Search the blog

Custom Search

രണ്ടു ലക്ഷവും, വീടും പിന്നെ ശറഫുദ്ധീന്റെ ഫോണ്‍കോളും


posted by Salim Uliyil
PICTURE BY : Faisal Arafa Ermalam
കണ്ണൂര്‍ നാറാത്ത് യോഗ പരിശീലന ക്യംപില്‍ പങ്കെടുക്കുകയായിരുന്ന 21 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ യു.എ.പി.എ എന്ന കാടന്‍ കരനിയമ പ്രകാരം അറസ്്റ്റു ചെയ്തതില്‍ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ അതൊന്ന് തണുപ്പിക്കാന്‍ പോലീസ് മാധ്യമങ്ങളെ ഉപയോഗിച്ച് പല കഥകളും മെനയാന്‍ തുടങ്ങി. ഇറാന്‍ ബന്ധത്തോടൊപ്പം, ബംഗളുരു സ്‌ഫോടനം, ഹൈദരാബാദ് സ്‌ഫോടനം എന്നിവയില്‍ ബന്ധിപ്പിക്കാന്‍ നിരന്തര ശ്രമവും നടത്തി. എന്നാല്‍ eല്ല അപസര്‍പ്പകകഥകളും ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. പിന്നീട് ജയിലിലുള്ളവരെ ബന്ധപ്പെട്ട് രണ്ടു ലക്ഷവും, വീടും നല്‍കാമെന്ന വാഗ്ദാനം നല്‍കി മാപ്പുസാക്ഷിയാക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയത്. എന്നാല്‍ തടിയന്റവിട നസീറുമാരെ പോപുലര്‍ ഫ്രണ്ടില്‍ നിന്നും കിട്ടിയില്ല എന്ന് മാത്രമല്ല ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉത്തരേന്ത്യന്‍ പോലീസിനു പഠിക്കുന്നവര്‍ ഇളഭ്യരാവുകയും ചെയ്തു. ഇതിനിടെ എന്‍.സി.എച്.ആര്‍.ഒ വസ്തുതാന്വേഷണ സംഘം അന്വേഷണ ഉദ്യോഗസ്ഥനോട് കാര്യങ്ങള്‍ ആരാഞ്ഞപ്പോള്‍ ഉദ്യോഗസ്ഥന്‍ മുസ്‌ലിങ്ങളായ അവരുടെ മനോഭാവമാണ് പ്രശ്‌നമെന്നാണ് മറുപടി പറഞ്ഞത്. മുമ്പും പലപ്പോഴും ഈ ഏമാന്‍ മുസ്‌ലിം വിരുദ്ധ മനോഭാവം വച്ചു പുലര്‍ത്തിയിട്ടുണ്ട് എന്നാണ് വാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞത്. മുമ്പ് കാശ്മീര്‍ വിഷയം സംബന്ധമായി മദ്രസ പഠനത്തെ പരമാര്‍ശിച്ച് നടത്തിയ അഭിപ്രായപ്രകടനം, സ്വഭാവികമായി പുതുതായും തുടര്‍ച്ചയായും മുസ്‌ലിം വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങള്‍ ഇയാളില്‍ നിന്നും വരുമ്പോള്‍ കൂടെ ചേര്‍ക്കുക സ്വാഭാവികമാണ്. എന്നാല്‍ നാറാത്ത് 21 മുസ്‌ലിം ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോയി യു.എ.പി.എ ചാര്‍ത്തിയതിനെതിരെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും പ്രതിഷേധം വ്യപകമായിട്ടുണ്ട്. ഇതിന് തടയിടുക എന്ന ലക്ഷ്യമാണ് ശറഫുദ്ധീന്‍ എന്ന പേരുകാരന്‍ നടത്തിയ ഫോണ്‍സംഭാഷണം. ഇത് ആര്‍ക്ക് വേണ്ടി, എന്തിനുവേണ്ടി എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഈ ചോദ്യകര്‍ത്താവ് പോലീസുദ്യോഗസ്ഥന്റെ മുസ്‌ലിങ്ങളുടെ മനോഭാവം എന്ന പുതിയ സംഭവം പരാമര്‍ശിച്ചതേയില്ല. നേരും നെറിയും ശറഫുദ്ധീന് ഉണ്ടെങ്കില്‍ വസ്തുതാന്വേഷണ സംഘത്തോടും കാര്യങ്ങള്‍ അന്വേഷിക്കാമായിരുന്നു. മുസ്‌ലിം സമുദായത്തിലെ ആര്‍ജ്ജവമുള്ള സംഘടനകള്‍ ഒന്നടങ്കം കരിനിയമത്തിനെതിരെ രംഗത്തുവരുമ്പോള്‍ അവരില്‍ തന്നെ കുത്തിത്തിരിപ്പുണ്ടാക്കുക എന്ന ഉദ്ദേശമാണ് ഈ ഫോണ്‍കോളിന്റെ ലക്ഷ്യമെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. കാന്തപുരത്തിന്റെ ആള്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഫോണ്‍കോളിന്റെ ഉടമസ്ഥന്‍ നാറാത്തെ നിരപരാധികളെ കുറിച്ച് തെറ്റായ വിവരം നല്‍കിയ ലീഗിനെ മഹത്വനല്‍ക്കരിക്കുന്നു. യു.എ.പി.എ പോലുള്ള നിയമത്തെ ശക്തിയുക്തം എതിര്‍ക്കുന്ന ബഹുമാന്യ പണ്ഡിതന്‍ കാന്തപുരത്തിന്റെ അനുയായിയാണോ ശറഫുദ്ധീന്‍ എന്ന ചോദ്യത്തോടൊപ്പം മുപ്പത് വെള്ളിക്കാശിന് വേണ്ടി ഐബിക്കു പണിയെടുക്കുകയാണോ എന്ന സംശയവും സ്വാഭാവികമായി ഉയരുകയാണ്. കൂടെക്കിടക്കുകയും, കൂട്ടിക്കൊടുക്കുകയും ചെയ്യുന്ന ഇത്തരം ഞാഞൂലുകളെ സമൂഹം പുറം കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുന്ന കാലം അതിവിദൂരമായിരിക്കില്ല തീര്‍ച്ച.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...