?????????

ദുബൈയില്‍ യാത്ര ചെയ്യുമ്പോള്‍...........,,....




നിങ്ങള്‍ ദുബൈയില്‍ ജീവിക്കുനവരാണോ അതോ ദുബൈയിലേക്ക് ഇടയ്ക്കു വരാറുള്ള ആളാണോ?? ഇനി വിസിറ്റ് വരാനും ജോലി അന്വേഷിക്കാനും തയ്യാറെടുക്കുകയാണോ. അങ്ങനെ എങ്കില്‍  നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. നിങ്ങള്‍ക് യാത്ര എളുപ്പമാക്കാന്‍ ഒരു സഹായിയാകും ഈ പോസ്റ്റ്‌..,

ഒന്നാമതായി നിങ്ങള്‍ ദുബൈയില്‍ എത്തിയ ശേഷം ഉടന്‍ ഒരു നോള്‍ കാര്‍ഡ്‌ (NOL card) എടുക്കുക. റെഡ്‌---.,- സില്‍വര്‍ -ബ്ലൂ -  ഗോള്‍ഡ്‌ എന്നിങ്ങനെ നാല് ടൈപ്പ് ഉണ്ട നോള്‍ കാര്‍ഡ്‌

സില്‍വര്‍ നോള്‍ കാര്‍ഡ്‌
അതില്‍ വിസിറ്റ് വരുന്നവര്‍ക്ക്‌ വ്യത്യസ്തന്‍ നിര്‍ദേശിക്കുന്നതു സില്‍വര്‍ കാര്‍ഡ്‌ ആണ്. റെഡ്‌ കാര്‍ഡ്‌ വെറും ഷോര്‍ട്ട് ട്രിപ്പ്‌ ചെയ്യുനവര്‍ക്ക്‌ മാത്രം ഉപയോഗപ്പെടുന്നതാണ്. അതുപോലെ ബ്ലൂ കാര്‍ഡ്‌ സ്ഥിര താമസക്കാര്‍ക്ക്‌ മാത്രമേ എടുക്കാന്‍ സാധിക്കുകയുള്ളൂ. പിന്നെ ഗോള്‍ഡ്‌ കാര്‍ഡ്‌ നിങ്ങള്‍ക്ക് യാത്രക്ക് സ്പെഷ്യല്‍ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യാനുള്ളതാണ്. പക്ഷെ ഇരട്ടി യാത്രാകൂലി നല്‍കേണ്ടി വരും. അതുകൊണ്ട് സില്‍വര്‍ കാര്‍ഡ്‌ എല്ലാവര്‍കും ഉപകാരപ്പെടും. അത് വിസിറ്റ് ആണേലും ഇവിടെ ജോലി ഉള്ളവര്‍ക്ക്‌ ആണേലും.


ബസ്‌ സ്റൊപുകളില്‍ ഉള്ള
 റീ ചാര്‍ജ് മെഷീന്‍ 
മെട്രോ സ്റ്റേഷനില്‍ ഉള്ള
 റീ ചാര്‍ജ് മെഷീന്‍ 
ഇരുപത് ദിര്‍ഹം കൊടുത്താല്‍ ഏതു മെട്രോ സ്റ്റേഷന്‍ അല്ലെങ്കില്‍ ഇതിനു വേണ്ടി തിരഞ്ഞെടുത്ത ബസ്‌ സ്റ്റോപ്പുകളില്‍ ഉള്ള മഷീന്‍ വഴി ലഭിക്കുനതാണ്. ആ കാര്‍ഡില്‍ നിങ്ങള്‍ക്ക് ദിര്‍ഹം ക്രെഡിറ്റ്‌ ഉണ്ടാകും. അത് നിങ്ങള്‍ക്ക് യാത്രക്കായി ഉപയോഗിക്കാം. കൂടുതല്‍ ദിര്‍ഹംസ് ആവശ്യം വന്നാല്‍ മെട്രോ സ്റ്റേഷന്‍ അല്ലേല്‍ ബസ്‌ സ്റ്റോപ്പില്‍ ഉള്ള മഷീന്‍ വഴി റീ ചാര്‍ജ് ചെയ്യാം.


