Search the blog

Custom Search
വീക്ഷണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വീക്ഷണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ആറ്റ്നോറ്റുണ്ടായ ഖിലാഫത്ത്.

posted by Navas Jane

ആറ്റ്നോറ്റുണ്ടായ ഖിലാഫത്ത്.
-----------------------------------------
ഖിലാഫത്ത് എന്ന് കേട്ടാല്‍ പാശ്ചാത്യ ശക്തികളുടെ നട്ടെല്ലിലൂടെ ഒരു കൊള്ളിയാന്‍ മിന്നും. കഴിഞ്ഞ നാല് നൂറ്റാണ്ടുകളായി ഇത്തരമൊരു സ്റ്റേറ്റ് ഉണ്ടാവാതിരിക്കാനാണ് അവര്‍ ആളും അര്‍ത്ഥവും കൊണ്ട് കൊന്നും ചത്തും കൊലവിളിച്ചും തല കുത്തി നിന്ന് ശ്രമിച്ചു കൊണ്ടിരുന്നത്.
ഖിലാഫത്ത് എന്താണെന്ന് അറിയാത്തവര്‍ക്കായി ഒരു ചെറു വിവരണം. അതിരുകളോ, ദേശീയതയോ, ഗോത്രീയതയോ, വംശീയതയോ ഇല്ലാത്ത ഒരു ആഗോള ഇസ്ലാമിക് സ്റ്റേറ്റ് ആണ് ഖിലാഫത്ത്. അവിടെ പാസ്പ്പോര്‍ട്ട് വിശ്വാസം മാത്രമാണ്. പ്രവാചകന് ശേഷം അബൂബക്കര്‍, ഉമര്‍ (റ അ) തുടങ്ങിയ നാല് ഖലീഫമാരും, ഒരു ചെറിയ ഇടവേളക്ക് ശേഷം ഉമര്‍ ബിന്‍ അബ്ദുല്‍ അസീസും കാഴ്ചവെച്ച ഭരണ മാതൃകയിലേക്കുള്ള ഒരു തിരിച്ചു പോക്ക് മുസ്ലിംകള്‍ക്ക് എന്നും ഒരു യൂഫോറിയ ആണ്. പശ്ചിമേഷ്യയില്‍ ഒരു പ്രശ്നമുണ്ടായാല്‍ തുര്‍ക്കി പ്രധാനമന്ത്രിയോട് ഖിലാഫത്ത് പ്രഖ്യാപിക്കാന്‍ ഓണ്‍ലൈനിലൂടെ ആവശ്യപ്പെടാറുണ്ട് അറബി യുവാക്കള്‍. എന്‍റെ ഓണ്‍ലൈന്‍ ജീവിതത്തില്‍ ഏറ്റവുമധികം ജനങ്ങള്‍ ഉര്‍ദോഗാനോട് ഖലീഫയാവാന്‍ ആവശ്യപ്പെട്ടത് രണ്ടവസരത്തിലാണ്. ഒന്ന് ശിമോന്‍ പെരസിനോട് ദേവോസിലെ ലോക സാമ്പത്തിക ഉച്ചകോടിയില്‍ വെച്ച് അദ്ദേഹം മുഖത്ത് നോക്കി "നിനക്ക് കുഞ്ഞുങ്ങളെ കൊല്ലാന്‍ നല്ലവണ്ണം അറിയാം, നിങ്ങള്‍ വയസ്സനാണ്, ചെയ്ത് പോയ കുറ്റകൃത്യങ്ങളുടെ കുറ്റബോധമാണ് നിങ്ങളുടെ ശബ്ദം ഉയര്‍ത്തുന്നത്" എന്ന് പറഞ്ഞപ്പോഴും, ഗാസയിലേക്ക് നവി മര്‍മ്മര എന്ന കപ്പലയച്ച് ഉപരോധം പൊളിക്കാന്‍ ശ്രമിച്ചപ്പോഴുമാണ്. എന്നാല്‍ ഉര്‍ദുഗാന് ഖലീഫയാവാനുള്ള മൂഡ്‌ ഉണ്ടായിരുന്നില്ല.
ഒടുവില്‍ നൂറ്റാണ്ടുകള്‍ കാത്തിരുന്ന ഖലീഫ ഇറാക്കിലെയും സിറിയയിലെയും രക്തപ്പുഴകളില്‍ നിന്ന് സ്വയം ഉയര്‍ന്നു വന്നു. ഇബ്രാഹിം അവാദ് അല്‍ ഖുറൈഷി എന്ന അബൂബക്കര്‍ അല്‍ ബഗ്ദാദി സമര്‍പ്പിച്ചത് കുറ്റമറ്റ ഒരു സീവി ആയിരുന്നു. ഖലീഫമാരെപ്പോലെ കണ്ണഞ്ചിപ്പിക്കുന്ന യുദ്ധ വിജയങ്ങള്‍. ഖാലിദ് ബിന്‍ വലീദിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ അമേരിക്കന്‍ പരിശീലനവും ആയുധങ്ങളും കിട്ടിയ മുപ്പതിനായിരം സൈന്യത്തെ വെറും മണിക്കൂറുകള്‍ കൊണ്ട് എണ്ണൂറു പേര്‍ ആധികാരികമായി അടിയറവ് പറയിച്ച അത്ഭുതം. അമീര്‍ ആവട്ടെ ഖുറൈഷിയും, പ്രവാചക പരമ്പരയില്‍ പെട്ടവനും. തന്‍റെ ഗോത്രവും അതിലെ ഏതാനും ആയിരം പേരും എന്ന് മാത്രം ചിന്തയുള്ള അടിമുടി ഗോത്ര