Search the blog

Custom Search

മദനി വിഷയം നിവേദനത്തില്‍ ഒതുങ്ങുന്നു - എന്ത് കൊണ്ട് ?

ഇതിപ്പോള്‍ കുറെ വെള്ളിയാഴ്‌ചകള്‍ ആയി പേപ്പറില്‍ കാണുന്നു " മദനി യുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും എന്ന് " . ഇത് ഏതു തിങ്കളാഴ്ച എന്ന് ചോദിച്ചാല്‍ , പണ്ടൊരാള്‍ പറഞ്ഞ പോലെ " ഒരുപാടു തിങ്കളാഴ്ചകള്‍ വരാന്‍ ഉണ്ടല്ലോ " എന്ന് പറഞ്ഞ പോലെ നീണ്ടു പോകുന്നു... സരിത - ശാലു - സോളാര്‍ - ഉമ്മന്‍ വിഷയങ്ങളില്‍ പെട്ട് നമ്മുടെ മാധ്യമങ്ങളും മദനിയെ മറന്നു അല്ലെങ്കില്‍ മറന്ന പോലെ നടിക്കുന്നു. ഇടയ്ക്കിടെ ഒന്ന് ബൂസ്റ്റ്‌ ചെയ്യുന്ന പോലെ ഒരു ചെറിയ വാര്‍ത്ത‍ ചില പത്രങ്ങളില്‍ കാണുന്നത് ഒഴിച്ച് വേറെ ഒരു നീക്കുപോക്കുകളും കാണാന്‍ പറ്റുന്നില്ല . 

