Search the blog

Custom Search

പാലമായാലും മുസാഫിര്‍ നഗര്‍ ആയാലും ദൈവത്തിന്റെ തലയിലിടാലോ;അല്ലെ ??

ഇവന്മാരുടെയൊക്കെ കട്ടുമുടിക്കല്‍ ദൈവപരീക്ഷണമായി അവതരിപ്പിക്കാനുള്ള ഈ മൂരികളുടെ തൊലിക്കട്ടി.... എന്തിനു ഇങ്ങനെ ഒരു മുസ്‌ലിം പാര്‍ട്ടി ??? ഏതു മുസ്ലിമിനെ ആണ് നിങ്ങള്‍ സംരക്ഷിചിടുള്ളത്... ??? ഏതു ഇസ്ലാമിന് വേണ്ടി ആണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്??? സ്വന്തം പാര്‍ട്ടിക്കാരെ പോലും സംരക്ഷിക്കാം പറ്റാത്ത നിങ്ങള്‍ ഇതൊക്കെ നിര്‍ത്തി പോകുന്നതല്ലേ നല്ലത് ???? 

ഇനി മുസാഫിര്‍ നഗര്‍ അഴിമതിയും അവിടുത്തെ തണുപ്പും ദൈവത്തിന്റെ തലയില്‍ ഇട്ടു ഇതുപോലെ ഒരു ഹിന്ദി പോസ്റ്റര്‍ കൂടി എപ്പോയാണ് ഇറക്കുന്നത് ???



RSS മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‍ തുടങ്ങിയത് ഇങ്ങിനെ !!!! >:o




ജനങ്ങളുടെ ആവശ്യം നേരിട്ടറിയുന്ന " റീഹാബ് ഇന്ത്യ ഫൌണ്ടേഷന്‍ " - യഥാര്‍ത്ഥ മാതൃക



--------------------------

One of the most serious problems in India is access to clean drinking water and sanitation. Nearly 226 million people in the Country do not have access to safe drinking water. 

Drinking water project - installation of hand pumps at the Bhanskadi Village in Jhalwar District of Rajasthan. 

"Water is critical for sustainable development, including environmental integrity and the alleviation of poverty and hunger, and is indispensable for human health and well-being."

United Nations




മദനിയെ ഭയക്കുന്നവര്‍ ഇവര്‍ - സിറാജ് അടക്കം ???

മദനിക്കെതിരെ ഒളിയമ്പുകള്‍ വിടുന്ന കോണ്‍ഗ്രസ്‌-കമ്മ്യൂണിസ്റ്റ്‌-സംഘി കൂട്ടുകെട്ട് എന്തിനു വേണ്ടി ഇത് ചെയ്യുന്നു ???? കേരളത്തിലെ സാധാരണക്കാരന്റെ പ്രശ്നത്തില്‍ അക്കാലത്ത്‌ ശക്തമായ ഇടപെട്ട ഒരേ ഒരു വ്യക്തി മാത്രമാണ് - മദനി സാഹിബ്‌. അത് കൊണ്ട് തന്നെ വലിയ ഒരു രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കി തീര്‍ക്കാന്‍ മദനിക്ക് സാധിക്കും എന്ന് മനസ്സിലാക്കിയ ഈ കൂട്ടുകെട്ട് കക്ഷികള്‍ അന്ന് തുടങ്ങിയ തന്ത്രം ആണ് മദനിയുടെ മേല്‍ ആരോപിച്ച ഓരോ കുറ്റകൃത്യങ്ങളും. പക്ഷെ അന്ന്‌ അവര്‍ വിചാരിച്ചത് അങ്ങനെ ഒരു കേസ് തലയില്‍ ഇട്ടാല്‍ ആരും തിരിഞ്ഞു നോകില്ലെന്നയിരുന്നു.. പക്ഷെ അന്നും ഇന്നും ജനം അദ്ധേഹത്തിന്റെ കൂടെ തന്നെ ഉണ്ടെന്നതിന്റെ തെളിവ്‌ ആണ് അദ്ദേഹം ഇന്നും കൊല്ലപ്പെടാതെ ഇരികുന്നത്. മുസ്ലിം ലീഗ് ന്റെ ഒത്താശ കൂടി ആയപ്പോള്‍ കാര്യങ്ങള്‍ കുറച്ചു കൂടി ജോര്‍ ആയി. കാരണം മദനി കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു എങ്കില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത് ലീഗിന് ആണെന്നത് തീര്‍ച്ച. അത് കൊണ്ട് തന്നെ എല്ലാരും കൂടി മദനി യെ പൂട്ടി. അല്ലായിരുന്നെങ്കില്‍ ഇന്ന് ജനത്തിന് വേണ്ടി സംസാരിക്കുന്ന ഒരു ആം ആദ്മി ആയിരുന്നേനെ മദനി. 

