വരുന്നതിനും ഒരു പശ്ചാതലം ഉണ്ടാകും. അതായത് സംഘി കൊലയാളികൾ എന്തെങ്കിലും നിലക്കുള്ള പ്രതിസന്ധി നേരിടുമ്പോഴൊക്കെയാണ് ആ വാർത്തയെ മുക്കി വിടും നിലക്ക് ഇത്തരം വാർത്തകൾ ഇറങ്ങുക.

ഇന്നും അത്തരമൊരു വാർത്ത ഈ കൊലയാളി സംഘത്തെ കുറിച്ചു ഉണ്ട്. അതു പുറത്തു നിന്നല്ല്, അകത്തു നിന്നു തന്നെ. കൊലയാളി മുഖ്യന്റെ സന്തതസഹചാരിയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് തന്റെ നേതാവിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഗുജറാത്തിലെ വാജ ഏറ്റുമുട്ടൽ കൊലയുടെ മാസ്റ്റർ ബ്രെയിൽ ഈ കൊലയാളി നേതാവാണെന്നും ഞങ്ങൾ വെറും നടത്തിപ്പുകാർ മാത്രമായിരുന്നു എന്നും അങ്ങെരു പറ്ഞ്ഞു കളഞ്ഞു..

സംഘികൾക്കിത് സഹിക്കുമോ, അവർ ഈ വാർത്തയെ മുക്കാനായി മറ്റൊരു കഥ കൂടി പെട്ടെന്നു തട്ടിക്കൂട്ടി..പക്ഷെ അമിതോത്സാഹം കാരണം വേണ്ടത്ര ഗൃഹപാടം ചെയ്യാനുള്ള സമയം കിട്ടിയില്ല. അതുകൊണ്ട് കുറെ അബദ്ധങ്ങൾ വന്നുപെട്ടു.

കഥയുടെ റ്റൈറ്റിൽ ഇങ്ങിനെ..
ഭഡ്ക്കലിനു എൻ ഡി എഫുമായി ബന്ധം..

ബഡ്കലിനെ സുഡാപികളുമായി ബന്ധിപ്പിക്കാൻ ആദ്യം പറഞ്ഞ കഥയിൽ മംഗലാപുരത്തെ എൻ ഡി എഫ് നടത്തിയ ഫ്രീഡം പരേഡിൽ ഭദ്കൽ പങ്കെടുത്തു എന്നാണ്. മംഗലാപുരമെന്നത് കർണ്ണാടക എന്ന സംഘികൾ ഇക്കാലം വരെ ഭരിച്ചിരുന്ന സംസ്ഥാനമാണ്. 2008ഇലും അവിടെ ഭരിച്ചിരുന്നത് സംഘികൾ തന്നെ.
രസകരമായ സംഘതി എൻ ഡി എഫ് കേരളത്തിൽ മാത്രം പ്രവർത്തിചിരുന്ന സംഘടനയാണ്. കേരളത്തിനു പുറത്ത് ഈ സംഘടനക്ക് വേരൊ, പ്രവർത്തനമോ ഒരിക്കലും ഉണ്ടായിട്ടില്ല.

പിന്നെ എന്തടിസ്ഥാനത്തിലാണ് മംഗലാപുരത്തെ എൻ ഡി എഫ് എന്നു പറയുക?
കർണ്ണാടകയിൽ പ്രവർത്തിക്കാത്ത ഒരു സംഘടനയുടെ പേരു വെച്ചു അടിച്ചു വിടുക. കാരണം ഇതു വായിക്കുന്നത് മലയാളികൾ ആണല്ലോ, അവർക്ക് ഈ നുണ മനസ്സിലാകണം എങ്കിൽ അവർക്ക് പരിചയം ഉള്ള പേരുകൾ തന്നെ വേണം. അതാണ് കർണ്ണാടകയിൽ ഇല്ലാത്ത ഒരു സംഘടനയുടെ പേരു കേരളത്തിൽ പറഞ്ഞു പരത്തുന്നതിന്റെ കാരണം.
സംഭവത്തിലെ വിഡ്ഡിത്തം മനസ്സിലായ്പ്പോൾ ഉടനെ പ്ലേറ്റ് തിരിച്ചിട്ടു. ഒറ്റ നിമിഷം കൊണ്ട് എൻ ഡി എഫ് എന്ന പേരു മാറി പകരം കെ എഫ് ഡി ആയി മാറി വാർത്തകളിൽ.
ഈ തെറ്റ് ആരുടെതാണ്?

