ഇതിപ്പോള്‍ കുറെ വെള്ളിയാഴ്ചകള്‍ ആയി പേപ്പറില്‍ കാണുന്നു " മദനി യുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും എന്ന് " . ഇത് ഏതു തിങ്കളാഴ്ച എന്ന് ചോദിച്ചാല്‍ , പണ്ടൊരാള് പറഞ്ഞ പോലെ " ഒരുപാടു തിങ്കളാഴ്ചകള് വരാന്‍ ഉണ്ടല്ലോ " എന്ന് പറഞ്ഞ പോലെ നീണ്ടു പോകുന്നു... സരിത - ശാലു - സോളാര്‍ - ഉമ്മന്‍ വിഷയങ്ങളില്‍ പെട്ട് നമ്മുടെ മാധ്യമങ്ങളും മദനിയെ മറന്നു അല്ലെങ്കില്‍ മറന്ന പോലെ നടിക്കുന്നു. ഇടയ്ക്കിടെ ഒന്ന് ബൂസ്റ്റ് ചെയ്യുന്ന പോലെ ഒരു ചെറിയ വാര്‍ത്ത ചില പത്രങ്ങളില്‍ കാണുന്നത് ഒഴിച്ച് വേറെ ഒരു നീക്കുപോക്കുകളും കാണാന്‍ പറ്റുന്നില്ല .
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പാടെ ഇദ്ദേഹത്തെ വിസ്മരിചിരിക്കുന്നു . കോണ്‍ഗ്രസ് കര്‍ണാടകയില്‍ വന്നാല്‍ മദനി ഉടന്‍ പുറത്തിറങ്ങും എന്നും ബി ജെ പി ഭരിക്കുന്നത് കൊണ്ടാണ് ഇതിനു പറ്റാത്തത് എന്ന് പറഞ്ഞു നടന്നവര്‍ ഇന്നെവിടെ. മുസ്ലിം ലീഗ് അടക്കമുള്ളവര്‍ നിവേദനവും ഹര്‍ജിയും സമര്പിച്ചിട്ടും എന്തെ വിടനവുന്നില്ല.. നക്സല്‍ വര്ഘീസ് കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുന്‍ പോലീസ് മേധാവിയെ പുഷ്പം പോലെ പുറത്ത് വിട്ട കേരള കോണ്‍ഗ്രസ്സ് ഒരു തെറ്റും ചെയ്യാത്ത ഒരു തെളിവ് പോലും ഇല്ലാത്ത വികലാങ്കനായ മദനി സാഹിബിനെ വെറുതെ വിടാന്‍ അല്ലെങ്കില്‍ ആ കേസ് ഒന്ന് പെട്ടെന്ന് മുന്നോട്ടു കൊണ്ട് പോവാന്‍ എന്ത് കൊണ്ട് സാധിക്കുനില്ല എന്ന് മുസ്ലിം ലീഗിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറാവുന്ന പ്രവര്‍ത്തകര്‍ ചിന്തിക്കാന്‍ തയ്യാറാവണം.. നിങ്ങളുടെ നേതാക്കളോട് ചോദിക്കാനുള്ള ആര്‍ജവം കാണിക്കണം..