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പാടെ ഇദ്ദേഹത്തെ വിസ്മരിചിരിക്കുന്നു . കോണ്‍ഗ്രസ് കര്‍ണാടകയില്‍ വന്നാല്‍ മദനി ഉടന്‍ പുറത്തിറങ്ങും എന്നും ബി ജെ പി ഭരിക്കുന്നത് കൊണ്ടാണ് ഇതിനു പറ്റാത്തത് എന്ന് പറഞ്ഞു നടന്നവര്‍ ഇന്നെവിടെ. മുസ്ലിം ലീഗ് അടക്കമുള്ളവര്‍ നിവേദനവും ഹര്‍ജിയും സമര്പിച്ചിട്ടും എന്തെ വിടനവുന്നില്ല.. നക്സല്‍ വര്ഘീസ്‌ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുന്‍ പോലീസ് മേധാവിയെ പുഷ്പം പോലെ പുറത്ത്‌ വിട്ട കേരള കോണ്‍ഗ്രസ്സ്‌ ഒരു തെറ്റും ചെയ്യാത്ത ഒരു തെളിവ്‌ പോലും ഇല്ലാത്ത വികലാങ്കനായ മദനി സാഹിബിനെ വെറുതെ വിടാന്‍ അല്ലെങ്കില്‍ ആ കേസ് ഒന്ന് പെട്ടെന്ന് മുന്നോട്ടു കൊണ്ട് പോവാന്‍ എന്ത് കൊണ്ട് സാധിക്കുനില്ല എന്ന് മുസ്ലിം ലീഗിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറാവുന്ന പ്രവര്‍ത്തകര്‍ ചിന്തിക്കാന്‍ തയ്യാറാവണം.. നിങ്ങളുടെ നേതാക്കളോട് ചോദിക്കാനുള്ള ആര്‍ജവം കാണിക്കണം..
മുസ്ലിം ഉമ്മത്തിന് വേണ്ടി ഉടലെടുത്തു എന്ന നിലയില്‍ കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ആയത്തില്‍ ഉള്ള വേരോട്ടം നടത്തുകയും ചെയ്ത പോപ്പുലര്‍ ഫ്രണ്ട് - എസ ഡി പി ഐ എന്ന സംഘടന ഈ വിഷയത്തില്‍ കാണിക്കുന്ന നിസ്സംഗത സംശയം ഉളവാകുന്നതാണ്. കാരണം പല അനീതിക്കെതിരെയും ഉറക്കെ പോരാടിയ ഇവര്‍ക്ക്‌ എന്ത് കൊണ്ട് ഇതിനെതിരെ ഒരു പ്രക്ഷോഭം ഉയര്‍ത്താന്‍ സാധികുന്നില്ല. പെരുമ്പാവൂരില്‍ പോലീസ് ബന്ധവസ്സിനെ മറികടന്നു വീരത്വം കാട്ടിയ ഇവര്‍ മദനി വിഷയത്തില്‍ എന്ത് കൊണ്ട് ഇപ്പൊ ആവേശം നഷ്ടമാകുന്നു.. മദനിയെ ആദ്യം കോയമ്പത്തൂര്‍ കേസില്‍ ജയിലില്‍ അടച്ചപ്പോള്‍ ആദ്യമായി പ്രതിഷേധിച്ചതും അന്നത്തെ എന്‍ ഡി എഫ് (ഇന്നത്തെ പോപ്പുലര്‍ ഫ്രണ്ട് ) എന്ന സംഘടന ആണെന്ന് വിസ്മരിച്ചു കൊണ്ടല്ല ഇവിടെ ചോദിക്കുനത് .. അന്ന് നിങ്ങള്‍ക്കുള്ള ചുരുങ്ങിയ അണികളെ കൊണ്ട് നിങ്ങള്‍ക്ക്‌ പറ്റുന്നതിന്റെ പത്തിരട്ടി ഇന്ന് സാധിക്കും എന്നത് തീര്‍ച്ച. അന്ന് നിങ്ങള്‍ കേരളത്തില്‍ മാത്രമാണ് എങ്കില്‍ ഇന്ന് നിങ്ങള്‍ അതല്ല.. ലീഗ് നെ മലപ്പുറം ലീഗ് എന്ന് പുചിച്ചു നിങ്ങള്‍ ഉയരങ്ങളില്‍ എത്തിയപ്പോള്‍ മുസ്ലിം സമൂഹം നിങ്ങളില്‍ നിന്നും ഒരുപാട് പ്രതീക്ഷിച്ചു . ഇന്നും പ്രതീക്ഷിക്കുന്നു. പക്ഷെ നിങ്ങള്‍ ഒന്നും ചെയ്യാന്‍ തയ്യാറല്ല എങ്കില്‍ ജനങ്ങള്‍ ആ മലപ്പുറം പച്ചക്കൊടിയുടെ കീഴില്‍ തന്നെ സ്വയം ശപിച്ചു അടങ്ങിക്കൂടും .. തിരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ നാറിയ രാഷ്ട്രീയ പാര്‍ട്ടികള്‍ മദനി വിഷയം ആയുധമാക്കാന്‍ നിങ്ങള്‍ അനുവദിക്കരുത് എന്ന ഒരു അപേക്ഷ ഉണ്ട് . ആണത്വം ഉള്ള ഒരു സംഘത്തെ നിങ്ങളില്‍ ജനങ്ങള്‍ കാണുന്നു ... പക്ഷെ ഇപ്പോയുള്ള പലരെയും പോലെ നിങ്ങളും വോട്ട് രാഷ്ട്രീയം കളിയ്ക്കാന്‍ തീരുമാനിച്ചാല്‍ ജനം നിങ്ങളെയും ചവറ്റു കോട്ടയില്‍ തള്ളും എന്ന് തീര്‍ച്ച....