ഭദ്കലിനെ പിടിച്ച എൻ ഐ എയുടേതോ അതോ എൻ ഐ എയുടെതെന്നു പറഞ്ഞ ഗദ ഉണ്ടാക്കിയ സംഘി മാധ്യമങ്ങളുടെയോ?

സാധാരണ എൻ ഐ എ ഒരു കേസ് അന്വേഷിക്കുമ്പൊൾ ഇത്തരം വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്ന പതിവുണ്ടോ?

മുൻപ് സംഘടനയുമായി ബന്ധപ്പെടുത്തി ഇതെ മാധ്യമങ്ങൾ പ്രചരിപ്പിച്ച് അപസർപ്പകഥകളുടെ അവസ്ത ഇന്നു എന്താണ്?

എന്തായാലും ബ്രാഹ്മനിസം അവരുടെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് ഉറപ്പ്.അതാണ് എക്കാലത്തെയും പോലെ നേർക്കു നെർ ഏറ്റുമുട്ടാതെ ഇത്തരം ഉഡായിപ്പുകൾ വഴി ഈ മുന്നെറ്റത്തെ ഇല്ലാതാക്കൻ ശ്രമിക്കുന്നത്.

ആ പരിപ്പ് ഇവിടെ വേവില്ല, അതിനു വേണ്ടി വാങ്ങിവെച്ചത് മറ്റെവെടെയെങ്കിലും ഒഴുക്കിക്കളയുകയാണ് നല്ലത് എന്നു മാത്രം വിനീതമായി പറയുന്നു.

post courtesy : Pulari Pk

പ്രിയപ്പെട്ട ബട്ക്കല്‍ ചേട്ടനു .... തീവ്രഭീകരു എഴുതുന്നത്‌



അങ്ങിനെ ബട്ക്കല്‍ ചേട്ടനും ഞമ്മളെത്തേടി വന്നു... 

പ്രിയപ്പെട്ട ബട്ക്കല്‍ ചേട്ടനു .... 

