നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog
Custom Search
തലശ്ശേരി കിവിസ് ക്ലബ് ; തീവണ്ടി ശുചീകരണ യത്നം
post by Nakash
തലശ്ശേരിയില്‍ ഒരു കൂട്ടം യുവാക്കളുടെ സംഘമായ കിവിസ് ക്ലബ് ഏറ്റവും നല്ല ഒരു ഉദ്യമം സംഘടിപിക്കുന്നു . ഫാഷന്‍ന്റെയും മറ്റും പിറകെ ഓടുന്ന ഇന്നത്തെ സമൂഹത്തിലെ യുവാക്കള്‍ക്ക് ഒരു മാതൃക ആകും ഇവരുടെ ഈ ഒരു ഉദ്യമം എന്നത് തീര്‍ച്ച. . സെപ് : 03 ബുധനാഴ്ച യാത്ര ചെയ്യുന്ന ട്രെയിനും ബാത്ത്റൂമും ശുചീകരിച്ചു കൊണ്ട് തലശ്ശേരി മുതല്‍ കോഴിക്കോട് വരെ യാത്ര ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. എല്ലാ സാമൂഹ്യ - സാംസ്കാരിക പ്രവര്‍ത്തകരെയും നല്ലവരായ നാട്ടുകാരും ഇതില്‍ പങ്കെടുക്കണം . ഇതുപോലെ കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് പ്രജോദനം ആവണം.... ഈ മഹത്തായ ഉദ്യമതിന്നു എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ....
ഇന്നുവരെ അധികമാരും ചിന്തിക്കുക പോലും ചെയ്യാത്ത ഒരു തീരുമാനം ആണ് ഇത്. വൃത്തിഹീനവും ദുര്‍ഗന്ധം വമിക്കുന്നതുമായ നമ്മുടെ നാട്ടിലെ ട്രെയിന്‍ ടോയിലറ്റ് എന്നും യാത്രക്കാര്‍ക്ക് ദുരിതമായ ഒരു കാര്യമാണ്. എന്നാല്‍ ഇതിനൊരു പരിഹാരം എന്നോണം ഇവര്‍ നടത്തുന്ന ഉദ്യമം തികച്ചും ശ്ലാഘനീയമാണ് . എല്ലാവര്ക്കും ഒരു മാതൃകയാണ്. ആദ്യം പരശുറാം എക്സ്പ്രസ്സ് , ഇന്റര്‍ സിറ്റി എക്സ്പ്രസ്സ് തുടങ്ങിയ തീവണ്ടികള്‍ ആണ് തിരഞ്ഞെടുത്തിട്ടുള്ളത്.
നാറാത്തെ ഉശിരൻ പോരാളികൾക്ക് അഭിവാദ്യങ്ങൾ
അഭിനന്ദനങ്ങൾ ..!!!!
നാറാത്ത് മേഖലയിൽപ്പെട്ട കമ്പിൽ ഹൈസ്കൂളിൽ കാംപസ് തിരഞ്ഞെടുപ്പിൽ campus front of india അതി ഗംഭീരൻ പ്രകടനം കാഴ്ചവെച്ചു. 16 സീറ്റുകളിൽ മത്സരിച്ച് 13 സീറ്റുകളിൽ വിജയിച്ചിരിക്കുന്നു.CFI യുടെ പോരാളികൾക്ക് ഉശിരൻ അഭിവാദ്യങ്ങൾ നേരുന്നു
ജനവിരുദ്ധ നിയമത്തിലൂടെ 21 ചെറുപ്പക്കാരെ അന്യായമായി അറസ്റ്റു ചെയ്തതിലൂടെ നാറാത്ത് കുപ്രസിദ്ധി നേടിയിരുന്നു. ഭരണകൂടത്തിന്റെ അത്തരം വെട്ടയാടലുകൾ , ഒറ്റുകാരുടെ വിളയാടലുകൾ ഒന്നും - ഒന്നുംതന്നെ ഈ പോരാട്ടത്തിന്റെ കനൽ പഥങ്ങൾ താണ്ടാൻ എന്റെ വിദ്യാർഥി സഹോദരങ്ങൾക്ക് തടസ്സമേതുമായില്ല .