സ്വഭാവമുള്ള അശാഇറുകളും, നക്ഷബന്ദി സൂഫികളും, അറബ് ദേശീയതയില്‍ അഭിരമിക്കുന്ന സോഷ്യലിസ്റ്റുകളായ ബഅസികളും ബാഗ്ദാദി പട തെളിച്ചു വന്നപ്പോള്‍ പിന്നില്‍ അണിനിരന്നു. പത്രസമ്മേളനം നടത്തുന്നത് മാത്രം ജോലിയാക്കിയ ഇറാക്കിലെ സുന്നികളുടെ പണ്ഡിത സഭ ഹൈഅത്തുല്‍ ഉലമാഇല്‍ മുസ്ലിമൂനും പിന്നില്‍ അണിനിരന്ന് ഇപ്പോള്‍ നടക്കുന്നത് ഒരു ജനകീയ വിപ്ലവമാണെന്ന് പ്രഖ്യാപിച്ചു.
അപ്പോഴാണ് നാടകീയമായി ഖിലാഫത്ത് പ്രഖ്യാപിക്കപ്പെടുന്നത്. ISIL ല്‍ നിന്നും തികച്ചും വിഭിന്നമായ ലക്ഷ്യങ്ങളുള്ള പോരാട്ട ഗ്രൂപ്പുകള്‍ മുറുമുറുക്കാന്‍ തുടങ്ങി. പതുക്കെ പതുക്കെ ഇവര്‍ക്ക് ഇതിനെന്ത് യോഗ്യത എന്ന് ചോദിക്കാന്‍ തുടങ്ങി. ഖിലാഫത്ത് പ്രഖ്യാപിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും സിറിയയിലെ റിബല്‍ മിലീഷ്യകള്‍ ഭൂരിഭാഗവും അനുസരണ പ്രതിജ്ഞ ചെയ്തിട്ടില്ല. അമേരിക്കന്‍, ഗള്‍ഫ് ഏകാധിപതികളുടെ പിന്തുണയുള്ള ഫ്രീ സിറിയന്‍ ആര്‍മിയും, ജൈഷ് അല്‍ ഇസ്ലാമിയും ഈ ഖിലാഫത്തിനെ അംഗീകരിക്കില്ല എന്ന് പ്രഖ്യാപിച്ചു. അല്‍ഖായിദയുടെ ചില അംഗങ്ങള്‍ അംഗീകരിച്ചു എന്നല്ലാതെ നേതാവ് ഐമന്‍ സവാഹിരി ഇതുവരെ മിണ്ടിയിട്ടില്ല (അല്‍ഖായിദയുടെ അടിസ്ഥാന ലക്ഷ്യമാണ്‌ ഇന്നലെ വന്ന ദൌല ചുളുവില്‍ ഹൈജാക്ക് ചെയ്തത്)
ഇന്നലെ സ്വയം പ്രഖ്യാപിത ഖലീഫ ഇബ്രാഹിം ലോകമാകെയുള്ള കൊക്കെഷ്യന്‍, ഇന്ത്യന്‍, യൂറോപ്യന്‍, അറബ്, ചൈനീസ്, യെമനി, ആഫ്രിക്കന്‍ തുടങ്ങി സകല മുസ്ലിംകളോടും പുതിയ രാജ്യത്തേക്ക് കുടിയേറാനും ഇസ്ലാമിക ആഗോള രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവാനും അഭ്യര്‍ഥിച്ചു ഇന്റര്‍നെറ്റില്‍ വിളംബരം ഇറക്കി.
"O Muslims everywhere, glad tidings to you and expect good. Raise your head high, for today – by Allah’s grace – you have a state and khilāfah, which will return your dignity, might, rights, and leadership. It is a state where the Arab and non-Arab, the white man and black man, the easterner and westerner are all brothers. It is a khilāfah that gathered the Caucasian, Indian, Chinese, Shāmī, Iraqi, Yemeni, Egyptian, Maghribī
(North African), American, French, German, and Australian. Allah brought
their hearts together, and thus, they became brothers by His grace, loving each other for the sake of Allah, standing in a single trench, defending and guarding each other, and sacrificing themselves for one another. Their blood mixed and became one, under a single flag and goal, in one
pavilion, enjoying this blessing, the blessing of faithful brotherhood."

