Search the blog

Custom Search

പലസ്തീന്‍ 'മലാലമാര്‍' യു എന്നില്‍ പ്രഭാഷണം നടത്തുന്ന കാലം വരുമോ ?


എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്കൂ...

കൊച്ചുകുട്ടികളുടെ മൃതശരീരത്തിന് മുമ്പില്‍ അലറികരയുന്ന മാതാപിതാക്കളെ കണ്ടിട്ട് മനസ്സില്‍ കനിവ് തോന്നാത്ത ബാന്‍ കി മൂണ്‍ എന്ന മനുഷ്യാ, ഐക്യ രാഷ്ട്ര സഭ എന്തിനു വേണ്ടി .... 




ഇന്ന് മലാലയെ യു എന്നില്‍ പ്രഭാഷണം നടത്തിച്ച  കപടത നിറഞ്ഞ സമൂഹമേ നിങ്ങള്‍ക്ക്‌ മാപ്പില്ല... ഇസ്രായേല്‍ ഭീകരന്മാര്‍ കൊല്ലുന്ന  പിഞ്ചു കുഞ്ഞുങ്ങളെ നിങ്ങള്‍ കാണുനില്ല  അവരുടെ ധീനരോധനം കേള്‍കാതിരിക്കാന്‍ നിങ്ങള്‍ മൂകന്‍മാര്‍ ആയിപ്പോയോ ? നിങ്ങള്‍ക്ക്‌ നാളെ ഇതിനൊക്കെ മറുപടി പറയേണ്ടി വരുന്ന ഒരു കാലം ഉണ്ടാകും . അന്ന് നിങ്ങള്ക്ക് പറഞ്ഞു നില്ക്കാന്‍ എന്തുണ്ട് ന്യായം. 2002 ലെ ഗുജറാത്ത്‌ കലാപത്തില്‍ ജനിച്ച മനുഷ്യരും ജനിക്കാനിരിക്കുന്ന ഗര്‍ഭസ്ഥ ശിശുക്കളെയും മരിച്ചു മണ്ണോടടിഞ്ഞ ജഡത്തെ പോലും കിരാതമായ കാവിക്കൈകള്‍ ചുട്ടു ചാമ്പലാക്കിയപ്പോയും നിങ്ങളെ കണ്ടിരുന്നില്ല ലോകം.. അന്ന് നിങ്ങള്‍ കണ്ണ് തുറന്നു നോകിയിരുന്നെകില്‍ കാണാമായിരുന്നു ഒരായിരം മലലമാരെ .... യു എന്നിന്റെ ആ സഭ മുഴുവന്‍ കവിഞ്ഞ് നിറയുമായിരുന്നു രക്തസാക്ഷികള്‍ ....അവര്‍ക്ക് വേണ്ടി പ്രഭാഷണം നടത്താന്‍ ആയിരം മലാലമാരും..... ഇത് എന്ത് നീതി ... ഇതെന്തു മനുഷ്യത്വം... 




ഇന്ഷാ അല്ലഹ് ... ഒരു കാലം വരും എന്നത് തീര്‍ച്ച.. അന്ന് പലതീനിലെയും ഇറാഖിലെയും ഗുജറാത്തിലെയും മ്യന്മാരിലെയും ശ്രി ലങ്കയിലെയും എന്ന് വേണ്ട ലോകത്തുള്ള ഒട്ടുമിക്ക സ്ഥലത്തെയും മലലമാര്‍ ഒന്നിച്ചിരുന്നു പ്രസന്കിക്കും..അവര്‍ അനുഭവിച്ച യാതനകളെ പറ്റി വേദനകളെ പറ്റി .അന്ന് ബാന്‍കി മൂണ്‍ വെറും കാഴ്ചക്കാരന്‍ മാത്രമാവും.. അവരെ വേധനിപിച്ചവരെ അവര്‍ തന്നെ ശിക്ഷിക്കട്ടെ...