മറ്റു സംഘടനകള്‍ ചെയ്യുന്ന പോലെ ഒരു ഹര്‍ജി കൊടുക്കാലോ നിവേദനം സമര്‍പിക്കലോ അല്ല നിങ്ങളില്‍ നിന്നും പ്രതീക്ഷികുന്നത്... ഒരു മാറ്റം.. ശക്തമായ ഒരു പ്രതിഷേധം.... അത് അനിവാര്യമാണ്... ആ പാവത്തിനെ രക്ഷിക്കാന്‍ അണി ചേര്‍ക്കാന്‍ പറ്റുന്നവരെ ഒക്കെ ചേര്‍ത്തൊരു പ്രതിഷേധം അനിവാര്യമായി മാറിയിരിക്കുന്നു............... ഇതൊരു അപേക്ഷയാണ്... ഇരട്ട നീതി കണ്ടു മടുത്ത ഒരു വ്യത്യസ്തന്റെ അപേക്ഷ... സ്വാതന്ത്ര്യത്തിന്റെ കവലാളവുക .. നീതിയുടെ പോരളിയവുക എന്ന നിങ്ങളുടെ മുദ്രാവാക്യം എന്നാല്‍ മാത്രമേ സത്യമായി പുലരുകയുള്ളൂ......

റമദാൻ രണ്ട് : ഇഹ്സാൻ പരിശീലിക്കുക


posted by Muhammed Shihad

നബി (സ) ഇഹ്സാൻ എന്താണെന്ന് പഠിപ്പിക്കുന്ന ഏറ്റവും ശ്രദ്ധേയമായ വാക്കുകൾ ചുരുക്കത്തിൽ ഇങ്ങനെയാണ് 

''അല്ലാഹുവിനെ നീ കാണുന്നില്ലെങ്കിലും, അല്ലാഹു നിന്നെ കാണുന്നു എന്ന ബോധത്തോടെ ജീവിക്കുന്നതിനെയാണ് ഇഹ്സാൻ എന്ന് പറയുന്നത്'' 

അഥവാ ഫേസ്ബുക്കിൽ നമ്മുടെ എല്ലാ അനക്കവും സന്ദേശ കൈമാറ്റവും എത്ര രഹസ്യമായി സെറ്റുചെയ്യുമ്പോയും മാർക്ക് സുക്കർബർഗിനും അയ്യായിരത്തോളം വരുന്ന അദ്ദേഹത്തിന്റെ തൊയിലാളികൾക്കും അവ അറിയാൻ സാധിക്കുന്നുണ്ട് എന്ന ബോധത്തോടെ ചെയ്യലാണ് ഇഹ്സാൻ, 
ഗൂഗിളിൽ വിവരങ്ങൾക്കായി അന്വേഷണങ്ങളിൽ ഏർപ്പെടുമ്പോൾ സെർഗി ബ്രിനും, ലാറി പേജും എറിക് ഇ. ഷ്മിറ്റുമുൾപ്പടെ ഇരുപതിനായിരത്തോളം ഗൂഗിൾ ജീവനക്കാരുടെ ശ്രദ്ധയിൽ പ്പെടാതെ ഒന്നും സാധ്യമല്ല എന്ന ബോധത്തോടെ ഗൂഗിൾ ഉപയോഗിക്കലാണ് ഇഹ്സാൻ. 
കാരണം ഇത്തരം ഇന്റർനെറ്റ് പ്രപഞ്ചങ്ങളും, ഗോളങ്ങളും സൃഷ്ടിച്ചു പരിപാലിക്കുന്നതും താളവും ക്രമവും നിയന്ത്രിക്കുന്നതും അവരാണ് അതുപോലെ ഈ മഹാ പ്രപഞ്ചത്തിന്റെ സൃഷ്ടി കർത്താവും നിയന്താവും നിയന്ത്രകനും പരിപാലകനും ഒക്കെ ആയ അല്ലാഹു അറിയാതെ ഈ പ്രപഞ്ചത്തിൽ ഒരു അനക്കവും അടക്കവും സാധ്യമല്ല എന്ന ഉറച്ച ബോധത്തോടെ ജീവിക്കലാണ് ഇഹ്സാൻ എന്ന് പറയുന്നത്, റമദാൻ ഒരു മാസക്കാലം നീണ്ടു നില്ക്കുന്ന ഇഹ്സാൻ പരിശീലനം കൂടിയാണ്

നബി (സ്വ) യുടെ തലയില്‍ കച്ചറ വലിച്ചെറിഞ്ഞ ജൂത പെണ്‍കുട്ടിയുടെ കഥ - ഒരു കെട്ടുകഥയോ ???