മുസ്ലിം ഉമ്മത്തിന് വേണ്ടി ഉടലെടുത്തു എന്ന നിലയില്‍ കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ആയത്തില്‍ ഉള്ള വേരോട്ടം നടത്തുകയും ചെയ്ത പോപ്പുലര്‍ ഫ്രണ്ട് - എസ ഡി പി ഐ എന്ന സംഘടന ഈ വിഷയത്തില്‍ കാണിക്കുന്ന നിസ്സംഗത സംശയം ഉളവാകുന്നതാണ്. കാരണം പല അനീതിക്കെതിരെയും ഉറക്കെ പോരാടിയ ഇവര്‍ക്ക് എന്ത് കൊണ്ട് ഇതിനെതിരെ ഒരു പ്രക്ഷോഭം ഉയര്‍ത്താന്‍ സാധികുന്നില്ല. പെരുമ്പാവൂരില്‍ പോലീസ് ബന്ധവസ്സിനെ മറികടന്നു വീരത്വം കാട്ടിയ ഇവര്‍ മദനി വിഷയത്തില്‍ എന്ത് കൊണ്ട് ഇപ്പൊ ആവേശം നഷ്ടമാകുന്നു.. മദനിയെ ആദ്യം കോയമ്പത്തൂര്‍ കേസില്‍ ജയിലില്‍ അടച്ചപ്പോള്‍ ആദ്യമായി പ്രതിഷേധിച്ചതും അന്നത്തെ എന്‍ ഡി എഫ് (ഇന്നത്തെ പോപ്പുലര്‍ ഫ്രണ്ട് ) എന്ന സംഘടന ആണെന്ന് വിസ്മരിച്ചു കൊണ്ടല്ല ഇവിടെ ചോദിക്കുനത് .. അന്ന് നിങ്ങള്‍ക്കുള്ള ചുരുങ്ങിയ അണികളെ കൊണ്ട് നിങ്ങള്‍ക്ക് പറ്റുന്നതിന്റെ പത്തിരട്ടി ഇന്ന് സാധിക്കും എന്നത് തീര്‍ച്ച. അന്ന് നിങ്ങള്‍ കേരളത്തില്‍ മാത്രമാണ് എങ്കില്‍ ഇന്ന് നിങ്ങള്‍ അതല്ല.. ലീഗ് നെ മലപ്പുറം ലീഗ് എന്ന് പുചിച്ചു നിങ്ങള്‍ ഉയരങ്ങളില്‍ എത്തിയപ്പോള്‍ മുസ്ലിം സമൂഹം നിങ്ങളില്‍ നിന്നും ഒരുപാട് പ്രതീക്ഷിച്ചു . ഇന്നും പ്രതീക്ഷിക്കുന്നു. പക്ഷെ നിങ്ങള്‍ ഒന്നും ചെയ്യാന്‍ തയ്യാറല്ല എങ്കില്‍ ജനങ്ങള്‍ ആ മലപ്പുറം പച്ചക്കൊടിയുടെ കീഴില്‍ തന്നെ സ്വയം ശപിച്ചു അടങ്ങിക്കൂടും .. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നാറിയ രാഷ്ട്രീയ പാര്‍ട്ടികള്‍ മദനി വിഷയം ആയുധമാക്കാന്‍ നിങ്ങള്‍ അനുവദിക്കരുത് എന്ന ഒരു അപേക്ഷ ഉണ്ട് . ആണത്വം ഉള്ള ഒരു സംഘത്തെ നിങ്ങളില്‍ ജനങ്ങള്‍ കാണുന്നു ... പക്ഷെ ഇപ്പോയുള്ള പലരെയും പോലെ നിങ്ങളും വോട്ട് രാഷ്ട്രീയം കളിയ്ക്കാന്‍ തീരുമാനിച്ചാല്‍ ജനം നിങ്ങളെയും ചവറ്റു കോട്ടയില്‍ തള്ളും എന്ന് തീര്‍ച്ച....
മറ്റു സംഘടനകള്‍ ചെയ്യുന്ന പോലെ ഒരു ഹര്‍ജി കൊടുക്കാലോ നിവേദനം സമര്‍പിക്കലോ അല്ല നിങ്ങളില്‍ നിന്നും പ്രതീക്ഷികുന്നത്... ഒരു മാറ്റം.. ശക്തമായ ഒരു പ്രതിഷേധം.... അത് അനിവാര്യമാണ്... ആ പാവത്തിനെ രക്ഷിക്കാന്‍ അണി ചേര്‍ക്കാന്‍ പറ്റുന്നവരെ ഒക്കെ ചേര്‍ത്തൊരു പ്രതിഷേധം അനിവാര്യമായി മാറിയിരിക്കുന്നു............... ഇതൊരു അപേക്ഷയാണ്... ഇരട്ട നീതി കണ്ടു മടുത്ത ഒരു വ്യത്യസ്തന്റെ അപേക്ഷ... സ്വാതന്ത്ര്യത്തിന്റെ കവലാളവുക .. നീതിയുടെ പോരളിയവുക എന്ന നിങ്ങളുടെ മുദ്രാവാക്യം എന്നാല്‍ മാത്രമേ സത്യമായി പുലരുകയുള്ളൂ......