?????????

ഇന്ത്യവിഷന്‍-കാര്‍ക്ക് തലയ്ക്കു സ്ഥിരത ഇല്ലേ ? വാര്‍ത്ത‍ പിന്‍വലിക്കുക-മാപ്പ് പറയുക

ഇന്ത്യ വിഷന്‍ കാരെ നിങ്ങള്‍ വാര്‍ത്ത‍ പിന്‍വലിച്ചു ഖേദം പ്രകടിപിക്കുക.. തെറ്റായ വാര്‍ത്ത‍ നല്‍കിയതിനു... അതാണ് നാട്ടു നീതി ... 

മൂന്ന് മണിക്കൂര്‍ മുന്നേ വന്ന വാര്‍ത്ത‍ കണ്ടില്ലേ ??


അന്നേരം വരെ പോപ്പുലര്‍ ഫ്രണ്ട് കാരുടെ "കാടത്തം" കൊണ്ട് അടി കൊണ്ട ആള്‍ കിടന്നു അല്ലാഹ് അല്ലാഹ് അല്ലാഹ് എന്നൊക്കെ വിളിച്ചു കരഞ്ഞെന്നുന്നും എന്നിട്ടും അവര്‍ വിട്ടില്ലെന്നും പറഞ്ഞു പ്രച്ചരിപിച്ച അവര്‍ക്ക് പെട്ടെന്ന് വെളിപാട് വന്നു .....





 ഇപ്പോയിത അതിനു ലീഗിന്റെ തീവ്രവാദം എന്ന തലക്കെട്ടില്‍ വാര്‍ത്ത. എന്താണ് നിങ്ങള്‍ വാര്‍ത്തകള്‍ കൊണ്ട് കളിക്കുകയാണോ?? വാര്‍ത്തകള്‍ നിങ്ങളുടെ കുട്ടിക്കളിക്ക് ഉള്ളതാണോ ? എങ്കില്‍ എന്ത് കൊണ്ട് ആദ്യം കൊടുത്ത വാര്‍ത്ത‍ പിന്‍വലിക്കുന്നില്ല???  ആദ്യം നിങ്ങള്‍ കൊടുത്ത വാര്‍ത്ത‍ ഷെയര്‍ ചെയ്തത് 2066 പേര്‍ ആണ്.. അവര്‍ വഴി എത്ര പേര്‍ ??? ഇതിന്റെ അടിസ്ഥാനം നിങ്ങള്‍ അല്ലെ?? നിങ്ങളുടെ പത്ര ധര്‍മത്തിന്റെ തേര്‍വാഴ്ച അല്ലെ?  എന്തെ നിങ്ങള്‍ക്ക്‌ പത്രം എന്നത് വിട്ടു കാശ് ആക്കാനുള്ള ഒരു പേപ്പര്‍ മാത്രമാണോ? വാര്‍ത്ത‍ എന്നത് വാര്‍ത്തക്ക് വേണ്ടി മാത്രമാണോ ? ലജ്ജിക്കുന്നു കേരളം നിങ്ങളെ ഓര്‍ത്തു... 

ടി പി കേസ്സില്‍ "മാഷാ അല്ലാഹ്" - തിരൂരില്‍ " അല്ലാഹ് അല്ലാഹ് "




