?????????

മാറ് മറക്കുന്നതും നിരോധിക്കുന്ന കാലം വരുമോ ?



ഹിജാബ്  വിവാദം കൊടുമ്പിരി കൊണ്ട് നില്‍കുന്ന സമയം ആണ് ഇപ്പോള്‍ നവ സാമൂഹ്യ മാധ്യമങ്ങളില്‍ . അനുകൂലിച്ചും പ്രതികൂലിച്ചും ചിലര്‍ പ്രസ്താവനകള്‍ ഇറക്കുമ്പോളും  ചില മാന്യന്മാരായ ഒറ്റുകാര്‍ മിണ്ടാതിരിക്കുംബോയും  (അവര്‍ ബദര്‍ വിജയം  - ഉഹുദ് പരാജയം - നാറാത്ത്  മോഡല്‍ - മെഴുകു തിരി  മീറ്റിംഗ് എന്നൊക്കെയേ പറയുകയുള്ളൂ.) തോനുന്ന സംശയം എന്താണെന് വച്ചാല്‍ കാലത്തിന്റെ പോക്ക് പുറകോട്ട് ആണോ എന്നാണു. കാരണം എക്സാം  ഹാളില്‍ ഹിജാബ് ധരിക്കാന്‍ പാടില്ല എന്ന് മാത്രമല്ല ഹിജാബ് അല്‍പ സമയം ധരിചില്ലേല്‍ ഒന്നും സംഭാവികില്ല എന്ന് കൂടി പ്രസ്താവിച്ചത് കേട്ടപ്പോള്‍ പഴയ ഏതോ മാടമ്പി ആണ് ഇന്ന് രാജ്യം ഭരിക്കുനത് എന്ന് തോന്നി പോകുന്നു.. കാരണം തായ്ന്ന ജാതി പെണ്ണിന് മാറ് മറക്കാനുള്ള അവകാശം നിഷേധിച്ചത് അവരുടെ കാലത്താണ്. അവരാണ് ഈ നീതി നിഷേധം അടിച്ചേല്‍പ്പിചത്. വസ്ത്രം ധരിക്കുനത്‌ നിര്‍ബന്ധിക്കാന്‍ പാടില്ല എന്ന് പറയുന്നവര്‍ ഒരുപാടുള്ള നമ്മുടെ നാട്ടില്‍ വസ്ത്രം സ്വന്തം ഇഷ്ടത്തിന് ഇടാന്‍ പാടില്ല എന്ന് പറയുന്നത് ഏതു ലോജിക് ന്റെ അടിസ്ഥാനം ആണെന് അറിയില്ല. സ്ത്രീ പക്ഷത്ത്‌ നില്‍കുന്ന പ്രവര്‍ത്തക സംഘടനകള്‍ സ്ത്രീയുടെ അവകാശത്തിനു വേണ്ടി നടക്കുന്നവര്‍ ഈ ഹിജാബ് വിഷയം വന്നപ്പോള്‍ മൌനം പാലിച്ചു.  ഈ പോക്ക് പോയാല്‍ മാറ് അല്‍പ സമയം മറച്ചില്ല എന്ന് വച്ച് ഒന്നും സംഭാവികില്ല എന്നും പറഞ്ഞു അതും പല അവസരങ്ങളിലും നിരോധിക്കും എന്നത് സമീപ കാലങ്ങളില്‍ കാണാന്‍ സാധിക്കും നമ്മള്‍ ഇന്ത്യക്കാര്‍ക്ക് .....