എവിടെയായിരുന്നു ചേട്ടാ ഇത്രയുംകാലം..ഞങ്ങള്‍ എത്രകാലമായി കാത്തിരിക്കുന്നു.. സിമിചേട്ടന്‍ ,തടിയന്റവിട നസീര്‍ക്ക ,താലിബാന്‍'ക്ക ,അല്ക്വയ്ദ ഭായ് ,ഹവാല പണം ,ആയുധ കപ്പൽ ,,വിദേശ സഹായം മാറാട്‌ കൂട്ടകൊല, ഇസ്രയൽ എംബസി സ്ഫോടനം , കോഴിക്കോട്ടെ ഇരട്ട സ്ഫോടനം,ലവ് ജിഹാദ്‌ ,കാശ്മീര്‍ റിക്രൂട്ട്മെന്റ് ,ആസാം കലാപം , 
ഇതെല്ലാം എത്ര കഷ്ട്ടപ്പെട്ടിട്ടാണെന്നോ N I A ചേട്ടന്‍ കണ്ടെത്തിയത് എന്നിട്ടും ചേട്ടന്‍ വന്നില്ല.ഫ്രീഡം പരേഡ്‌ നടക്കുമ്പോള്‍ ചേട്ടന്‍ വന്നിട്ട് ഞങ്ങളെ വന്നൊന്നു കാണാന്‍ തോന്നിയില്ലല്ലോ..ഇതിനുമാത്രം എന്തു തെറ്റാ ഞങ്ങള്‍ ചെയ്തത്..ഞങ്ങള്‍ പിണക്കാ..മുണ്ടൂല..എങ്കിലും മറക്കാന്‍ കഴിയുന്നില്ല ചേട്ടാ നമ്മുടെ ആ പഴയകാലം. ഞമ്മളും,സിമിയും നസീറും താലിബും അല്ഖ്വയും കൂടി ഹവാലപ്പണം വാങ്ങി അസാമില്‍ കലാപം കഴിച്ച് വരുന്ന നേരത്ത് ഇസ്രയേല്‍ എംബസ്സിക്ക് മുകളില്‍ ബോംബിട്ട് കളിച്ചതും ബാകിവന്ന ബോംബ്‌ കോഴിക്കോട് കൊണ്ടിട്ടതും അത് രണ്ടിടത്ത് പൊട്ടിയതും ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു..അന്ന് വഴിതെറ്റി ചേട്ടന്‍ കാശ്മീരില്‍ പോയില്ലായിരുന്നെങ്കില്‍ എനിക്ക് ഈ ഗതി വരുമായിരുന്നോ..സോറി ചേട്ടാ സോറി NIA ചേട്ടന് ഞങ്ങളെ വല്യ ഇഷ്ട്ടമാണ് ഞങ്ങളുടെ എല്ലാകാര്യത്തിലും ചേട്ടന് വല്യ ഉത്സാഹമാണ് ,പിന്നെ ഒരു സന്തോഷ വാര്‍ത്തയുണ്ട് NIA ചേട്ടന്‍ അടുത്തുതന്നെ ഞങ്ങള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റവും ,ദേശവിരുദ്ധ കുറ്റവും ചാര്‍ത്തുമെന്നു പറഞ്ഞിട്ടുണ്ട്.ആ മംഗളമുഹൂര്‍ത്തത്തില്‍ 'ബട്ക്കലേട്ടന്‍ എന്തായാലും വരണം ഞങ്ങള്‍ കര്‍ണ്ണാടക അഗ്രഹാര ജയിലില്‍ കാത്തിരിക്കും വരില്ലേ നീ ...നിര്‍ത്തുന്നു 

സ്നേഹപൂര്‍വ്വം നിന്റെ തീവ്രഭീകരു.. 

post courtesy : Nawazrahman Nawaz


സങ്കിയുടെ വിഷലിപ്ത രക്തത്തിലെ മലപ്പുറം വിദ്വേഷം തിരിച്ചറിയുക


സംഘികൾക്ക് രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് മലപ്പുറത്തോടുള്ള അടങ്ങാത്ത വിദ്വേഷം.. പ്രത്യേകിച്ച് കാരണമൊന്നും വേണമെന്നില്ല.. അടങ്ങാത്തെ വിദ്വേഷം ഗ്യാരണ്ടിയാണ് ! 


പക്ഷെ മലപ്പുറത്ത് തന്നെ ജനിച്ചു വീണ അരുണിനെ പോലുള്ള സംഘികൾ വരെ സ്വന്തം മണ്ണിൽ ജനിക്കുന്നവരെ പറ്റി എത്ര വൃത്തികെട്ട രീതിയിൽ സംസാരിക്കാൻ പോലും തരം താഴും എന്നതിനു ഒന്നാം തരം തെളിവാണിത്.. 

എന്തായാലും അരുൺ പറഞ്ഞത് ശരിയാണ്.. ഇതിൽ പറഞ്ഞ ഈ നിരോദ്.. പണ്ടേ സർക്കാർ എല്ലാ വീട്ടിലും ഫ്രീ ആയി വിതരണം ചെയ്തിരുന്നെങ്കിൽ ഇതുപോലത്തെ പോസ്റ്റിടാൻ മലപ്പുറത്തെ സംഘികളെങ്കിലും കുറവുണ്ടായേനെ !! 