ഇന്ന് രാവിലെ വന്ന വാര്‍ത്തകളിലൂടെ പോയി നോക്കിയപ്പോള്‍ കണ്ട ഒരു ചെറിയ സംശയം -വാര്‍ത്ത‍ ഇങ്ങനെ - തിരൂരില്‍ സി പി എം കാരന്‍ വെട്ടേറ്റു കിടക്കുന്നു - ആരോ തലയില്‍ കേട്ട് കെട്ടിയ ആള്‍ വെട്ടുന്നു - അടിക്കുന്നു - അടി കൊള്ളുന്ന ആള്‍ സ്വാഭാവികമായി (മുസ്ലിം ആയതുകൊണ്ട് ) അല്ലാഹ് അല്ലാഹ് എന്ന് വിളിക്കുന്നു.. കരയുന്നു..വീണ്ടും അടിക്കുന്നു... എന്നിട്ട് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നു പോപ്പുലര്‍ ഫ്രണ്ട് ന്റെ കാടത്തം എന്ന്.. ഈ ക്യാപ്ഷന്‍ കൊടുത്തത്‌ ഇന്ത്യവിഷന്‍ എന്ന ചാനല്‍ വക ആണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍ ആണ് ഈ വാര്‍ത്ത‍. എന്ത് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആണ് ഈ കുത്തിത്തിരിപ്പ് . ഏഷ്യാനെറ്റ്‌ പോലെയുള്ള സന്ഘി ചിന്താഗതി ഉള്ള ന്യൂസ്‌ പോലും പോപ്പുലര്‍ ഫ്രണ്ട് ന്റെ നേര്‍ക്ക്‌ സംശയം മാത്രം പ്രകടിപിച്ചപ്പോള്‍ ഇന്ത്യ വിഷന്‍ തീര്‍ച്ചപ്പെടുത്തി ചെയ്തത് പോപ്പുലര്‍ ഫ്രണ്ട് ആണെന്. ഇങ്ങനെയണേല്‍ പോലീസ് ഓഫീസേര്‍സ് ആവശ്യമില്ലല്ലോ.. അന്വേഷണവും വേണ്ട. എല്ലാം നിങ്ങള്‍ അങ്ങ് തീരുമാനിച്ചു കൊള്ളുക. കഥക്ക് അല്പം മേമ്പൊടി പോലെ " അല്ലാഹ് അല്ലാഹ് അന്ന് കരഞ്ഞിട്ടും വിട്ടില്ല " എന്ന പ്രയോഗം കണ്ടപ്പോള്‍ " അല്‍ മൊയ്തു " എന്ന ചിത്രത്തിലെ രംഗങ്ങളെ വെല്ലുന്ന പ്രകടനം പോലെ തോന്നി. വാര്‍ത്തകള്‍ കൊടുക്കേണ്ട എന്നല്ല - പക്ഷെ വാര്‍ത്തകള്‍ സത്യസന്ധമായി കൊടുക്കണം.. അല്ലാതെ തനിക്ക്‌ തോന്നിയതല്ല.... പണ്ട് ടി പി യെ കൊന്നപ്പോയും മഷ അല്ലാഹ് കാണിച്ചു എന്‍ ഡി എഫ ന്റെ തലയില്‍ ഇട്ട പോലെ " അല്ലാഹ് അല്ലാഹ് " കാണിച്ചു പോപ്പുലര്‍ ഫ്രണ്ട് ന്റെ തലയില്‍ വെക്കുനതിനു മുന്‍പ്‌ നല്ല ഒരു ന്യൂസ്‌ ടീം ഉണ്ടാക്കി അന്വേഷണാത്മക സമീപനം ഉണ്ടാക്കാന്‍ നോക്ക്.. അല്ലാതെ വാര്‍ത്തകള്‍ പടച്ചു വിടുന്ന പണി ഇനിയെങ്കിലും നിര്‍ത്തിവച്ചു വേറെ പണി നോക്കുക.. 


ഇതാതാസ് കമ്പനി എന്ന പേജ് നീക്കം ചെയ്യാന്‍ സഹായിച്ചവര്‍ക്ക് നന്ദി

കുടുംബ സ്നേഹമുള്ളവരുടെ ഉറക്കം കെടുത്തിയ ആ പേജ് നീക്കം ചെയ്യാന്‍ സഹായിച്ച എല്ലാ പ്രിയ കൂട്ടുകാര്‍ക്കും ഒരായിരം നന്ദി....

അടുത്ത പെണ്‍കുട്ടിയെ കൊലയ്ക്ക് കൊടുക്കാന്‍ "റിസ്വാന നസ്രിന്‍ " - ബ്ലോക്ക്‌ ചെയ്യിക്കുക ഇതിനെയും


പ്രിയ ചങ്ങാതിമാരെ,


ഫേസ്ബുക്കില്‍ "റിസ്വാന നസ്രിന്‍" - Rizwana Nazrin എന്ന പേരില്‍ ഫാന്‍ പേജ് ഉണ്ടാക്കി നൂറുകണക്കിനു മുസ്ലീം സഹോദരിമാരുടെ ഫോട്ടോകള്‍ അതില്‍ പോസ്റ്റ് ചെയ്തു വൃത്തികെട്ട കമന്റ്സ് ഇട്ടു അവരെ അവഹേളിക്കുന്ന ഒരു ഫാന്‍ പേജ് ഉണ്ട്,ആ പേജിനെതിരെ പ്രതികരിക്കാന്‍ നിങ്ങള്‍ ഓരോരുത്തരും തയ്യാറാവുക,സൈബര്‍ സെല്‍ ആ പേജിനെതിരെ നടപടി എടുക്കുന്നതിനുള്ള ശ്രദ്ധയാകര്‍ഷിക്കാന്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക.



August 24, 2013 തുടങ്ങിയ ഈ ഫേസ്ബുക്ക് പേജ് നു ഇതുവരെ 17000+ മേലെ ലൈക്‌ കിട്ടിയിടുണ്ട്. മിക്കവാറും ലൈകും fake account വഴി ആണ് . ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉടന്‍ ഉണ്ടയില്ലേല്‍ വീണ്ടും നമ്മുടെ സഹോദരിമാരുടെ മരണത്തിന് കാരണം ആയി മാറും. ഇതാതാസ് കമ്പനി യെ പൂടിച്ച പോലെ നിങ്ങള്‍ ഇതിനെയും പൂട്ടിക്കുക...