ഉപവാസ (നോമ്പ്) ത്തിന്റെ ശാസ്ത്രീയത - ശ്രീധരന്റെ സംശയത്തിനു ഉരുളക്കുപ്പേരി

Question posted by Thekkille Sreedharan Unni

ഉപവാസത്തിന്റെ ശാസ്ത്രീയത വായിച്ചു മടുത്തു :::: ഒന്ന് ചോദിച്ചോട്ടെ...

1. ഈ ഉപവാസം എടുക്കുന്ന രാജ്യങ്ങളിലെ ജനങ്ങളുടെ ആയുർ ദൈർഖ്യം അതില്ലാത്ത രാജ്യങ്ങളിലെ ക്കൾ കൂടുതൽ ആണോ ?

2. ഉപവാസം എടുക്കുന്ന ജനങ്ങളുടെ ആരോഗ്യ പ്രശനങ്ങൾ , ഉപവാസം ഇല്ലതവരെക്കൾ കുറവാണോ ?

3. ഈ ശാസ്ത്രീയത ഇതു അടിസ്ഥാനത്തിൽ ആണ് പറയുന്നത് ?

4. ഉപവാസത്തിന് ശേഷം ആരോഗ്യ പ്രശ്നങ്ങളും ആയി ചികിത്സക്ക് എത്തുന്നവര് ധാരാളം ഉണ്ട് എന്നത് സത്യമോ , കള്ളമോ ?

5. രാവിലെ മുതുഅൽ വയ്യോളം പട്ടിണി കിടക്കുന്ന സ്ത്രീകള് രാത്രിയിൽ വെട്ടി വിഴുങ്ങാനായി അമിത അദ്വാനം നടത്തേണ്ടി വരുന്നില്ലേ

6. പകല മുഴുവൻ ഉപവാസം നടത്തി രാത്രിയിൽ ഇങ്ങനെ തിന്നുന്നത് ശരീരത്തിന് നല്ലതാണോ ?

7. അമിതമായ ചൂടുള്ള സ്ഥലങ്ങളില ശരിരത്തിന് ആവശ്യത്തിനു ജലം കിട്ടാതെ വന്നാൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകില്ലേ ?

8. Acidity പോലെ ഉള്ള പ്രശ്നങ്ങൾ വര്ധിക്കാൻ ഉപവാസം കാരണം ആകുമോ ?

9. ഉപവാസം വ്യക്തിപരമായ കാര്യം ആണ് എന്നിരിക്കെ , ചില രാജ്യങ്ങൾ പകൽ പാചകം നിരോധിച്ചു (ഹോട്ടൽ അടച്ചിടുന്നു) , ആഹാരം ആവശ്യം ഉള്ളവന്റെ വയട്ടത്തടിക്കുന്നതിൽ എന്ത് നീതി ആണ് ഉള്ളത് .

10. പിന്നെ ഉപവാസം മനസ്സും ശരീരവും ശുദ്ധം ആക്കും എങ്കിൽ , ഈ അറബി രാഷ്ട്രങ്ങൾ ഒക്കെ സമാധാനം പൂത്തുലയേണ്ടത് അല്ലെ ?

Preetha GP posted this to Free thinkers......

*********************************************************************************


ഉരുളക്ക് ഉപ്പേരി എന്ന രീതിയില്‍ answer  posted by സത്യമേവ ജയതേ 

1) പശുവിനെ പാലിനു വേണ്ടി വളർത്തുന്നു....ചാണകത്തിനു വേണ്ടിയല്ല. ചാണകം വെറും ബോണസ്സ്.
മുസ്ലിംകൾ നോമ്പ് നോൽക്കുന്നത് ആരോഗ്യത്തിന് നല്ലതായതുകൊണ്ടോ, ഏതെങ്കിലും ശാസ്ത്രം വിവരിച്ച ഗുണത്തിനോ അല്ല.

