അതെ, റമദാനിലെ രാത്രികളാണ് നമ്മിലേക്ക് കടന്നു വന്നിരിക്കുന്നത്.... പ്രവാചകവചനങ്ങളില്‍ ഒട്ടേറെ പ്രകീര്‍ത്തിക്കപ്പെട്ട രാത്രികള്‍… പുണ്യങ്ങളുടെ പൂക്കാലത്തിന് തുടക്കം കുറിക്കുന്ന പവിത്രനിമിഷങ്ങള്‍…
ഈ രാത്രികള്‍ ആരാധനയുടേതാവട്ടെ. എന്നും വേണ്ടുവോളം കിടന്നുറങ്ങുന്ന നമുക്ക് ഒരു രാത്രിയെങ്കിലും പടച്ചതമ്പുരാന് വേണ്ടി മാറ്റിവെക്കാനാവില്ലേ. ആ രാത്രിയിലെ ഏറ്റവും പുണ്യകരമായ അത്താഴസമയ നിമിഷങ്ങളെങ്കിലും അല്ലാഹുവിന് മുമ്പില്‍ സുജൂദിലായി സജീവമാക്കാന്‍ നമുക്ക് സാധിക്കില്ലേ....
ആദ്യമായി നമുക്ക് അല്ലാഹുവിന് സ്തുതികളര്‍പ്പിക്കാം, ഈ പുണ്യമുഹൂര്‍ത്തം നമുക്ക് സമ്മാനിച്ചതിന്… അവന്‍റെ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹാശിസ്സുകള്‍ക്ക്… സര്‍വ്വോപരി വിശുദ്ധ ഇസ്ലാമും ഈമാനും നമുക്ക് സമ്മാനിച്ചതിന്…
ശേഷം നമുക്ക് നാഥനിലേക്ക് കൈകളുയര്‍ത്താം…. ചെയ്തുപോയ ദോഷങ്ങളോര്‍ത്ത് പശ്ചാത്തപിക്കാം…. വിറക്കുന്ന കൈകളോടെ… ഉതിര്‍ന്ന് വീഴുന്ന കണ്ണീര്‍തുള്ളികളുടെ അകമ്പടിയോടെ… ഈ രാത്രി നമുക്ക് ഉണര്‍ന്നിരിക്കാം… നമ്മുടെ സകലമാന പ്രശ്നങ്ങളും ആ തിരുസവിധത്തില്‍ ഇറക്കിവെക്കാം… ഐഹിക പാരത്രിക വിജയത്തിനായി കേണപേക്ഷിക്കാം….
ഈ രാത്രിയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം… നമുക്ക് വേണ്ടി…നമ്മുടെ മാതാപിതാക്കള്‍ക്ക് വേണ്ടി.. ഗുരുജനങ്ങള്‍ക്ക് വേണ്ടി… നമ്മുടെ ബന്ധപ്പെട്ടവര്‍ക്ക് വേണ്ടി.. നമ്മെ സഹായിച്ച മുഴുവന്‍ ആളുകള്‍ക്കും വേണ്ടി… സര്‍വ്വോപരി, വിവിധ ഭാഗങ്ങളില്‍ കഷ്ടതയനുഭവിക്കുന്ന മുസ്‌ലിം സമൂഹത്തിന് വേണ്ടി… മനുഷ്യകുലത്തിന്‍റെ നന്മക്കും സുശാന്തിക്കും വേണ്ടി…
:::::Abdul Aziz Sahib.:::::
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.