വലതു വശത്തുള്ള റെഡ്‌ ബോക്സ്‌
നിങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രധികേണ്ട കാര്യം ഇതൊക്കെയാണ്...ആര്‍ ടി എ  യുടെ ബസ്സില്‍ - മെട്രോയില്‍  യാത്ര ചെയ്യുമ്പോള്‍ : കയറുമ്പോഴും ഇറങ്ങുമ്പോഴും നിര്‍ബന്ധമായും ഡോര്‍ സൈഡ് ഉള്ള പഞ്ചിംഗ് മെഷീനില്‍ നിങ്ങളുടെ കാര്‍ഡ്‌ ടാഗ് ചെയ്യണം. (ചിത്രത്തില്‍ കാണുന്ന റെഡ്‌ ബോക്സ്‌))) ),). അഥവാ നിങ്ങള്‍ പഞ്ച് ചെയ്യാന്‍ മറന്നുപോയി എങ്കില്‍ ഇടക്ക് ബസ്സിലേക്ക് പരിശോധനകന്‍ കയറി നിങ്ങള്‍ പഞ്ച് ചെയ്തില്ല എന്ന് മനസ്സിലാകുകയും ഇരുനൂറ്റിപത്തു ദിര്‍ഹം( 210 dirhams ) ഫൈന്‍ അടക്കേണ്ടി വരുകയും ചെയ്യും. എത്ര ചെറിയ യാത്രയും ആയ്കൊള്ളട്ടെ നിങ്ങള്‍ നിര്‍ബന്ധമായും പഞ്ച് ചെയ്തിരിക്കണം.

രണ്ടാമതായി ബസ്സിലോ മേട്രോയിലോ വച്ച്  വെള്ളം കുടിക്കലോ ഭക്ഷണം കഴിക്കുകയോ ചെയ്യാന്‍ പാടില്ല. പിടിക്കപെട്ടാല്‍ നൂറ്റിപ്പത്തു ദിര്‍ഹം(110 dirhams) ഫൈന്‍ കിട്ടും. BUBBLE GUM , SUPARI, പോലുള്ള ചവക്കുന്ന ഒന്നും തന്നെ മെട്രോ - ബസ്‌ സര്‍വീസില്‍ പാടില്ല. ഇതിനായി പ്രത്യേകം സ്ക്വാഡ്‌ ബസ്‌---,-മെട്രോ സര്‍വീസില്‍ ഉണ്ടായിരിക്കുനതാണ്. 

സീറ്റിനു മുകളില്‍ കാലു വെക്കുകയോ വാഹനത്തിനു വല്ല രീതിയിലും കേടുപാടുകള്‍ ഉണ്ടാകുന്നതായും ശ്രദ്ധയില്‍ പെട്ടാലും വന്‍ പിഴ ശിക്ഷ ഉണ്ടാവും എന്നത് തീര്‍ച്ച. മീന്‍ - ഇറച്ചി മുതലായവ തീ പടരാന്‍ സാധ്യത ഉള്ള വസ്തുക്കള്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ നിരോധിക്കപെട്ട സാധനങ്ങള്‍ എന്നിവ പിടിക്കപ്പെട്ടാലും പിഴ ഉണ്ടാകും. പുകവലി പൂര്‍ണമായും ഇതിനുള്ളില്‍ നിരോധിച്ചിട്ടുണ്ട്. ഒരു സാധനങ്ങളുടെയും വില്പന നടത്താനും യാത്രക്കാര്‍ക്ക്‌ അനുവാദം ഇല്ല..