ഇതില്‍ കാണിക്കുന്ന അഡ്രസ്‌ - Nest, Kozhikode, Kerala, India




ഇതുപോലെയുള്ള പേജ് ഉണ്ടാക്കുന്ന സഹോദരന്മാരോട് ഒരു ചോദ്യം.. ഇത് ഇങ്ങനെ ഉണ്ടാകിയത് കൊണ്ട് സാമ്പത്തികമായി യാതൊരു ലാഭവും നിങ്ങള്‍ക്കില്ല.. എന്നിട്ടും എന്തിനു വേണ്ടി നിങ്ങള്‍ ഇത് ചെയ്യുന്നു.. ലൈക്‌ കിട്ടുമ്പോയുള്ള താത്കാലിക സന്തോഷമാണ് ഇതിനു പിന്നില്‍ എങ്കില്‍ തനിക്കും ഒരു അമ്മയുണ്ട് -പെങ്ങളുണ്ട്- ഭാര്യയുണ്ട് എന്ന കാര്യം ഓര്‍ക്കുനത് നല്ലതാണ്... 
ദയവ് ചെയ്തു ഇത് താങ്കള്‍ തന്നെ ഡിലീറ്റ് ചെയ്യുക അല്ലെങ്കില്‍ ഇതിന്റെ ഭവിഷ്യത്തുകള്‍ താങ്കള്‍ തന്നെ അനുഭവിക്കേണ്ടി വരും...തീര്‍ച്ച 



സ്ഥിരം നരമ്പ് രോഗികള്‍ - ഇവര്‍ - ഇവരെ സൂക്ഷിക്കുക....

ഇവര്‍ ഇതാതാസ് എന്ന ഫേസ്ബുക്ക് പേജ് ലെ ഫോട്ടോസ് നു ലൈക്‌ അടിച്ച നരമ്പ് രോഗികള്‍ .... ഈ കൂട്ടത്തില്‍ നിങ്ങള്‍ ഉണ്ടെങ്കില്‍ ദയവ് ചെയ്തു അതിലെ ലൈക്‌ ഒഴിവാക്കുക.കൂടുതല്‍ പേരുടെ വിവരം ഉടന്‍ വരുന്നതാണ്.. ഇതില്‍ നിങ്ങളുടെ കൂട്ടുകാരുടെ പേര് ഉണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും അവരെ അറിയിക്കുക... 

എങ്ങിനെ ഒരു പേജ് അല്ലേല്‍ പേജ്-ലെ വ്യാജ ഫോട്ടോസ് റിപ്പോര്‍ട്ട്‌ ചെയ്യും ??



എങ്ങിനെ ഒരു പേജ് അല്ലേല്‍ പേജ്-ലെ വ്യാജ ഫോട്ടോസ് റിപ്പോര്‍ട്ട്‌ ചെയ്യും ??

നിങ്ങള്ക്ക് റിപ്പോര്‍ട്ട്‌ ചെയ്യണം എന്നുള്ള ഫോട്ടോയുടെ മുകളില്‍ വലതു ഭാഗത്ത് ഉള്ള ആറോ മാര്‍ക്കില്‍ ക്ലിക്ക് ചെയ്താല്‍ മുകളില്‍ ഉള്ള ചിത്രത്തില്‍ കാണുന്ന പോലെ റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള ലിങ്ക് വരും. അതില്‍ ക്ലിക്ക് ചെയ്താല്‍ താഴെ കാണുന്ന പോലെ ഉള്ള ഒരു വിന്‍ഡോ വരും.


അതില്‍ ഉള്ള റിപ്പോര്‍ട്ട്‌ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ താഴെ ഉള്ള വിന്‍ഡോ വരും 


ഇനി മുകളില്‍ കാണുന്ന വിന്‍ഡോയില്‍ " Its spam" എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് കണ്ടിന്യൂ ചെയ്യുക. 

അവസാനം ഇങ്ങനെ ഒരു വിന്‍ഡോ വരും... അതിലുള്ള എല്ലാ ഫോട്ടോസിനും ഇതുപോലെ റിപ്പോര്‍ട്ട്‌ ചെയ്യുക....



പേജ് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.....plzzzz

നിങ്ങളുടെ പ്രിയപ്പെട്ട ഭാര്യയോ, പെങ്ങന്മാരോ ചിലപ്പോള്‍ ഇതില്‍ ഉണ്ടാകാം, ശ്രദ്ധിക്കുക !!!