2)നോമ്പ് എന്നാൽ പകൽ പട്ടിണിയും രാത്രി തീറ്റ മൽസരവും ആണെങ്കിൽ അത് ഇസ്ലാം പഠിപ്പിച്ച നോമ്പല്ല. അതുകൊണ്ട് തന്നെ ഇസ്ലാമിലെ നോമ്പ് ഈ വിമരശനത്തിനു പുറത്താണ്.
ഒഴിവാക്കേണ്ട പല കാര്യങ്ങളിൽ ഒന്ന് മാത്രമാണ് ഭക്ഷണം.

3) ഇസ്ലാം മതത്തിലും ദൈവത്തിലും വിശ്വാസമുള്ളവർ സ്വന്തം വിശപ്പ് മാത്രം സഹിച്ച് ഉപവസിക്കുന്നത് ഇതര മതസ്ഥർക്കോ മതമില്ലാത്തവർക്കോ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാവുമെന്ന് കരുതുന്നില്ല. മുസ്ലിംകൾ വിശപ്പു സഹിക്കുന്നത് കണ്ട് ഇസ്ലാം വിരുദ്ധർക്കും സഹിക്കുന്നില്ല എന്നാണോ ?

4) ദൈവത്തിന്റെ പരീക്ഷണത്തിൽ വിജയിക്കാനുള്ള വിശ്വാസിയുടെ ശ്രമങ്ങളെ അവരുടെ വിശ്വാസത്തിന് വിട്ടുകൊടുത്താൽ ഏത് യുക്തിയാണ് തകരുന്നത് ?

5) ദൈവീക നിർദ്ദേശപ്രകാരം ഉപവസിക്കുന്നവർക്ക് ശരീരത്തിന് ഗുണമാണെങ്കിലും, ദോഷമാണെങ്കിലും, അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രി കടന്നിട്ടും ഉൽസാഹത്തൊടെ ഉപവസിക്കുന്നു എങ്കിൽ, പിന്നെ ആർക്കാണ് ഇവിടെ അസ്വസ്ഥത ?

6) അമ്പതും അറുപതും വർഷം തുടർച്ചയായി എല്ലാ റമദാൻ മാസവും ഉപവസിക്കുന്നവർക്ക് അവരുടെ ഉപവാസം കാരണം എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ ?

7) നോമ്പ് നോൽക്കാത്തതിനാൽ ഒരു മണീക്കുർ കുടുതൽ ആയുസ്സ് ആർക്കെങ്കിലും കിട്ടിയതായി ശാസ്ത്രീയമായി തെളിയിക്കാമോ ?

8) മുസ്ലിംകൾ ഭൂരിപക്ഷമുള്ള ചില രാജ്യങ്ങളിൽ നോമ്പ് കാലത്ത് പകൽ പരസ്യമായി ഭക്ഷണം കഴിക്കരുത് എന്ന് പറഞ്ഞാൽ അവർക്ക് പാർസൽ വാങ്ങി സ്വന്തം വീട്ടിൽ പോയി കഴിക്കാവുന്നതാണ്.

പിന്നേയും ഏത് പോയന്റിൽ കയറി കൊത്തും എന്ന് നോക്കിയിരിക്കുന്ന മത വിരുദ്ധർ അവരുടെ ജോലി തുടരുക.....
വിശ്വാസികൾ അവരുടെ ജോലിയും തുടരട്ടെ

******************************************************************************
അടിപൊളി കമന്റ്‌ :

Zainudheen Kuterikandy  ::::  ഇങ്ങനെ യൊക്കെ ചോദിച്ചാല്‍ എന്താ ചെയ്യാ ! അമ്പലങ്ങളില്‍ ശയന പ്രതിക്ഷനനം നടത്തുമ്പോള്‍ ശരീരത്തിന് വേധനിക്കില്ലേ എന്നൊക്കെ ചോദിക്കുന്നത് ശെരിയാണോ .. അയാളുടെ ഉധേഷമല്ലേ പ്രധാനം .

മദനി വിഷയം നിവേദനത്തില്‍ ഒതുങ്ങുന്നു - എന്ത് കൊണ്ട് ?

