?????????

ദഅവത്ത് നാം മറക്കുന്ന ബാദ്ധ്യത - Zakeen ന്റെ വീഡിയോ




ദഅവത്തിന്‍റെ പ്രാധാന്യത്തെ പറ്റി ഡോ: മുസ്തഫാ കമാല്‍ പാഷ സംസാരിക്കുന്നു.


ദഅവത്ത് അഥവാ സത്യാ മാര്‍ഗത്തിലേക്കുള്ള പ്രബോധനം നിര്‍വഹിക്കാനായി ഓരോ കാലഘട്ടത്തിലും ദൈവം പ്രവാചകന്മാരെ നിയോഗിച്ചു . അവര്‍ ആ ബാധ്യത നിര്‍വഹിച്ചു . അവസാന പ്രവാചകനായി മുഹമ്മദ്‌ നബി (സ.അ)യെയും ദൈവം നിയോഗിച്ചു . അദ്ദേഹവും ആ ജോലി ഏറ്റവും ഉത്തമമായ രീതിയില്‍ നിര്‍വഹിച്ചു പോകുന്നതിനു മുന്‍പ് അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക്‌ ഈ സന്ദേശം പകര്‍ന്നു നല്‍കാന്‍ നമ്മെ ഏല്പിച്ചു .


ഈ ദൌത്യത്തിന്റെ പ്രാധാന്യം എത്രത്തോളം?
ഇത് ഏറ്റവും എളുപ്പത്തില്‍ എങ്ങിനെ ചെയ്യാം?



" കാലം തന്നെയാണ്‌ സത്യം,
തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു;
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ. "
[Quran 103:1-3]



" അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന്‌ പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക്‌ പറയുന്ന മറ്റാരുണ്ട്‌? "
[Quran 41:33]



" യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക്‌ നീ ക്ഷണിച്ച്‌ കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്‍റെ മാര്‍ഗം വിട്ട്‌ പിഴച്ച്‌ പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ. "
[Quran 16:125]




Visit us and follow us:

ഏഷ്യാനെറ്റും സുരേന്ദ്രനും ഭായ് ഭായ്

പല ചര്‍ച്ചകളിലും ഇപ്പോള്‍ ഏഷ്യാനെറ്റിന്റെ താരം  സുരേന്ദ്രന്‍ ആണ്. സുരേന്ദ്രന്‍ പറയുന്ന പല കാര്യങ്ങളും സമ്മതിച്ചു കൊടുക്കുന്ന അവസ്ഥയിലേക്കും അതിനു അനുകൂലമായ പല കാര്യങ്ങളും അനുകൂലിച്ചാണ് റിപ്പോര്‍ട്ടര്‍മാര്‍ പ്രത്യേകിച്ച് വിനു എന്ന ഏഷ്യാനെറ്റ്‌ " ന്യൂസ് ഹൌര്‍ " അവതാരകന്‍ നടപ്പാകുന്നത്. വിനു അവതരിപിക്കുന്ന സമയത്തൊക്കെ സുരേന്ദ്രന്‍ ആയിരിക്കും ബി ജെ പി വക്താവ്‌.., . മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ ഇടക്ക് കേറി സംസാരിക്കുമ്പോള്‍ ഇടക്ക് കേറി മറ്റുള്ളവരെ ശല്യം ചെയുമ്പോള്‍ അത് തടയാതെ സുരേന്ദ്രനെ അങ്ങനെ അങ്ങ് കയറൂരി വിട്ടു കൊടുക്കുകയും ചെയ്യുന്ന നടപടി എന്തിനു. മറ്റുള്ളവര്‍ ഒരു കാര്യം ചര്‍ച്ചയില്‍ പറയുന്ന സമയത്ത് അത് മുഴുവനാക്കാന്‍ പോലും സമ്മതിക്കാതെ ചര്‍ച്ചയുടെ ഒരു മാന്യത പോലും കാണിക്കാത്ത ഇവനെ പോലുള്ളവരെ എന്തിനു ഇങ്ങനെ ഒരു ചര്‍ച്ചകള്‍ക്ക് വിളിക്കുന്നു. ബി ജെ പിക്ക്‌ ഇപ്പോള്‍ വേറെ ഒരു വക്താവും ഇല്ലാത്തതു കൊണ്ട് അല്ല ഇവനെ ഇങ്ങനെ ആ കസേരയില്‍ ഇരുത്തി എന്ത് തെമ്മാടിത്തം വേണേലും വിളിച്ചു പറയാന്‍ അനുവദിക്കുന്നത്. ഇത് പക്ഷെ അയാളെ ബി ജെ പി ക്ക് ഒരു നേതാവിനെ ഉയര്‍ത്തി കൊണ്ട് വരാന്‍ വേണ്ടി ഹിന്ദുത്വ തോയിലാളി സംഘടനയായ ബി എം എസ് ന്റെ പ്രവര്‍ത്തകര്‍ കൂടുതല്‍ ഉള്ള ഏഷ്യാനെറ്റ്‌ പോലുള്ള ഒരു ചാനലിന്റെ ഹിഡന്‍ അജണ്ട ഒന്ന് മാത്രമാണ് എന്ന് സംശയിക്കേണ്ടി വരുന്നു. അല്ലാ എങ്കില്‍ എന്ത് കൊണ്ട് ചര്‍ച്ച നിയന്ത്രിക്കുന്ന അവതാരകന്‍ ഇയാള്‍ മറ്റുള്ളവരെ സംസാരിക്കാന്‍ പോലും സമ്മതിക്കാത്തത്തില്‍ ഇടപെടതിരിക്കുന്നു. എന്ത് തെമ്മടിതവും വിളിച്ചു പറയാന്‍ ഒരു അടിസ്ഥാനവും ഇല്ലാതെ ഇയാള്‍ ശ്രമിക്കുന്നു. 