ഇനി സംഘി സ്റ്റൈലിൽ പറയുകയാണെങ്കിൽ.. പിറന്ന മണ്ണിനെ വെറുക്കുന്ന ജില്ലാദ്രോഹീ.. നിനക്കൊക്കെ വല്ല പെഷാവാറിലും പോയി ജീവിച്ചുകൂടേ ?? 

post courtesy : 

മലപ്പുറത്തെ പച്ചക്കൊടിയില്‍ അല്പം ചുവപ്പ് കലര്‍ന്നപ്പോള്‍ - :-൦

മലപ്പുറം ജില്ലയുടെ പച്ചക്കൊടിയില്‍ ഇന്നൊരു ചുവപ്പ് കൂടി കലരുന്നത് കണ്ടിട്ട് ഞെട്ടിപ്പോയ ചില പച്ചക്കൊടിക്കാരുടെ വെടി പറച്ചില്‍ ഇന്ത്യാവിഷന്‍ പുറത്തു വിട്ടത് കണ്ടപ്പോള്‍ എന്തോ ഒരു സംശയം.



"സംഭവം നടക്കണം" പക്ഷെ " നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റില്ല " ഇനി ആരേലും ചെയ്യാന്‍ തുനിഞ്ഞാല്‍ സമ്മതിക്കുകയും ഇല്ല.... ഇതാണ് അവസ്ഥ.. ചര്‍ച്ചക്ക് വന്ന എല്ലാവരും ഒരേ  സ്വരത്തില്‍ പറയുന്നു " മലപ്പുറത്തെ കീറി മുറിക്കണം - എന്നാലേ വികസനം വരുകയുള്ളു.. പക്ഷെ അത് ഒരു സ്വതീനവും ഇല്ലാത്ത സുടാപിക്കാര്‍ പറഞ്ഞിട്ട് ആവരുതെന്ന്. അല്ല കുഞ്ഞപ്പന്റെ മക്കളെ ഇത് നിങ്ങള്‍ പറയതോണ്ടാല്ലേ അവര് പറഞ്ഞത്. അവര്‍ പറഞ്ഞത് കൊണ്ടല്ലേ ജനം അറിഞ്ഞത്. ജനം മനസ്സിലകിയത് കൊണ്ടല്ലേ ഇന്ന് ഹര്‍ത്താല്‍ ഇത്ര കണ്ടു വിജയം ആകുവാന്‍ ഈ സ്വാധീനം ഇല്ലാത്ത പോളിയോ പിടിച്ച പാര്‍ടിക്ക് സാധിച്ചത്. എന്നിട്ടിപ്പോള്‍ ഇങ്ങനെ വിളറി പിടിച്ചു നടക്കാതെ രണ്ടത്താണി പറഞ്ഞത് പോലെ വിഭജനതിനുള്ള കാര്യങ്ങള്‍ നോക്ക്. അല്ലാതെ ഈഗോ കാണിച്ചു നിങ്ങളെ ഇത്രയും കാലം വോട്ട് ചെയ്തു വിജയിപിച്ച മലപ്പുറത്തെ ജനങ്ങളെ ദ്രോഹിക്കല്ലേ. അവര്‍ക്കും വേണം ഒരു വികസനം. അവരും ആഗ്രഹിക്കുന്നു ഒരു മാറ്റം.. ഇനി അവര്‍ക്ക് വേണ്ട മാറ്റം നിങ്ങള്‍ നല്‍കിയില്ലെങ്കില്‍ അവര്‍ നിങ്ങളെ മാറ്റും. പകരം അവര്‍ക്ക് വേണ്ടി പണിയെടുക്കുന്ന സ്വാധീനം ഇല്ലാത്തവര്‍ക്ക്‌ സ്വാധീനം ഉണ്ടാക്കി ഉന്നതിയില്‍ എത്തിക്കും.. കാരണം ഇത് ജനാധിപത്യം ആണ്.. ജനതിനാണ് ആധിപത്യം . പച്ചക്കൊടിക്കല്ല .... പച്ചക്കൊടി പാറിയ സ്ഥലത്ത് നാളെ പച്ച ചെങ്കൊടി പാറുന്നത് നിങ്ങള്‍ കാണേണ്ടി വരും .....
അതിനുള്ള തെളിവുകള്‍ ആണ് മുകളിലുള്ള  ചിത്രങ്ങള്‍ 


"ചുവപ്പ്" കലര്‍ന്ന മുസ്ലിം ലീഗിന്റെ "പതാക"

