രക്തസാക്ഷി മരിക്കുന്നില്ല ... ജീവിക്കുന്നു അല്ലാഹുവിങ്കല്‍
by Nakash Meethal
തലശ്ശേരിയില്‍ എന്നല്ല കണ്ണൂര്‍ ജില്ലയില്‍ മുയുവനായി അറിയപ്പെടുന്ന ഒരു മഹത് വ്യക്തിത്വം ആയിരുന്നു എന്റെ ഫസല്‍ സാഹിബ് ,അല്ല ഞങ്ങളുടെ ഫസല്‍ സാഹിബ്... വളരെ ലളിതവും തന്മയത്വം നിറഞ്ഞ ജീവിതമായിരുന്നു.. മനസ്സ് കൊണ്ട പോലും ഒരാള്‍ക്ക് ദ്രോഹം ചെയ്യണമെന്നു ആഗ്രഹിക്കാത്ത മനുഷ്യന്‍........,....ഇസ്ലാം മതവും അത് അനുശാസിക്കുന്ന നിയമാവലിയും മുറുകെ പിടിച്ചു മറ്റുള്ളവരെയും അതിലേക്കു അടുപിക്കാനും അദ്ദേഹം പ്രത്യേകിച്ച് ശ്രദ്ധിച്ചു.... ഒരു മുന്‍ കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരുന്ന അദ്ദേഹം എന്‍ ഡി എഫ് ലേക്ക് വന്നപ്പോയാണ് ഈ ഒരു മാറ്റം ഉണ്ടായത്....,...ഫുള്‍ കൈ ഷര്‍ട്ട് ധരിച്ച് താടി വച്ച് ഈമാനോടുള്ള മുഖവും കണ്ട് പള്ളിയിലെ ഉസ്താദ് എന്ന് പലരെയും പോലെ ഈ ഞാനും കരുതി ....കൃത്യമായ ദീനി ചിട്ടയും ധൈര്യത്തിന്റെ പര്യായവും ആയ അദ്ധേഹത്തിന്റെ എന്‍ ഡി എഫ് പ്രവേശം ഒരുപാട് ആളുകളെ എന്‍ ഡി എഫ് ലേക്ക് ആകര്‍ഷിച്ചു... അവരെയും സങ്കടനയിലേക് കൈ പിടിച്ചു കൂട്ടി...ധൈര്യവും അറിവും ആവേശവും നല്‍കി ..... അത് തന്നെയാണല്ലോ ശത്രുക്കള്‍ക്ക് അദ്ധേഹത്തെ നിഷ്ടൂരം വധിക്കാനുള്ള കാരണം ആയി മാറിയത്....അത് കൊണ്ടാണല്ലോ ഇന്ന് അദ്ദേഹം ഷഹീദ് ഫസല്‍ എന്ന് ലോകം മുയുവന്‍ അറിയപ്പെടുന്നതും അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ശ്രേഷ്ടമായ ശുഹധാവ് എന്ന പദവിയില്‍ എത്തിയതും.....
കുട്ടികളെ ഏറ്റവും അധികം സ്നേഹിച്ചിരുന്നു അദ്ദേഹം...തനിക്ക് ആവുന്നിടത്തോളം കുട്ടികള്‍ക്ക് അറിവും ദീനും പകര്‍ന്നു നല്കാന്‍ വലിയ താല്പര്യം ഉണ്ടായിരുന്നു... പള്ളിയിലെകും അത് പോലുള്ള ഇസ്ലാമിക കാര്യങ്ങളിലെകും അവരെ അടുപിച്ച് ഇസ്ലാമിക സമൂഹത്തിനു പുതിയ ഒരു ദീനി ബോധമുള്ള യുവനിരയെ ഉയര്‍ത്തി കൊണ്ട് വരുന്നതില്‍ മരണം വരെ അദ്ദേഹം ശ്രമിച്ചിടുണ്ട്...അത് കൊണ്ട് തന്നെ അദ്ധേഹത്തെ പരിചയം ഉള്ള ഒരു കുട്ടി പോലും അദ്ധേഹത്തെ മറക്കില്ല...
