Search the blog

Custom Search

രാഹുലിനോട് ഒരു അപേക്ഷ - രാജ്യസ്നേഹത്തില്‍ തൊട്ടു കളിക്കരുത്


മുസഫര്‍ നഗര്‍ കലാപത്തില്‍ ബന്ധുക്കള്‍ കൊല്ലപ്പെട്ട മുസ്‌ലിം യുവാക്കളെ ഐ.എസ്.ഐ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസിന്റെ കിരീടാവകാശി രാഹുല്‍ജി മൊഴിഞ്ഞിരിക്കുന്നു.
ഒന്നേ പറയാനുള്ളു... ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ഉടുതുണിക്ക് മറുതുണിയില്ലാതെ പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട ഞങ്ങളെ സഹായിച്ചില്ലെങ്കിലും ദയവ് ചെയ്ത് ഞങ്ങളുടെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യരുത്. മുസ്‌ലിംകള്‍ മുഴുവന്‍ ഐ.എസ്.ഐക്ക് വിടുപണിയെടുക്കാന്‍ കാത്തുനില്‍ക്കുകയാണെന്ന താങ്കളുടെ ദുസ്സൂചന രാജ്യത്തിന്റെ ശത്രുക്കളെ മാത്രമേ സഹായിക്കൂ.
സ്വാതന്ത്ര്യ ഭാരതത്തിനു വേണ്ടി പടപൊരുതിയ മുസ്ലിംകളെ താങ്കള്‍ അറിയില്ലെങ്കില്‍ പൂര്‍വികര്‍ പറഞ്ഞു തരും. അപ്പോള്‍ മനസ്സിലാകും ഇന്ത്യയിലെ മുസ്ലിമിന് ഇന്ത്യയോടുള്ള കൂറും സ്നേഹവും. സ്വന്തം രാജ്യതിനു വേണ്ടി പടപൊരുതിയ ധീര പോരാളികള്‍ അന്ന് മതം സംസാരിച്ചിരുന്നില്ല. അത് ചോദ്യം ചെയ്യാന്‍ ആരെയും സമ്മതിക്കുകയും ഇല്ല... 

നിങ്ങള്‍ക്കൊരു കൈ സഹായം


ആയുധക്കടത്ത് : അമേരിക്കന്‍ കപ്പലിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം

 തൂത്തുക്കുടിയില്‍ ദുരൂഹസാഹചര്യത്തില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയിലായ എം.വി. സീമാന്‍ ഗാര്‍ഡ് ഒഹായോ എന്ന അമേരിക്കന്‍ കപ്പലിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന്. കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ തുറന്നുപറയുന്നതിന് അധികൃതര്‍ തയ്യാറാവാത്തത് സര്‍ക്കാരിനുമേല്‍ കടുത്ത അമേരിക്കന്‍ സമ്മര്‍ദ്ദമുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്. ആയുധവ്യാപാരത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള അഡ്വന്റ്‌ഫോര്‍ട്ട് എന്ന അമേരിക്കന്‍ കമ്പനിയുടേതാണു കപ്പല്‍ എന്നാണ് റിപോര്‍ട്ട്. രേഖകളില്ലാത്ത നിരവധി അത്യാധുനിക തോക്കുകളും വെടിക്കോപ്പുകളും കപ്പലില്‍നിന്നു കണ്ടെത്തിയിരുന്നു. ഒമ്പത് ഇന്ത്യക്കാരുള്‍പ്പെടെ 10 നാവികരെയും 25 ഗാര്‍ഡുകളെയും തമിഴ്‌നാട് പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്യത്തിന്റെ ജലാതിര്‍ത്തിക്കകത്തു ദിവസങ്ങളോളം സംശയകരമായ സാഹചര്യത്തില്‍ കപ്പല്‍ ചുറ്റിസഞ്ചരിച്ചത് ദേശീയ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ തീരസുരക്ഷാ പദ്ധതിയുടെ വിശ്വാസ്യതയെക്കൂടിയാണു സംഭവം ചോദ്യംചെയ്യുന്നത്. 
കൂടംകുളം ആണവോര്‍ജ പദ്ധതി, ക്രയോജനിക് റോക്കറ്റ് പ്ലാന്റ് തുടങ്ങി തന്ത്രപ്രധാന സ്ഥാപനങ്ങള്‍ ഉള്ള പ്രദേശത്താണു കപ്പല്‍ കണ്ടെത്തിയത്. അനധികൃത ആയുധക്കടത്തിലും ചാരവൃത്തിയിലും ഏര്‍പ്പെട്ടിട്ടുള്ള നിരവധി അമേരിക്കന്‍ കമ്പനികളുണ്ട്. 
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഒന്നിലധികം ഏജന്‍സികളടങ്ങിയ സംഘത്തെ നിയോഗിക്കണം. സുരക്ഷാ പാളിച്ചയ്ക്കുത്തരവാദികളായവര്‍കെതിരേ നടപടി സ്വീകരിക്കുകയും ജനങ്ങള്‍ക്കു മുന്നില്‍ യാഥാര്‍ഥ്യം വ്യക്തമാക്കുകയും ചെയ്യണം. അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു മുന്നില്‍ അടിയറവ് പറയരുത് .