ഗംഭീരം!! പക്ഷേ അല്ലെങ്കില്‍ തന്നെ മതപരം എന്നതിലുപരി രാഷ്ട്രീയ മേധാവിത്വത്തിനും എണ്ണക്കും വേണ്ടിയുള്ള ജീവന്മരണ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗോത്രങ്ങളും ബഅസ് പാര്‍ട്ടിയും അടങ്ങുന്ന അതിശക്തമായ ദേശീയ ബോധവുമുള്ള ഇറാക്കികള്‍ എങ്ങനെ ഇതംഗീകരിക്കും? ഖിലാഫത്ത് എന്ന് കേട്ടാല്‍ ഞെട്ടിത്തരിക്കേണ്ട പാശ്ചാത്യ ശക്തികള്‍ കരുതലോടെ എന്നാല്‍ പുറത്തേക്ക് ഭയമൊട്ടുമില്ലാതെ പ്രതികരിച്ചതിനു കാരണം മറ്റൊന്നുമല്ല. അറബികള്‍ ഒരു ഖിലാഫത്ത് ഉള്‍കൊള്ളാനുള്ള മാനസികാവസ്ഥയിലല്ല എന്നവര്‍ക്ക് നന്നായി അറിയാം. ജാഹിലിയ്യ കാലഘട്ടത്തെക്കാള്‍ മോശമായ അവസ്ഥയിലാണ് അവരുടെ പുരാതനമായ പ്രാദേശിക ഗോത്രീയതയും ആധുനികമായ ദേശീയത എന്ന പേരില്‍ അറിയപ്പെടുന്ന ഗോത്രീയതയും. ഏകാധിപതികളായ അറബ് ഭരണാധികാരികള്‍ ഖിലാഫത്തിനെതിരെ ഇന്നലെ വരെ തങ്ങളുടെ ശത്രുവായിരുന്ന വിഭാഗങ്ങള്‍ക്ക് വരെ ബില്ല്യണ്‍ കണക്കിന് ഡോളര്‍ നല്‍കാന്‍ തുടങ്ങി. ഭൂഗോളത്തിലെ ഏറ്റവും പുതിയ രാജ്യത്തിന്‍റെ പടയാളികള്‍ ബാഗ്ദാദ് വളഞ്ഞാല്‍ സിറിയയിലെ ബഷ്ശാരുള്‍ ആസദും ഇറാനിലെ ഖുമൈനികളും ഗള്‍ഫ്, വടക്കേ ആഫ്രിക്കന്‍ ഏകാധിപതികളും ഇസ്രയേലും ഭായി ഭായി ആയി ബിരിയാണി തിന്നുന്ന "മഹനീയമായ" കാഴ്ച നമുക്ക് കാണാം. 
നടക്കാന്‍ പോവുന്നത് ISIL എന്ന പേരില്‍ അറിയപ്പെട്ട പുതിയ ഖിലാഫത്തിലെ അംഗങ്ങളും ലോകത്തുള്ള ബാക്കിയുള്ള എല്ലാ ശക്തികളും തമ്മില്‍ നടക്കാന്‍ പോവുന്ന രക്തരൂക്ഷിതമായ യുദ്ധമാണ്. അതിന്‍റെ ഫലം ആരും പ്രതീക്ഷിച്ചത് പോലെയായിരിക്കില്ല എന്നുറപ്പാണ്. ബാഗ്ദാദിയുടെ ഖിലാഫത്ത് നശിപ്പിക്കപ്പെട്ട യുദ്ധ ഭൂമിയിലെ രക്തം ഉണങ്ങുന്നതിന് മുന്‍പ് തന്നെ കൂടുതല്‍ ശക്തമായ ഒരു ആഗോള മൂമെന്റ്റ് വരും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
ഭാവി കൂടുതല്‍ ഇരുളടഞ്ഞതായി മാറിക്കൊണ്ടിരിക്കുന്നു.