നബി(സ്വ ) യുടെ പേരില്‍ കള്ളക്കഥ പടച്ചു വിടുന്നവര്‍ക്കുള്ള ശിക്ഷ എന്ത് ?
posted by Sawadca Jeelani
നബി (സ) പള്ളിയില്‍ പോകുമ്പോള്‍ ഒരു ജൂത പെണ്‍കുട്ടി നബിയെ സ്ഥിരമായി ചെളി വാരിയെറിയാറുണ്‌ടായിരുന്നുവെന്നും ഒരു ദിവസം ആ പെണ്‍കുട്ടിയെ കാണാതിരുന്നപ്പോള്‍ നബി (സ) അവളെ കുറിച്ചന്വേഷിക്കുകയും അവള്‍ രോഗിയാണെന്നറിയുകയും അങ്ങനെ അവളെ സന്ദര്‍ശിക്കുകയും ചെയതെന്നും അങ്ങനെ ആ പെണ്‍കുട്ടി നബിയുടെ ഈ സന്ദര്‍ശനം കാരണം ഇസ്ലാമായെന്നും ഒരു കഥ കേള്‍ക്കാറുണ്‌ട്‌. അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്നും ഇതൊരു കെട്ടു കഥയാണെന്നും വേറെ ചിലരും പറയുന്നു.
ഈസംഭവം നടന്നത്‌ മക്കയിലാണോ അതോ മദീനയിലോ. മക്കിയിലാണെങ്കില്‍ അവിടെ ജൂതന്‍മാരില്ലായിരുന്നല്ലോ. മദീനയിലാണെങ്കില്‍ പള്ളിയുടെ ചുമരും നബി(സ)യുടെ വീടിന്റെ ചുമരും ഒന്നായിരുന്നു. അപ്പോള്‍ പള്ളിയിലേക്ക്‌ പോകുന്ന വഴി എറിയാനും സാധ്യതയില്ല. എനി അഥവാ നബി(സ)യെ ഈ പെണ്‍കുട്ടി എറിഞ്ഞിരുന്നത്‌ പള്ളിയിലേക്ക്‌ പോകുമ്പോഴല്ല, വേറെ എങ്ങോട്ടോ പോകുമ്പോഴായിരുന്നുവെന്ന്‌ സങ്കല്‍പ്പിക്കുക. നബിയെ അങ്ങെയറ്റം സ്‌നേഹിക്കുന്ന സഹാബിമാര്‍ ഇതു കണ്‌ട്‌ കയ്യും കെട്ടി നോക്കിനില്‍ക്കുമെന്ന്‌ കരുതാമോ.
ഇത്തരം ചോദ്യങ്ങളുടെ ഉത്തരം നമ്മെ എത്തിക്കുന്നത്‌ ഇതൊരു കെട്ടുകഥയാണ്‌ എന്ന നിഗമനത്തിലേക്കാണ്‌.

എന്നാല്‍ ഈ കഥ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്‌ട്‌. നാട്ടിലെ പള്ളി മിമ്പറുകളിലും പ്രഭാഷണങ്ങളിലും മാത്രമല്ല ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്നിനെപോലുള്ള പണ്‌ഢിതന്‍മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ വരെ ഈ സംഭവം എഴുതിയിട്ടുണ്‌ട്‌. പ്രവാചക ജീവിതത്തിലെ നൂറ്റിപ്പതിനൊന്ന്‌ മഹദ്‌ സംഭവങ്ങള്‍ അദ്ദേഹത്തിന്റെ പുസ്‌തകം ഒരൂ ഉദാഹരണം മാത്രം.