ചാനലിന്റെ തീരുമാന പ്രകാരം ആരെ വേണമെങ്കിലും അവര്‍ക്ക് വിളിക്കാം. പക്ഷെ വിളിക്കുന്നവര്‍ക്ക് ഒരു ചര്‍ച്ചയുടെ മര്യാദകള്‍ അറിയുമോ മന്യതകള്‍ അറിയുമോ വ്യക്തമായ തെളിവുകള്‍ വച്ച് സംസാരിക്കാന്‍ അറിയുമോ എന്ന് കൂടി നോക്കണം. ഇന്ന് മദനിയുടെ വിഷയത്തിലും സോളാര്‍ വിഷയത്തിലും ഷാഫി മേത്തരുടെ വിഷയത്തിലും ഒരു തെളിവുകളോ അടിസ്ഥാനങ്ങളോ ഇല്ലാതെ വെറുതെ വന്നു എന്തും പുലമ്പുന്ന അവസ്ഥ കണ്ടപ്പോള്‍ ഉണ്ടായ ഒരു കാര്യം ആണ് ഇത്. ഇനിയെങ്കിലും നിങ്ങള്‍ ഇത് ശ്രദ്ധിക്കണം എന്ന് പറയില്ല.. കാരണം നിങ്ങളുടെ അജണ്ട നിങ്ങള്‍ നടപ്പകുക്ക തന്നെ ചെയ്യും . പക്ഷെ അവതാരകര്‍ ഇടയ്ക്കു റിപ്പോര്‍ട്ടര്‍ ചാനലിലും മനോരമ ന്യൂസ്‌ ചാനലിലും ഉള്ള അവതാരകര്‍ ചര്‍ച്ച കണ്ട്രോള്‍ ചെയ്യുനത് ഒന്ന് കാണുകയും പഠിക്കുകയും ചെയ്യണം എന്ന് കൂടി ഉണര്‍ത്താന്‍ ശമിക്കുന്നു.....




സര്‍ക്കാര്‍ മാറിയിട്ട് മാത്രം കാര്യമില്ല - അവരുടെ R.S.S മനസ്സ് ഇല്ലാതാവണം

ഒരു തെറ്റും ചെയ്യാത്ത ...അങ്ങനെ ചെയ്തു എന്ന് തെളിയിക്കാന്‍ പറ്റാത്ത ഒരു ഭരണ കൂടം എന്തിനു ഇദ്ദേഹത്തെ ഇങ്ങനെ ക്രൂശിക്കുന്നു. എന്തിനു ഇദ്ദേഹത്തെ ഒരു പാവയെ പോലെ ആഴ്ചകള്‍ തോറും കോടതിയിലേക്ക്‌ വലിച്ചു കൊണ്ട് പോയി അപമാനിക്കുന്നു,.. 