പ്രവാചകനെയും ഇസ്ലാമിനെയും അപമാനിക്കാന്‍ കച്ചകെട്ടുന്നവര്‍


എന്താണെന്ന് അറിയില്ല ചിലര്‍ക്ക് ഇടയ്ക്കിടെ ഇസ്ലാമിനെയും മുസ്ലിമിനെയും അവരുടെ കരളിന്റെ കഷണമായ പ്രവാചകനെയും അപമാനിക്കാന്‍ ഉള്ള ആവേശം ഇടയ്ക്കിടെ ഉയര്‍ന്നു വരുന്നത്.??? ഇതിനെതിരെ എന്തൊക്കെ പ്രതിഷേധം വന്നിട്ടും കേസ് വരെ കൊടുത്തിട്ടും അതിനെയൊക്കെ പുല്ലു വില കല്പിച്ചു വീണ്ടും ഇങ്ങനെ തുടരാന്‍ ഉള്ള ആര്‍ജവം എവിടെ നിന്ന് വരുന്നു എന്ന് മനസ്സിലാവില്ല... യൂണിറ്റി ഓഫ് കേരള പീപ്പിള്‍ എന്ന പേരില്‍ ഉള്ള അക്കൗണ്ട്‌ പോസ്റ്റ്‌ ചെയ്ത ഫോട്ടോയില്‍ ആണ് ഇത്തരത്തിലുള്ള ഒരു സംഭവം. ചില പോസ്റ്റുകള്‍ക്ക് കമെന്റ്റ്‌ ആയും ഈ ഫോട്ടോ ഇട്ടതായും കാണാന്‍ സാധിച്ചു... പ്രതികരിക്കുക.... 


തിരൂര്‍ അക്രമം - എസ് ഡി പി ഐ പറഞ്ഞതെന്ന് വിശ്വസിക്കുനതിനു മുന്‍പ്‌...


തിരൂരില്‍ നടന്ന അക്രമത്തിന്റെ ഉത്തരവാദിത്വം എസ് ഡി പി ഐ ഏറ്റെടുത്തു എന്ന് മാധ്യമങ്ങള്‍ പറയുന്നതിന് കൂടെ ഏറ്റു പാടുന്നതിനു മുന്‍പ്‌... വിശ്വസികുന്നതിനു മുന്‍പ്‌... എസ് ഡി പി ഐ മലപ്പുറം ജില്ലാ പ്രസിഡന്‍റ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്‍റെ സത്യാവസ്ഥ കേള്‍ക്കൂ ......

