Search the blog

Custom Search

കാസര്‍കോട്‌ മുതല്‍ തിരുവനന്തപുരം വരെ - ഒരു തിരിഞ്ഞു നോട്ടം



posted by Vyathyasthan


കാസര്‍കോട്‌ മുതല്‍ തിരുവനതപുരം വരെ നടക്കുന്ന ജനവിജാരണ യാത്ര - യു എ പി എ ക്ക് എതിരെയുള്ള ഒരു വന്‍ പ്രതിഷേധം ആയി മാറികൊണ്ടിരിക്കുന്നു . മുസല്മാനെയും പിന്നോക വിഭാഗക്കാരനെയും ദളിതനെയും ഒരുപോലെ വരിഞ്ഞു മുറുക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഈ ഒരു ശാപ നിയമം ഇന്ത്യന്‍ മണ്ണില്‍ നിന്നും തുടച് നീക്കാന്‍ ഇറങ്ങിത്തിരിച്ച കരമന അഷ്‌റഫ്‌ മൌലവിയും സംഘവും ഏതാണ്ട് ദൌത്യം പകുതി കഴിഞ്ഞ നിലയില്‍ ഒരു വിലയിരുത്തല്‍ അത്യാവശ്യമാണ് .
                                          ഇസ്ലാമിനും മുസ്ലിമിനും ഒരു പോലെ പ്രശ്നമായ ഈ ഒരു നിയമത്തിനെതിരെ അധികം മുസ്ലിം നേതാകള്‍ ഒന്നും പോപ്പുലര്‍ ഫ്രണ്ട് നെ അനുകൂലിച് വന്നതായി കണ്ടില്ല. ഇടക്ക് എ പി അബൂബക്കര്‍ മുസലിയാര്‍ ഒരു പ്രതികരണം നടത്തിയതല്ലാതെ മറ്റു യാതൊരു പ്രവര്‍ത്തനവും കണ്ടില്ല.. എസ്‌ എസ്‌ എഫ്‌ ന്റെയോ എസ്‌ വൈ എസ്‌ ന്റെയോ നേതൃത്വത്തില്‍ ഒരു പ്രകടനം പോലും കണ്ടില്ല. പരസ്പരം പോരടിക്ക്കാന്‍ ആയിരങ്ങളെയും പതിനായിരങ്ങളെയും സന്ഘടിപിക്കുന്ന ഇവര്‍ക്ക്‌ എന്തെ ഇസ്ലാമിന് എതിരെ വരുന്നതെന്നും കരിനിയമം ആണ് എന്നും സ്വന്തം നേതാവ്‌ പറഞ്ഞ ഈ നിയമത്തിനെതിരെ ഇറങ്ങി തിരിക്കാന്‍ മുട്ടിടിച്ചു ?? പൊതുവേ ഒന്നിനും ഇപ്പൊ പ്രതിഷേധിക്കാത്ത ജിഹാദ്‌ ചെയ്യാത്ത മുജഹിടുകളോട് എന്ത് ചോദിക്കാനാണ് . 
                              കമ്മ്യുനിസ്റ്റു കാര്‍ക്കും അറിയാം ഈ നിയമം അവര്‍ക്കും എതിരാണ് എന്ന്. ഒളിഞ്ഞും ഇടക്ക് തെളിഞ്ഞും അവരും പ്രതിഷേധികുനുണ്ട് എങ്കിലും അതിനു അത്ര ശക്തി പോര .. പോപ്പുലര്‍ ഫ്രണ്ട് കാര്‍ തുടങ്ങി വച്ചതിനെ ഏറ്റു പിടിക്കുനത് പോലെ ആയിപോയാലോ എന്ന ചിന്ത കൊണ്ടാവണം  .. അല്ലെങ്കില്‍ ഇതൊക്കെ താഴെ കിടയിലുള്ള സാധാരണക്കാരായ സഖാക്കളേയും ദളിതരായസഖാക്കളേയും മാത്രമേ ബാധിക്കു എന്ന തിരിച്ചറിവും ആകാം ഈ ഒരു പിന്നോട്ടടിക്ക് കാരണം. അല്ല എങ്കില്‍ എ ഡി ബി ക്ക് എതിരെ തെരുവില്‍ പ്രതിഷേധ ജ്വാല തീര്‍ത്തു സര്‍കാര്‍ സ്ഥാപനങ്ങളും വാഹനങ്ങളും അടിച്ചുപൊളിച്ചു തീയിട്ട ഇവര്‍ക്ക്‌ എന്ത് പറ്റി എന്ന് മുന്‍കാല സഖാകള്‍ അടക്കം പറയുന്നത് കേട്ടാണോ ? ആവോ സഖാവ് പ്രകാശ് കാരാട്ട് യു.എ.പി.എ.ക്ക് എതിരെ ഇപ്പോള്‍ പ്രതിഷേധം അറിയിച്ചത്
                               പക്ഷെ ആശ്വസമെന്നു പറയാന്‍ ഒരു നല്ല മാറ്റം ഉണ്ടായത്‌ പി ഡി പി എന്ന നമ്മുടെ മദനി സാഹിബിന്റെ സ്വന്തം സംഘടനക്ക് മാത്രമാണ്. വൈകിയെങ്കിലും അവര്‍ ഇനിയുള്ള പോപ്പുലര്‍ ഫ്രണ്ട് ന്റെ മുന്നോടുള്ള യാത്രയില്‍ ക്ഷണിതാവായി ഒരുമിച്ചുണ്ടാകും എന്ന് അറിയിച്ചതായി അറിയാന്‍ സാധിച്ചു. മദനി സാഹിബിന്റെ മോചനത്തിനും ഈ കൂട്ടായ്മ ഒരുമിച്ച് ചേര്‍ന്നാല്‍ പെട്ടെന് തന്നെ ഫലം കാണും എന്നത് തീര്‍ച്ച. 

                                   ഓരോ പഞ്ചായത്തില്‍ കൂടിയും യാത്ര കടന്നു പോകുമ്പോള്‍ വന്‍ ജനാവലി ആണ് സ്വീകരിക്കാന്‍ എത്തിയത് എന്നത് ജനങ്ങളെ എന്ന പോലെ പോപ്പുലര്‍ ഫ്രണ്ട് നെയും ഞെട്ടിച്ചു കളഞ്ഞു . മഹല്ല് ഇമാമുമാരും മറ്റു പ്രമുഖ വ്യക്തികളും ക്ഷണപ്രകാരം എത്തിച്ചേര്‍ന്നു എന്നതും പുതിയ മാറ്റത്തിനുള്ള തുടക്കമായാണ് നിരീക്ഷകര്‍ കാണുന്നത്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...