കര്‍ണാടകയിലെ ഹിന്ദുത്വ ഭരണം അവസാനിച്ചപ്പോള്‍ ആശ്വസിച്ച ജനതയ്ക്ക് ഇനിയെങ്കിലും നീതി ലഭിക്കും എന്ന് കരുതി കാത്തിരുന്നവര്‍ക്ക് വീണ്ടും തിരിച്ചടിയായി അനീതിയുടെ കാവല്‍ക്കാര്‍ അസത്യത്തിന്റെ വാള്‍ മുനകള്‍ കൊണ്ട് കുത്തി നോവിക്കാന്‍ ശ്രമിക്കുമ്പോള്‍ പണ്ട് ഒരു പോപ്പുലര്‍ ഫ്രണ്ട് നേതാവ് പറഞ്ഞ കാര്യം ഓര്മ വരുന്നു.. R.S.S എന്നത് ഒരു സംഘടന അല്ല.. അതൊരു മനസ്സാണ്. നീതിക്ക് വേണ്ടി പോരാടുന്ന സത്യന്വേഷികളെ ഇല്ലാതാകുക എന്ന മനസ്സ്.. പാവപ്പെട്ടവന് വേണ്ടി ദളിതന് വേണ്ടി മുസല്‍മാനു വേണ്ടി ഹിന്ദുവിന് വേണ്ടി ക്രിസ്ത്യാനിക്ക് വേണ്ടി ...അവരുടെ നീതിക്കും അവകാശത്തിനും വേണ്ടി പോരാടാന്‍ ശ്രമിക്കുന്ന എല്ലാവരെയും ഇല്ലാതാക്കാന്‍ ഉള്ള ഒരു മനസ്സ്... അങ്ങനെ ഒരു മനസ്സുള്ള കോണ്‍ഗ്രെസ്സുകാരനും കമ്മ്യൂണിസ്റ്റു കാരനും മുസ്ലിം ലീഗ് കാരനും എല്ലാവരും  R.S.S കാരനാണ്.ഹിന്ദുത്വ ഭീകരര്‍ ആണ്.. അന്ന് അദ്ദേഹം പറഞ്ഞതിന്റെ രത്നച്ചുരുക്കം ആണ് മേല്‍ പറഞ്ഞത്. ഈ വാക്കുകള്‍ ആണ് ഇപ്പോള്‍ ഇവിടെ സത്യമായി പുലരുന്നത്. 
കര്‍ണാടകയില്‍ ഭരണം മാത്രം മാറിയത് കൊണ്ട് കാര്യമില്ല. അവിടെയുള്ള ബ്യുരോക്രറ്റുകള്‍ അവിടെയുള്ള മറ്റു നിയമ പാലകര്‍ അവിടെ  നിയമതിനു വേണ്ടി പോരടെണ്ടവര്‍ ആയ എന്നാല്‍ ഹിന്ദുത്വ അജണ്ടക്ക് വേണ്ടി നിയമത്തെ വളചോടിക്കുന്നവര്‍  തുടങ്ങി ഹിന്ദുത്വ മനസ്സുള്ളവരുടെ മാനസികമായ മാറ്റം സാധ്യമാകാതെ വെറും ഭരണം മാറിയത് കൊണ്ട് കാര്യമില്ല.