ജില്ലാ പ്രസിഡന്റ് പറയുന്നത് :-

"മംഗലത്ത്‌ നടന്ന സംഭവം അപലപനീയമാണു...ലത്തീഫിനെ അക്രമിച്ചതും തുടർന്നുണ്ടായ സംഭവങ്ങളും അപലപനീയമാണു...പാർട്ടി തീരുമാനമല്ല...പ്രവർത്തകരുടെ സ്വഭാവിക പ്രതികരണം മാത്രം ആയിരുന്നു അതു...പ്രവർത്തകർ പ്രകോപിതരായ സാഹചര്യം ലത്തീഫ്‌ ആക്രമിക്കപെട്ടതാണു....മുമ്പുള്ള 16 കേസുകളിൽ പോലീസ്‌ നിഷ്ക്രിയത്വം കാട്ടിയതാണു, ഈ രീതിയിൽ പ്രവർത്തകർ പ്രതികരിക്കുന്ന അവസ്ഥയിലേക്കെത്തിയതു...വിഷയത്തിൽ ഉള്ള പ്രവർത്തകർ പോലീസ്‌ കസററഡിയിൽ ആയതിനാൽ അവരുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ല...
പോലീസ്‌ അന്വോഷണം നടക്കട്ടെ, പൂർണ്ണമായും അന്വോഷണവുമായി പാർട്ടി സഹകരിക്കും..."


പൂര്‍ണ രൂപം കാണുക : 

ഗംഭീരം ഈ അല്‍ മൊയ്തു - സുരാജ് വെഞ്ഞാറമ്മൂട്..!!

അല്‍ മൊയ്തുവിനെ കുറിച്ച് സുരാജ് വെഞ്ഞാറമൂടിന്റെ റിവ്യൂ കേള്‍ക്കുക !!
ഷോര്‍ട്ട് ഫിലിം - Releasing on Jan-21 !