Posted by Ratheesh R Menon

പ്രിയ ചങ്ങാതിമാരെ,

ഫേസ്ബുക്കില്‍ ഇത്താത്താസ് കംബനി എന്ന പേരില്‍ ഫാന്‍ പേജ് ഉണ്ടാക്കി നൂറുകണക്കിനു മുസ്ലീം സഹോദരിമാരുടെ ഫോട്ടോകള്‍ അതില്‍ പോസ്റ്റ് ചെയ്തു വൃത്തികെട്ട കമന്റ്സ് ഇട്ടു അവരെ അവഹേളിക്കുന്ന ഒരു ഫാന്‍ പേജ് ഉണ്ട്,ആ പേജിനെതിരെ പ്രതികരിക്കാന്‍ നിങ്ങള്‍ ഓരോരുത്തരും തയ്യാറാവുക,സൈബര്‍ സെല്‍ ആ പേജിനെതിരെ നടപടി എടുക്കുന്നതിനുള്ള ശ്രദ്ധയാകര്‍ഷിക്കാന്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക.


ഈ പേജ് ലൈക്‌ ചെയ്തവരെയും നിങ്ങള്‍ സൂക്ഷിക്കുക... അവരെ അറിയുന്നവര്‍ അവര്‍ക്ക്‌ ഒരു വിവരം നല്‍കുക..അതായത്‌ നിനക്കും ഒരു ഉമ്മയും പെങ്ങളും ഭാര്യയും ഉണ്ട് എന്ന് .... അവരുടെ ഫോട്ടോയും ഇതുപോലെ ഒരിക്കല്‍ വരും എന്ന് .....

ഈ പേജുകളിലെ ഫോട്ടോയില്‍ ചിലപ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ട ഭാര്യയോ, പെങ്ങന്മാരോ ഉണ്ടാകാം, 
ഇതിനെതിരെ നിങ്ങള്‍ പ്രതികരിക്കുക

We must block this page : plzzzzzzzzzzzzzzzzzzzzzzzzzzzzz.........

ആര്‍ എസ് എസ് കാരന് പോലും സഹിക്കാന്‍ പറ്റാത്ത മുസ്‌ലിം വിരുദ്ധത

ആർ എസ്‌ എസ്‌ കാരനുപോലും സഹിക്കുന്നില്ല....

എന്നിട്ടും എന്റെ സമുദായ പാർട്ടികാരൻ ഇപ്പൊഴും ഒന്നും ഉരിയാടിയില്ല....

മലപ്പുറം ജില്ലക്കാരെ നിങ്ങൾ ഉണരാൻ സമയം വൈകിക്കുകയാണോ??? 

കുഞ്ഞു കുട്ടികളെ ഇങ്ങനെ അപമാനിക്കാനും തീവ്രവാദ മുദ്ര ഇത്ര ചെറുപ്പത്തിലെ ചാര്‍ത്തി കൊടുത്തു ജീവിതം നശിപിക്കാന്‍ തീരുമാനിച്ച ഒരു നിയമ പാലകന്റെ ദൃതി എന്തിന്‍റെ ലക്ഷണം ആണ്. മുഹ്സിനെ പോലെ ഉള്ള നിരപരാധികളായ ചെറുപ്പക്കാരെ തീവ്രവധിയക്കാന്‍ ആയിരുന്നു ഇത്രയും കാലം ശ്രമിച്ചത്. എന്നാല്‍ ഇന്ന് ചെറുപ്പക്കാരുടെ ഊഴം കഴിഞ്ഞിരിക്കുന്നു. കുഞ്ഞുങ്ങളാണ് ഇവരുടെ ലക്ഷ്യം. പഠനവും ഭാവിയും അവതാളത്തില്‍ ആക്കാനുള്ള ശ്രമം ആണ് ഇത് ..... സര്‍ക്കാര്‍ മൌനം പാലിക്കാതെ ആ ഉദ്യോഗസ്ഥനെ ഉടന്‍ സര്‍വീസില്‍ നിന്നും പുറത്താക്കണം.... 

ആര്‍ എസ് എസ് കാരന് തോന്നിയ ഈ ചിന്താഗതി എന്തെ ചില മൂരികളുടെ മനസ്സില്‍ തോന്നുന്നില്ലല്ലോ ...അവരുടെ നേതാകന്മാര്‍ക്കും തോന്നുന്നില്ലല്ലോ???? കഷ്ടം തന്നെ..
ചുവപ്പന്മാരും ചഗാക്കള്‍ക്കും മിണ്ടാട്ടമില്ല !!!