അതിനാല്‍ ഈ കുറിപ്പ്‌ വായിക്കുന്ന ഇന്റര്‍നെറ്റ്‌ ആലിമുകള്‍ ഒരു മറുപടി അയക്കുക. ഈ കഥയുടെ സോഴ്‌സ്‌ ഒന്നു കണ്‌ടുപിടിച്ച്‌ അയച്ചുതരാമോ..

*ഒരു സത്യാന്വേഷി.*

ഈ വീഡിയോ കണ്ടാല്‍ അല്പം കൂടി കാര്യം മനസിലാവും : 

"ബാബരി മസ്ജിദ്‌ ഞങ്ങള്‍ മറക്കില്ല" എന്ന് പറഞ്ഞവര്‍ മാറാട്‌ മസ്ജിദ്‌നെ മറക്കരുത്..

ബാബരി മസ്ജിദ്‌ ഞങ്ങള്‍ മറക്കില്ല.... ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന്റെ മനസ്സില്‍ പോലും ആ ഓര്‍മ്മ ഞങ്ങള്‍ പകര്‍ന്നു നല്‍കും...... അല്‍ഹംദുലില്ലാഹ് .... നല്ല കാര്യം തന്നെ... സംഗ പരിവര ഭീകരര്‍ തകര്‍ത്ത പള്ളി അവിടെ പുനര്‍ നിര്‍മിക്കണം എന്ന് തന്നെയാണ് വ്യത്യസ്തന്റെ അഭിപ്രായം... ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ദിനമാണ് പള്ളി പൊളിച്ച ആ ദിനം.. അത് തിരിച്ചവിടെ പണിയാതെ നീതി പുലരുക ഇല്ല  എന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് പറഞ്ഞത് സത്യം തന്നെ... ദൈവം അനുഗ്രഹിക്കട്ടെ... ഉടന്‍ തന്നെ പണിയാന്‍ സാധിക്കട്ടെ... പക്ഷെ  വ്യത്യ്സ്തന്റെ ഒരു ചെറിയ സംശയം ചോദിക്കാന്‍ ആഗ്രഹിക്കുന്നു . കേരളത്തില്‍ പല്ലപോയായി പല പള്ളികളും പല പ്രശ്നങ്ങളില്‍ അടഞ്ഞു കിടക്കുന്നു.. സുന്നി മുജാഹിദ്‌, സുന്നി-സുന്നി ,മുജാഹിദ്‌ - മുജാഹിദ്‌ , സുന്നി - ജമാത്ത്‌ ഇങ്ങനെയുള്ള  പ്രശ്നങ്ങള്‍ കൊണ്ട് അടച്ചു പൂട്ടേണ്ടി വന്ന പള്ളികള്‍ ഉണ്ട്. അതില്‍ പ്രത്യേകത ഏറ്റവും കൂടുതല്‍ ഉള്ള ഒരു പള്ളി ആണ് മാറാട്‌ മസ്ജിദ്‌ .. മാറാട്‌ കൊലപതകയുമായി ബന്ധപ്പെട്ടു അന്നത്തെ പോലീസ് - സര്‍കാര്‍ പൂട്ടിയ മസ്ജിദ്‌ ഇത് വരെ നല്ല രീതിയില്‍ ഉള്ള പ്രവര്‍ത്തനം തുടങ്ങാന്‍ പറ്റിയിട്ടില്ല... ഈ റിപ്പോര്‍ട്ട്‌ പ്രകാരം ബാങ്ക് വിളിയും ഇഖ്‌ാമത്  കൊടുക്കലും അനുവടിചിട്ടില്ല ഇതുവരെ. ഇങ്ങനെ തൊട്ടടുത്ത്‌ ഒരു പള്ളി പ്രവര്‍ത്തന സജ്ജമാക്കാന്‍ ശ്രമിക്കാതെ .....ഇതുപോലെ പൂട്ടിയിട്ട ഒരുപാട് പള്ളികള്‍ക്ക് വേണ്ടി പ്രവര്‍ത്തനം നടത്താന്‍ പോലും ചിന്തിക്കാതെ നിങ്ങള്‍ ബാബരി മസ്ജിദ്‌ നു വേണ്ടി ഇങ്ങനെ കരയുമ്പോള്‍ നിങ്ങളും മറ്റു മുസ്ലിം (പേര് കൊണ്ട് മാത്രം ) സങ്കടന ആണ് എന്ന് പറഞ്ഞു നടക്കുന്ന സങ്ങടകളും തമ്മില്‍ എന്ത് വ്യത്യാസം എന്ന് ജനങ്ങള്‍ ചിന്തിച്ചാല്‍ നിങ്ങള്ക്ക് ഉത്തരം ഉണ്ടോ ? ഇത് നിങ്ങളോട് ചോദിക്കാന്‍ കാരണം ഈ കാലഘട്ടത്തില്‍ അങ്ങനെ ഒരു പ്രവര്‍ത്തനം ചെയ്യാന്‍ ഉള്ള ആര്‍ജവം ഉള്ള ഒരേ ഒരു സങ്കടന നിങ്ങളുടേത് അന്ന് എന്ന് ജനത്തിന് അറിയുന്നത് കൊണ്ടാണ്... അത് കൊണ്ട് നിങ്ങള്‍ ചിന്തിച്ചു തുടങ്ങുക... കേരളത്തിലെ പള്ളികള്‍ നിങ്ങളുടെ കയ്യില്‍ സുരക്ഷിതം ആയിരിക്കും... ഇനി നിങ്ങളും കയ്യോഴിയുകയാണേല്‍ നിങ്ങളെയും ജനം മടുക്കും.....