അല്‍ മൊയ്തു - എ 'ഷോര്‍ട്ട്' ഫിലിം വിത്ത്‌ എ 'ബിഗ്‌' മിഷന്‍


" അല്‍ മൊയ്തു" - റിവ്യൂ -by ദാസൻ മടത്തിൽ


തങ്ങളുടെ ജീവിതത്തിൽ സിനിമാ ഷൂട്ടിങ്ങ് പോലും നേരിട്ട് കണ്ടിട്ടില്ലാത്ത രണ്ടു പയ്യന്സാണ് 'പ്രധാന വാർത്തകൾ വീണ്ടും' എന്ന കേരളം ചര്ച്ച ചെയ്യപ്പെട്ട ഷോട്ട് ഫിലിമുമായി ഈ രംഗത്തേക്ക് കടന്നു വന്നത് . വിദേശ രാജ്യങ്ങളിൽ വരെ പ്രദര്ശിപിക്കപ് പെട്ട ആ ഷോട്ട് ഫിലിമിന്റെ വൻ വിജയം നല്കിയ ആത്മ വിശ്വാസം തന്നെയാണ് 'അൽ മൊയ്തുവിന് ' കരുത്തായത്. വലിയ ഒരു സബ്ജക്റ്റ് വെറും പതിനേഴ് മിനിറ്റിൽ അവതരിപ്പിക്കുക എന്നത് ശ്രമകരം തന്നെയാണ്. അതും കേരളം മുഴുവൻ മലവെള്ളം പോലെ ഒഴുകിയൊലിച കുപ്രച്ചരണങ്ങളെ പ്രതിരോധിക്കാൻ ഇവരുടെ പക്കൽ ഉണ്ടായിരുന്നത് ഈ പരിമിതമായ മിനുട്ടുകൾ ആയിരുന്നു. പറയാൻ ആഗ്രഹിച്ച കാര്യം പ്രേക്ഷകർക്ക് ഭംഗിയായി പകര്ന്നു നൽകാൻ അവര്ക്ക് കഴിഞ്ഞു എന്നതു കൊണ്ട് തന്നെ ഈ സിനിമ വിജയിച്ചു എന്ന് പറയാം. അപനിര്മ്മിതികളുടെ കരിങ്കൽ കെട്ടുകളെ തച്ചു തകർത്ത്, ശീതികരിച്ച റൂമുകളിലിരുന്നു മാധ്യമ ധര്മ്മത്തെ കൊന്നു കൊലവിളിക്കുന്നവ രുടെ മുഖമടച്ച് പ്രഹരിച്ച്, ദുഷ് പ്രചാരണങ്ങളുടെ കുഴലൂത്തുകാരായ 'കെഴങ്ങന്മാരെ' കണക്കറ്റ് പരിഹസിച്ചു കൊണ്ട് അൽ മൊയ്തു സ്ക്രീനിൽ നിറഞ്ഞു നില്ക്കുന്ന കാഴ്ചയാണ് ഒരു പ്രേക്ഷകന്റെ കണ്ണിലൂടെ ഞാൻ കണ്ടത്. ഒരു മന്ദ മാരുതനായി തുടങ്ങി ഒരു കൊടുങ്കാറ്റായി വീശിയച്ചു കൊണ്ട് സർവ്വ അവിശുദ്ധ കൂട്ടുകളെയും നിമിഷങ്ങൽക്കൊണ്ട് കട പുഴക്കിയെറിയുന്ന കാഴ്ച്ചയുടെ വിസ്മയമൊരുക്കാൻ ഇവര്ക്ക് കഴിഞ്ഞു. ' അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ' എന്ന സംഭാഷണത്തിലൂടെ തുടങ്ങിയത് അരോചകമായി തോന്നി എന്ന് ചിലര് എഴുതിയതായി കണ്ടു. ഇതിലും ഭംഗിയായി തുടങ്ങാൻ ഒരു ഷോട്ട് ഫിലിമിനു കഴിയില്ല എന്ന് ഞാൻ പറയുന്നു കാരണം ചുരുങ്ങിയ സമയത്തിനുള്ളിൽ സിനിമയുടെ കഥാ ബിന്ദുവിലേക്ക് പ്രവേശിക്കേണ്ടിയിരിക്കുന്നതിനാൽ ഏതൊരു സംവിധായകനും അതിനു തന്നെയാണ് ശ്രമിക്കുക. അല്ലെങ്കിൽ പത്രത്തിന്റെ ദയനീയ സ്ഥിതി വിവരിക്കുന്ന സംഭാഷണം ദീര്ഘമാക്കി കൊണ്ട് വിരസമാക്കേണ്ടി വരുമായിരുന്നു. ' അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ' എന്ന ഒറ്റ സംഭാഷണത്തിലൂടെ കഥയുടെ കാമ്പിലേക്കു നേരിട്ടിറങ്ങുവാനും സമയം കൊല്ലികളായ പ്രാഥമിക ഔപചാരിക സംഭാഷണങ്ങളെ ഒഴിവാക്കാനും കഴിഞ്ഞു. രണ്ടു മാധ്യമ പ്രവർത്തകരും കുറച്ചധികം വാചാലത കാണിച്ചത് മോശമായിപോയി എന്നൊരു വിലയിരുത്തലും കണ്ടു. വലിയ ഒരു പ്രമേയം വിഷധീകരിക്കാൻ അല്പം വാചാലത ആവശ്യം തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം . ഒരു ഷോട്ട് ഫിലിമിൽ ഭാവാഭിനയത്തിന് സമയ പരിമിതികളുണ്ട്. അതേ സമയം മൊയ്തുവിന്റെ അവസാനത്തെ മന്ദ ഹാസം ഒഴിവാക്കിയിരുന്നെങ്കിൽ കഥാ പാത്രം ഒന്ന് കൂടി ശക്തമാകുമായിരുന്നു എന്ന അഭിപ്രായവും പങ്കു വെയ്ക്കാൻ ആഗ്രഹിക്കുന്നു. മൊത്തത്തിൽ നോക്കുമ്പോൾ ഒരു കാഴ്ച്ചയുടെ സുഖമുണ്ട് . സന്ദേശമുണ്ട് , നല്ല ക്വാളിറ്റിയുണ്ട്. ഒരു പ്രേക്ഷകന് ഇത് മതി. വിമർശനങ്ങൾ പൊസിറ്റീവായി മാത്രം കാണുക. അതേ സമയം വിമർഷനതിനായി മാത്രം വിമര്ശനം ഉന്നയിക്കുന്ന ചില കേന്ദ്രങ്ങളെ അവഗണിക്കാനും ശ്രമിക്കുക. കാരണം അവരാണ് നിങ്ങൾ പൊളിച്ചടുക്കുന്ന നുണകളുടെ പ്രായോജകരും ഗുണ ഭൊക്താക്കളും . അവരുടെ കരണമടച്ച് പ്രഹരിചിട്ട് അവരോട് നില വിളിക്കരുത് എന്ന് പറയുന്നത് ശരിയല്ല !!! --