ഇതിപ്പോള്‍ കുറെ വെള്ളിയാഴ്‌ചകള്‍ ആയി പേപ്പറില്‍ കാണുന്നു " മദനി യുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും എന്ന് " . ഇത് ഏതു തിങ്കളാഴ്ച എന്ന് ചോദിച്ചാല്‍ , പണ്ടൊരാള്‍ പറഞ്ഞ പോലെ " ഒരുപാടു തിങ്കളാഴ്ചകള്‍ വരാന്‍ ഉണ്ടല്ലോ " എന്ന് പറഞ്ഞ പോലെ നീണ്ടു പോകുന്നു... സരിത - ശാലു - സോളാര്‍ - ഉമ്മന്‍ വിഷയങ്ങളില്‍ പെട്ട് നമ്മുടെ മാധ്യമങ്ങളും മദനിയെ മറന്നു അല്ലെങ്കില്‍ മറന്ന പോലെ നടിക്കുന്നു. ഇടയ്ക്കിടെ ഒന്ന് ബൂസ്റ്റ്‌ ചെയ്യുന്ന പോലെ ഒരു ചെറിയ വാര്‍ത്ത‍ ചില പത്രങ്ങളില്‍ കാണുന്നത് ഒഴിച്ച് വേറെ ഒരു നീക്കുപോക്കുകളും കാണാന്‍ പറ്റുന്നില്ല . 

