http://www.mangalam.com/print-edition/crime/141103
ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ തീവ്രവാദികള്‍ക്കു വില്‍ക്കുന്നു | mangalam.com
www.mangalam.com
Mangalam Newspaper
http://www.mangalam.com/print-edition/crime/141103
നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
തങ്ങളുടെ ജീവിതത്തിൽ സിനിമാ ഷൂട്ടിങ്ങ് പോലും നേരിട്ട് കണ്ടിട്ടില്ലാത്ത രണ്ടു പയ്യന്സാണ് 'പ്രധാന വാർത്തകൾ വീണ്ടും' എന്ന കേരളം ചര്‍ച്ച ചെയ്യപ്പെട്ട ഷോട്ട് ഫിലിമുമായി ഈ രംഗത്തേക്ക് കടന്നു വന്നത് . വിദേശ രാജ്യങ്ങളിൽ വരെ പ്രദര്ശിപിക്കപ് പെട്ട ആ ഷോട്ട് ഫിലിമിന്റെ വൻ വിജയം നല്കിയ ആത്മ വിശ്വാസം തന്നെയാണ് 'അൽ മൊയ്തുവിന് ' കരുത്തായത്. വലിയ ഒരു സബ്ജക്റ്റ് വെറും പതിനേഴ് മിനിറ്റിൽ അവതരിപ്പിക്കുക എന്നത് ശ്രമകരം തന്നെയാണ്. അതും കേരളം മുഴുവൻ മലവെള്ളം പോലെ ഒഴുകിയൊലിച കുപ്രച്ചരണങ്ങളെ പ്രതിരോധിക്കാൻ ഇവരുടെ പക്കൽ ഉണ്ടായിരുന്നത് ഈ പരിമിതമായ മിനുട്ടുകൾ ആയിരുന്നു. പറയാൻ ആഗ്രഹിച്ച കാര്യം പ്രേക്ഷകർക്ക് ഭംഗിയായി പകര്‍ന്നു നൽകാൻ അവര്‍ക്ക് കഴിഞ്ഞു എന്നതു കൊണ്ട് തന്നെ ഈ സിനിമ വിജയിച്ചു എന്ന് പറയാം. അപനിര്മ്മിതികളുടെ കരിങ്കൽ കെട്ടുകളെ തച്ചു തകർത്ത്, ശീതികരിച്ച റൂമുകളിലിരുന്നു മാധ്യമ ധര്‍മ്മത്തെ കൊന്നു കൊലവിളിക്കുന്നവ രുടെ മുഖമടച്ച് പ്രഹരിച്ച്, ദുഷ് പ്രചാരണങ്ങളുടെ കുഴലൂത്തുകാരായ 'കെഴങ്ങന്മാരെ' കണക്കറ്റ് പരിഹസിച്ചു കൊണ്ട് അൽ മൊയ്തു സ്ക്രീനിൽ നിറഞ്ഞു നില്ക്കുന്ന കാഴ്ചയാണ് ഒരു പ്രേക്ഷകന്റെ കണ്ണിലൂടെ ഞാൻ കണ്ടത്. ഒരു മന്ദ മാരുതനായി തുടങ്ങി ഒരു കൊടുങ്കാറ്റായി വീശിയച്ചു കൊണ്ട് സർവ്വ അവിശുദ്ധ കൂട്ടുകളെയും നിമിഷങ്ങൽക്കൊണ്ട് കട പുഴക്കിയെറിയുന്ന കാഴ്ച്ചയുടെ വിസ്മയമൊരുക്കാൻ ഇവര്‍ക്ക് കഴിഞ്ഞു. ' അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ' എന്ന സംഭാഷണത്തിലൂടെ തുടങ്ങിയത് അരോചകമായി തോന്നി എന്ന് ചിലര്‍ എഴുതിയതായി കണ്ടു. ഇതിലും ഭംഗിയായി തുടങ്ങാൻ ഒരു ഷോട്ട് ഫിലിമിനു കഴിയില്ല എന്ന് ഞാൻ പറയുന്നു കാരണം ചുരുങ്ങിയ സമയത്തിനുള്ളിൽ സിനിമയുടെ കഥാ ബിന്ദുവിലേക്ക് പ്രവേശിക്കേണ്ടിയിരിക്കുന്നതിനാൽ ഏതൊരു സംവിധായകനും അതിനു തന്നെയാണ് ശ്രമിക്കുക. അല്ലെങ്കിൽ പത്രത്തിന്റെ ദയനീയ സ്ഥിതി വിവരിക്കുന്ന സംഭാഷണം ദീര്ഘമാക്കി കൊണ്ട് വിരസമാക്കേണ്ടി വരുമായിരുന്നു. ' അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ' എന്ന ഒറ്റ സംഭാഷണത്തിലൂടെ കഥയുടെ കാമ്പിലേക്കു നേരിട്ടിറങ്ങുവാനും സമയം കൊല്ലികളായ പ്രാഥമിക ഔപചാരിക സംഭാഷണങ്ങളെ ഒഴിവാക്കാനും കഴിഞ്ഞു. രണ്ടു മാധ്യമ പ്രവർത്തകരും കുറച്ചധികം വാചാലത കാണിച്ചത് മോശമായിപോയി എന്നൊരു വിലയിരുത്തലും കണ്ടു. വലിയ ഒരു പ്രമേയം വിഷധീകരിക്കാൻ അല്പം വാചാലത ആവശ്യം തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം . ഒരു ഷോട്ട് ഫിലിമിൽ ഭാവാഭിനയത്തിന് സമയ പരിമിതികളുണ്ട്. അതേ സമയം മൊയ്തുവിന്റെ അവസാനത്തെ മന്ദ ഹാസം ഒഴിവാക്കിയിരുന്നെങ്കിൽ കഥാ പാത്രം ഒന്ന് കൂടി ശക്തമാകുമായിരുന്നു എന്ന അഭിപ്രായവും പങ്കു വെയ്ക്കാൻ ആഗ്രഹിക്കുന്നു. മൊത്തത്തിൽ നോക്കുമ്പോൾ ഒരു കാഴ്ച്ചയുടെ സുഖമുണ്ട് . സന്ദേശമുണ്ട് , നല്ല ക്വാളിറ്റിയുണ്ട്. ഒരു പ്രേക്ഷകന് ഇത് മതി. വിമർശനങ്ങൾ പൊസിറ്റീവായി മാത്രം കാണുക. അതേ സമയം വിമർഷനതിനായി മാത്രം വിമര്‍ശനം ഉന്നയിക്കുന്ന ചില കേന്ദ്രങ്ങളെ അവഗണിക്കാനും ശ്രമിക്കുക. കാരണം അവരാണ് നിങ്ങൾ പൊളിച്ചടുക്കുന്ന നുണകളുടെ പ്രായോജകരും ഗുണ ഭൊക്താക്കളും . അവരുടെ കരണമടച്ച് പ്രഹരിചിട്ട് അവരോട് നില വിളിക്കരുത് എന്ന് പറയുന്നത് ശരിയല്ല !!! --
കാണുക.. ഇഷ്ടപ്പെട്ടാല്‍ ഒരു ലൈക്.. ഒരു ഷെയര്‍.. പരമാവധി പ്രചരിപ്പിക്കുക.. അതോടൊപ്പം നിങ്ങളുടെ അഭിപ്പ്രായങ്ങള്‍, അത് അഭിനന്ദനം ആകട്ടെ വിമര്‍ശനം ആകട്ടെ, താഴെ കമന്റുകളില്‍ രേഖപ്പെടുത്തണം