ഏകനായ ദൈവമേ നീ ഇതൊന്നും കാണുന്നില്ലേ ??? ഞങ്ങള്‍ക്കൊരു രക്ഷകനെ തരൂ


ആയിരം ഈര്‍ച്ചവാളുകള്‍ കൊണ്ട് ശ്വാസനാളങ്ങള്‍ കീറിമുറിക്കുന്ന വേദന. വായില്‍ നിന്ന് നുരയും പതയും വന്നു പിടഞ്ഞു മരിക്കുന്ന പിഞ്ചു കുഞ്ഞുങ്ങള്‍. വിഷവാതകം കൊന്നു തീര്‍ക്കുതന്നതിനു മുമ്പ്, പൊന്നോമനകളുടെ അന്ത്യം കണ്ടു ഹൃദയം പൊട്ടി മരിക്കുന്ന മാതാക്കള്‍. കണ്ണെത്തും ദൂരത്തോളം നിരനിരയായി കിടക്കുന്ന കഫന്‍ പുടവയില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍.

മാനവകുലത്തിന്റെ മോചനം വാഗ്ദാനം ചെയ്ത ഒരു പ്രത്യയശാസ്ത്രം അനന്തരമെടുത്ത സമുദായത്തിന്റെ വര്‍ത്തമാനകാല ഛായാചിത്രം!


അവസാന യാത്രക്ക് തയ്യാറാവുക! ശ്മശാനങ്ങളെ സ്വപ്നം കാണുക! ഭൂമിയുടെ പുറന്തോടിനെക്കാള്‍ ഖബറിടങ്ങള്‍ നന്നായിരുന്നേനെ എന്ന് വിലപിക്കുക! അന്ത്യകാഹളത്തിനു കാതോര്‍ക്കുക! ഇനിയുള്ള നാളുകളില്‍ ചെയ്യാനുള്ളത് ഇത് മാത്രം! എല്ലാം കിത്താബില്‍ പ്രവചിച്ച അലാമത്തുകളുടെ സാക്ഷാത്കാരങ്ങള്‍.

വിശ്വാസത്തിനു ശക്തി പോരാ.... അനുഷ്ടാനങ്ങള്ക്ക് ആത്മാര്‍ത്ഥതയില്ല.... പണ്ഡിത നേതൃത്വത്തിന്റെ പതിവ് പരിഹാരങ്ങള്‍!!! വിശ്വാസിയുടെ മുന്നില്‍ ഭൂമി ചുരുങ്ങി വരികയാണ്.


നിശ്ചയമായും ചില ചോദ്യങ്ങള്‍ സ്വയം ചോദിക്കപ്പെടേണ്ടതുണ്ട്. ഉത്തരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. 'പ്രതിപക്ഷം' ഉയര്‍ത്തുന്ന പരിഹാസങ്ങളും കുത്ത് വാക്കുകളും മറന്നേക്കുക. കൊടുമകള്‍ പെയ്തിറങ്ങുന്ന പ്രതികൂലമായ ഈ സാഹചര്യത്തില്‍ മാത്രമല്ല, ഇസ്ലാമിന്റെ ഏറ്റവും ഉജ്ജ്വലമായ കാലങ്ങളില്‍ പോലും ഇരുട്ടിന്റെ കൊടിവാഹകര്‍ വെറുതെയിരുന്നിട്ടില്ല. അവര്‍ ഇതിനെ ഊതിക്കെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അതല്ല പ്രശ്നം. നമുക്ക് നമ്മെ തൃപ്തിപ്പെടുത്തിയേ മതിയാവൂ. 'മരിച്ചവരെ എങ്ങനെയാണ്, ദൈവമേ, നീ പുനര്‍ജ്ജീവിപ്പിക്കുന്നത്' എന്ന് മന:സമാധാനത്തിനു വേണ്ടി അബ്രഹാം അലൈഹിസ്സലാം ചോദിച്ചപോലെ... സ്വയം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കാണ് എപ്പോഴും ആത്മാര്‍ത്ഥമായ മറുപടികള്‍ ലഭിക്കുക.


