Search the blog

Custom Search

മലേഗാവ് സ്ഫോടം: കുറ്റപത്രം സമര്‍പ്പിച്ചു; പ്രതികള്‍ക്ക് ആര്‍.എസ്.എസ്. ബന്ധം




ഡല്‍ഹി:നാല് ഹിന്ദുത്വരെ പ്രതിയാക്കി 2006ലെ മലേഗാവ് സ്ഫോടക്കേസില്‍ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു. ലോകേഷ് ശര്‍മ, ധന്‍സിങ്, രാജേന്ദ്ര ചൌധരി, മാഹര്‍ ര്‍വാരിയ എന്നിവരുടെ പങ്ക് വ്യക്തമാക്കുന്ന അഞ്ച് വാള്യങ്ങളുള്ള കുറ്റപത്രമാണ് മുംബൈയിലെ പ്രത്യേക മോക്ക കോടതിയില്‍ സമര്‍പ്പിച്ചത്. 

കേസില്‍ ഒമ്പത് മുസ്ലിം യുവാക്കളെ പ്രതിയാക്കിയ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേയ്ക്കും സി.ബി.ഐക്കും കത്ത തിരിച്ചടിയാണു കുറ്റപത്രം. ഒളിവിലുള്ള രാംജി കല്‍സംഗ്ര, സന്ദീപ് ഡാങ്കെ, അമിത് ചൌഹാന്‍ എന്നിവര്‍ക്കെതിരായ അ്വഷണം പുരോഗമിക്കുകയാണെന്നും കുറ്റപത്രം പറയുന്നു. 

രാംജിയുടെയും ഡാങ്കെയുടെയും തലയ്ക്ക് 10 ലക്ഷം രൂപ വീതവും അമിത് ചൌഹാന്റെ തലയ്ക്ക് അഞ്ചുലക്ഷം രൂപയും എന്‍.ഐ.എ. വിലയിട്ടിട്ടുണ്ട്. പ്രതികള്‍ക്കെല്ലാം ആര്‍.എസ്.എസ്. ബന്ധമുണ്ടന്ന് എന്‍.ഐ.എ. വ്യക്തമാക്കി. 

സ്വാമി അസിമാന്ദയെ കേസില്‍ പ്രതിചേര്‍ക്കുമെന്ന് കഴിഞ്ഞ ദിവസം എന്‍.ഐ.എ. അറിയിച്ചിരുന്നെങ്കിലും ഇന്നലെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പേരില്ല. കേസില്‍ ഇിയും പ്രതികളുണ്ടെന്നും അ്വഷണം തുടരുകയാണെന്നും അധിക കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും എന്‍.ഐ.എ. കോടതിയെ അറിയിച്ചു. 

2006 സപ്തംബര്‍ ഒന്നിന്  രാംജി കല്‍സംഗ്ര, രാജേന്ദ്ര ചൌധരി, അമിത് ചൌഹാന്‍ എന്നിവരുമൊത്ത് താന്‍ മലേഗാവ് സന്ദര്‍ശിച്ചെന്നു ധന്‍സിങ് ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. സ്ഥലപരിശോധ ടത്തിയശേഷം ഇവര്‍ ഇന്‍ഡോറിലേക്കു തിരിച്ചുപോവുകയായിരുന്നു. സംജോത എക്സ്പ്രസ് സ്ഫോടത്തിലെ പ്രതിയായ ലോകേഷ് ശര്‍മയെ ഈ വര്‍ഷമാണ് അറസ്റ്റ് ചെയ്തത്. രാജേന്ദര്‍ ചൌധരിയെയും ധന്‍ സിങിയുെം മാഹറിയുെം അറസ്റ്റ് ചെയ്തതോടെയാണ് കേസില്‍ പുരോഗതിയുണ്ടായത്.

2006ല്‍ മലേഗാവില്‍ ടന്ന സ്ഫോടത്തില്‍ 37 പേര്‍ കൊല്ലപ്പെടുകയും 125 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2008ല്‍ മലേഗാവില്‍ ടന്ന മറ്റൊരു സ്ഫോടവുമായി ബന്ധപ്പെട്ട് സ്വാമിജി  പ്രജ്ഞാസിങ് ഠാക്കൂര്‍, ലഫ്റ്റന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, 2008ലെ മലേഗാവ് സ്ഫോടക്കേസില്‍ ധന്‍സിങ്ി ജാമ്യം ലഭിച്ചു. മഹാരാഷ്ട്രയിലെ പ്രത്യേക മോക്ക കോടതിയാണ് ജാമ്യം അുവദിച്ചത്. ിര്‍ദിഷ്ട സമയത്തികം എന്‍.ഐ.എക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണു ജാമ്യം. എന്നാല്‍, 2006ലെ കേസിലും ഇയാള്‍ പ്രതിയായതിനാല്‍ ജയില്‍മോചം സാധ്യമാവില്ല.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...