ഷഹീദ് ആയി മരിക്കണം എന്ന് ഒരു ദൃഡ പ്രതിജ്ഞ അദ്ധേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നു...ഈ എയുതുന്ന എന്നോട് തന്നെ അദ്ദേഹം ആത്മാര്‍ത്ഥമായി പറഞ്ഞിടുണ്ട് 'മരിക്കുന്നെന്കില്‍ ഷഹീദ് ആയി അല്ലാഹുന്റെ മാര്‍ഗത്തില്‍ ചിരിച് കൊണ്ട മരിക്കണം' എന്ന്... ആ ദൃഡ മനസ്സിന്റെ തേടല്‍ അള്ളാഹു സ്വീകരിച്ചു എന്നതാണ് ഒരു റമളാന്‍ മാസത്തില്‍ കമ്മ്യൂണിസ്റ്റ് ചുവപ്പിന്റെ ക്രൂരമായ അക്രമത്തിനും തുടര്‍ന്ന് മരണത്തിനും കാരണമായത്....,....അമ്പതില്‍ കൂടുതല്‍ വെട്ടേറ്റ് ആണ് അദ്ദേഹം മരിക്കുനത്. റമളാനില്‍ മരിക്കുക, അതും സുബഹി നമസ്കാരം കയിഞ്ഞു പോകുന്ന വഴി...മാത്രമല്ല ഷഹീദ് ആയി മരിക്കുക എന്നത് ഈമാനുള്ള ഏതൊരു മനുഷ്യന്റെയും ആഗ്രഹം ആയിരിക്കും...അത് അല്ഹമ്ദുലില്ലഹ് ഷഹീദ് ഫസല്‍ സാഹിബ് നേടി എടുത്തു എന്ന് അദ്ദേഹത്തിനും അദ്ധേഹത്തിന്റെ കുടുംബത്തിനും സന്തോഷിക്കാം....
ഫസല്‍ സാഹിബിനെ കൊന്ന ചുവപ്പിന്റെ കിരാതമായ കൈകള്‍ അത് കാവിയുടെ ദുഷിച്ച കൈകല്ലെക് ഇതിന്റെ ഉത്തരവാദിത്വം കെട്ടി വെക്കാന്‍ ശ്രമിച്ചതില്‍ പകുതി വിജയിച്ചെങ്കിലും അവര്‍ ഒരു കാര്യം മറന്നു ' കൊല്ലാം ,പക്ഷെ അല്ലാഹുവിന്റെ കോടതിയില്‍ അദ്ദേഹം ജയിച്ചിരിക്കുന്നു ' എന്ന മഹാ സത്യം ... അന്ന് രാത്രിയും പിറ്റേന്ന് പകലും തലശ്ശേരി നഗരത്തില്‍ തടിച്ചു കൂടിയ ജനം അതിന്റെ ഒരു തെളിവ് ആയിരുന്നു...ആയിരങ്ങള്‍ തടിച് കൂടിയ തലശ്ശേരി പട്ടണത്തിലേക്ക് വീണ്ടും ജനം ഒഴുകുക ആയിരുന്നു... ഒരു മത നേതാവോ രാഷ്ട്രീയ നേതാവോ മന്ത്രിയോ ആയിരുന്നില്ല അദ്ദേഹം പക്ഷെ അതിനെകാള്‍ ഉയര്‍ന്ന പതവിക്ക് ഉടമയായ അദ്ധേഹത്തെ ഒരു നോക്ക് കാണാന്‍ അല്ലാതെ മറ്റൊന്നിനും ആയിരുന്നില്ല അവര്‍ തടിച് കൂടിയത.
തലശ്ശേരി സൈദാര്‍ പള്ളിയി തലശ്ശേരിയിലെ അല്ലെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ തന്നെ ഏറവും വലിയ പള്ളികളില്‍ ഒന്നായിരുന്നു...അതില്‍ നിറഞ്ഞു തിങ്ങി പള്ളിയുടെ ടെറസ്സില്‍ പോലും ആളുകള്‍ നിരന്നിരുന്നു അദ്ധേഹത്തിന്റെ മയ്യത്ത് നിസ്കാരം നിര്‍വഹിക്കാന്‍.. അത് പോലെ ഉള്ള നാല് മയ്യത്ത് നിസ്കാര പരമ്പര തന്നെ നടത്തിയിട്ടും വീണ്ടും നിസ്കരിക്കാനുള്ള ആളുകള്‍ ബാകി ആയത് തലശ്ശേരി ജനതയെ ഒന്നടങ്കം ഞെട്ടിച്ചു... സൈദാര്‍ പള്ളിയില്‍ നിന്ന്നും മയ്യത്തുമയി ജനം പ്രവാഹമായിരുന്നു ..... ഒരു കടല്‍ പോലെ ഒയുകുകയായിരുന്നു ...തക്ബീര്‍ ധ്വനി അന്തരീക്ഷത്തില്‍ അലയടിക്കുകയായിരുന്നു...കണ്ടു നിന്നവര്‍ ആവേശത്തോടെ ഈ സംഘത്തിന്റെ കൂടെ കൂടി.. സൈദാര്‍ പള്ളി മുതല്‍ മട്ടാംബ്രം പള്ളി വരെ ജനം ജനം ഒഴുകുക ആയിരുന്നു... മയ്യത്ത് ഒരു പുഴയില്‍ ഒയുകുന്ന കണക്കെ ഒഴുകി പോവുകയായിരുന്നു.... വീണ്ടും മട്ടാംബ്രം പള്ളിയില്‍ വച്ചും മയ്യത്ത് നിസ്കരിച്ചു.... ആയിരങ്ങളെ സാക്ഷി നിര്‍ത്തി അദ്ധേഹത്തിന്റെ ശരീരം മണ്ണോടു ചേര്‍ത്ത് വച്ചപ്പോയേകും തക്ബീര്‍ ധ്വനികളും ദുആ വചനങ്ങളും കാറ്റില്‍ അലയടിച്ചുയര്‍ന്നു ......