പരിശോധകര്‍ക്ക്‌ ഒരാളെ തെറ്റ് ചെയ്തു പിടിച്ചാല്‍ കമ്മിഷന്‍ ഉണ്ട് എന്നതിനാല്‍ പിടിക്കപെട്ട ഒരാളെയും ഇവര്‍ വിട്ടയക്കുകയില്ല.പല ചതിക്കുഴികളും ഇതില്‍ ഉണ്ട്. ഉദാഹരണത്തിന് ദുബായ് മാള്‍ മെട്രോ സ്റ്റേഷനില്‍ ഇറങ്ങി അവിടുന്ന്‍ മാള്‍ ന്റെ ഉള്ളിലേക്ക്‌ ഫീഡര്‍ ബസ്‌ സര്‍വീസ് നടത്തുന്നു. മെട്രോയില്‍ നിന്നും മാളിലേക്ക് ഉള്ള ഈ സര്‍വിസ് തികച്ചും സൌജന്യം ആണെങ്കിലും നിങ്ങള്‍ നിര്‍ബന്ധമായും കാര്‍ഡ്‌ പഞ്ച് ചെയ്തിരിക്കണം. മിക്കവാറും ആളുകള്‍ ശ്രദ്ധിക്കാതെ പോകും എന്നുള്ളത് കൊണ്ട് പരിശോധകര്‍ അവിടെ മിക്കവാറും ദിവസങ്ങളില്‍ ചെക്കിംഗ് ചെയ്യും. അത് പോലെ വിസ അടിക്കുനതിനു മുന്നോടി ആയി മെഡിക്കല്‍ ചെക്ക്‌ അപ്പ്‌ നു സോനാപുര്‍ ഹെല്‍ത്ത്‌ ചെക്ക്‌ അപ്പ്‌ സെന്ററില്‍ പോയി തിരിച്ചു വരുന്നവര്‍ക്ക്‌ ഹെല്‍ത്ത്‌ സെന്റെരിന്റെ മുന്നില്‍ നിന്നും തന്നെ ബസ്‌ കിട്ടും. പക്ഷെ ഇത് നേരെ പോകുന്നത് ആ ബസ്‌ സര്‍വീസ് ന്റെ ലാസ്റ്റ്‌ സ്റ്റോപ്പ്‌ലേക്ക്‌ ആണ് എന്നതിനാല്‍ ആ ട്രിപ്പ്‌ അവിടെ അവസാനിക്കും. ആയതിനാല്‍ അവിടെ ബസ്‌ എത്തിയാല്‍ കാര്‍ഡ്‌ പഞ്ച് ഔട്ട്‌ ചെയ്യുകയും വീണ്ടും പഞ്ച് ഇന്‍ ചെയ്യുകയും ചെയ്യണം. അല്ല എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ കുടുങ്ങും. കാരണം അത് പുതിയ ട്രിപ്പ്‌ ആയി കണക്കകുകയില്ല. ഇത് നല്ലോണം അറിയുന്ന പരിശോധകര്‍ ഈ ബസില്‍ തീര്‍ച്ചയായും ചെക്ക്‌ ചെയ്തിരിക്കും.ഇതുപോലെ ഒരുപാട് ചതിക്കുഴികള്‍ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ നിങ്ങള്‍ മറക്കാതെ നിങ്ങളുടെ കടമ ചെയ്യുക.. (dirhams 210 = 210*15 = 3150 rupees )

ബസില്‍ കയറിയ ഉടന്‍ പഞ്ച് ഇന്‍  - ഇറങ്ങുമ്പോള്‍  പഞ്ച് ഔട്ട്‌ ചെയ്യാന്‍ മറക്കാതിരിക്കുക... പഞ്ച് ഔട്ട്‌ ചെയ്തില്ലേല്‍ നിങ്ങളുടെ കാര്‍ഡില്‍ നിന്നും അഞ്ചു ദിര്‍ഹം എണ്‍പത്‌ ഫില്‍സ്‌ (5 dirhams 80 fils)ഒരുമിച്ച് കട്ട്‌ ആകും.


കൂടുതല്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ തായെ കമന്റ്‌ ചെയ്യുക...

അഭിപ്രായങ്ങളും എയുതുക ........



6 അഭിപ്രായങ്ങൾ:

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.