ഒരു മാമാ സങ്കിയുടെ രോദനം



ഒരു സങ്കിയുടെ രോദനം.. എന്തോ ഏതോ ആയിക്കോട്ടെ... പക്ഷെ ഇവര്‍ എന്നും ഇവരുടെ ഊളത്തരം കാണിക്കും.  ഒരു സുഹൃത്ത് ഒരു കമന്റ്‌ക്കും അയാള്‍ക്ക് എതിരെ തെറി അഭിഷേകം... അയാളുടെ പേര്‍സണല്‍ മെസേജിലേക്ക് തെറി മെസ്സേജ്. അക്കൗണ്ട്‌ ഒറിജിനല്‍ ആണെന്ന് ഉറപ്പില്ല. പക്ഷെ സങ്കി അനുകൂല അക്കൗണ്ട്‌ ആണെന്നത് തീര്‍ച്ച. അല്ലായിരുന്നെകില്‍ ഈ മാമാ പണി ചെയ്യില്ലായിരുന്നു... പക്ഷെ ഇത് ഒരു മാതിരി മൂനാങ്കിട കൂതറ പരിപാടി ആയിപ്പോയി... 


ഗംഭീരം ഈ അല്‍ മൊയ്തു - സുരാജ് വെഞ്ഞാറമ്മൂട്..!!

അല്‍ മൊയ്തുവിനെ കുറിച്ച് സുരാജ് വെഞ്ഞാറമൂടിന്റെ റിവ്യൂ കേള്‍ക്കുക !!
ഷോര്‍ട്ട് ഫിലിം - Releasing on Jan-21 !

അല്‍ മൊയ്തു - എ 'ഷോര്‍ട്ട്' ഫിലിം വിത്ത്‌ എ 'ബിഗ്‌' മിഷന്‍


" അല്‍ മൊയ്തു " വിന്റെ റൈറ്റിങ് നില

Published on Jan 21, 2014
അൽ മൊയ്‌തു - A short film with a BIG MISSION !
Starring: Mamu Koya, Nirmal Palazhi, Shafi Kollam, Sasi Kalinga

എത്ര എളുപ്പമാണ് കള്ളങ്ങള്‍ സൃഷ്ട്ടിക്കപ്പെടുന്നത്, എത്ര എളുപ്പമാണ് അവ പ്രചരിക്കുന്നത്, ഒരു ജനതയുടെ തന്നെ അസ്ഥിത്വം എത്ര പെട്ടെന്നാണ് സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുന്നത് !

Like & Share.. spread the message !

Visit us and follow us:
http://www.zakeen.in
http://facebook.com/ZakeenTV

http://youtube.com/ZakeenTV
http://twitter.com/ZakeenTV

Al moidu, Al moydu, Al moithu

Rating Review by time :
















*******************************************************************************

Date : 24/01/2014
Time : 02:05AM
Total views : 61,472
Like      Dislike 72

ALL COMMENTS (1,082)



*******************************************************************************

Date : 23/01/2014
സമയം : 3:53 AM
Total views : 42,688
Like      Dislike 50

ALL COMMENTS (868)

"അല്‍ മൊയ്തു"വിന്റെ സന്ദേശം ശരിയെന്നു തെളിയിക്കപ്പെടുന്നു

അല്‍ മൊയ്തു ഇറങ്ങിയ ദിവസം തന്നെ വന്ന ഈ വാര്‍ത്ത‍ അല്‍ മൊയ്തുവിന്റെ സന്ദേശം അക്ഷരം പ്രതി ശരിയാണെന്ന് തെളിയിക്കുന്നു 
http://www.mangalam.com/print-edition/crime/141103

ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ തീവ്രവാദികള്‍ക്കു വില്‍ക്കുന്നു | mangalam.com
www.mangalam.com
Mangalam Newspaper