കാരണം മറയുന്ന കാവി പത്രം

പത്രം ആണേല്‍ ഇങ്ങനെ ആവണം. ഒരു മതക്കാരെ മാത്രം ഫോക്കസ് ചെയ്തിട്ട് അവര്‍കെതിരെ നീങ്ങുക .... വേറൊരു മതത്തില്‍ പെട്ട ഒരാള്‍ എന്ത് ചെയ്താലും അതിനെ മഹത്വവല്‍ക്കരിക്കാനുള്ള വ്യഗ്രത. എന്ത് പറഞ്ഞാലും ആവിഷ്കാര സ്വാതന്ത്യ്രം അവര്‍ക്കും ഉണ്ടല്ലോ അല്ലെ... ബട്ട്‌ ഇതൊരു മറ്റെടത്തെ ആവിഷ്കാരം ആയിപോയി. ആ സുടാപ്പി പത്രം പൂട്ടികാനുള്ള നോട്ടീസ് ന്റെ ഒരു കോപ്പി എങ്കിലും ഇവര്‍ക്ക് കൊടുത്തിരുന്നെങ്കില്‍ ജനം ആ നീക്കത്തെ അനുകൂലിച്ചു ആ കാര്യം ഏറ്റെടുത്തു നിര്‍വഹിക്കുമായിരുന്നു. പക്ഷെ അതിനുള്ള ആര്‍ജവം ഈ സര്‍ക്കാരിനോ ഉദ്യോഗസ്ഥര്‍ക്കോ ഇല്ല. അങ്ങനെയണേല്‍ കേരളത്തില്‍ നടക്കുന്ന എല്ലാ ഫിത്നയും ഇല്ലാതാകും.
വരന്‍ ഹിന്ദുവെങ്കില്‍ അത് ലൗ എക്‌സ്പ്രസും ഭാരതീയ സംസ്‌കാരത്തോടുള്ള അടങ്ങാത്ത അഭിനിവേശവും. വരന്‍ മുസ്‌ലിമെങ്കില്‍ ലൗ ജിഹാദും തീവ്രവാദവും. ഇന്നത്തെ ജന്മഭൂമി പത്രത്തില്‍ വന്ന രണ്ട് വാര്‍ത്തകള്‍ നോക്കൂ........ അന്തക്കേട് മൂത്താല്‍ അവന്‍ ജന്മഭൂമിയുടെ എഡിറ്ററാവും എന്ന് പറയുന്നത് വെറുതെയല്ല .

പോപ്പുലര്‍ ഫ്രണ്ട് നിരോധനം - ഗിരീഷ്‌ ബാബുവിന്റെ ഹരജി കോടതി തള്ളി


പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കേണ്ട വിഷയമായതിനാല്‍ കോടതി ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്. പോപുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും സംഘടനയെ നിരോധിക്കണമെന്നും മൂവാറ്റുപുഴയില്‍ അധ്യാപകനെ ആക്രമിച്ച കേസിന്റെ രാജ്യാന്തര ബന്ധം അന്വേഷിക്കാന്‍ കേസ് എന്‍.ഐ.എയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഹരജി നല്‍കിയത്. എന്നാല്‍ സംഘടനകളെ നിരോധിക്കല്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമായതിനാല്‍ ഇതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. അധ്യാപകനെ ആക്രമിച്ച കേസ് നിലവില്‍ എന്‍.ഐ.എ. അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു വിചാരണ നടക്കുകയാണെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹരജിക്കാരന്റെ ഈ ആവശ്യത്തിനും പ്രസക്തിയില്ലെന്നു വ്യക്തമാക്കി ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്. ഏതെങ്കിലും സംഘടനകളെ നിരോധിക്കണമെന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും കേന്ദ്രസര്‍ക്കാരാണ് ഇതില്‍ തീരുമാനമെടുക്കേണ്ടതെന്നും സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 
മുസ്‌ലിം മതമൗലികവാദികള്‍ ഉള്‍പ്പെട്ട സംഘടനയാണ് പോപുലര്‍ ഫ്രണ്ടെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടാണു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ഡി.ജി.പി, പോപുലര്‍ ഫ്രണ്ട് മുന്‍ പ്രസിഡന്റ് വി പി നാസറുദ്ദീന്‍, സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ജനറല്‍ സെക്രറട്ടറി എം കെ മനോജ്കുമാര്‍, ദേശീയ അന്വേഷണ ഏജന്‍സി തുടങ്ങിയവരെ എതിര്‍കക്ഷികളാക്കി 2010 ജൂലൈയില്‍ ഹൈക്കോടതിയില്‍ ഹരജിനല്‍കിയത്.

link

Related Posts Plugin for WordPress, Blogger...