വെറും സന്ഘികളുടെ മാത്രം കുബുദ്ധി മാത്രമായിരുന്നു ഇതിനു പിന്നില്‍ എങ്കില്‍ കോയമ്പത്തൂര്‍  നിന്നും വെറുതെ വിട്ടപോയും കര്‍ണാടകയില്‍ ബി ജെ പി ഭരണം മാറിയപ്പോള്‍ എങ്കിലും മദനിയെ വിട്ടയക്കുമായിരുന്നു. ഇത് പക്ഷെ ബി ജെ പി ഭീകരര്‍ ചെയുന്നതിനെക്കാള്‍ ക്രൂരത ആണ് കോണ്‍ഗ്രസുകാര്‍ മദനിയോട് ചെയുന്നത്. കോയമ്പത്തൂരില്‍ നിന്നും തിരിച്ചു വന്നപ്പോള്‍ തോളില്‍ എടുത്തു നടക്കുനെന്നു വരുത്തി തീര്‍ത്തു വീണ്ടും കുഴിയില്‍ കൊണ്ട് ഇട്ടതു സി പി എം കമ്മ്യൂണിസ്റ്റ്‌ ബംബന്മാര്‍ തന്നെ... എല്ലാരുടെയും കൂടെ സ്വന്തം പാളയത്തില്‍ നിന്നുള്ള ആരൊക്കെയോ ഒറ്റുക കൂടി ചെയ്തപോള്‍ മദനിക്ക്‌ ഉള്ള വേട്ടയില്‍ ശെരിക്കും കൃത്യത കൂടി. 


ഒറ്റിയ ആളെ ആര്‍കും അറിയില്ല.. പക്ഷെ പി ഡി പി മദനിക്ക് വേണ്ടി എന്നൊക്കെ പ്രതിഷേധം നടത്തിയപ്പോയും പങ്കെടുക്കാന്‍ വിമുഖത കാണിക്കുന്ന ഒരു വര്‍ക്കിംഗ്‌ ചെയര്‍മാന്‍ ഉണ്ട്. ഇന്ന് വരെ മദനിക്ക് വേണ്ടി ശക്തമായ ഒരു പ്രസ്താവനയോ പ്രധിശേധാമോ നടത്താത്ത അയാള്‍ ഒരു യൂദാസ്‌ ആണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു... ആരുടെയൊക്കെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടാണ് ഈ ചതി എന്നത് അറിയില്ല. ഇനി പണമല്ല മറിച്ചു മദനി സാഹിബ്‌ തിരിച്ചു വന്നാല്‍ ഈ വര്‍ക്കിംഗ്‌ ചെയര്‍മാന്‍ സ്ഥാനം ഇല്ലതായിപ്പോവും അതെ തുടര്‍ന്ന് പ്രശസ്തി നഷ്ടപ്പെടും എന്ന പേടി ആണോ എന്നും അറിയില്ല... മദനിയുടെ മകന്‍ അടക്കം പങ്കെടുത്ത ഈ അടുത്ത് നടന്ന ഒരു പരിപാടിയില്‍ പോലും സിറാജിന്റെ അസാനിധ്യം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു... ... അനീതിക്കെതിരെ പട നയിച്ച മദനിക്കെതിരെ അനീതി നടക്കുമ്പോള്‍ കയ്യും കെട്ടി നോക്കി നില്‍കുന്നത് ശെരിയാണോ???  ഇതുപോലെ  പല സംശയവും ഉണ്ട് ... എല്ലാം മറനീക്കി പുറത്തു വരും. 

ആപ്പ് ആര്‍ക്കാണ് ആപ്പ് വയ്ക്കുന്നത്?



Mtp Rafeek
----------------------------------------
ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരേ ഇന്ത്യയില്‍ ശക്തമായ ജനവികാരം ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും ദലിത്-ന്യൂനപക്ഷ-ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍. ഹിന്ദുത്വ വര്‍ഗീയതയുടെ കാര്യത്തിലും ആദിവാസി-ദലിത്-ന്യൂനപക്ഷ വിഷയങ്ങളിലുമുള്ള നിലപാടുകളില്‍ ഏറ്റക്കുറച്ചിലുണ്ടാകാമെന്നല്ലാതെ രണ്ട് കൂട്ടരും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് ഇതിനകം തെളിഞ്ഞതാണ്. അത് കൊണ്ട് തന്നെ ഇരുകൂട്ടര്‍ക്കുമെതിരേ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ഒരു ഐക്യനിര വളര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ആപ്പ് പൊട്ടിമുളക്കുന്നത്. എപ്പോഴും വലതുപക്ഷ താല്‍പര്യങ്ങളെ പിന്തുണച്ചിരുന്ന കോര്‍പ്പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന മാധ്യമങ്ങള്‍ ആപ്പിന് നല്‍കി വരുന്ന അമിത പ്രാധാന്യം കാണുമ്പോള്‍ എവിടെയോ എന്തോ ചീഞ്ഞു നാറുന്നില്ലേ. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ബദല്‍ എന്ന മട്ടില്‍ ആപ്പിനെ ഉയര്‍ത്തിക്കൊണ്ട് വന്ന് ദലിത്-ന്യൂനപക്ഷ-ആദിവാസി വിഭാഗങ്ങള്‍ക്കിടയിലുണ്ടായിട്ടുള്ള ഉണര്‍വിനെ വഴിതിരിച്ച് വിടുകയാണ് കോര്‍പറേറ്റുകള്‍ ലക്ഷ്യമിടുന്നതെന്ന് സംശയിക്കാന്‍ ന്യായമില്ലേ. അഴിമതി മാത്രമാണ് ഇന്ത്യയിലെ പ്രശ്‌നം എന്ന മട്ടിലുള്ള ആപ്പിന്റെ പ്രചാരണവും സംശയാസ്പദമാണ്.

link

Related Posts Plugin for WordPress, Blogger...