MSF ന്റെ പിതാക്കന്മാരായ ലീഗോർക്ക് വിറളി പൂണ്ടിരിക്കുന്നു. ഇന്നലെ സ്കൂളിൽ കയറി Campus front ജയിച്ചതിലെ അരിശം തീർത്തത് അവർക്ക് മാത്രം കഴിയുന്ന രീതിയിൽ തെറി പറഞ്ഞ് കൊണ്ടായിരുന്നത്രെ.
തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും കുട്ടികളെ പലരും ഭീഷണിപ്പെടുത്തിയിരിക്കുന്നു. CFIയുടെ ചുണക്കുട്ടികൾ അതൊക്കെയും ' ഒന്ന് പോടാ .....തരത്തിൽ പോയി കളിക്കെടാ...' style ൽ അങ്ങനെ ഒഴിവാക്കി .
പാപ്പിനിശ്ശേരിയിലെ സ്കൂളിലെ കാര്യത്തിൽ പണ്ട് DYFI ഗുണ്ടകളെ പുഷ്പം പോലെ തലോടിയവർക്ക് , എന്തോന്ന് യൂത്ത് എന്തോന്ന് ഫെഡറേഷൻ ...
ഹല്ല പിന്നെ !!!
നമ്മള്‍ക്ക് നഷ്ടമായത് നമ്മുടെ കുഞ്ഞുങ്ങള്‍ക്കും നഷ്ടമാവാതിരിക്കാന്‍ ......
നമ്മുടെ ഉമ്മത്ത് മുജാഹിദും സുന്നിയും എസ് കെ യും ഇ കെ യും ആയി മാറിയപ്പോള്‍ നമ്മള്‍ക്ക് നഷ്ടമായത് ഈ രീതിയില്‍ ഉള്ള പ്രഭാഷണങ്ങള്‍ ആണ് . ഇതുപോലെ നമ്മളെ ചെറുത് മുതല്‍ പഠിപ്പിച്ചു എങ്കില്‍ നമ്മളൊക്കെ ഇന്ന് എത്ര മനോഹരമായി ഖുറാന് പാരായണം ചെയ്തേനെ. പക്ഷെ പരീക്ഷ ജയിപ്പിക്കാന്‍ വേണ്ടി മാത്രം പഠിപ്പിക്കുന്ന രീതിയില്‍ ആണ് അധിക മദ്രസകളും ഇന്ന് കേരളത്തില്‍ ഉള്ളത്. അല്ല എങ്കില്‍ തങ്ങള്‍ പിന്തുടര്ന്ന് പോരുന്ന സംഘടനക്ക് വേണ്ടി കോടി പിടിക്കാന്‍ കുഞ്ഞുങ്ങളെ പ്രാപ്തരക്കാനുള്ള ഒരു വേദി .... ശ്രദ്ധിക്കുക നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും ഇതേ ഗതി വരുത്താതിരിക്കുക....