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പാടെ ഇദ്ദേഹത്തെ വിസ്മരിചിരിക്കുന്നു . കോണ്‍ഗ്രസ് കര്‍ണാടകയില്‍ വന്നാല്‍ മദനി ഉടന്‍ പുറത്തിറങ്ങും എന്നും ബി ജെ പി ഭരിക്കുന്നത് കൊണ്ടാണ് ഇതിനു പറ്റാത്തത് എന്ന് പറഞ്ഞു നടന്നവര്‍ ഇന്നെവിടെ. മുസ്ലിം ലീഗ് അടക്കമുള്ളവര്‍ നിവേദനവും ഹര്‍ജിയും സമര്പിച്ചിട്ടും എന്തെ വിടനവുന്നില്ല.. നക്സല്‍ വര്ഘീസ്‌ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുന്‍ പോലീസ് മേധാവിയെ പുഷ്പം പോലെ പുറത്ത്‌ വിട്ട കേരള കോണ്‍ഗ്രസ്സ്‌ ഒരു തെറ്റും ചെയ്യാത്ത ഒരു തെളിവ്‌ പോലും ഇല്ലാത്ത വികലാങ്കനായ മദനി സാഹിബിനെ വെറുതെ വിടാന്‍ അല്ലെങ്കില്‍ ആ കേസ് ഒന്ന് പെട്ടെന്ന് മുന്നോട്ടു കൊണ്ട് പോവാന്‍ എന്ത് കൊണ്ട് സാധിക്കുനില്ല എന്ന് മുസ്ലിം ലീഗിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറാവുന്ന പ്രവര്‍ത്തകര്‍ ചിന്തിക്കാന്‍ തയ്യാറാവണം.. നിങ്ങളുടെ നേതാക്കളോട് ചോദിക്കാനുള്ള ആര്‍ജവം കാണിക്കണം..
മുസ്ലിം ഉമ്മത്തിന് വേണ്ടി ഉടലെടുത്തു എന്ന നിലയില്‍ കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ആയത്തില്‍ ഉള്ള വേരോട്ടം നടത്തുകയും ചെയ്ത പോപ്പുലര്‍ ഫ്രണ്ട് - എസ ഡി പി ഐ എന്ന സംഘടന ഈ വിഷയത്തില്‍ കാണിക്കുന്ന നിസ്സംഗത സംശയം ഉളവാകുന്നതാണ്. കാരണം പല അനീതിക്കെതിരെയും ഉറക്കെ പോരാടിയ ഇവര്‍ക്ക്‌ എന്ത് കൊണ്ട് ഇതിനെതിരെ ഒരു പ്രക്ഷോഭം ഉയര്‍ത്താന്‍ സാധികുന്നില്ല. പെരുമ്പാവൂരില്‍ പോലീസ് ബന്ധവസ്സിനെ മറികടന്നു വീരത്വം കാട്ടിയ ഇവര്‍ മദനി വിഷയത്തില്‍ എന്ത് കൊണ്ട് ഇപ്പൊ ആവേശം നഷ്ടമാകുന്നു.. മദനിയെ ആദ്യം കോയമ്പത്തൂര്‍ കേസില്‍ ജയിലില്‍ അടച്ചപ്പോള്‍ ആദ്യമായി പ്രതിഷേധിച്ചതും അന്നത്തെ എന്‍ ഡി എഫ് (ഇന്നത്തെ പോപ്പുലര്‍ ഫ്രണ്ട് ) എന്ന സംഘടന ആണെന്ന് വിസ്മരിച്ചു കൊണ്ടല്ല ഇവിടെ ചോദിക്കുനത് .. അന്ന് നിങ്ങള്‍ക്കുള്ള ചുരുങ്ങിയ അണികളെ കൊണ്ട് നിങ്ങള്‍ക്ക്‌ പറ്റുന്നതിന്റെ പത്തിരട്ടി ഇന്ന് സാധിക്കും എന്നത് തീര്‍ച്ച. അന്ന് നിങ്ങള്‍ കേരളത്തില്‍ മാത്രമാണ് എങ്കില്‍ ഇന്ന് നിങ്ങള്‍ അതല്ല.. ലീഗ് നെ മലപ്പുറം ലീഗ് എന്ന് പുചിച്ചു നിങ്ങള്‍ ഉയരങ്ങളില്‍ എത്തിയപ്പോള്‍ മുസ്ലിം സമൂഹം നിങ്ങളില്‍ നിന്നും ഒരുപാട് പ്രതീക്ഷിച്ചു . ഇന്നും പ്രതീക്ഷിക്കുന്നു. പക്ഷെ നിങ്ങള്‍ ഒന്നും ചെയ്യാന്‍ തയ്യാറല്ല എങ്കില്‍ ജനങ്ങള്‍ ആ മലപ്പുറം പച്ചക്കൊടിയുടെ കീഴില്‍ തന്നെ സ്വയം ശപിച്ചു അടങ്ങിക്കൂടും .. തിരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ നാറിയ രാഷ്ട്രീയ പാര്‍ട്ടികള്‍ മദനി വിഷയം ആയുധമാക്കാന്‍ നിങ്ങള്‍ അനുവദിക്കരുത് എന്ന ഒരു അപേക്ഷ ഉണ്ട് . ആണത്വം ഉള്ള ഒരു സംഘത്തെ നിങ്ങളില്‍ ജനങ്ങള്‍ കാണുന്നു ... പക്ഷെ ഇപ്പോയുള്ള പലരെയും പോലെ നിങ്ങളും വോട്ട് രാഷ്ട്രീയം കളിയ്ക്കാന്‍ തീരുമാനിച്ചാല്‍ ജനം നിങ്ങളെയും ചവറ്റു കോട്ടയില്‍ തള്ളും എന്ന് തീര്‍ച്ച....


മറ്റു സംഘടനകള്‍ ചെയ്യുന്ന പോലെ ഒരു ഹര്‍ജി കൊടുക്കാലോ നിവേദനം സമര്‍പിക്കലോ അല്ല നിങ്ങളില്‍ നിന്നും പ്രതീക്ഷികുന്നത്... ഒരു മാറ്റം.. ശക്തമായ ഒരു പ്രതിഷേധം.... അത് അനിവാര്യമാണ്... ആ പാവത്തിനെ രക്ഷിക്കാന്‍ അണി ചേര്‍ക്കാന്‍ പറ്റുന്നവരെ ഒക്കെ ചേര്‍ത്തൊരു പ്രതിഷേധം അനിവാര്യമായി മാറിയിരിക്കുന്നു............... ഇതൊരു അപേക്ഷയാണ്... ഇരട്ട നീതി കണ്ടു മടുത്ത ഒരു വ്യത്യസ്തന്റെ അപേക്ഷ... സ്വാതന്ത്ര്യത്തിന്റെ കവലാളവുക .. നീതിയുടെ പോരളിയവുക എന്ന നിങ്ങളുടെ മുദ്രാവാക്യം എന്നാല്‍ മാത്രമേ സത്യമായി പുലരുകയുള്ളൂ......

