: : : : : : :Siddeeq K Kizhakkethil : : : : : : :
ഇന്ത്യൻ മുജാഹിദീൻ...
ഭയങ്കരന്മാരാണു അവർ. എവിടെ എപ്പൊ ആരു ബോമ്പ് പൊട്ടിച്ചാലും അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ മാത്രം ധൈര്യമുള്ളവർ.
പ്രസിഡന്റോ സെക്ക്രട്ടറിയോ ഇല്ലാത്ത ലോകത്തെ അപൂർവ്വം സഘടനകളിൽ ഒന്ന്. ആസ്ഥാനമോ ഒഫീസോ ഇല്ലാതെ, കൂടി ഇരിക്കാൻ ഒരിടം ഇല്ലാഞ്ഞിട്ടും കൃത്യമായി സ്ഫോടനങ്ങൾ നടത്താൻ കെൽപ്പുള്ള ഭീകരർ..
ഇതുവരെ കുറേ പേരെ അറസ്റ്റ് ചെയ്ത് തല്ലിയുംകൊന്നും പറയിപ്പിച്ചിട്ടും എവിടെയാണു ആസ്ഥാനമെന്നോ ആരാണു നേതാവന്നോ പിടുത്തം കൊടുക്കാത്ത അധിഭയങ്കരർ...
എന്താല്ലേ ഈ ഇന്ത്യൻ മുജാഹിദീൻ!
കുഞ്ഞുങ്ങൾ ചോറു തിന്നാതിരിക്കുമ്പോൾ ഉമ്മമാർ പറയും വേഗം തിന്നോ ഇല്ലേൽ പൊത്താമ്പി വരും. നിന്നെ ഞാൻ പോത്താമ്പിക്ക് കൊടുക്കും. ഇത് കേട്ടാൽ കുട്ടികൾ ചോറു പാത്രം കാലിയാക്കും..
എന്നാൽ ഈ പോത്താമ്പി എന്താണെന്നോ ആരാണന്നോ കുട്ടികൾക്ക് ആർക്കും ഇതുവരെ പിടുത്തം കിട്ടിയിട്ടില്ല. അവരും അവരുടെ ഉമ്മമാരും ഇതുംവരെ കണ്ടിട്ടില്ല. എന്നാലും അങ്ങനെ ഒരു സാധനം ഉണ്ട്! അത് വരും കുട്ടികളെ പിടിച്ച് തിന്നും...
ഇന്ന് പോത്താമ്പിയോട് ഉപമിക്കാൻ പറ്റുന്ന ഒന്നു ഇന്ത്യാ മഹാ രാജ്യത്ത് ഉണ്ടെങ്കിൽ അത് നിസംശയം ഇന്ത്യൻ മുജാഹിദീൻ മാത്രാ....
എന്താലേ....:)