ചുവപ്പിന്റെ മക്കള്‍ കാവിയിലേക്ക് ചേക്കേറുമ്പോള്‍ സന്തോഷിക്കാന്‍ ചില കാര്യങ്ങള്‍
ഒളിച്ചിരുന്ന് ആക്രമിക്കുന്ന ശത്രുവിനെക്കള്‍ നേരിട്ട് വരുന്ന ശത്രുവിനെ നേരിടാനാണ് എളുപ്പം. അതിനുള്ള വഴി എന്നോണം ആണ് കണ്ണൂരില്‍ ഇന്നലെ നടന്ന ചുവപ്പിന്റെ മക്കളുടെ കാവിവല്കരണം. ശരീരം മാത്രമേ മാറുന്നുള്ളൂ മനസ്സ് പണ്ടേ സന്ഘിയോടു ചേര്‍ന്നുള്ളതാണ് എന്ന് പലക്കുറി തെളിയിച്ചതാണ്. കമ്മ്യൂണിസത്തിന്റെ മറയിലിരുന്നു ഇസ്ലാമിനെതിരെയും ഇതര സാധാരണ മനുഷ്യര്‍ക്കിടയിലും കുത്തിത്തിരിപ്പും കലാപവും ഉണ്ടാക്കികൊണ്ടിരുന്ന ഇവര്‍ ഇപ്പോള്‍ മുഖം മൂടി മാറ്റി വച്ച് വന്നിരിക്കുന്നു. " അതെ ഞങ്ങള്‍ നിങ്ങള്‍ക്ക് എതിരാണ് " എന്ന് പ്രഖ്യാപിച്ചു കൊണ്ട് തന്നെ. ഫസല്‍ സാഹിബിനെ കൊന്നിട്ട് അത് ഞങ്ങളല്ല എന്ന് പറഞ്ഞു കമ്മ്യൂണിസ്റ്റ്കാര് കൈ കഴുകിയതും അത് പിന്നീട് അവരുടെ തന്നെ നേര്‍ക്ക് തന്നെ വന്നപ്പോള്‍ എല്ലാരും ഞെട്ടിയതാണ്. പക്ഷെ ഇന്ന് സമൂഹത്തിനു മനസ്സിലായിരിക്കുന്നു ശുക്കൂറിനെ കൊന്ന ആ കമ്മ്യൂണിസം കയ്യാളിയിരുന്നതു സന്ഘിന്റെ പണിയാളികള്‍ ആണെന്ന്. അതിനു പിന്നില്‍ കലാപം ശ്രുഷ്ടിക്കാനുള്ള ഗൂഡ തന്ത്രം ആണെന്നും . ഫസലും ഷുക്കൂറും മാത്രമല്ല ഇങ്ങനെ ഒരുപാടു ചെറുപ്പക്കാര്‍ ഈ മുഖം മൂടി ഇട്ട ചെന്നായ്ക്കളുടെ കത്തിക്ക് ഇരയായിടുണ്ട്.
പണ്ട് സ്വന്തന്ത്ര്യ പോരാട്ട കാലത്തും ഇതുപോലെ ഒരേ സമയം രണ്ടു തോണിയില്‍ കാലിട്ടവരാണ് സംഘപരിവാര്‍ നരഭോജികള്‍. സമര സേനാനികളുടെ കൂടെ കൂടി അവരുടെ ആളാണെന്ന് തോന്നിപിച്ചു രഹസ്യങ്ങള്‍ ചോര്‍ത്തി ബ്രിട്ടീഷ് സൈന്യത്തിന് ഒറ്റിക്കൊടുത്ത പാരമ്പര്യമുള്ള ഇവരുടെ പൂര്‍വികരായ ഗോള്വര്ക്കാര് സവര്‍ക്കര്‍ മാരെ ഇന്ന് നമ്മള് ഇവിടെ വീണ്ടും കണ്ടു എന്ന് മാത്രമേ കണ്ണൂരില്‍ നടക്കുന്നത്.
സംഘപരിവാര്‍ ഭീകരര്‍ക്കെതിരെ പോരാട്ട വഴിയില്‍ ഉള്ള സഹോധരന്മാര്‍ക്ക് ഇവരുടെ ഈ കാലുമാറ്റം സഹായിക്കുകയെ ഉള്ളു എന്നത് തീര്‍ച്ച. കാരണം മുകളില്‍ നേരത്തെ പറഞ്ഞ പോലെ ഒളിച്ചിരുന്ന് ആക്രമിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മറപറ്റി നടക്കുന്ന സന്ഘികളെക്കാള്‍ നേരിടാന്‍ എളുപ്പം നേര്‍ക്ക് നേരെ വരുന്ന ഈ സന്ഘി കൂട്ടങ്ങളെ ആണ്. മറ്റേതു കണ്ടെത്തി പ്രതിരോധിക്കേണ്ടി വരും. പക്ഷെ ഇത് നേര്‍ക് നേരെ പ്രതിരോധിക്കാം .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)