http://www.mangalam.com/print-edition/crime/141103

" അല്‍ മൊയ്തു" - റിവ്യൂ -by ദാസൻ മടത്തിൽ


തങ്ങളുടെ ജീവിതത്തിൽ സിനിമാ ഷൂട്ടിങ്ങ് പോലും നേരിട്ട് കണ്ടിട്ടില്ലാത്ത രണ്ടു പയ്യന്സാണ് 'പ്രധാന വാർത്തകൾ വീണ്ടും' എന്ന കേരളം ചര്ച്ച ചെയ്യപ്പെട്ട ഷോട്ട് ഫിലിമുമായി ഈ രംഗത്തേക്ക് കടന്നു വന്നത് . വിദേശ രാജ്യങ്ങളിൽ വരെ പ്രദര്ശിപിക്കപ് പെട്ട ആ ഷോട്ട് ഫിലിമിന്റെ വൻ വിജയം നല്കിയ ആത്മ വിശ്വാസം തന്നെയാണ് 'അൽ മൊയ്തുവിന് ' കരുത്തായത്. വലിയ ഒരു സബ്ജക്റ്റ് വെറും പതിനേഴ് മിനിറ്റിൽ അവതരിപ്പിക്കുക എന്നത് ശ്രമകരം തന്നെയാണ്. അതും കേരളം മുഴുവൻ മലവെള്ളം പോലെ ഒഴുകിയൊലിച കുപ്രച്ചരണങ്ങളെ പ്രതിരോധിക്കാൻ ഇവരുടെ പക്കൽ ഉണ്ടായിരുന്നത് ഈ പരിമിതമായ മിനുട്ടുകൾ ആയിരുന്നു. പറയാൻ ആഗ്രഹിച്ച കാര്യം പ്രേക്ഷകർക്ക് ഭംഗിയായി പകര്ന്നു നൽകാൻ അവര്ക്ക് കഴിഞ്ഞു എന്നതു കൊണ്ട് തന്നെ ഈ സിനിമ വിജയിച്ചു എന്ന് പറയാം. അപനിര്മ്മിതികളുടെ കരിങ്കൽ കെട്ടുകളെ തച്ചു തകർത്ത്, ശീതികരിച്ച റൂമുകളിലിരുന്നു മാധ്യമ ധര്മ്മത്തെ കൊന്നു കൊലവിളിക്കുന്നവ രുടെ മുഖമടച്ച് പ്രഹരിച്ച്, ദുഷ് പ്രചാരണങ്ങളുടെ കുഴലൂത്തുകാരായ 'കെഴങ്ങന്മാരെ' കണക്കറ്റ് പരിഹസിച്ചു കൊണ്ട് അൽ മൊയ്തു സ്ക്രീനിൽ നിറഞ്ഞു നില്ക്കുന്ന കാഴ്ചയാണ് ഒരു പ്രേക്ഷകന്റെ കണ്ണിലൂടെ ഞാൻ കണ്ടത്. ഒരു മന്ദ മാരുതനായി തുടങ്ങി ഒരു കൊടുങ്കാറ്റായി വീശിയച്ചു കൊണ്ട് സർവ്വ അവിശുദ്ധ കൂട്ടുകളെയും നിമിഷങ്ങൽക്കൊണ്ട് കട പുഴക്കിയെറിയുന്ന കാഴ്ച്ചയുടെ വിസ്മയമൊരുക്കാൻ ഇവര്ക്ക് കഴിഞ്ഞു. ' അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ' എന്ന സംഭാഷണത്തിലൂടെ തുടങ്ങിയത് അരോചകമായി തോന്നി എന്ന് ചിലര് എഴുതിയതായി കണ്ടു. ഇതിലും ഭംഗിയായി തുടങ്ങാൻ ഒരു ഷോട്ട് ഫിലിമിനു കഴിയില്ല എന്ന് ഞാൻ പറയുന്നു കാരണം ചുരുങ്ങിയ സമയത്തിനുള്ളിൽ സിനിമയുടെ കഥാ ബിന്ദുവിലേക്ക് പ്രവേശിക്കേണ്ടിയിരിക്കുന്നതിനാൽ ഏതൊരു സംവിധായകനും അതിനു തന്നെയാണ് ശ്രമിക്കുക. അല്ലെങ്കിൽ പത്രത്തിന്റെ ദയനീയ സ്ഥിതി വിവരിക്കുന്ന സംഭാഷണം ദീര്ഘമാക്കി കൊണ്ട് വിരസമാക്കേണ്ടി വരുമായിരുന്നു. ' അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ' എന്ന ഒറ്റ സംഭാഷണത്തിലൂടെ കഥയുടെ കാമ്പിലേക്കു നേരിട്ടിറങ്ങുവാനും സമയം കൊല്ലികളായ പ്രാഥമിക ഔപചാരിക സംഭാഷണങ്ങളെ ഒഴിവാക്കാനും കഴിഞ്ഞു. രണ്ടു മാധ്യമ പ്രവർത്തകരും കുറച്ചധികം വാചാലത കാണിച്ചത് മോശമായിപോയി എന്നൊരു വിലയിരുത്തലും കണ്ടു. വലിയ ഒരു പ്രമേയം വിഷധീകരിക്കാൻ അല്പം വാചാലത ആവശ്യം തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം . ഒരു ഷോട്ട് ഫിലിമിൽ ഭാവാഭിനയത്തിന് സമയ പരിമിതികളുണ്ട്. അതേ സമയം മൊയ്തുവിന്റെ അവസാനത്തെ മന്ദ ഹാസം ഒഴിവാക്കിയിരുന്നെങ്കിൽ കഥാ പാത്രം ഒന്ന് കൂടി ശക്തമാകുമായിരുന്നു എന്ന അഭിപ്രായവും പങ്കു വെയ്ക്കാൻ ആഗ്രഹിക്കുന്നു. മൊത്തത്തിൽ നോക്കുമ്പോൾ ഒരു കാഴ്ച്ചയുടെ സുഖമുണ്ട് . സന്ദേശമുണ്ട് , നല്ല ക്വാളിറ്റിയുണ്ട്. ഒരു പ്രേക്ഷകന് ഇത് മതി. വിമർശനങ്ങൾ പൊസിറ്റീവായി മാത്രം കാണുക. അതേ സമയം വിമർഷനതിനായി മാത്രം വിമര്ശനം ഉന്നയിക്കുന്ന ചില കേന്ദ്രങ്ങളെ അവഗണിക്കാനും ശ്രമിക്കുക. കാരണം അവരാണ് നിങ്ങൾ പൊളിച്ചടുക്കുന്ന നുണകളുടെ പ്രായോജകരും ഗുണ ഭൊക്താക്കളും . അവരുടെ കരണമടച്ച് പ്രഹരിചിട്ട് അവരോട് നില വിളിക്കരുത് എന്ന് പറയുന്നത് ശരിയല്ല !!! --