കോണ്‍ഗ്രസുകാര്‍ ഇങ്ങനെ ഒരു സത്യവാങ്ങ്മൂലം കൊടുത്തതില്‍ അത്ഭുതപ്പെടാന്‍ ഇല്ല. കാരണം അവരുടെ ഇടയിലുള്ളവരുടെ ഹിന്ദുത്വ മനസിന്റെ ആഴം ബാബരി മസ്ജിദ്‌ പൊളിക്കാന്‍ കൂട്ട് നിന്നപ്പോള്‍ കണ്ടതാണ്. അന്ന് ഭരിച്ച കോണ്‍ഗ്രസിന്റെ അതെ മുഖം ആണ് ഇന്ന് കോടതിയിലെ സത്യവാങ്മൂലത്തില്‍ തെളിഞ്ഞു കണ്ടത്. ഇന്നലെ വരെ അവിടെ ഉണ്ടായിരുന്ന ഹിന്ദുത്വ സര്‍ക്കാര്‍ പോലും പറയാത്ത പച്ച കള്ളങ്ങള്‍ നിരത്തി ഒരു തെളിവ്‌ പോലും ഹാജരാകാതെ ജാമ്യം നിഷേധിച്ചത് തികച്ചും വേദനാജനകം തന്നെയാണ്. ലീഗ്കാരുടെ മൗനം ഇവിടെ വിമര്ഷിച്ചിട്ടും കാര്യമില്ല... അവര്‍ക്ക്‌ വിമര്ഷിക്കപ്പെടാന്‍ പോലും ഉള്ള അര്‍ഹത ഇല്ല....  

പക്ഷെ  ഇതൊന്നും കൊണ്ടും നിങ്ങള്‍ വിജയിച്ചു എന്ന് കരുതേണ്ട . സത്യം എന്ന് തന്നെ ആയാലും പുറത്തു വരിക തന്നെ ചെയ്യും,. ഇന്നല്ലെങ്കില്‍ നാളെ മഅദനി സാഹിബ്‌ പുറത്തു വരിക തന്നെ ചെയ്യും . ഇന്ഷ അല്ലാഹ് ...നമുക്ക്‌ കാത്തിരിക്കാം .


പക്ഷെ അതിനിടക്ക് ഇതുപോലെ ഇദ്ദേഹതിനു എതിരെ  തെമ്മാടിത്തം പുലമ്പുന്ന ചില കുബുദ്ധികളെ നിങ്ങള്‍ തിരിച്ചറിയുക.. ഇവനെയൊക്കെ പുല്ലു വില പോലും കൊടുക്കാതെ തള്ളി കളയണം. നിങ്ങള്‍ ഇതിനൊക്കെ കമന്റ്‌ ഇടാനോ പ്രതികരിക്കതിരിക്കോ നില്ക്കാന്‍ പാടില്ല എന്നും ഒരു അഭിപ്രായം ഉണ്ട്.. കാരണം ഇവന്‍ നിങ്ങളെ ചൊറിയുക ആണ്.. ചൊറിച്ചില്‍ ഉള്ളവന് ചൊറിഞ്ഞു കൊടുക്കേണ്ട ആവശ്യം നിങ്ങള്കില്ല എങ്കില്‍ ...... 
നിങ്ങള്‍ സംയമനം പാലിക്കുക. അള്ളാഹുവിന്റെ സഹായം വരും... കാത്തിരിക്കുക... 

കാലം തന്നെയാണ് സത്യം - 2003 ആഗസ്റ്റ് -27 മുതല്‍ 2011 ഒക്ടോബര്‍ -15 വരെ

posted by Nawazrahman Nawaz
കാലം തന്നെയാണ് സത്യം 


2003 ആഗസ്റ്റ് -27 


അബൂബക്കര്‍ സാഹിബ് ഈ ലോകത്തോടും ബാരിക്കേഡ്‌ കൊണ്ട് വേലികെട്ടിയ പോലീസ് ഉദ്യോഗസ്ഥന്മാരോടും ഒരുകാര്യം ഓര്‍മ്മിപ്പിച്ചു..
ഈ പാലാഴി ഒരുദിനം ഈ റോഡിലൂടെ വരും ആ റോഡിലൂടെ വരുമ്പോള്‍ ഇവിടെ ഇന്ന് ഉയര്‍ത്തിയിരിക്കുന്ന ബാരിക്കേഡുകളും ഇവരുടെ വേലിക്കെട്ടുകളും മുഴുവന്‍ തകര്‍ത്തുതരിപ്പണമാകുന്ന ഒരുദിനം ഉണ്ടാകുമെന്ന് ഞാന്‍ ഇവിടെ മുന്നറിയിപ്പ് നല്‍കുകയാണ്.ഈ സന്ദേശം ഈ രാജ്യത്തിലുള്ള 70%ശതമാനം വരുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്ക് നിങ്ങള്‍ പഠിപ്പിച്ചു കൊടുക്കണം. ഒരുസമരം ഒരുദിവസംകൊണ്ടോ പത്തുദിവസംകൊണ്ടോ അല്ലങ്കില്‍ ഒരുകൊല്ലംകൊണ്ടോ ഒരുദശകം കൊണ്ടോ തീരുന്നതായിരിക്കില്ല ചിലപ്പോള്‍ അതിനു ശതകങ്ങള്‍തന്നെ എടുത്തുവെന്നുവരും ആണെങ്കിലും അവിടംവരെ ക്ഷമിച്ചിരിക്കാനുള്ള ക്ഷമ നിങ്ങള്‍ പാലിക്കണം ആ ക്ഷമ നിങ്ങള്‍ക്കുണ്ടാവേണമെന്ന്‌ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ് അഭ്യര്‍ത്ഥിക്കുകയാണ് .........