റമദാൻ രണ്ട് : ഇഹ്സാൻ പരിശീലിക്കുക


posted by Muhammed Shihad

നബി (സ) ഇഹ്സാൻ എന്താണെന്ന് പഠിപ്പിക്കുന്ന ഏറ്റവും ശ്രദ്ധേയമായ വാക്കുകൾ ചുരുക്കത്തിൽ ഇങ്ങനെയാണ് 

''അല്ലാഹുവിനെ നീ കാണുന്നില്ലെങ്കിലും, അല്ലാഹു നിന്നെ കാണുന്നു എന്ന ബോധത്തോടെ ജീവിക്കുന്നതിനെയാണ് ഇഹ്സാൻ എന്ന് പറയുന്നത്'' 

അഥവാ ഫേസ്ബുക്കിൽ നമ്മുടെ എല്ലാ അനക്കവും സന്ദേശ കൈമാറ്റവും എത്ര രഹസ്യമായി സെറ്റുചെയ്യുമ്പോയും മാർക്ക് സുക്കർബർഗിനും അയ്യായിരത്തോളം വരുന്ന അദ്ദേഹത്തിന്റെ തൊയിലാളികൾക്കും അവ അറിയാൻ സാധിക്കുന്നുണ്ട് എന്ന ബോധത്തോടെ ചെയ്യലാണ് ഇഹ്സാൻ, 
ഗൂഗിളിൽ വിവരങ്ങൾക്കായി അന്വേഷണങ്ങളിൽ ഏർപ്പെടുമ്പോൾ സെർഗി ബ്രിനും, ലാറി പേജും എറിക് ഇ. ഷ്മിറ്റുമുൾപ്പടെ ഇരുപതിനായിരത്തോളം ഗൂഗിൾ ജീവനക്കാരുടെ ശ്രദ്ധയിൽ പ്പെടാതെ ഒന്നും സാധ്യമല്ല എന്ന ബോധത്തോടെ ഗൂഗിൾ ഉപയോഗിക്കലാണ് ഇഹ്സാൻ. 
കാരണം ഇത്തരം ഇന്റർനെറ്റ് പ്രപഞ്ചങ്ങളും, ഗോളങ്ങളും സൃഷ്ടിച്ചു പരിപാലിക്കുന്നതും താളവും ക്രമവും നിയന്ത്രിക്കുന്നതും അവരാണ് അതുപോലെ ഈ മഹാ പ്രപഞ്ചത്തിന്റെ സൃഷ്ടി കർത്താവും നിയന്താവും നിയന്ത്രകനും പരിപാലകനും ഒക്കെ ആയ അല്ലാഹു അറിയാതെ ഈ പ്രപഞ്ചത്തിൽ ഒരു അനക്കവും അടക്കവും സാധ്യമല്ല എന്ന ഉറച്ച ബോധത്തോടെ ജീവിക്കലാണ് ഇഹ്സാൻ എന്ന് പറയുന്നത്, റമദാൻ ഒരു മാസക്കാലം നീണ്ടു നില്ക്കുന്ന ഇഹ്സാൻ പരിശീലനം കൂടിയാണ്

നബി (സ്വ) യുടെ തലയില്‍ കച്ചറ വലിച്ചെറിഞ്ഞ ജൂത പെണ്‍കുട്ടിയുടെ കഥ - ഒരു കെട്ടുകഥയോ ???