കൃത്യമായ അജണ്ട നിശ്ചയിച്ചുള്ള പ്രചാരണങ്ങളും, മാധ്യമങ്ങള് ഉപയോഗിച്ചുള്ള കടന്നാക്രമണങ്ങള ും കഴിഞ്ഞ കാലങ്ങളില് മുസ്ലീം സമൂഹത്തില് വിശിഷ്യാ യുവാക്കള്ക്കിടയില് സൃഷ്ടിച്ച അപകര്ഷതാ ബോധം ചെറുതായിരുന്നില്ല. വ്യക്തിയുടെ ചിന്തയെപ്പോലും സ്വാധീനിക്കാ കെല്പുള്ള ദൃശ്യ,

ശ്രാവ്യ മാധ്യമങ്ങളിലൂടെ പടച്ചുവിട്ട വെറുപ്പിന്റെയും വിദ്വേഷത്തിന്റെ യും ഇരകളായി മാറാനായിരുന്നു മുസ്ലീം സമുദായത്തിന്റെ നിയോഗം. നിക്ഷിപ്ത താല്പര്യക്കാര് തങ്ങളുടെ താല്പര്യങ്ങള് ക്കനുസൃതമായി പ്രസ്തുത മാധ്യമങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യു വിജയിച്ചപ്പോള് അതില് പരിതപിച്ച് കാഴ്ചക്കാരന്റെ റോളിലായിരുന്നു നാം. സിനിമകളിലെ മുസ്ലീം വിരുദ്ധ പരാമര്ശങ്ങള് എണ്ണിപ്പറഞ്ഞ് വിലപിക്കാനല്ലാത െ "ഹറാമായ" ഈ മാധ്യമത്തിന്റെ സാധ്യതകള് ഉപയോഗപ്പെടുത്തുന്നതില് നാളിതുവരെ ഈ സമുദായം തികഞ്ഞ പരാജയമായിരുന്നു. ഒടുവില് മാധ്യമ അജണ്ടകളുടെ ഇരകളാക്കപ്പെട്ടിരുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധികള് ഇന്നതിന്റെ സാധ്യതകള് തിരിച്ചറിഞ്ഞിരി ക്കുന്നു. ശക്തി പ്രകടനങ്ങള്ക്ക ് വേണ്ടി കോടികള് മുടക്കി സമ്മേളനങ്ങള് നടത്തുന്ന മുസ്ലീം സംഘടനകള് അതിനു വേണ്ടി പൊടിക്കുന്ന കോടികളുടെ ഒരംശം "അല് മൊയ്തു" പോലത്തെ സംരംഭങ്ങളുമായി മുന്നിട്ടിറങ്ങു ന്നവരെ പ്രോല്സാഹിപ്പിക്കാന് വേണ്ടി ഉപയോഗിച്ചിരുന്നുവെങ്കില്.... ലളിതമായ ഒരു ആക്ഷേപഹാസ്യത്തി ലൂടെ പ്രക്ഷകന്റെ മനസ്സില് ഗഹനമായ ഒരു 
ചിന്തയുണരത്താന് "അല് മൊയ്തു"വിനായി... ഇത്തരം സംരംഭങ്ങള് അപകര്ഷതാ ബോധത്തില് വിരാജിക്കുന്ന ഒരു കൂട്ടം ജനങ്ങളില് ഉണ്ടാക്കിയേക്കാവുന്ന ആത്മവിശ്വാസം ചെറുതല്ല. "വിശ്വാസത്തിന്റ െ" പേരില് മുസ്ലീങ്ങള് മടിച്ചുനിന്ന ഒരു മേഖലയുടെ സാധ്യതകള് ഫലപ്രദമായി ഉപയോഗിക്കുകയും ആ ഉദ്യമത്തില് വിജയം വരിക്കുകയും ചെയ്ത റമീസിനും, അഷ്കറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്....
=================
കടപ്പാട്‌: ദാസൻ മടത്തിൽ

ഫേസ്ബുക്കിലും യൂ-ടുബിലും വൈറല്‍ ആവുന്ന ഹിറ്റ് അല്‍- മൊയ്തു



അങ്ങനെ മൊയ്തീന്‍ ആ സാധനമെടുത്തു... 