എന്ത് പറ്റീ നമുക്ക്? എവിടെയാണ് പിഴച്ചത്? ഒലിവ് മരങ്ങള്‍ മുളപൊട്ടിയിരുന്ന നമ്മുടെ ഭൂമി കവചിത വാഹനങ്ങള്‍ ഉഴുതു മറിച്ച് അശാന്തിയുടെ വിത്തുകള്‍ പാകുന്നു. സമാധാനത്തിന്റെ വെള്ളിപ്പിറാവുകള്‍ പറന്നു നടക്കുമായിരുന്ന നമ്മുടെ ആകാശങ്ങളില്‍ നിന്ന് പോര്‍വിമാനങ്ങള്‍ തീമഴ ചൊരിയുന്നു. വിഹ്വലതകളുടെ നടുവില്‍ ഉമര്‍ (റ) ശങ്കിച്ച പോലെ, നാം സത്യത്തിന്റെ വക്താക്കള്‍ തന്നെയല്ലേ? ജീവന്റെ ജീവനായി നാം നെഞ്ചോട് ചേര്‍ത്ത ഈ പ്രത്യയശാസ്ത്രം നമ്മെ വഞ്ചിക്കുകയായിരുന്നോ?


സംശയങ്ങള്‍ നമുക്കാണ്. ടീവീ ചാനലുകളില്‍ മിന്നി മറയുന്ന ദുരിതങ്ങള്‍ ഒരു ഹൊറര്‍ ചിത്രം കാണുന്ന ഭീതിയോടെ നാം അനുഭവിക്കുന്നുണ്ടെന്നത് ശരി തന്നെ. പക്ഷെ അതിന്റെ അസ്വസ്ഥതയുടെ ആയുസ്സ് തൊട്ടുപിറകെ വരുന്ന കമേഴ്സ്യല്‍ ബ്രേക്ക് വരെ മാത്രമാണ്. അത് കഴിഞ്ഞാല്‍, ചായക്ക്‌ മധുരം കുറഞ്ഞതിനു ഭാര്യയുടെ നേരെ നെറ്റി ചുളിക്കുകയോ, ഗൃഹപാഠം ചെയ്യാതെ വീഡിയോ ഗെയിമുകളില്‍ വ്യാപൃതരായ കുട്ടിക്കളെ ശകാരിക്കുകയോ ചെയ്യുന്ന പതിവ് കലാപരിപാടികളിലേക്ക് നാം മടങ്ങുകയും ചെയ്യും. എന്നിട്ടും നാം സംശയിക്കുന്നു. പക്ഷെ ഈ നരക യാതനകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പച്ചമനുഷ്യര്‍ ഒരു നിമിഷം, ഒരു നിമിഷാര്‍ദ്ധം പോലും തങ്ങളുടെ ആദര്‍ശത്തെ സംശയിച്ചതായി കേട്ടുകേള്‍വി പോലുമില്ല. പിടഞ്ഞുവീഴുമ്പോഴും, പിടയാന്‍ പോലും അവസരം ലഭിക്കാതെ മരിച്ചു വീഴുമ്പോഴും അവരുടെ ചുണ്ടുകളില്‍ കാതു ചേര്‍ത്താല്‍ നമുക്ക് കേള്‍ക്കാന്‍ കഴിയുക ഈ ആദര്‍ശത്തിന്റെ തിരുമൊഴികളായിരിക്കും. അവര്‍ സംശയിച്ചേയില്ല. പിന്നെ നാമെന്തിനു സംശയിക്കണം!


സങ്കീര്‍ണ്ണങ്ങളമായ പ്രശ്നങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. അവ പക്ഷെ അസാധാരണങ്ങളല്ല. വിശ്വാസി സമൂഹത്തിനു ഇവ പരിചിതങ്ങളാണ്. വിശ്വാസികള്‍ ഭീകരവാദികളും ഭ്രാന്തരുമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ചിലരുടെ ശിരസ്സറുത്തു. ഈര്‍ച്ചവാളുകള്‍ കൊണ്ട് ശരീരം രണ്ടായി പിളര്‍ന്നു . ഇരുമ്പ് ചീര്‍പ്പു കൊണ്ട് മാംസം ചീന്തിയെടുത്തു. പട്ടിണിക്കിട്ടു. പിറന്ന നാട്ടില്‍ നിന്നു അടിച്ചോടിച്ചു. മര്‍ദ്ദനോപകരണങ്ങള്‍ സാങ്കേതികമായി കൂടുതല്‍ വികസിപ്പിക്കപ്പെട്ടിട്ടുണ്ടെന്നതു മാത്രമാണ് വ്യത്യാസം.



ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ പ്രശ്നകലുഷിതമാണ് എന്ന ആരോപണം സാര്‍വത്രികമാണ്. അതിനു കാരണം ഈ ആദര്‍ശത്തിന്റെ തന്നെ വൈകല്യങ്ങളാണ് എന്നാണു ചിലര്‍ വിലയിരുത്തുന്നത്. ലോകത്ത് മുഴുവന്‍ നന്മയും സമാധാനവും വിളയാടുകയാണെന്നും ഇസ്ലാമും ഇസ്ലാമിക സമൂഹവും മാത്രമാണ് ഇതിനു അപവാദം എന്നതു വ്യാജമായ ആരോപണം മാത്രമാണ്. ഏറിയോ കുറഞ്ഞോ എല്ലാ ജന സമൂഹങ്ങളിലും പ്രശ്നങ്ങളുണ്ട്. സമാധാനത്തിന്റെ നാളുകളിലൂടെ മനുഷ്യരാശി കടന്നുപോയത് യുദ്ധങ്ങളുടെ അപൂര്‍വ്വം ചില ഇടവേളകളില്‍ മാത്രമാണ്. ഈ ഇടവേളകളാകട്ടെ, മറ്റൊരു യുദ്ധത്തിന്റെ തയ്യാറെടുപ്പ് കാലങ്ങളായിരുന്നു എന്നാണു ചരിത്രകാരന്മാര്‍ പറയുന്നത്. ലോകം മുഴുവന്‍ നന്മയും നീതിയും ക്ഷേമവും നിലനില്‍ക്കുക എന്നത് മാത്രമാണ് സമ്പൂര്‍ണ്ണ സമാധാനത്തിനുള്ള ഒരേ ഒരു പോംവഴി. അങ്ങനെ ഒരു അവസ്ഥ സ്വപ്നത്തില്‍ കാണാന്‍ പോലും മനുഷ്യന് കഴിയില്ല. ടോള്‍ക്കിന്റെ കഥാപാത്രം ഗണ്ടാള്‍ഫ് പറയുന്നത് പോലെ "നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും യുദ്ധം നമ്മോടോപ്പമുണ്ടായിരുന്നു, എന്നും." എന്നാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ കേട്ടാല്‍ തോന്നുക യുദ്ധം കണ്ടുപിടിച്ചത് തന്നെ ഇസ്ലാമാണെന്നാണ്. കഴിഞ്ഞ മുവ്വായിരം വര്‍ഷങ്ങളിലെ യുദ്ധ ചരിത്രം പരിശോധിച്ചാല്‍, മനുഷ്യന്‍ ചെയ്തിട്ടുള്ള യുദ്ധങ്ങളില്‍ നാല് ശതമാനത്തില്‍ മാത്രമാണ് ഇസ്ലാമിന് നേരിട്ടോ അല്ലാതെയോ ബന്ധമുള്ളത്. അതില്‍ തന്നെ പലതും മുസ്ലിംകള്‍ പരസ്പരം ചെയ്ത യുദ്ധങ്ങളാണ്.