2011 ഒക്ടോബര്‍ -15

അതെ ഗുഹാന്തര്‍ഭാഗത്തുനിന്ന് വരുന്ന ന്യായമായ ഒരാവശ്യത്തിന് 
ഒരു സൈന്യത്തേക്കാള്‍ ശക്തിയുണ്ടെന്നും പൌരന്മാരുടെ ജന്മാവകാശങ്ങള്‍ ഗവണ്‍മെന്റ് ലംഘിക്കുമ്പോള്‍ പ്രക്ഷോഭം അവരുടെ ഏറ്റവും പരിപാവനമായ അവകാശവും അങ്ങേയറ്റം അനുപേക്ഷണിയമായ കടമയുമാണെന്ന്
ഇ.എം അബൂബക്കര്‍ സാഹിബിന്റെ വാകുകളെ പൊന്നാക്കികൊണ്ട് അദ്ദേഹത്തിന്റെ അനുയായികളായ പോപ്പുലര്‍ഫ്രണ്ടിന്റെ ചുണക്കുട്ടികള്‍ ഇന്റലിജന്‍സ്‌ ,ഐ ബി ,കലക്ടര്‍മാര്‍,ഡി ഐ ജി,പോലിസ്‌ ഉദ്ദ്യോഗസ്ഥ വൃന്തങ്ങള്‍ക്കും പെരുമ്പാവൂരില്‍ നടന്ന മേഖലറാലിയില്‍ കാട്ടികൊടുത്തു..അവരെ പീഡിപ്പിച്ഛവരേക്കാളും ഒറ്റിക്കൊടുത്തവരെക്കാളും ഇല്ലാതാക്കുമെന്നു പറഞ്ഞവരെക്കാളും ആയിരംമടങ്ങ്‌ പൌരുഷമുള്ളവരായിരുന്നു അവര്‍..
നീതിരഹിതമായ നിയമങ്ങള്‍ അനുസരിക്കുകയും താന്‍ പിറന്ന നാടിനെ ചവിട്ടിമെതിക്കാന്‍ ആരെയെങ്കിലും അനുവദിക്കുകയും അങ്ങിനെ തന്റെ നാടിനെ അവഹേളിക്കുന്നവരോടോപ്പമല്ല പോപ്പുലര്‍ഫ്രണ്ട്‌ നിലകൊള്ളുന്നത് 
അടിച്ചമര്‍ത്തപ്പെടുന്ന പീഡിത ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി പോരാടുന്ന ഈ പോരാളികളെ കേവലം ബാരിക്കേഡ്‌ കൊണ്ട് തടയിടാമെന്ന് ആരും വ്യാമോഹിക്കണ്ട..വെടിയുണ്ടകളുടെപേമാരിയോ,ഇരുട്ടില്‍ പതുങ്ങിയെത്തുന്ന കത്തിമിനുക്കങ്ങളോ പോപ്പുലര്‍ഫ്രണ്ട്‌കാര്‍ക്ക് പുത്തരിയല്ല..
കിരീടമണിഞ്ഞ തെമ്മാടിയെക്കാളും അധികാരമുള്ള ചേക്കുട്ടിമാരെക്കാളും സത്യത്തിനെതിരെ കണ്ണുകൾ മൂടിക്കെട്ടി തലപ്പാവ് ധരിക്കുന്ന പുരോഹിതന്മാരേക്കാളും കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നത് നീതിമാനായ അങ്ങ് തന്നെയാണ് അബൂബക്കര്‍ സാഹിബ്