നിങ്ങള്‍ ഏറെ കാത്തിരുന്ന അല്‍ മൊയ്തു ഇതാ നിങ്ങള്ക്ക് മുന്നില്‍.. ഇനി ഇത് നിങ്ങളുടെതാണ്.. 

കാണുക.. ഇഷ്ടപ്പെട്ടാല്‍ ഒരു ലൈക്.. ഒരു ഷെയര്‍.. പരമാവധി പ്രചരിപ്പിക്കുക.. അതോടൊപ്പം നിങ്ങളുടെ അഭിപ്പ്രായങ്ങള്‍, അത് അഭിനന്ദനം ആകട്ടെ വിമര്‍ശനം ആകട്ടെ, താഴെ കമന്റുകളില്‍ രേഖപ്പെടുത്തണം 

അപ്പൊ കൂടുതല്‍ ഒന്നും പറയാനില്ല... മൊയ്തീനേ, കണ്ടോക്ക്... 



37,709 views.. അല്‍ മൊയ്തു കുതിച്ചു പായുന്നു...

എത്ര എളുപ്പമാണ് കള്ളങ്ങള്‍ സൃഷ്ട്ടിക്കപ്പെടുന്നത്, എത്ര എളുപ്പമാണ് അവ പ്രചരിക്കുന്നത്, ഒരു ജനതയുടെ തന്നെ അസ്ഥിത്വം എത്ര പെട്ടെന്നാണ് സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുന്നത് കാണുക ഷയര്‍ ചെയ്യുക.


അരവിന്ദ് കേജ്‌‌രിവാളിനെതിരെ കാവിപ്പട ഫേസ്ബുക്കില്‍

അരവിന്ദ് കേജ്‌‌രിവാളിനെതിരെ സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിൽ പ്രചാരണം നടത്താൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാറിന്‍റെ ഫോട്ടോ ഫോട്ടോഷോപ്പിൽ മാറ്റം വരുത്തി ഉപയോഗിച്ചതായി തെളിഞ്ഞു. അരവിന്ദ് കേജ്‌രിവാൾ നീല ലൈറ്റ് ഘടിപ്പിച്ച കാർ ഉപയോഗിക്കുന്നു എന്ന വാചകത്തോടൊപ്പം നൽകിയ കാറിന്‍റെ കേരളാ രജിസ്‌‌‌ട്രേഷനും ചുവപ്പ് ലൈറ്റും ഫോട്ടോഷോപ്പിൽ മാറ്റം വരുത്തിയാണ് ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തത്. ഉമ്മൻചാണ്ടിയുടെ കേരളാ സ്‌റ്റേറ്റ് ഒന്നാം നമ്പർ എന്ന നമ്പർ പ്ളേറ്റിനു പകരം ഡൽഹി രജിസ്‌ട്രഷൻ നമ്പരായ 0786 എന്നാക്കി മാറ്റി. ചുവപ്പ് ലൈറ്റ് മാറ്റി നീല ലൈറ്റും നൽകി. ട്വിറ്ററിൽ ബി.ജെ.പി അനുകൂല സന്ദേശങ്ങൾ പോസ്‌റ്റ് ചെയ്യുന്ന അശോക് കുമാർ എന്ന ആളാണ് ചിത്രത്തിനു പിന്നിൽ.

വാര്‍ത്ത‍:http://news.keralakaumudi.com/news.php?nid=468be4e0dddcac2faf0a6e43f7fbb49b
ഇങ്ങനെ ഉള്ള പല കുപ്രചാരണങ്ങളും ഇപ്പോള്‍ കൂടുതാലായി കണ്ടുവരുന്നു.സൈബര്‍ പോലീസ്‌ ഇതിനെതിരായ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇങ്ങനെ ഉള്ള ചിത്രങ്ങള്‍ കണ്ടു തെറ്റിദ്ധരിക്കപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ ഇപ്പോള്‍ ഓണ്‍ലൈന്‍ ആയും പരാതിപ്പെടാവുന്നതാണ്.

കേരള പോലീസിന്‍റെ ഫേസ്ബുക്ക്‌ പേജ്:https://www.facebook.com/keralapolice
സൈബര്‍ ക്രൈം ഹൈ ടെക് സെല്‍: http://keralapolice.gov.in/newsite/hitech_cell.html