കൃത്യമായ അജണ്ട നിശ്ചയിച്ചുള്ള പ്രചാരണങ്ങളും, മാധ്യമങ്ങള് ഉപയോഗിച്ചുള്ള കടന്നാക്രമണങ്ങള ും കഴിഞ്ഞ കാലങ്ങളില് മുസ്ലീം സമൂഹത്തില് വിശിഷ്യാ യുവാക്കള്ക്കിടയില് സൃഷ്ടിച്ച അപകര്ഷതാ ബോധം ചെറുതായിരുന്നില്ല. വ്യക്തിയുടെ ചിന്തയെപ്പോലും സ്വാധീനിക്കാ കെല്പുള്ള ദൃശ്യ,

ശ്രാവ്യ മാധ്യമങ്ങളിലൂടെ പടച്ചുവിട്ട വെറുപ്പിന്റെയും വിദ്വേഷത്തിന്റെ യും ഇരകളായി മാറാനായിരുന്നു മുസ്ലീം സമുദായത്തിന്റെ നിയോഗം. നിക്ഷിപ്ത താല്പര്യക്കാര് തങ്ങളുടെ താല്പര്യങ്ങള് ക്കനുസൃതമായി പ്രസ്തുത മാധ്യമങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യു വിജയിച്ചപ്പോള് അതില് പരിതപിച്ച് കാഴ്ചക്കാരന്റെ റോളിലായിരുന്നു നാം. സിനിമകളിലെ മുസ്ലീം വിരുദ്ധ പരാമര്ശങ്ങള് എണ്ണിപ്പറഞ്ഞ് വിലപിക്കാനല്ലാത െ "ഹറാമായ" ഈ മാധ്യമത്തിന്റെ സാധ്യതകള് ഉപയോഗപ്പെടുത്തുന്നതില് നാളിതുവരെ ഈ സമുദായം തികഞ്ഞ പരാജയമായിരുന്നു. ഒടുവില് മാധ്യമ അജണ്ടകളുടെ ഇരകളാക്കപ്പെട്ടിരുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധികള് ഇന്നതിന്റെ സാധ്യതകള് തിരിച്ചറിഞ്ഞിരി ക്കുന്നു. ശക്തി പ്രകടനങ്ങള്ക്ക ് വേണ്ടി കോടികള് മുടക്കി സമ്മേളനങ്ങള് നടത്തുന്ന മുസ്ലീം സംഘടനകള് അതിനു വേണ്ടി പൊടിക്കുന്ന കോടികളുടെ ഒരംശം "അല് മൊയ്തു" പോലത്തെ സംരംഭങ്ങളുമായി മുന്നിട്ടിറങ്ങു ന്നവരെ പ്രോല്സാഹിപ്പിക്കാന് വേണ്ടി ഉപയോഗിച്ചിരുന്നുവെങ്കില്.... ലളിതമായ ഒരു ആക്ഷേപഹാസ്യത്തി ലൂടെ പ്രക്ഷകന്റെ മനസ്സില് ഗഹനമായ ഒരു 
ചിന്തയുണരത്താന് "അല് മൊയ്തു"വിനായി... ഇത്തരം സംരംഭങ്ങള് അപകര്ഷതാ ബോധത്തില് വിരാജിക്കുന്ന ഒരു കൂട്ടം ജനങ്ങളില് ഉണ്ടാക്കിയേക്കാവുന്ന ആത്മവിശ്വാസം ചെറുതല്ല. "വിശ്വാസത്തിന്റ െ" പേരില് മുസ്ലീങ്ങള് മടിച്ചുനിന്ന ഒരു മേഖലയുടെ സാധ്യതകള് ഫലപ്രദമായി ഉപയോഗിക്കുകയും ആ ഉദ്യമത്തില് വിജയം വരിക്കുകയും ചെയ്ത റമീസിനും, അഷ്കറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്....
=================
കടപ്പാട്‌: ദാസൻ മടത്തിൽ

link

Related Posts Plugin for WordPress, Blogger...