?????????

സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാൻ എസ് ഡി പി ഐ സ്ഥാനാർത്ഥിക്ക് 5 കോടി രൂപയും ഒരു Red Beacon വാഹനവും വാഗ്ദാനം .....!!!


സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാൻ എസ് ഡി പി ഐ സ്ഥാനാർത്ഥിക്ക് 5 കോടി രൂപയും ഒരു Red Beacon വാഹനവും വാഗ്ദാനം ......രാജസ്ഥാനിലെ കോട്ട മണ്ഡലത്തിലെ എസ് ഡി പി ഐ സ്ഥാനാർത്ഥി മുഹമ്മദ്‌ ഷാഫിക്കാണ് നിലവിൽ കോട്ട MLA ആയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മനോഹരമായ വാഗ്ദാനം .....എസ് ഡി പി ഐ ഈ വാഗ്ദാനത്തെ പത്ര സമ്മേളനം വിളിച്ച് പുച്ഛിച്ച് തള്ളുകയും തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കുകയും ചെയ്യും.പണാധിപത്യ രാഷ്ട്രീയം വാങ്ങിയും കൊടുത്തും കളിക്കുന്നവോടും ജയിക്കുന്നവരോടും എസ് ഡി പി ഐ ക്ക് പറയാനുള്ളത് ഇത് ജനുസ്സ് വേറെയാണ്. നിങ്ങളുടെ ആലയിൽ പണിതെടുത്ത രാഷ്ട്രീയ അടിത്തറയിലല്ല എസ് ഡി പി ഐ നിലകൊള്ളുന്നത്....ഞങ്ങൾക്കറിയാം ജനങ്ങളുടെ മനസ്സില്‍ ഞങ്ങളുടെ വിലയെന്താണെന്ന്.അതുകൊണ്ട് ഞങ്ങള്‍ക്കൊന്നേ നിങ്ങളോട് പറയാനുള്ളൂ,പണാധിപത്യത്തിന്റേയും ക്ഷമാപണത്തിന്റേയും കുടുംബാധിപത്യത്തിന്റേയും രാഷ്ട്രീയം അവസാനിപ്പിച്ച് തുല്യനീതിയിലധിഷ്ടിതമായ ഒരു രാഷ്ട്രീയ സംസ്കാരം ഇന്ത്യാ രാജ്യത്ത് രൂപപ്പെടുന്നത് വരെ നേരിന്റെ പോരാട്ടവീധിയിൽ അനീതിക്കെതിരെ മുൻനിരയിൽ തന്നെ സോഷ്യല്‍ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ഉണ്ടാകുമെന്ന് ഉറപ്പ് നല്കുന്നു.......

സ്വന്തം കണ്ണിലെ കൊലെടുത്തിട്ട് പോരെ... ആരാന്റെ കണ്ണിലെ ഇല്ലാത്ത കരട് .....

രണ്ടു സംഘടനകള്‍ .... ഒരേ മതം .... ഒരേ ആശയം.... ഒരേ നേതാവിന്റെ അനുയായികള്‍ (മുഹമ്മദ്‌ നബി (സ്വ ))... ഒന്ന് സുന്നി സ്റ്റുടന്റ്സ് ഫെഡറേഷന്‍ എന്ന എ പി കാന്തപുരം വിഭാഗവും പിന്നെ  സമസ്ത കേരള സുന്നി സ്റ്റുടന്റ്സ് ഫെഡറേഷന്‍ എന്ന ഇ കെ കാന്തപുരം വിഭാഗവും.... പക്ഷെ ചില ചെറിയതും എന്നാല്‍ ആര്‍കും ഉപകാരം ഇല്ലാത്തതുമായ കാരണങ്ങള്‍കൊണ്ട് എങ്ങനെയൊക്കെ ഒരാള്‍ക്ക് മറ്റൊരാളെക്കാള്‍ മേല്‍കോയ്മ നേടാന്‍ സാധിക്കും എന്നതിന് വേണ്ടി  എന്നും പ്രശ്നം സൃഷ്ടിച്ചു മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നു. പള്ളികളും മദ്രസകളും പൊളിച്ചും കത്തിച്ചും പൂട്ടിച്ചും ഇവര്‍ ഒരുപാടു കാലമായി മതത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നു. 

ഇപ്പോയിതാ വീണ്ടും രണ്ടു പേര്‍ കൂടി രക്തം നല്‍കിയിരിക്കുന്നു... പക്ഷെ ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി എന്നും കൂടി ചിന്തിക്കേണ്ടി ഇരിക്കുന്നു. മതത്തിനു വേണ്ടി അല്ല എന്നത് തീര്‍ച്ച... നാടിനു വേണ്ടിയും അല്ല... മതത്തിനു വേണ്ടി എന്ന് പറയാന്‍ മതത്തിന്റെ ശത്രുവിനോട് ഏറ്റു മുട്ടി അല്ല കൊല്ലപ്പെട്ടത്.. നാടിന്‍റെ ശത്രുവിനോടും അല്ല ഏറ്റുമുട്ടിയത്. വെറും വിഡ്ഢിത്തരത്തില്‍ നിന്നും ഉയര്‍ന്ന ചിന്തകള്‍ കൊണ്ടുണ്ടായ മൂഡത്തരം മാത്രമാണ് ഇതിനുള്ള കാരണം.. ഇതിനിടയില്‍ രാഷ്ട്രീയം കളിക്കാനും കൂടി ചിലര്‍ വന്നപ്പോള്‍ രംഗം കൊഴുത്തു.

ഒരിക്കല്‍ നാടിനു ഉപകാരം ചെയ്യുന്ന ചില സംഘടനകളെ അക്രമികളും തീവ്രവാദികളും കലാപകാരികളും ആയി ചിത്രീകരിക്കാന്‍ വേണ്ടി നാട് തോറും പ്രചരണം നടത്തുകയും പൊതുവേദിയില്‍ ഘോര ഘോര പ്രസംഗിക്കുകയും ചെയ്തു നടന്നവര്‍ ആണ് ഇപ്പോള്‍ ഇത്രയും ആക്രമണങ്ങള്‍ ചെയ്തു കൂട്ടുനത്. എന്നാല്‍ ഇവരുടെ നേതാക്കള്‍ക്ക്‌ ഇതൊന്നും ഒരു വിഷയം ആയി മാറുന്നുമില്ല. അവര്‍ കവല പ്രസംഗത്തിലും കെട്ടിടങ്ങള്‍ ഉണ്ടാക്കി പണം സമ്പാദിക്കുന്ന തിരക്കിലാണ്. ചെറുതായി പോലും അവരെ തടയുന്ന ഒരു പ്രസ്താവന പോലും നടത്താന്‍ തയ്യാറാവാത്തതു ഇവരുടെ കള്ളത്തരം വിളിചോതുന്നതും ആയി മാറുകയാണ്. 

പക്ഷെ നേതാക്കന്മാര്‍ ഒന്ന് മാത്രം ആലോചിക്കുക... നിങ്ങള്‍ ഇങ്ങനെ തല്ലുകൂടുമ്പോള്‍ മാറി നിന്ന് ചിരികുന്നത് ഇന്ത്യയിലെ ഇസ്ലാമിന്റെ യഥാര്‍ത്ഥ ശത്രുവായ  സംഘ പരിവാര ശക്തികള്‍ ആണ് എന്ന് ഓര്‍ക്കുക... അവര്‍ ഇതൊക്കെ കണ്ടു മാറി നിന്ന് ചിരിക്കുന്നുണ്ട.... ഓര്‍ക്കുക....... 

11 injured in clash between SKSSF and SSF activists