നിങ്ങള്‍ അത്താഴം കഴിക്കുക - അത് സുന്നത്താണ്

 : : : : :Shareef Kpm: : : : :
അത്താഴം

റമളാന്‍ രാത്രിയില്‍ അത്താഴം പ്രത്യേകം സുന്നത്തുണ്ട്. അര്‍ദ്ധ രാത്രിയോടെയാണതിന്റെ സമയം. രണ്ട് ലക്ഷ്യങ്ങളാണ് അത്താഴത്തിന് പിന്നില്‍.....,.....


(1)വ്രതത്തിന് ശക്തി പകരുക
(2)പൂര്‍വ്വ വേദക്കാരില്‍ നിന്നും മാറ്റമുണ്ടായിരിക്കുക.

"അനസ്(റ)പറയുന്നതായിക്കാണാം , പ്രവാചകര്‍(സ) പറഞ്ഞു നിങ്ങള്‍ അത്താഴം കഴിക്കുക .തീര്‍ച്ചയായും അതില്‍ ബറകത്തുണ്ട്''(ബുഖാരി,മുസ്ള്ലിം)
"ഒരിറക്ക് വെളളം കൊണ്െടങ്ക്ിലും നിങ്ങള്‍ അത്താഴം കഴിക്കുക''(ഇബ്നു ഹിബ്ബാന്‍)

അനുബന്ധം

കേവലം ഉപരി വിപ്ലവമായ  ഉപവാസം കൊണ്ട് നോമ്പ്ന്റെ  ഉദ്ദിഷ്ട ഫലം ചയ്യില്ല.നോമ്പിന്റെ ആന്തരികാര്‍ഥം നിലനിര്‍ത്താന്‍ ഗീബത്ത്,ഏഷണി,കളവ് പോലുള്ള നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെടുത്തുന്ന തെറ്റുകളില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതുണ്ട്. 
പ്രവാചകന്‍ (സ്വ) പറഞ്ഞു  " എത്ര എത്ര നോമ്പുകാരാണ് അവന്റെ നോമ്പില്‍ നിന്ന് അവന് വിശപ്പും ദാഹവുമല്ലാതെ യാതൊന്നും ലഭിക്കുകയില്ല.''(ഇബ്നു മാജ)

link

Related Posts Plugin for WordPress, Blogger...