തലശ്ശേരി നിവാസികള്‍ അന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു മരണവും മരണാന്തര ചടങ്ങും ആയിരുന്നു അത്... ഓരോ തലശ്ശേരി കാരന്റെയും ഹൃദയത്തില്‍ ഇന്നും എന്നും ആ മുഹൂര്‍ത്തങ്ങള്‍ മായാതെ നില നില്കുമെന്നു ഉറപ്പ് .... അന്ന്‍ എന്‍ ഡി എഫ് ന്റെ കര്‍മ ധീരരായ പ്രവര്‍ത്തകരുടെ സംയമനം മാത്രം കൊണ്ടാണ് തലശ്ശേരിയില്‍ അന്ന് സമാധാനം നിലനിന്നത്... ചെറിയ ഒരു പ്രഖ്യാപനം എങ്ങാനും നേതൃത്വമോ സന്കടനയോ നടത്തിയിരുന്നെങ്കില്‍ തലശ്ശേരി യില്‍ അന്ന് എന്ത് സംഭവിക്കുമെന്ന് പ്രവച്ചനാതീതമായിരുന്നു......
അന്നും ഇന്നും എന്നും തലശ്ശേരി യും കേരള വും ഇന്ഷ അലാഹ് ഇനി ഇന്ത്യ മുഴുവനായും അറിയപെടുന്നതും നെഞ്ചിലേറ്റി ന്ടക്കുനതും ആയ ഒരു വ്യക്തിയും ധീര യോദ്ധാവും ആയിരിക്കും ഫസല്‍ സാഹിബ് എന്നത് തീര്‍ച്ച !!!!!!!!
കാരായീ ..... നീ ഇതിനൊക്കെ മറുപടി പറയേണ്ടി വരും ..പറയിക്കും ....തീര്‍ച്ച
മുകളില്‍ ഉള്ള വീഡിയോയില്‍ പറഞ്ഞ "മാന്യനായ" കാരായി ,ഫസല്‍ വധ കേസില്‍ പിടിയിലെന്നുള്ള റിപ്പോര്‍ട്ട്
രണ്ടു വീഡിയോകളും ചേര്‍ത്ത് വായിച്ചാല്‍ നമുക്ക് മനസ്സിലാവും കമ്മ്യൂണിസ്റ്റ് ഭീകരന്മാര്‍ എന്തിനാണ് ഇത് ചെയ്തത് എന്ന്... തലശ്ശേരി പോലുള്ള ഒരു സമാധാന അന്തരീക്ഷം ഉള്ള ഒരു സ്ഥലത്ത് എന്‍ ഡി എഫ നെയും ആര്‍ എസ് എസ് എന്ന ഭീകരന്മാരെയും തമ്മില്‍ തളിച്ച് മുതലെടുക്കുക എന്ന്ന ഒറ്റ ലക്ഷ്യമാണ് ഇതിനു പിന്നില്‍...,,,,, പക്ഷെ എന്‍ ഡി എഫ് ന്റെ കര്‍മ ഭടന്മാരും അവരുടെ നേതാക്കളും കാണിച്ച സംയമനത്തിന്റെയും ഫലമായി അന്ന് അങ്ങനെ ഒരു പ്രശ്നം അവിടെ ഉണ്ടാകാതെ തലശ്ശേരി എന്ന പ്രദേശത്തെ മാത്രമല്ല കേരളത്തെ ഒന്നാകെ രക്ഷിച്ചു എന്ന് തീര്‍ച്ച....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.