തിരുവനന്തപുരം എംജി കോളേജിലെ എ ബി വി പി ഗുണ്ട വിളയാട്ടത്തിനെതിരെ ഇന്ന് കാമ്പസ് ഫ്രെന്റ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം
|
"തിരുവനന്തപുരത്ത് എംജി കോളേജില്‍ എ.ബി.വി.പി ഗുണ്ടാ വിളയാട്ടം " നാളെ സംസ്ഥാന വ്യാപകമായി കാമ്പസ് ഫ്രണ്ട് പ്രതിഷേധിക്കും ..
ഏരിയാ , കാമ്പസ് തലങ്ങളില്‍ പ്രധിഷേധ പ്രകടനങ്ങള്‍ നടത്തും
എ.ബി.വി.പിക്കാരുടെ വിളയാട്ടം സഹിക്കവയ്യാതെ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ കോളജില്‍ രാഷ്ട്രീയം നിരോധിച്ചിരുന്നു. നിരോധനം വകവയ്ക്കാതിരുന്നിതിനെ തുടര്‍ന്ന് മൂന്നുപേരെ പുറത്താക്കുകയും ചെയ്തു. അതിലുള്ള പ്രതികാരമാണ് ഇപ്പോഴത്തെ അക്രമം. കോളജിലെ എ.ബി.വി.പി അതിക്രമങ്ങള്‍ പുറത്തുകൊണ്ടു വന്നത് തേജസ് എന്ന പത്രം ആണ്.അക്രമി സംഘത്തിലെ ഗോകുല്‍, നിഖില്‍, ദിനു, അഖില്‍, അനൂപ്, രാഹുല്‍, വിഷ്ണു, ശ്രീകുമാര്‍ എന്നീ എട്ട് എ.ബി.വി.പി. പ്രവര്‍ത്തകര്‍ അറസ്റിലായിട്ടുണ്ട്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ ലാബുകളുടെ ജല്‍ച്ചില്ലുകളും കാന്റീനും കോളജ് പ്രിന്‍സിപ്പല്‍ സുധീന്ദ്രന്‍പിള്ളയുടെ കാറും അടിച്ചുതകര്‍ത്തു. കോളജ് മൈതാനത്ത് പാര്‍ക്ക് ചെയ്തിരുന്ന അധ്യാപകരുടെ കാറുകളും തകര്‍ത്തു. അക്രമികള്‍ കോളജിനുള്ളിലേക്ക് പെട്രോള്‍ബോംബും എറിഞ്ഞു.
.എന്നാല്‍ ഇതിനിടെ തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. എം ജി കോളെജില്‍ വിദ്യാര്‍ത്ഥികളെ പൊലീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ . രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന തിരുവനന്തപുരം എം ജി കോളേജില്‍ മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ വിദ്യാര്‍ത്ഥി സംഘം ഉച്ചയോടെ ബോംബെറിഞ്ഞിരുന്നു. കോളേജിന്റെ ലബോട്ടറിയിലും ക്ലാസ് റൂമുകളിലും വിദ്യാര്‍ത്ഥികള്‍ നാടന്‍ ബോംബെറിഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു.സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സ്ഥലത്ത് ഇപ്പോഴും വന്‍ പോലീസ് സംഘം ക്യാംപ് ചെയ്യുകയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.