?????????

അരവിന്ദ് കേജ്‌‌രിവാളിനെതിരെ കാവിപ്പട ഫേസ്ബുക്കില്‍

അരവിന്ദ് കേജ്‌‌രിവാളിനെതിരെ സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിൽ പ്രചാരണം നടത്താൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാറിന്‍റെ ഫോട്ടോ ഫോട്ടോഷോപ്പിൽ മാറ്റം വരുത്തി ഉപയോഗിച്ചതായി തെളിഞ്ഞു. അരവിന്ദ് കേജ്‌രിവാൾ നീല ലൈറ്റ് ഘടിപ്പിച്ച കാർ ഉപയോഗിക്കുന്നു എന്ന വാചകത്തോടൊപ്പം നൽകിയ കാറിന്‍റെ കേരളാ രജിസ്‌‌‌ട്രേഷനും ചുവപ്പ് ലൈറ്റും ഫോട്ടോഷോപ്പിൽ മാറ്റം വരുത്തിയാണ് ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തത്. ഉമ്മൻചാണ്ടിയുടെ കേരളാ സ്‌റ്റേറ്റ് ഒന്നാം നമ്പർ എന്ന നമ്പർ പ്ളേറ്റിനു പകരം ഡൽഹി രജിസ്‌ട്രഷൻ നമ്പരായ 0786 എന്നാക്കി മാറ്റി. ചുവപ്പ് ലൈറ്റ് മാറ്റി നീല ലൈറ്റും നൽകി. ട്വിറ്ററിൽ ബി.ജെ.പി അനുകൂല സന്ദേശങ്ങൾ പോസ്‌റ്റ് ചെയ്യുന്ന അശോക് കുമാർ എന്ന ആളാണ് ചിത്രത്തിനു പിന്നിൽ.

വാര്‍ത്ത‍:http://news.keralakaumudi.com/news.php?nid=468be4e0dddcac2faf0a6e43f7fbb49b
ഇങ്ങനെ ഉള്ള പല കുപ്രചാരണങ്ങളും ഇപ്പോള്‍ കൂടുതാലായി കണ്ടുവരുന്നു.സൈബര്‍ പോലീസ്‌ ഇതിനെതിരായ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇങ്ങനെ ഉള്ള ചിത്രങ്ങള്‍ കണ്ടു തെറ്റിദ്ധരിക്കപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ ഇപ്പോള്‍ ഓണ്‍ലൈന്‍ ആയും പരാതിപ്പെടാവുന്നതാണ്.

കേരള പോലീസിന്‍റെ ഫേസ്ബുക്ക്‌ പേജ്:https://www.facebook.com/keralapolice
സൈബര്‍ ക്രൈം ഹൈ ടെക് സെല്‍: http://keralapolice.gov.in/newsite/hitech_cell.html