എല്ലാ ആദര്‍ശ പ്രസ്ഥാനങ്ങളും, അവ സമൂഹത്തില്‍ സജീവമായി നിലനിന്നിരുന്ന കാലങ്ങളില്‍ സംഘര്‍ഷങ്ങളെ നേരിട്ടിട്ടുണ്ട്. എല്ലാ അവതാര കാലഘട്ടങ്ങളിലും യുദ്ധമോ യുദ്ധ സമാനമോ ആയ അവസ്ഥയുണ്ടായിരുന്നു. മോസസിന്റെയും ജീസസിന്റെയും എന്തിനു ബുദ്ധന്റെയും കാലങ്ങൾ പോലും വ്യത്യസ്തമല്ലായിരുന്നു. കമ്മ്യൂണിസത്തിന്റെ തുടക്കത്തിലും അതു ചോരപ്പുഴകൾ ഒഴുക്കിയിട്ടുണ്ട്‌. അതായത്‌ എതൊരു വ്യവസ്ഥയും സജീവമായിരുന്ന കാലത്തു അതിന്റെ വിരുദ്ധ ചേരികളിൽ ഉണ്ടായിരുന്നവർ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്‌. ഇന്നു ആ വ്യവസ്ഥകള്‍ക്ക് പ്രശ്നങ്ങൽ ഇല്ല എന്നു പറഞ്ഞാൽ അതിന്റെ അര്‍ത്ഥം അവ നിർജ്ജീവമാക്കപ്പെടുകയോ വികലമാക്കപ്പെടുകയോ ചെയ്തു എന്നാണു. ഇസ്ലാം ഇന്നും സജീവമാണു. അത്‌ മനുഷ്യന്റെ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ടേ ഇരിക്കുന്നു. ഈ സജീവമായ അവസ്ഥയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ ഒരു പരിധി വരെ ചിലര്‍ വിജയിക്കുന്നുണ്ട്. ആഭ്യന്തരമായ ചില ആശങ്കകള്‍ ഉണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്.


എന്തുകൊണ്ട് ഇസ്ലാമിന്റെ മണ്ണ്‍, താരതമ്യേന കൂടുതല്‍ അശാന്തമാകുന്നു എന്ന ചോദ്യത്തിനു തീര്‍ച്ചയായും പ്രസക്തിയുണ്ട്. എണ്ണ തേടിയെത്തു സാമ്രാജിത്വത്തിന്റെ ദുഷ്ട ലാക്കാണ് എല്ലാ ദുരിതങ്ങളുടെയും ഹേതു എന്ന വ്യാഖ്യാനം വളരെയേറെ ലളിതവല്‍ക്കരിക്കപ്പെട്ട ഒന്നാണ്. എണ്ണയെക്കാള്‍ കൂടുതല്‍ സാമ്രാജിത്വത്തെ അലോസരപ്പെടുത്തുന്നത് സംസമാണ്. ഉറവ വറ്റാത്ത ഈ ആദര്‍ശത്തെ ഭയെപ്പെടേണ്ടതുണ്ട് എന്ന് പുനര്‍ജ്ജനി തേടുന്ന കൊളോണിയലിസത്തിന്റെ പ്രേതാത്മാക്കള്‍ക്കും നന്നായറിയാം. കുരിശുയുദ്ധങ്ങള്‍ അവസാനിക്കുന്നില്ല എന്ന പ്രസ്താവനകള്‍ നാക്ക് പിഴകളായി കാണുന്നത് വലിയ അബദ്ധമായിരിക്കും.

എല്ലാം പുറത്ത് നിന്ന് മാത്രം വരുന്ന വേതാളങ്ങളാണെന്നു നാം തെറ്റിദ്ധരിക്കേണ്ടതില്ല. സാമിരിമാരും ജൂദാസുകളും അബ്ദുല്ലാഹിബിനു ഉബയ്യുമാരും ഈ സമൂഹത്തില്‍ എന്നും ജാഗരൂകരായിരിക്കും.


അങ്ങകലെ, അറബിക്കഥകളുടെ നാട്ടില്‍ നടക്കുന്ന പ്രേതാത്മാക്കളുടെ സംഹാരതാണ്ഡവം നമ്മെ സംബന്ധിച്ചിടത്തോളം ഭാവിയിലെ ചരിത്ര പാഠപുസ്തകത്തിലെ ഒരേട്‌ മാത്രമായിരിക്കും എന്നും വ്യാമോഹിക്കേണ്ട. അവമതികളുടെ കാര്യത്തില്‍ മുര്‍സിയും മദനിയും ഗുജറാത്തും സിറിയയും വ്യത്യസ്തമാകുന്നത് ഭൂമിശാസ്ത്രപരമായി മാത്രമായിരിക്കും.

post coutesy Ali Mavilayi

link

Related Posts Plugin for WordPress, Blogger...