നബി(സ്വ ) യുടെ പേരില്‍ കള്ളക്കഥ പടച്ചു വിടുന്നവര്‍ക്കുള്ള ശിക്ഷ എന്ത് ?
posted by Sawadca Jeelani
നബി (സ) പള്ളിയില്‍ പോകുമ്പോള്‍ ഒരു ജൂത പെണ്‍കുട്ടി നബിയെ സ്ഥിരമായി ചെളി വാരിയെറിയാറുണ്‌ടായിരുന്നുവെന്നും ഒരു ദിവസം ആ പെണ്‍കുട്ടിയെ കാണാതിരുന്നപ്പോള്‍ നബി (സ) അവളെ കുറിച്ചന്വേഷിക്കുകയും അവള്‍ രോഗിയാണെന്നറിയുകയും അങ്ങനെ അവളെ സന്ദര്‍ശിക്കുകയും ചെയതെന്നും അങ്ങനെ ആ പെണ്‍കുട്ടി നബിയുടെ ഈ സന്ദര്‍ശനം കാരണം ഇസ്ലാമായെന്നും ഒരു കഥ കേള്‍ക്കാറുണ്‌ട്‌. അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്നും ഇതൊരു കെട്ടു കഥയാണെന്നും വേറെ ചിലരും പറയുന്നു.
ഈസംഭവം നടന്നത്‌ മക്കയിലാണോ അതോ മദീനയിലോ. മക്കിയിലാണെങ്കില്‍ അവിടെ ജൂതന്‍മാരില്ലായിരുന്നല്ലോ. മദീനയിലാണെങ്കില്‍ പള്ളിയുടെ ചുമരും നബി(സ)യുടെ വീടിന്റെ ചുമരും ഒന്നായിരുന്നു. അപ്പോള്‍ പള്ളിയിലേക്ക്‌ പോകുന്ന വഴി എറിയാനും സാധ്യതയില്ല. എനി അഥവാ നബി(സ)യെ ഈ പെണ്‍കുട്ടി എറിഞ്ഞിരുന്നത്‌ പള്ളിയിലേക്ക്‌ പോകുമ്പോഴല്ല, വേറെ എങ്ങോട്ടോ പോകുമ്പോഴായിരുന്നുവെന്ന്‌ സങ്കല്‍പ്പിക്കുക. നബിയെ അങ്ങെയറ്റം സ്‌നേഹിക്കുന്ന സഹാബിമാര്‍ ഇതു കണ്‌ട്‌ കയ്യും കെട്ടി നോക്കിനില്‍ക്കുമെന്ന്‌ കരുതാമോ.
ഇത്തരം ചോദ്യങ്ങളുടെ ഉത്തരം നമ്മെ എത്തിക്കുന്നത്‌ ഇതൊരു കെട്ടുകഥയാണ്‌ എന്ന നിഗമനത്തിലേക്കാണ്‌.

എന്നാല്‍ ഈ കഥ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്‌ട്‌. നാട്ടിലെ പള്ളി മിമ്പറുകളിലും പ്രഭാഷണങ്ങളിലും മാത്രമല്ല ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്നിനെപോലുള്ള പണ്‌ഢിതന്‍മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ വരെ ഈ സംഭവം എഴുതിയിട്ടുണ്‌ട്‌. പ്രവാചക ജീവിതത്തിലെ നൂറ്റിപ്പതിനൊന്ന്‌ മഹദ്‌ സംഭവങ്ങള്‍ അദ്ദേഹത്തിന്റെ പുസ്‌തകം ഒരൂ ഉദാഹരണം മാത്രം.

അതിനാല്‍ ഈ കുറിപ്പ്‌ വായിക്കുന്ന ഇന്റര്‍നെറ്റ്‌ ആലിമുകള്‍ ഒരു മറുപടി അയക്കുക. ഈ കഥയുടെ സോഴ്‌സ്‌ ഒന്നു കണ്‌ടുപിടിച്ച്‌ അയച്ചുതരാമോ..

*ഒരു സത്യാന്വേഷി.*

ഈ വീഡിയോ കണ്ടാല്‍ അല്പം കൂടി കാര്യം മനസിലാവും : 

link

Related Posts Plugin for WordPress, Blogger...