Search the blog

Custom Search

ഫേസ്ബുക്കിലെ പോരാളികള്‍ ജീവിതത്തിലെ പൂച്ചകള്‍ ആവുന്നത് എന്ത് കൊണ്ട് ???

പലസ്തീന്‍ എന്ന ജയിലില്‍ ക്രൂരത അനുഭവിക്കുന്ന മുസ്ലിം സഹോദരങ്ങളെ ഓര്‍ത്തു വേദനിക്കുന്ന ഇന്ത്യന്‍ മുസ്ലിം സഹോദരങ്ങള്‍ ഒരുപാട് ഉണ്ട്. റമളാന്‍ മാസത്തിലും തുടര്‍ന്നും  എന്തും ഏതും എഴുതാനും ചര്‍ച്ച ചെയ്യാനും സാധിക്കുന്നതുമായ ഫേസ്ബുക്ക്  മുതലാക്കി പലസ്തീന് വേണ്ടി കണ്ണീര്‍ വാര്‍ത്തി കളയുന്ന മുസ്ലിം സഹോദരങ്ങളെ കണ്ടു ലോകം ഞെട്ടി.. എല്ലാവരും ആവേശത്തോടെ ഐക്യദാര്‍ഢ്യ പ്രഖ്യാപനവും തിരിച്ച
ടിക്കാനുള്ള ആവേശവും കണ്ടു. 

പക്ഷെ എന്റെ ആ സഹോദരങ്ങളോട് ചോദിക്കാന്‍ ഉള്ളത് എന്താണെന്നോ... ഇതേ രീതിയില്‍ അവശത അനുഭവിക്കുന്ന അക്രമിക്കപ്പെടുന്ന മുസ്ലിം - പിന്നോക്ക സഹോദരങ്ങള്‍ ഇന്ത്യയില്‍ ഇല്ലേ ??? അവരെ നിരന്തരം ശല്യപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ സംഘടനകള്‍ ഇന്ത്യയില്‍ ചെയ്യുന്നത് നിങ്ങള്‍ കാണുന്നില്ലേ??? അതിനു എതിരെ എന്തെ നിങ്ങള്‍ ഒരക്ഷരം മിണ്ടാതെ ?? പലസ്തീനികളോട് കാണിക്കുന്ന സ്നേഹം എന്തെ അവിടെ കാണുന്നില്ല ?? ആവേശം ഫേസ്ബുക്ക് പോലുള്ള ഇടങ്ങളില്‍ പോലും പറയുന്നില്ല ??? എന്തെ പേടി ആണോ ?? 

ഇസ്രേല്‍ തീവ്രവധികള്‍ക്ക് എതിരെ പോരാടുന്ന ഹമാസ്‌ നിങ്ങള്ക്ക് ആവേശവും മാതൃകയും ആവുമ്പോള്‍ സംഘപരിവാര്‍ സംഘടനകളോട് പോരാടുന്ന പ്രതികരിക്കുന്ന പ്രതിരോധിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് - പി ഡി പി  പോലുള്ള സംഘടകള്‍ എങ്ങനെ നിങ്ങള്‍ക്ക്‌ വര്‍ജ്യമായി മാറുന്നു.. അത് പറയുമ്പോള്‍ മാത്രം എന്തെ നിങ്ങള്ക്ക് നബി തങ്ങളുടെ ക്ഷമയും സഹനവും മാത്രം ഓര്മ വരുന്നു... 

കാര്യം വേറെ ഒന്നും അല്ല... നല്ല പട്ടു മെത്തയില്‍ കിടന്നു മൊബൈലിലും എഫ ബി യിലും പോസ്റ്റ്‌ ഇടാന്‍ നല്ല സുഘമാണ്.. പക്ഷെ നേരിട്ട് ഇറങ്ങി തടിക്കു അല്പം ക്ഷീണം പറ്റുന്ന കാര്യങ്ങള്‍ ചെയ്യാന്‍ മടി മാത്രമല്ല പേടിയും. ജയില്‍, കേസ് , കോടതി... എല്ലാം അഭിമുകീകരിക്കേണ്ടി വരുമെന്ന ആ ഒരു ഭയം. അതല്ലേ യഥാര്‍ത്ഥത്തില്‍ നിങ്ങളെ ഫേസ്ബുക്കില്‍ ഒരു പോരാളിയും ജീവിതത്തില്‍ ഒരു  ക്ഷമക്കാരനും ആക്കുന്നത്... 

ചിന്തിക്കുക സഹോദരാ... മാറ്റത്തിനുള്ള സമയം ആയി... അള്ളാഹു അല്ലാതെ നിനക്ക് ആരെ വേണം കൂട്ടിനു... കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സമയമായി... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...